തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി
വേങ്ങര : വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം സി.എച്ച് സെന്ററിന് വേണ്ടി പഞ്ചായത്തിലെ വിവിധ പള്ളികളിൽ നിന്ന് യൂണിറ്റ് കമ്മിറ്റികൾ മുഖേന ശേഖരിച്ച തുക തിരുവനന്തപുരം സി.എച്ച് സെന്റർ വൈസ് പ്രസിഡണ്ട് സി.എച്ച് മഹ് മൂദ് ഹാജിക്ക് വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പറമ്പിൽ അബ്ദുൽ ഖാദർ കൈമാറി.
തിരുവന്തപുരം ആർ സി.സിയിലും ശ്രീചിത്രയിലും വരുന്ന പാവപെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും സാമ്പത്തിക സഹായവും നൽകി വരുന്ന മഹത്തായ സ്ഥാപനമാണ് ഇ. ടി മുഹമ്മദ് ബഷീർ എം.പി ചെയർമാനായുള്ള തിരുവനന്തപുരം സി.എച്ച് സെൻ്റർ. അതിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വിഹിതമായാണ് തുക കൈമാറിയത്.
ചടങ്ങിൽ തിരുവനന്തപുരം സി.എച്ച് സെൻ്റർ എക്സിക്യൂട്ടീവ് മെമ്പറും മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ട്രഷററുമായി പി.കെ അലി അക്ബർ സാഹിബ് അധ്യക്ഷ്യത വഹിച്ചു. എസ്. ടി. യു സംസ്ഥാന ഉപാദ്ധ്യക്ഷ്യൻ അസീസ് പറങ്ങോടത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കുറുക്കൻ അലവിക്കുട്ടി, പഞ്ചായത്ത് സി.എച്ച് സെൻ്റർ കോഡിനേറ്റർ വി.കെ മജീദ്, മറ്റ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ബാവ, ടി.വി ഇഖ്ബാൽ , കോയിസ്സൻ അഷ്റഫ്, തിരുവനന്തപുരം സി.എച്ച് സെൻ്റർ പി.ആർ.ഒ ഫത്താഹ് മൂഴിക്കൽ, എന്നിവർ സംബന്ധിച്ചു.