Labels

11 September 2017

റോഡ് ശരിയലെങ്കില്‍ മന്ത്രിയെ നേരിട്ട് വിളിക്കാം


റോഡ് ശരിയലെങ്കില്‍ മന്ത്രിയെ നേരിട്ട് വിളിക്കാം



തിരുവനന്തപുരം: റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഇനി നേരിട്ടുവിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്ബറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയെക്കിട്ടും. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്ബതരമുതല്‍ രാത്രി ഏഴരവരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.

പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും. പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്ബര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കും.
പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്ബര്‍ നല്‍കും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കില്‍ കാരണവും അറിയിക്കും.
കേരളത്തിലെ 16 റോഡുകള്‍ നന്നാക്കാന്‍ കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് 215 കോടിരൂപ അനുവദിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനുനല്‍കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് പണം അനുവദിച്ചിരിക്കുന്നത്.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������