Labels

10 October 2020

മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

 മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

പറപ്പൂർ: പ്രതിപക്ഷ വാർഡുകളിൽ നിന്ന് മാലിന്യം നീക്കാതെ നേടിയെടുത്ത ശുചിത്വ പദവി സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഭരണ സ്വാധീനം ചെലുത്തിയാണ് പദവി നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രസിഡന്റിന്റെ വാർഡിൽ നിന്ന് തന്നെ രണ്ട് പരാതികൾ ബി.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ സമർപ്പിച്ചിരുന്നു.ഒന്നാം ഘട്ടത്തിൽ 50 രൂപ വെച്ച് പണം പിരിച്ച് മാലിന്യം നീക്കാത്തതും വിവാദമായിരുന്നു. ജനപ്രതിനിധികളെ തഴഞ്ഞ് മലയാളം സർവ്വകലാശാല വി.സിയായ അനിൽ വള്ളത്തോളിനെയാണ് ഉദ്ഘാടനത്തിന് വരുത്തിയത്.സ്ഥിരം സമിതി ചെയർമാൻമാരായ കെ.മമ്മദ് കുട്ടി, ടി.കെ അബ്ദുറഹീം, പ്രതിപക്ഷത്തെ അംഗങ്ങൾ, സി.ഡി.എസ് പ്രസിഡൻ്റ് എന്നിവർ ചടങ്ങിൽ നിന്ന് വിട്ട് നിന്നു. സി.പി.എം സംഘടനാ നേതാക്കൾക്ക് വാർഡുകളിലെ ക്ലാസ്സുകളുടെ ചുമതല നൽകിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ക്ലാസ്സുകളും നടന്നില്ല. പദ്ധതിക്ക് ഹരിത കർമ്മ സേനാംഗങ്ങളെ വിട്ട് നൽകിയ കുടുംബശ്രീയെയും പല ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നില്ല. പ്രതിപക്ഷ വാർഡുകളെ അവഗണിച്ച് പേര് നേടാൻ നടത്തിയ മാലിന്യ നിർമ്മാർജനം പണം തട്ടാനുള്ള തട്ടിപ്പായിരുന്നെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണ സമിതി പരിരക്ഷയുടെ പേരിൽ മുമ്പ് ഗാനമേള നടത്തി ഫണ്ട് തട്ടിയതിനെതിരെ വിജിലൻസിന് നേരത്തെ പ്രതിപക്ഷം പരാതി നൽകിയിരുന്നു.പല വാർഡുകളെയും അവഗണിച്ച് നടത്തിയ മാലിന്യ നിർമ്മാർജനം പ്രഹസനമാണെന്ന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫും വി.എസ് ബഷീർ മാസ്റ്ററും പറഞ്ഞു.


No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������