ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്
ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്
വേങ്ങര: 1983ൽ ആരംഭിച്ച ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും,വാർഷികാഘോഷവും 27 ന് ശനിയാഴ്ച്ച രാവിലെ 10.30 ന് സ്കൂൾ അങ്കണത്ത് നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി.അനിൽകുമാർ അടക്കമുള്ള അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പി.ഉബൈദുല്ല എം.എൽ .എ, കെ.എൻ.എ.ഖാദർ എം.എൽ.എ.എന്നിവർ പങ്കെടുക്കും. വാർഷിക ആഘോഷ ഭാഗമായി ഫുട്ബോൾ ഫെസ്റ്റ്, ടാലന്റ് ക്വിസ്, ഭക്ഷ്യമേള, നിർധനരായ രണ്ട് കുട്ടികൾ ക്ക് വീട് നൽകൽ, കിടപ്പിലായ രോഗി കൾക്ക് ധനസഹായം ,ആരോഗ്യ ബോധവൽക്കരണം, മോട്ടിവേഷൻ ക്ലാസുകൾ, ഇഫക്ടീവ് പാരന്റിങ്ങ് ,ജൈവ വൈവിധ്യവൽക്കരണം, പരിസര ശുചീകരണം, പാലിയേറ്റീവ് കെയർ, ട്രാഫിക്ക് ബോധവൽക്കരണം, 35 ക്ലാസ് മുറികൾ ഹൈ-ടെക്ക്, സയൻസ് ലാബ്, സി.സി.ടി.വി.സ്ഥാപിക്കൽ, എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. വൈകീട്ട് 7ന് വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. പത്ര സമ്മേളനത്തിൽ മാനേജർ കെ.ബീരാൻ കുട്ടി മാസ്റ്റർ, പ്രിൻസിപ്പാൾ കാപ്പൻ ഗഫൂർ, ഹെഡ് മാസ്റ്റർ അനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ മജീദ്, ചാക്കിരി ദാവൂദ്, സി. കുട്ട്യാലി, എം.ഉസ്മാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.