Labels

21 October 2020

ഗവ: മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിതകൾ അനുവദിക്കുക

 ഗവ: മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിതകൾ അനുവദിക്കുക



വേങ്ങര: കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗം ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടെ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ ലോകനിലവാരം പുലർത്തുന്നവരാണ്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ് മെഡിക്കൽ കോളേജിലെ ലൈബ്രറി വിഭാഗം. കേരളത്തിലെ പ്രധാനപെട്ടതും പുരാതനവുമായ അഞ്ച് മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളെല്ലാം അത്യാധുനിക ലൈബ്രറിയും അതിനോട് ചേർന്ന് ഓൺലൈൻ സെന്ററുകളും സജ്ജമാണ്. ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ഒരു സീനിയർ ഗ്രേഡ് ലൈബ്രേറിയനും രണ്ട് ലൈബ്രേറിയൻ ഗ്രേഡ് -2, ഒരു ലൈബ്രേറിയൻ ഗ്രേഡ് -3, ഒരു ലൈബ്രേറിയൻ ഗ്രേഡ് -4, എന്നീ തസ്തതികയിലുള്ളവരാണ്. ഈ അഞ്ച് മെഡിക്കൽ കോളേജിലെയും നിലവിലെ സ്റ്റാഫ് പാറ്റേൺ ഈ രീതിയിലാണ് അത് മൂലം ലൈബ്രറികളുടെ പ്രവർത്തനം മികച്ചതാണെന്ന് അക്രിഡേഷൻ കമിറ്റി അംഗീകരിച്ചിട്ടുള്ളതാണ്. ഇവ വഴി ഏറ്റവും ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്. എന്നാൽ കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പാലക്കാട്‌ ആരംഭിച്ച മെഡിക്കൽ കോളേജ്, ഗവണ്മെന്റ് സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്ത കൊച്ചി മെഡിക്കൽ കോളേജ്, ഇ എസ് ഐ പരിധിയിൽ വരുന്നവർക്കായി ആരംഭിച്ചിട്ടുള്ള പാരപ്പള്ളി മെഡിക്കൽ കോളേജ്, ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജ്, പിന്നോക്ക ജില്ലയിൽ പ്രവർത്തിക്കുന്ന ഇടുക്കി മെഡിക്കൽ കോളേജ്, ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അക്കാദമിക് കൗൺസിൽ പ്രാധന്യം ലഭിക്കാത്ത വിധം ഉള്ള സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിക നിലവിലില്ല എന്ന് മനസിലാക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ഈ കാലഘട്ടത്തിൽ അതിനു വേണ്ടി ലൈബ്രറികളെ സജ്ജീകരിക്കുവാനും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ അടക്കമുള്ള സ്റ്റാഫിന് ഓൺലൈൻ ഇൻഫർമേഷൻ നൽകുവാൻ നിലവിലുള്ള ലൈബ്രറിയെ നെറ്റ് ബേസ്ഡ് ലൈബ്രറി ആയി വിപുലീകരിക്കുവാനും ബിരുദാനന്തരബിരുദ യോഗ്യതയുള്ള സീനിയർ ഗ്രേഡ് ലൈബ്രേറിയൻമാരുടെ സേവനം ആവശ്യമാണ്. ആയതിനാൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ, ഗവണ്മെന്റ് കോട്ടയം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലെ ലൈബ്രറികളിലെ സ്റ്റാഫ് പാറ്റേൺ പ്രകാരം മുകളിൽ പറഞ്ഞ കോളേജുകളിൽ കൂടി സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തികകൾ അനുവദിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഡ്വ KNA ഖാദർ MLA മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും , ആരോഗ്യ വകുപ്പ് മന്ത്രി KK ഷൈലജ ടീച്ചർക്കും കത്ത് നൽകി ആവശ്യപ്പെട്ടു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������