ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ
വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്ള കഴിവുകൾ നാംഓരോരുത്തരും കാണുകയുണ്ടായി.അത്തരത്തിൽ ഒഴിവ് സമയം ഉപയോഗപ്പെടുത്തി ചിരട്ട ഉപയോഗിച്ച് മൊബൈൽ സ്റ്റാന്റ് നിർമിച്ചിരിക്കുകയാണ് വേങ്ങര പാക്കടപുറായ അൽത്താഫ് റഹിമാൻ ചാക്കീരി ചോല.ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.ഓൺലൈൻ ക്ലാസ് കാണുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് അൽത്താഫ് ഇത്തരത്തിലൊരു ഉപകരണം നിർമിച്ചത്.ചാക്കീരി ചോല ബുഷൈർ കെ വി റസിയ ബുഷൈർ എന്നീ ദമ്പതി കളുടെ മകനാണ് അൽത്താഫ് റഹിമാൻ
No comments:
Post a Comment