Labels

10 October 2019

കാഴ്ചയ്ക്കപ്പുറം

കാഴ്ചയ്ക്കപ്പുറം

ലോകതപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര. ഒളകര പോസ്റ്റ് ഓഫീസിനു മുന്നിൽ  *കാഴ്ചയ്ക്കപ്പുറം* എന്ന പരിപാടിയിലൂടെ  
തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരമാണ് ഒരുക്കിയിരുന്നത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും, സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ്, ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ് , ശ്രീനാരായണ ഗുരുവിൻറെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ്, മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് , വള്ളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ  സ്റ്റാമ്പുകൾ, വിവിധ ചരിത്രങ്ങൾ വെളിപ്പെടുത്തുന്ന മിനിയേച്ചർ ഷീറ്റ്, വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ ചിൽഡ്രൻസ് സ്റ്റാമ്പ്, ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ വിവിധ മണങ്ങളുള്ള സ്റ്റാമ്പുകൾ, ഗാന്ധിജിയുടെ 150 ആം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്,
വിവിധ ആകൃതികളിൽ ഉള്ള തപാൽ സ്റ്റാമ്പുകൾ, കേരളത്തിലെ വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ,
ഇത്തരത്തിൽ സ്റ്റാമ്പുകളുടെ വൈവിധ്യവും വും വിജ്ഞാനപ്രദവുമായ ഒരു പ്രദർശനമാണ് ഒളകര തപാൽ ഓഫീസിനു മുമ്പിൽ ഒരുക്കിയത്. സ്കൂൾ പിടിഎ യുടെയും, തപാൽ വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പിടിഎ അംഗം ഇബ്രാഹിം മൂഴിക്കൽ, ഹെഡ് മാസ്റ്റർ എൻ.വേലായുധൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അബ്ദുൽകരീം കാടപ്പടി, സോമരാജ്, റഷീദ്, ഷാജി, ഷഫീഖ് അലി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

1 comment:

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������