Labels

11 September 2017

കണ്ണമംഗലത്ത് കോണ്‍ഗ്രസ് ഇപ്പോഴും പടിക്കുപുറത്ത്

കണ്ണമംഗലത്ത് കോണ്‍ഗ്രസ് ഇപ്പോഴും പടിക്കുപുറത്ത്


 വേങ്ങര > ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേങ്ങരയില്‍ തയാറെടുപ്പിനായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെത്തി. ഒരുമുഴംമുമ്പേ എറിഞ്ഞെങ്കിലും കണ്ണമംഗലത്ത് കോണ്‍ഗ്രസ് ഇപ്പോഴും പടിക്കുപുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി  താല്‍ക്കാലിക അധ്യക്ഷന്‍ എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ എത്തി യുഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചുപോകണമെന്ന് ആഹ്വാനംചെയ്തെങ്കിലും കണ്ണമംഗലം പഞ്ചായത്തില്‍ ഇപ്പോഴും യോജിപ്പായില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണമംഗലം, വേങ്ങര, പറപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ലീഗുമായി യോജിക്കാതെ വേറിട്ടാണ് മത്സരിച്ചത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള കണ്ണമംഗലത്ത് പഞ്ചായത്ത് ഭരണത്തില്‍ കോണ്‍ഗ്രസിന് സ്ഥാനം നല്‍കാമെന്ന് ലീഗ് നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അഞ്ചുമാസംകഴിഞ്ഞിട്ടും സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് മുസ്ളിംലീഗ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല. കണ്ണമംഗലത്തെ ലീഗ് നേതൃത്വത്തിന് ഇവരെ അടുപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നറിയുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ തുടക്കത്തില്‍ ലീഗിന് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവുമായിരുന്നു. എന്നാല്‍, രണ്ടരവര്‍ഷത്തിനുശേഷം ലീഗിന്റെ സമ്മര്‍ദഫലമായി വൈസ് പ്രസിഡന്റ്  ഇ പി സുബൈദ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായി. തുടര്‍ന്ന് ലീഗിലെ പുളിക്കല്‍ സമീറ വൈസ് പ്രസിഡന്റായി ചുമതല ഏറ്റു. അന്നുമുതല്‍ ആരംഭിച്ച ഭിന്നിപ്പാണ് കെപിസിസി അംഗം പിഎ ചെറിതിന്റെ സാന്നിധ്യമുള്ള കണ്ണമംഗലത്ത് തുടരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിച്ചത്.
പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം സംവരണംചെയ്യപ്പെട്ട ഇവിടെ ലീഗിലെ കെ പി സരോജിനിയാണ് പ്രസിഡന്റായത്. ലീഗിലെതന്നെ പൂക്കുത്ത് മുജീബ് വൈസ് പ്രസിഡന്റായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനപ്രകാരം കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടതാണ്. ഈ സ്ഥാനം  ഒഴിഞ്ഞുകൊടുക്കാന്‍ ലീഗിന് താല്‍പ്പര്യമില്ലെന്നറിയുന്നു. ഇതാണ് യോജിപ്പിന് തടസ്സമായ ഘടകം.
അതേസമയം ലീഗിനകത്തും അസ്വാരസ്യങ്ങള്‍ പുകയുകയാണ്. മുന്‍ പ്രസിഡന്റ് നെടുമ്പള്ളി സെയ്തുവിനെതിരെ ഉയര്‍ന്നുവന്ന പീഡനാരോപണത്തെ സംബന്ധിച്ച അന്വേഷണം ചോര്‍ന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പലതുകഴിഞ്ഞിട്ടും സെയ്ത് കുറ്റക്കാരനാണോ എന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി സഹകരിച്ചില്ല എന്ന പരാതി കമീഷനിലെ പ്രമുഖ അംഗങ്ങള്‍ക്കുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നില്ലെന്ന അമര്‍ഷം ചില പ്രവര്‍ത്തകര്‍ക്കുണ്ട്. അല്ലെങ്കില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������