Labels

12 July 2018

സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ ജനങ്ങൾക്ക് ഭുരിതമായി റേഷൻ കാർഡ് ക്യാമ്പ്

സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ
ജനങ്ങൾക്ക് ഭുരിതമായി
                                   റേഷൻ കാർഡ് ക്യാമ്പ് 
പറപ്പൂർ: റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൻ പറപ്പൂർ ഗ്രാമപഞ്ചായത്തിലൊരുക്കിയ ക്യാമ്പ് ജനങ്ങൾക്ക് ദുരിതമായി. ശക്തമായ മഴയിൽ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയ ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ രണ്ടാം ഘട്ട ക്യാമ്പ് സ്കൂളിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
    ബുധനാഴ്ച രാവിലെ 8 മണി മുതൽ അപേക്ഷകർ പഞ്ചായത്ത് പരിസത്ത് എത്തിയിരുന്നു. 500 ലധികം പേർക്ക് ടോക്കൺ നൽകിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 10 മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മൂന്ന് ഭാഗങ്ങളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് അപേക്ഷകർക്ക് ആശ്വാസമായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് സാക്ഷ്യപത്രം നൽകാൻ എം.എൽ.എയുടെ പി.എ അസീസ് പഞ്ചിളി രാവിലെ മുതൽ ക്യാമ്പിലെത്തിയിരുന്നു. 
ശക്തമായ മഴയായിട്ടും പന്തൽ സൗകര്യമൊരുക്കാൻ പഞ്ചായത്തധികൃതർ തയ്യാറായില്ല.ജനങ്ങൾ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഉച്ചക്ക് 3 മണിയോടെ ക്യാമ്പിലെത്തെിയ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും നാട്ടുകാരുടെ പ്രയാസം ബോദ്ധ്യപ്പെടുത്തി.
ഹെൽപ്പ് ഡെസ്കിന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫ്, വി.എസ് ബഷീർ, ടി.ടി ബീരാവുണ്ണി, ഇ.കെ.സൈദുബിൻ, പറമ്പത്ത് മുഹമ്മദ്, അലി കുഴിപ്പുറം, ടി.ടി അഷ്റഫ്, ടി.അബ്ദുൽ ഹഖ്, ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ, പി.മുഹമ്മദ് ഹനീഫ, എം.സി മുഹമ്മദ് കുട്ടി, ടി.പി നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് റേഷൻ കാർഡ് ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു. 

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������