കുട്ടി അദ്ധ്യാപക പരിശീലന ശില്പശാലയും മാതൃകാ കോൺവൊക്കേഷൻ ചടങ്ങും
അദ്ധ്യാപകദിനാഘോഷങ്ങളോടനുബന്ധിച്ചു കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ വിദ്യാർത്ഥികളിൽ അദ്ധ്യാപന അഭിരുചി പോഷിപ്പിക്കാനായി ക്ലബ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ അഭിമുഖം സംഘടിപ്പിച്ചു .
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി-അദ്ധ്യാപകർക്കായി ഭാഷാപഠന പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ ലാംഗ്വേജ് ലാബിന്റെ സഹായത്തോടെ പരിശീലനം കൊടുക്കുന്നതാണ് ഈ പദ്ധതി.
ഒരാഴ്ച നീണ്ടു നിന്ന മത്സര ഇനങ്ങളിലൂടെ നടപ്പാക്കിയ പദ്ധതിയിൽ മികച്ച സ്റ്റുഡന്റ് -ടീച്ചർ ആയി ഹുദാ ഷൈമയെ തെരഞ്ഞെടുത്തു .മികച്ച പ്രകടനം കാഴ്ച വെച്ചവർക്കായി മോഡൽ കോൺവൊക്കേഷൻ ചടങ്ങും , റൂക്കി സ്റ്റുഡന്റ് ടീച്ചർ സർട്ടിഫിക്കേഷൻ പ്രോഗ്രാമും നടന്നു .
കോൺവൊക്കേഷൻ ചടങ്ങിൽ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയവരുടെ ആദ്യ ബാച്ച് അവരുടെ വിദ്യാർത്ഥികൾക്കായി ലാംഗ്വേജ് ലാബിന്റെ സഹായത്തോടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി .
ചടങ്ങിൽ പ്രധാനാധ്യാപകൻ പി ബി അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു , അധ്യാപകരായ ബേബി ജോൺ, ഗ്ലോറി.ജി , എ.അനിൽകുമാർ , സി സി ബിജുനാഥ് , സജീഷ് ബാബു കെ, എൽ ലിജിൻ , ആർ. അനുസ്മിത , ഷീജു കെ എച്ച് എന്നിവർ മേൽനോട്ടം വഹിച്ചു.
സ്റ്റുഡന്റ് - ടീച്ചർ കോർഡിനേറ്റർ ഫരീദ ഉമ്മർ നന്ദി പ്രകാശിപ്പിച്ചു.
ചിത്രം: കോൺവൊക്കേഷൻ ചടങ്ങിന് ശേഷം വിജയികൾ അദ്ധ്യാപകർക്കൊപ്പം
No comments:
Post a Comment