Labels

07 June 2018

വലിയോറപ്പാടത്തെ മുണ്ടാംകുഴി കുളം നവീകരിച്ചു.

വലിയോറപ്പാടത്തെ മുണ്ടാംകുഴി കുളം നവീകരിച്ചു.


വേങ്ങര : പൊട്ടിപ്പൊളിഞ് ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്ന വലിയോറപ്പാടത്തെ മു ണ്ടാംകുഴി കുളംവേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2017 - 18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ച് നവീകരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് കുളം നവീകരണത്തിന് സാഹചര്യമൊരുക്കിയത്.ഇവിടേക്ക് ഉടൻ തന്നെ പുതിയവൈദ്യുതി ലൈൻ സ്ഥാപിച്ച് കാർഷിക ജല സ്രോതസ്സിനും നീന്തൽകുള മായും ഇതിനെ ഉപയോഗപ്പെടുത്തുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു

06 June 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാരാത്തോട് യൂണിറ്റിന്റെ " പ്രകൃതിക്കൊരു കൈതാങ്ങ് "

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാരാത്തോട് യൂണിറ്റിന്റെ " പ്രകൃതിക്കൊരു കൈതാങ്ങ് "

വേങ്ങര : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാരാത്തോട് യൂണിറ്റിന്റെ " പ്രകൃതിക്കൊരു കൈതാങ്ങ് " എന്ന പദ്ധതിയുടെ ഭാഗമായി യൂണിറ്റിന്  കീഴിൽ നടന്ന  തൈ വിതരണം  കാരാത്തോട് മഹല്ല് പ്രസിഡണ്ട് PK .അബ്ദുട്ടി ഹാജി സ്വദർ മുഅല്ലിം മജീദ് ഫൈസിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് M. ഉസ്മാൻ മാസ്റ്റർ വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിച്ചു സംസാരിച്ചു . പരിപാടിയിൽ മഹല്ല് സെക്രട്ടറി മുഹമ്മദ്, മൂസ ഹാജി, ഇർഷാദ്, സ്വാദിഖ്, ഫാളിൽ, നിസാം,ആസിഫ്, റസാഖ്, നിയാസ്, നൗഫൽ എന്നിവർ സംബന്ധിച്ചു.

05 June 2018

ഇതരസംസ്ഥാനക്കാരുടെ പണവും ഫോണും തട്ടിയെടുത്ത ആൾ പിടിയിൽ

ഇതരസംസ്ഥാനക്കാരുടെ പണവും ഫോണും തട്ടിയെടുത്ത ആൾ പിടിയിൽ 

വേങ്ങര: ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന് പണമടങ്ങുന്ന പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തയാളെ വേങ്ങര പോലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ പൂവാട്ടുപറമ്പ് കമ്മന മീത്ത പ്രശാന്തി(36)നെയാണ് വേങ്ങര എസ്.ഐ. സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. ഒഡീഷ സ്വദേശിയും ഇപ്പോൾ കന്നുംപുറം കുഴിച്ചെനയിൽ താമസക്കാരനുമായ ദേവദാസ് മാജിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരനേയും മറ്റു രണ്ടു ഇതരസംസ്ഥാന തൊഴിലാളികളേയും താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ഇയാൾ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നറിയിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ഏഴരയോടെ തൊഴിലാളികളെ സ്വന്തം വാഹനത്തിൽ കൊണ്ടുപോയി അച്ചനമ്പത്ത് ഇറക്കി ഇവരോട് പണിക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞു. പേഴ്‌സും ഫോണും ധരിച്ച വസ്ത്രങ്ങളും വാഹനത്തിൽ വെച്ചാൽ മതി എന്നറിയിച്ചു. തുടർന്ന് ചേറൂരിലെ ഒരു ഹോട്ടലിൽനിന്ന് ഇവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനിടെ പ്രശാന്ത് വാഹനവുമായി പോവുകയായിരുന്നു. മൂന്നു പേരുടേതുമായി പതിനായിരം രൂപയും ഒരു മൊബൈൽ ഫോണുമാണ് പ്രതി തട്ടിയെടുത്തത്. ഇങ്ങനെ നിരവധി സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ ഈ തൊഴിലാളികൾ ആരും പരാതി ഉന്നയിക്കാറില്ല. കഴിഞ്ഞദിവസം ചേറൂരിൽ ഇങ്ങനെ ഇറക്കിവിട്ട തൊഴിലാളികൾ വേങ്ങര സ്റ്റേഷനിൽ എത്തി പരാതി ഉന്നയിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൂവാട്ടുപറമ്പുവെച്ച് പിടികൂടിയത്. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

04 June 2018

വൃക്ഷ തൈ വിതരണം വേങ്ങരയിൽ


വൃക്ഷ തൈ വിതരണം വേങ്ങരയിൽ
വേങ്ങര : "മരമൊരുക്കാം മഴയൊരുക്കാം"എന്ന പ്രകൃതി സന്ദേശ ദൗത്യവുമായി 2018 ജൂൺ 05, ചൊവ്വ ലോക പരിസ്ഥിതി ദിനത്തിൽ രാവിലെ 11 മണിക്ക് വേങ്ങര വ്യാപാരഭവൻ  പരിസരത്ത് വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജന പ്രസ്ഥാനമായ വ്യാപാരി വ്യവസായി യൂത്ത് വേങ്ങര യൂണിറ്റ് സംഘടിപ്പിക്കുന്ന വൃക്ഷത്തൈ വിതരണ പരിപാടിയുടെ ഔപചാരിക ഉത്‌ഘാടനം വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രി.സംഗീത് നിർവഹിക്കുന്നു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������