പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.
താനൂരിലാണ് പടയൊരുക്കും ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.