കൊളപ്പുറം അത്താണിക്കലിൽ ഓണം പച്ചക്കറി വിപണി സെപ്തംബർ 7 മുതൽ 10 വരെ
കൃഷി വകുപ്പ് പദ്ധതി പ്രകാരം എ ആർ നഗർ കൃഷിഭവന്റെയും കർഷകരുടേയും നേതൃത്വത്തിൽ കൊളപ്പുറം അത്താണിക്കലിൽ ഓണം പച്ചക്കറി വിപണി സെപ്തംബർ 7 മുതൽ 10 വരെ. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കുപ്പേരി സുബൈദ വിപണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കർഷകർ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികളും സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് മുഖേന ലഭ്യമാകുന്ന പച്ചക്കറികളും, കുടുബശ്രീ ഉല്പന്നങ്ങളും വിപണിയിൽ വില്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. കർഷകർക്ക് അവരുടെ കാർഷിക ഉല്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് ഈ മേൽമയുള്ള പച്ചക്കറി ന്യായ വിലയിൽ ലഭ്യമാക്കുക എന്നീഉദ്ദേശങ്ങളോട് കൂടിയാണ് വിപണി സംഘടിപ്പിച്ചിട്ടുള്ളത് കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വില്പനക്ക് ഉണ്ടെങ്കിൽ ഈ ദിവസങ്ങളിൽ വിപണിയിൽ എത്തിക്കാവുന്നതാണ്.-
Ar നഗർ കൃഷി ഓഫീസർ അറിയിച്ചു