Labels

05 October 2019

പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഒന്നാം ആണ്ട് പരിപാടികള്‍ക്ക് തിങ്കൾ തുടക്കമാകും

പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ 
ഒന്നാം ആണ്ട് പരിപാടികള്‍ക്ക് തിങ്കൾ തുടക്കമാകും

  • പറപ്പൂര്‍: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരുടെ ഒന്നാം ആണ്ട് ദിനത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പ്രാരര്‍ത്ഥനാ സമ്മേളനത്തിന്  (തിങ്കള്‍) തുടക്കമാകും. സിയാറത്ത്, മൗലിദ് പാരായണം, അനുസ്മരണം, മത പ്രഭാഷണം, തസവ്വുഫ് സെമിനാര്‍, മജ്‌ലിസുന്നൂര്‍, ഖത്മ് ദുആ, അന്നദാനം, ദുആ സമ്മേളനം, സ്മരണിക പ്രകാശനം എന്നീപരിപാടികള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ വെച്ച് നടക്കും.മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ ദിവസങ്ങളിലായി അനുസ്മരണ സംഗമത്തില്‍ പങ്കെടുക്കും. നാളെ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സി.എച്ച് ബാവ ഹുദവി പതാക ഉയര്‍ത്തുന്നതോടെ ആണ്ട് പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിന് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ജഅ്ഫര്‍ തങ്ങള്‍ കുറ്റിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കും. രാത്രി എട്ട് മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന സ്മരണിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. പരിപാടിയുടെ രണ്ടാം ദിവസമായ ഒക്ടോബര്‍ എട്ടിന് ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന തസവ്വുഫ് സെമിനാര്‍ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സി. ഹംസ വിഷയാവതരണം നടത്തും.വൈകീട്ട് നാലരക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മതപ്രഭാഷണ സദസ്സില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്യും.  ഒക്ടോബര്‍ ഒമ്പതിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മൗലിദ് പാരായണ ശേഷം അന്നദാനമാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.സി മുഹമ്മദ് ബാഖവി സംസാരിക്കും. വൈകീട്ട് നടക്കുന്ന ഖത്മ് ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. രാത്രി ഏഴ് മണിക്ക് സമാപന ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.  സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.   സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. സി.കെ.എം സാദിഖ് മുസ്‌ലി യാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ മമ്മി ഹാജി വാണിയംകുളം, ഇബ്‌റാഹീം മുസ്‌ലിയാര്‍ മോളൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,   മാനു മുസ്‌ലിയാര്‍ വല്ലപ്പുഴ, സബീല്‍ പാരന്റസ് കൗണ്‍സില്‍ പ്രസിഡന്റ് വി.ടി.എസ് ശിഹാബ് തങ്ങള്‍ പൊന്മുണ്ടം  സംബന്ധിക്കും.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������