Labels

16 October 2019

ഇന്ന് ലോക ഭക്ഷ്യദിനം അബു ഹാജി കാണിച്ചു; ഇതാണ്‌ അക്വാപോണിക്സ്

ഇന്ന് ലോക ഭക്ഷ്യദിനം
അബു ഹാജി കാണിച്ചു; ഇതാണ്‌ അക്വാപോണിക്സ്
വേങ്ങര: കൃഷിക്ക്‌  സ്ഥലപരിമിതി പ്രശ്‌നമല്ലെന്ന്‌ തെളിയിച്ച്‌ വലിയോറ സ്വദേശി അഞ്ചുകണ്ടൻ അബു ഹാജി. അക്വാപോണിക്സ്  കൃഷിരീതിയാണ്‌ ഈ കർഷകൻ വിജയകരമായി പരീക്ഷിക്കുന്നത്‌.  ഭക്ഷ്യയോഗ്യമായ ജീവികളെ വെള്ളത്തിൽ വളർത്തുന്നരീതിയായ അക്വാകൾച്ചറും മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സുംകൂടി ചേർന്നതാണ് അക്വാപോണിക്സ്‌. മണ്ണിൽനിന്നുള്ള ശത്രുകീടങ്ങളുടെ ആക്രമണം, ജലനഷ്ടം എന്നിവ തീർത്തും ഇല്ലാതാക്കാനും വളം ചേർക്കലും കീടനാശിനി പ്രയോഗവും ഒഴിവാക്കാനും കഴിയുന്നതാണ്‌ ഈ രീതി.  

രണ്ടുഭാഗങ്ങളാണ് അക്വാപോണിക്സ് കൃഷിക്കുള്ളത്.  മത്സ്യം വളർത്താനാവശ്യമായ സംഭരണിയും  ചെടികൾ നിർത്തുന്നതിനും വെള്ളം ഒഴുക്കിവിടുന്നതിനും  പിവിസി കുഴലുകളും. സംഭരണിയിൽനിന്നുള്ള ജലം കുഴലുകൾ വഴി ഒഴുക്കിവിട്ട് വീണ്ടും സംഭരണിയിലേക്ക് എത്തുന്നവിധത്തിൽ ചെറിയ മോട്ടോർ പമ്പുവച്ച് വെള്ളം ഒഴുക്കിവിടാനാകണം. ഒരുവർഷമുള്ള എല്ലാ വിളകളെയും ഇതിലൂടെ വളർത്താം. എന്നാൽ, കിഴങ്ങുവിള വളർത്തുന്നത് കുഴലുകളിലൂടെയുള്ള ജലമൊഴുക്കിന് തടസ്സമാകും. ഒന്നരയോ രണ്ടോ ഇഞ്ച് വ്യാസമുള്ള പിവിസി കുഴലുകൾ ഇതിനായി തെരഞ്ഞെടുക്കണം.   കുഴലുകളിൽ ചെടികൾ താങ്ങിനിർത്താൻ തുളകൾ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  തുളകൾക്കുതാഴെ കരിങ്കൽ ചീളുകളോ മണൽ ചരലോ ഇട്ട് ചെടി താങ്ങിനിർത്താം. പിവിസി കുഴലുകളിലേക്ക് മത്സ്യം വളർത്തുന്ന സംഭരണിയിൽനിന്ന്‌ വെള്ളം ഒഴുക്കിവിടുന്നു, ഒപ്പം  മീനുകളുടെ വിസർജ്യത്തിലെ അമോണിയ വെള്ളത്തിലൂടെ ചെടികളുടെ ചുവട്ടിൽ എത്തുമ്പോൾ നൈട്രജനായി മാറി ഒരേസമയം വെള്ളവും വളവും ലഭിക്കുന്നു. അബു ഹാജി ഇന്റർനെറ്റ് വഴിയാണ് അക്വാപോണിക്സിനെ പരിചയപ്പെടുന്നത്. രണ്ട്‌ വർഷംമുമ്പ് മണ്ണുത്തി കാർഷിക സർവകലാശാലാ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തര പ്രദർശനത്തിൽ   നിരവധി പേർ അഭിനന്ദിച്ചിരുന്നു.  ഏറെക്കാലം അബുദാബി ടെലഫോൺസിൽ ജോലിചെയ്ത ഈ കർഷകന്‌  സഹായവുമായി ഭാര്യയും പേരമക്കളുമെല്ലാം കൂട്ടുണ്ട്‌.  

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������