Labels

05 October 2019

ശുചിത്വ ഭവനം സുന്ദര ഭവനം

ശുചിത്വ ഭവനം സുന്ദര ഭവനം

മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷ   വേളയിൽ                            "എല്ലായിടത്തും  ശുചിത്വം"
എന്ന അദ്ദേഹത്തിന്റെ  സന്ദേശ പ്രചരണാർത്ഥം ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണ സന്ദേശയാത്ര നടത്തി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വീടുകളിൽ വിദ്യാർത്ഥികൾ  പോസ്റ്റർ പതിച്ചു . സീനിയർ അസിസ്റ്റന്റ്  സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു . 
ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിദ്യാലയവും പരിസരവും
വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.ഗാന്ധി ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ , റിഫ ജെബിൻ,ഷഹ്മിയ, അനാമിക,ഹിഷാൻ എന്നി വിദ്യാർത്ഥികളും അധ്യാപകരായ ഷാജി,ജിജിന, സ്വദഖതുള്ള, ഷാഹിന ,അഫീദ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

04 October 2019

എഴാം ക്ലാസുകാരൻ പഠിക്കുന്ന സ്കൂളിന് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു

എഴാം ക്ലാസുകാരൻ പഠിക്കുന്ന സ്കൂളിന് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു

കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്കിന്റെ കുറ്റിയടിക്കൽ കർമ്മം സ്കൂളിലെ ഏഴാം ക്ലാസുകാരൻ പുള്ളാട്ട് മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. മാനേജർ കെ.പി.ഹുസൈൻ എന്ന കുഞ്ഞുട്ടി, പി.ടി.എ പ്രസിഡന്റ് കെ.കെ.എം കുറ്റൂർ, പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ, ഹെഡ്മാസ്റ്റർ പി.ബി.അനിൽകുമാർ, ബേബി ജോൺ മാസ്റ്റർ, ആലുങ്ങൽ ഹസ്സൻമാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറിമാരായ പി.സി.ഗിരീഷ് കുമാർ, എം.പി. സുധീർ കുമാർ, കെ.ടി.ആലസ്സൻകുട്ടി, സണ്ണിച്ചായൻ കട്ക്ക മൂട്ടിൽ എന്നിവരുടെസാന്നിദ്ധ്യത്തിലാണ് മുഹമ്മദ് ഷാഫി കർമ്മം നിർവ്വഹിച്ചത്.

     കുട്ടികൾക്കിടയിൽ നിന്നും തെരെഞ്ഞടുത്ത പ്രതിനിധി ഒരു സ്കൂളിന്റെ കെട്ടിടത്തിന് കുറ്റിയടിക്കൽ കർമം നടത്തുന്നത് ഇത് ആദ്യമാവാം. കുറ്റൂർ നോർത്തിലെ പരേതനായ പുള്ളാട്ട് റഷീദിന്റെ മകനാണ് ഷാഫി.
    
    സ്റ്റേജ് ഉൾപ്പെടെ ആധുനീക സ്വകര്യങ്ങളോട് കൂടിയ 18 ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുണ്ടാവുക. പൂർണ്ണമായും ഹൈടെക്ക് ക്ലാസ് മുറികൾ എന്ന   ലക്ഷ്യത്തിലേക്കുള്ള സ്കൂളിന്റെ ഒരു കാൽവെപ്പാണിത്.

03 October 2019

വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു

വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു

വേങ്ങര:വേങ്ങര പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന വയലുകളിലെല്ലാം ഇത്തവണ നെൽകൃഷിയിറക്കും. കഴിഞ്ഞ പ്രളയത്തിൽ കർഷകർക്കുണ്ടായ നഷ്ടത്തിന് ഈവർഷത്തെ കൃഷിയിലൂടെ പരിഹാരംകാണും.

