കെട്ടിട വാടക കുറക്കണം : KVVES വേങ്ങര യൂണിറ്റ്
വേങ്ങര: കടുത്ത വ്യാപാര മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വേങ്ങരയിലെ വ്യാപാരികൾക്ക് വാടക കുറച്ച് നൽകണമെന്ന് കെട്ടിട ഉടമസ്ഥരോട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം അഭ്യർത്ഥിച്ചു.
ഇതുവരെ വേങ്ങരയിലെ വ്യാപാരികൾക്ക് താങ്ങും തണലുമായി നിന്ന കെട്ടിട ഉടമസ്ഥർ ഈ പ്രതിസന്ധി ഘട്ടത്തിൽ വാപാരികളുടെ ഈ ന്യായമായ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് എ കെ കുഞ്ഞിതുട്ടി ഹാജി അധ്യക്ഷതവഹിച്ചു. പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു. എം കെ സൈനുദ്ദീൻ ഹാജി, എം മൊയ്തിൻ ഹാജി ,കെ.ആർ കുഞ്ഞിമുഹമ്മദ്,ടി.കെ കുഞ്ഞുട്ടി,ഒ.അലവി ഹാജി,എ.കെ യാസർ അറഫാത്ത്, കെ.പി റഷീദ് 'ജെയ്കൊ കുഞ്ഞിതു എന്നിവർ
സംസാരിച്ചു.