ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു
വേങ്ങര: കോട്ടപ്പറമ്പ് യൂണിറ്റ് മഴവിൽ സംഘത്തിന്റെ കീഴിൽ സംഘടിപ്പിച്ച മീലാദ് വിളംബരം 'ഇഅ്ലാനെ സുറൂർ' പ്രൗഢമായി സമാപിച്ചു.
കേരളാ മുസ്ലിം ജമാഅത്ത്സെ ക്രട്ടറി എ കെ അബ്ദുറഹിമാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ മഴവിൽ സെക്രട്ടി ലബീബ് പി സി എച്ച് സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് സി പി സഈദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ഡോ: ഫാറൂഖ് നഈമി കൊല്ലം പ്രഖ്യാപിച്ചു. വേങ്ങര ഡിവിഷൻ സെക്രട്ടറി അനസ് നുസ്വ്രി വിഷയാവതരണം നടത്തി.
പരിപാടിയിൽ മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഇ കെ അർഷദ് നന്ദിയും പറഞ്ഞു.