Labels

25 September 2019

വരൂ, ​ഗ്രന്ഥപ്പുരയിലേക്ക് എ ആർ കക്കാടംപുറം ജിയുപി വിദ്യാർഥികൾ ആരംഭിച്ച ആദ്യ ഹോം ലൈബ്രറി

വരൂ, ​ഗ്രന്ഥപ്പുരയിലേക്ക്
എ ആർ കക്കാടംപുറം ജിയുപി വിദ്യാർഥികൾ ആരംഭിച്ച ആദ്യ ഹോം ലൈബ്രറി
വേങ്ങര
കുഞ്ഞുണ്ണി മാഷിന്റെ "കുഞ്ഞുണ്ണി കവിത' മുതൽ മഹാത്മാഗാന്ധിയുടെ ആത്മകഥവരെ വായിക്കാൻ കക്കാടംപുറം ജിയുപി സ്‌കൂൾ വിദ്യാർഥികൾക്ക്‌ ഇനി പുറത്തുപോകേണ്ട. വീട്ടുലൈബ്രറിയിൽനിന്നെടുത്ത്‌ വായിക്കാം. 400 വിദ്യാർഥികളുടെ വീടുകളിൽ ഹോം ലൈബ്രറി ഒരുക്കാനൊരുങ്ങുകയാണ്‌ സ്‌കൂൾ. "അമ്മവായന കുഞ്ഞുവായന കുടുംബവായന' എന്ന പേരില്‍ ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. 

ആര്‍ക്കും വീട്ടിലെത്തി പുസ്‌തകമെടുക്കാം. ലൈബ്രറികളിലേതിനുസമാനമായി രജിസ്റ്ററുണ്ട്. പുസ്‌തകം വായിച്ച്  ആസ്വാദന കുറിപ്പ് തയാറാക്കണം. ഇത് പിന്നീട്‌ പുസ്‌തകമായി പുറത്തിറക്കും.   

പിടിഎയും മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന  ഹോം ലൈബ്രറി രക്ഷിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ചു. 428 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിൽ ക്ലാസ് മുറിയിലും ലൈബ്രറിയുണ്ട്. മുഴുവൻ കുട്ടികളുടെയും വീടുകളിൽ ലൈബ്രറി ഒരുക്കും. 

പൂർവ വിദ്യാര്‍ഥികളില്‍നിന്നും പുസ്‌തകം ശേഖരിക്കും. സി എം സത്താറിന്റെ വീട്ടിൽ വാർഡ് അംഗം യൂസുഫ് പാലത്തിങ്ങൽ  ഉദ്ഘാടനംചെയ്‌തു. അരീക്കൻ ഷക്കീറലി, കെ സി പ്രേമരാജൻ, പി കെ അബ്‌ദുനാസർ, പി എം  ഇഖ്ബാൽ, കെ ശ്രീധരൻ, വിജയൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������