സി.എസ്.എസ് വായന മൂല ഉദ്ഘാടനം ചെയ്തു
പറപ്പൂര്‍ : ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറി 18ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വനിതാ വായനയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേക്കാലിമാട് അങ്കണവാടിയില്‍ സി.എസ്.എസ് ലൈബ്രറി സ്ത്രീ സൗഹൃദ വായന മൂല സ്ഥാപിച്ചു . സി.എസ്.എസ് വായനാ മൂല ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ: സോമനാഥന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പുസ്തക വിതരോണ്ത്ഘാടനം വാര്‍ഡ് മെമ്പര്‍ ഇ.കെ റൈഹാനത്ത് സുബൈർ നിര്‍വഹിച്ചു . ലൈബ്രറി സെക്രട്ടറി സക്കീര്‍.എ.കെ ചടങ്ങിൽ അദ്ദ്യക്ഷനായി. ഇ.കെ.സുബൈർ മാസ്റ്റർ , പി.സുമി ടീച്ചര്‍ , എന്നിവര്‍ പ്രസംഗിച്ചു . അബ്ദുൽ റസാഖ് പി.കെ സ്വാഗതവും വിലാസിനി നന്ദിയും പറഞു.ഖലീല്‍.എ.കെ , അസ്ഹറുദ്ദീന്‍ .കെ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .