കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്‌തു
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലെ കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺഗ്രീറ്റ് റോഡ് വാർഡ് മെമ്പർ വി.ട്ടി ജംഷീന ഇക്ബാലിനോടപ്പം ഇന്നലെ വിവാഹിതരായ എ .പി. ഹൈദർ അലിയും ഭാര്യ ഫർഹാന ജാസ്മിനയും കൂടി ചേർന്ന് വാർഡിന് സമർപ്പിച്ചു.പ്രസ്തുത റോഡ് ഉടമസ്ഥർ 2019ൽ പഞ്ചായത്തിലേക്ക് വിട്ട് നൽകുകയും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 66 മീറ്റർ ദൂരം കോൺക്രീറ്റിംഗ് പൂർത്തീകരിക്കുകയും ചെയ്തു.
പരിപാടിയിൽ മുൻവാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ വീട്ടി അധ്യക്ഷത വഹിച്ചു.സൈതലവി എ.പി, മൈലാഞ്ചി മുജീബ് ,ഗഫൂർ ഹാജി എ പി ,കുഞ്ഞാലി ഹാജി പി.ട്ടി ,സി പി സലിം ,അരീക്കൻ ജാഫർ ,ലത്തീഫ് വി.എം ,രാജൻ എ പി ,ഹസ്സൻകുട്ടി കാക്ക എ പി ,എന്നിവർ നേതൃത്വം നൽകി.