ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
പെരുവള്ളൂർ: ലോക സൗഹൃദ ദിനത്തിൽ വ്യത്യസ്തമായൊരു ചങ്ങാത്തവുമായി ഒളകര ഗവ:എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കൗതുകമായി. 'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട' എന്ന സന്ദേശമുൾക്കൊണ്ട് പുസ്തകങ്ങളെ കൂട്ടുകാരായി മാറ്റിയിരിക്കുകയാണ് കുരുന്നുകൾ.പുസ്തകങ്ങൾക്കെല്ലാം ലച്ചു,കിച്ചു,മിന്നു,പൊന്നു എന്നിങ്ങനെ ചെല്ലപ്പേര് നൽകി തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ.ഇതോടൊപ്പം
ഇനിമുതൽ തങ്ങളുടെ ജന്മദിനങ്ങളിൽ സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകമാകുന്ന ഓരോ ചങ്ങാതി മാരെ സംഭാവന ചെയ്യാനും ഈ കുട്ടിക്കൂട്ടം തീരുമാനിച്ചു കഴിഞ്ഞു.പ്രതിജ്ഞ ചൊല്ലി സ്വാഗത ഗാനവും ആലപിച്ച് അവരോരോരുത്തരും തങ്ങളുടെ നിഷ്കളങ്കരായ
ചങ്ങാതി മാരെ വരവേറ്റു.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പി.കെ ഷാജി, സദഖത്തുള്ള പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.