Labels

07 January 2018

അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ; 20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി

അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ;
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര:  മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������