Labels

21 July 2018

സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യം: എസ് എസ് എഫ് സെമിനാര്‍

സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യം: എസ് എസ് എഫ് സെമിനാര്‍

വേങ്ങര: മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യമാണെന്ന് എസ് എസ് എഫ് ചരിത്രസെമിനാര്‍ അഭിപ്രായപ്പെട്ടു. ചരിത്ര ബോധത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്തിത്വം മനസിലാക്കാന്‍ കഴിയുകയുള്ളൂ. ഇതിന് യഥാര്‍ത്ഥ ചരിത്ര ബോധത്തോടെ വേണം അപഗ്രഥനം നടത്തേണ്ടത്. സാഹിത്യ നിര്‍മിതിയിലും വിജ്ഞാനപ്രചാരണത്തിലും മുസ്‌ലിംകള്‍ വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്. മത പണ്ഡിതന്മാരും എഴുത്തുകാരും കവികളുമെല്ലാം ഈ മുന്നേറ്റത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. മുസ്‌ലിംകളുടെ മതഭക്തിയും വിജ്ഞാന തൃഷ്ണയും ദേശസ്‌നേഹവും ഉത്തേജിപ്പിച്ചു നിര്‍ത്തുന്നവയായിരുന്നു ഈ സാഹിത്യ സൃഷ്ടികള്‍. വിജ്ഞാനത്തിന്റെ പരന്നൊഴുക്ക് സാധ്യമായതോടെ വൈജ്ഞാനിക നവോത്ഥാനത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയതായും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായിട്ടാണ് ചേറൂര്‍ പടപ്പാട്ട്; ചരിത്രം, സാഹിത്യം, അതിജീവനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മലപ്പുറം ഗവ. ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. സക്കീര്‍ ഹുസൈന്‍ എഴുതിയ ചേറൂര്‍ പടപ്പാട്ട് കനല്‍പഥങ്ങളിലെ ഇശല്‍ജ്വാലകള്‍ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. മുസ്‌ലിംകളുടെ വിശ്വാസവും വ്യക്തിപ്രഭാവവും പരിരക്ഷിക്കുന്നതിന് അറബിമലയാള ഭാഷ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എം കെ എം സ്വഫ്‌വാന്‍ പ്രസംഗിച്ചു. എം ജുബൈര്‍, മുഹമ്മദ് ബുഖാരി, എ പി എം ഫള്ല്‍ സഖാഫി, ഉനൈസ് അസ്ഹരി, അശ്‌റഫ് പുന്നത്ത്, പി എ നസീര്‍ സഖാഫി, കെ പി യൂസുഫ് സഖാഫി, കെ എം ഹസന്‍ സഖാഫി, കെ സി മുഹ്‌യുദ്ധീന്‍ സഖാഫി സംബന്ധിച്ചു.

20 July 2018

മിസ്ബാഹുല്‍ ഹുദാ സമാജം ലോഗോ പ്രകാശനം ചെയ്തു

മിസ്ബാഹുല്‍ ഹുദാ സമാജം
ലോഗോ പ്രകാശനം ചെയ്തു

കുറ്റാളൂര്‍: ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്റര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം.എച്ച്.എസ്) ലോഗോ പ്രകാശനം കുഞ്ഞിമുഹമ്മദ് ഹാജി വൈലത്തൂര്‍ നിര്‍വഹിച്ചു.
സംഘടനക്കുകീഴില്‍ സ്പീച്ച് മാസ്ട്രി ക്ലബ്, മീഡിയ യൂണിറ്റ്, അലൈവ് ക്ലബ്, ഇംഗ്ലീഷ് അറബിക് ക്ലബ്, ദഅ്‌വസെല്‍, ഫിഖ്ഹ് കൗണ്‍സില്‍ വനിതാ വിജ്ഞാന വേദി, സ്പിരിച്ചല്‍ ട്രൈനിംഗ്, മാഗസിന്‍ സമിതി, റഫറന്‍സ് കൗണ്ടര്‍, റീഡിംഗ് വില്ല, ആര്‍ട്‌സ് കോമ്പറ്റീഷന്‍, ആക്ഷന്‍ കോര്‍ണര്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചുവരുന്നു.

ബദ്‌റുദ്ദുജാ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് അലവിക്കോയ ബുഖാരി ചേറൂര്‍, ഹൈദ്രൂസ് അഹ്‌സനി കുരുവമ്പലം, ഹാരിസ് അലി അദനി, എം.കെ.എം സ്വഫ്‌വാന്‍ കോട്ടുമല, ഹമീദ് ഹാജി ക്ലാരി, അഷ്‌റഫ് സഖാഫി പുന്നത്ത് സംബന്ധിച്ചു.

16 July 2018

ലോകകപ്പ് പ്രവചനം: താരമായി നസീഹ്

ലോകകപ്പ് പ്രവചനം: താരമായി നസീഹ് 


പറപ്പൂർ: ഐ.യു ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിസ്മയിപ്പിക്കുന്ന പ്രവചനം നടത്തി താരമായിരിക്കുകയാണ് ഒൻപതാം ക്ലാസുകാരൻ നസീഹ് .
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ  തുടങ്ങുന്നതിന് മുൻപ് നടത്തിയ പ്രവചന മത്സരത്തിൽ ഫൈനലിലെത്തുന്ന ടീമുകളേയും ജേതാക്കളേയും ഗോൾഡൻ ബൂട്ടിന് അർഹനായ താരത്തേയും കൃത്യമായി പ്രവചിച്ചിരിക്കുകയാണ് ഈ മിടുക്കൻ.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������