Labels

26 September 2019

ചേറൂർ പി പി ടി എം സ്കൂളിൽ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി

ചേറൂർ പി പി ടി എം സ്കൂളിൽ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി

ചേറൂർ : സംസ്ഥാന കൃഷിവകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന  പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിക്ക് ചെറൂർ കിളിനക്കോട് പാടത്ത് തുടക്കംകുറിച്ചു . പി പി ടി എം.വൈ ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികളായ അർഷഹ് ടി പി, സജ കെ.ടി, സനിഷ എം പി തുടങ്ങിയ   എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് ,നല്ല പാഠം ക്ലബ്ബംഗങ്ങൾ ആണ് കണ്ണമംഗലം കൃഷിഭവനുമായി സഹകരിച്ച് ഒരു ഏക്കർ പാടത്ത് ഉമ എന്ന വിത്തിനം കൃഷിയിറക്കിയത് . പരമ്പരാഗത കർഷകനായ പഴയകത്ത് അഹമ്മദാണ് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായവും നൽകുന്നത്. പാഠപുസ്തകങ്ങൾ മാറ്റിവെച്ച് മണ്ണും ചെളിയും നിറഞ്ഞ പാടത്ത് ഇറങ്ങി ഞാറു നട്ടത് വിദ്യാർത്ഥികൾക്ക്  വേറിട്ട അനുഭവമായി. മുൻവർഷങ്ങളിലേതു പോലെ ''ചേറൂർ റൈസ്''വിപണിയിൽ ഇറക്കാനാണ് ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം. നടീൽ മഹോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീം പുള്ളാട്ട്  അധ്യക്ഷത വഹിച്ചു. എ ഡി എ പ്രകാശ് പി,കൃഷി ഓഫീസർ കെ ജംഷീദ് , യു എൻ ബഷീർ, പ്രോഗ്രാം ഓഫീസർ വി എസ് ബഷീർ ,സികെ ഹാറൂൻ, റാഷിദ് തോട്ടശ്ശേരി കോർഡിനേറ്റർമാരായ ഹംസ പുള്ളാട്ട്, കെ ടി ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������