Labels

07 January 2019

48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു

48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ   
വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു
വേങ്ങരയിൽ നാളെ Taxi വാഹനങ്ങൾ ഒന്നും നിരത്തിൽ ഇറക്കില്ലാ എന്ന് ട്രൈവേയ്സ് യൂണിയൻ അറിയിച്ചു
ട്രേഡ് യൂണിയന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന് രാത്രി ഉണ്ടാകുമെന്നും അറിയിച്ചു
വേങ്ങര ടൗണിൽ നാളെ രാവിലെ സമരപന്തൽ തുറക്കും 
 എല്ലാ മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നു ദേശീയ തലത്തിൽ പണിമുടക്കുന്നത്. ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടയൽ സമരമുണ്ടാകും. ശബരിമല തീർഥാടകരെ ബാധിക്കരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ, വന്നുപെടുന്ന വിനോദസഞ്ചാരികൾ എന്നിവരെ പണമുടക്ക് ബാധിക്കാതെ നോക്കും. ആശുപത്രി ആംബുലൻസ്, മരുന്നുവിതരണം, പത്രം, ജലവിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുറമുഖം, എയർപോർട്ട്, റോഡ് ഗതാഗതം, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ സ്തംഭിക്കും. എറണാകുളം, ആലുവ, കളമശേരി, തൃപ്പൂണിത്തുറ എന്നിവടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധസമരം നടത്തും. സെസ്, എയർപോർട്ട് ഗ്രൗണ്ട് ഹാൻസ്‌ലിങ്, തുറമുഖം ഉൾപ്പടെ എല്ലാ മേഖലകളിലെയും തൊഴിലാളികൾ 14 ദിവസം മുമ്പേ നോട്ടീസ് നൽകിയിട്ടുണ്ട്.  കൊച്ചി മെട്രോയിലെ 300 ജീവനക്കാർ പണിമുടക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

പണിമുടക്കിയ തൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് ജില്ലയിൽ 21 സമരകേന്ദ്രങ്ങൾ തുറക്കും. 7ന് രാത്രി 12 മുതൽ 9ന് രാത്രി 12 വരെയാണ് പണിമുടക്ക്. 19 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് കേരളത്തിൽ പണിമുടക്ക്. 4 മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ഈ പണിമുടക്കെന്നും സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം ജില്ലാ സമിതി ഭാരവാഹികളായ കെ.കെ. ഇബ്രാഹിംകുട്ടി, സി.കെ. മണിശങ്കർ എന്നിവർ  അറിയിച്ചു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������