Labels

11 November 2018

ശാസ്ത്ര മരം ഒരുക്കി അന്താരാഷ്ട്ര ശാസ്ത്രദിനാചരണം

ശാസ്ത്ര മരം ഒരുക്കി അന്താരാഷ്ട്ര ശാസ്ത്രദിനാചരണം


പെരുവള്ളൂർ:’ശാസ്ത്ര മരത്തണലിൽ ശാസ്ത്ര കൗതുകം' എന്ന പേരിൽ അന്താരാഷ്ട്ര ശാസ്ത്രദിനം ആചരിച്ച് പെരുവള്ളൂർ ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ. ശാസ്ത്ര മരത്തണലിൽ ശാസ്ത്രകൗതുകം തേടി വിദ്യാർത്ഥികൾ അവതരിപ്പിച്ച  ശാസ്ത്ര മരം കൗതുകക്കാഴ്ചയായി. നവംബർ 10 ലോക ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ആണ് വിദ്യാർത്ഥികൾ സ്കൂൾമുറ്റത്തെ ഒരു മരം ശാസ്ത്രമരമായി രൂപപ്പെടുത്തിയത്. ഇന്ത്യ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ, ഓരോന്നായി മരത്തിനു മുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രധാന ശാസ്ത്രജ്ഞരായ ആര്യഭടൻ മുതൽ എപിജെ അബ്ദുൽ കലാം വരെ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ ഓരോന്നായി ഈ മരത്തിൽ വിരിയുന്ന കായകളും പൂവുകളുമായി.... ശാസ്ത്രകൗതുകം വിടർത്തുന്ന പുസ്തകങ്ങളും,  കുട്ടികൾ നടത്തിയ ലഘുപരീക്ഷണങ്ങളും  ഈ മരത്തണലിൽ കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. ഇത്തരം ദിനാചരണങ്ങൾ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്താൻ പര്യാപ്തമാണെന്ന് പിടിഎ പ്രസിഡണ്ട് ശ്രീ പി പി സൈത് മുഹമ്മദ് പറഞ്ഞു. ശാസ്ത്ര ദിനാചരണത്തിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യക്കാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ച് കൂടുതൽ അറിയാനും ഇന്ത്യ യുടെ ശാസ്ത്രീയ സംഭാവനകൾ എന്തെല്ലാം എന്ന് മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞുവെന്ന് സീനിയർ അസിസ്റ്റന്റ് പി. സോമരാജ് പറഞ്ഞു.വിവിധ ക്ലബ്ബുകളുടെ ലീഡർമാരായ വിദ്യാർത്ഥികളും അധ്യാപകരായ കെ. റഷീദ്  , വി  ജംഷീദ്,  പി കെ ഷാജി  , യു സിറാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

1 comment:

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������