Labels

27 October 2020

കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്

 കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്



വേങ്ങര: രണ്ടാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ വേങ്ങര ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന് കുറവില്ല. സാധാരണ ദിവസങ്ങളെപ്പോലെ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രാവിലെമുതൽതന്നെ. തിങ്കളാഴ്ച രണ്ടു മണിമുതലാണ് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ  വാർഡുകളും കണ്ണമംഗലത്തെ ഒന്നഒഴികെയുള്ള വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കിയത്.

ഇരുചക്ര-മുച്ചക്ര വാഹനങ്ങളും കാറുകളും ലോറികളും ബസുകളുമെല്ലാം സാധാരണപോലെ നിരത്തിലിറങ്ങി. ചൊവ്വാഴ്ചയും നിരത്തിൽ ഇതേ അവസ്ഥ തന്നെയായിരുന്നു. നിയന്ത്രണം പാലിക്കുന്നത് നോക്കാനുള്ള പരിശോധനകളും കാര്യമായൊന്നുമുണ്ടായില്ല. അടിക്കടി നിയന്ത്രണം വന്നതോടെ ജനങ്ങൾക്കും അധികൃതർക്കും ജാഗ്രത കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനവിൽപനയിൽ തിരക്കും

വ്യാപാരികൾ കലക്ടർക്ക് പരാതി അയച്ചു

വേങ്ങര: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ കലക്ടർക്ക് പരാതിയയച്ചു. പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടയിൽ പലതവണ ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി. പലരും പട്ടിണിയിലും കടക്കെണിയിലുമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������