കൂരിയാട് പ്രദേശത്ത് കഴിഞ്ഞ ഇരുപതിലധികം വർഷമായി തരിശായിക്കിടന്നിരുന്ന 15 ഏക്കറോളം പാടം ഈഭാഗത്തെ ഒരുകൂട്ടം കർഷകർ ചേർന്ന് കൃഷിയോഗ്യമാക്കി കൃഷിയിറക്കിയായിരുന്നു തുടക്കം. വെട്ടൻ ശങ്കരൻ, കുറ്റിക്കായ് നാരായണൻ, അരീക്കാട്ട് മജീദ്, കാട്ടുമുണ്ട ശശിധരൻ എന്നിവരാണ് കൃഷിയിറക്കുന്നത്. കെ.പി. ചക്കിക്കുട്ടിയുടെ നേതൃത്വത്തിൽ ഞാറ്റുപാട്ടും നടന്നു.
ഞാറുനടീൽ ഉത്സവം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനംചെയ്തു. വാർഡ്‌ അംഗം ഇ. മുഹമ്മദലി അധ്യക്ഷനായി. എം. നജീബ്, എം. ഹമീദ്, എ.ഇ. അബൂബക്കർ, നവീൻ, പി.പി. ചെറീത് ഹാജി, പി.പി. സഫീർബാബു, കെ.കെ. രാമകൃഷ്ണൻ, സെയ്തുമോൻ തങ്ങൾ, എ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.

01 October 2019

ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള 'ഫാസ്റ്റ് ട്രാക്ക് 2k 19 ' സമാപിച്ചു

ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള
'ഫാസ്റ്റ് ട്രാക്ക് 2k 19 'സമാപിച്ചു

പെരുവള്ളൂർ: ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള
'ഫാസ്റ്റ് ട്രാക്ക് 2k 19 '
സമാപിച്ചു.കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾ ക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും
പരിഗണിച്ച് വൈവിധ്യമാർന്ന മൽസര ഇനങ്ങളാണ് കൊച്ചുകുട്ടികൾക്കായി
സംഘടിപ്പിച്ചത് .
ഫുട്ബോൾ മത്സരവും, കമ്പ വലിയും, ഷൂട്ടിംഗും,
ലെമൺ സ്പൂണും, ഷൂട്ടൗട്ടും മത്സരാർത്ഥികളിൽ ആവേശത്തിരയിളക്കി.
വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ
സമ്മാനദാനം നിർവഹിച്ചു.
പരിപാടികൾക്ക് അധ്യാപകരായ ജംഷീദ്, , ഷാജി, സദഖത്തുള്ള , സുൽഫിക്കർ, ഇബ്രാഹിം മൂഴിക്കൽ, പ്രമോദ്, ഉസ്മാൻ, എന്നിവർ
നേതൃത്വം നൽകി

27 September 2019

മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്

മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്

പഴമയെ തൊട്ടുണർത്തുന്ന  സാമൂഹിക ഇടപെടലുകളിൽ നിന്നും മനുഷ്യൻ തന്റെ വിരൽ തുമ്പിൽ എല്ലാം അടക്കിവാഴുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
എന്നും ഗ്രാമത്തിന്റെ ഭംഗിയെ മനോഹരമാക്കിയിരുന്നത് അരുവികളും, പുഴകളും, കുന്നുകളും,മലകളും,വയലുകളും തന്നെയായിരുന്നു.പണ്ട് കാലങ്ങളിൽ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും പ്രകൃതി നൽകുന്ന വിഭവങ്ങൾ വളരെ സ്വാദോടെ കഴിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമ്മുടെ പൂർവികർക്ക്.
പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികരിൽ നിന്ന് കണ്ട് പഠിച്ചിരുന്ന ഇന്ന് അന്യം നിന്ന് പോയ പല കാര്യങ്ങളും  പാഠപുസ്തകത്തിലൂടെ ഓർമപ്പെടുത്തുകയാണ്.
പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ടെക്‌നോളജി യുഗത്തിൽ നിന്നും ഗ്രാമീണതയിലേക്ക് എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് *AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ* വിദ്യാർത്ഥികൾക്ക് പറപ്പൂരിന്റെ ഗ്രാമീണതയെ തൊട്ടുണർത്തുന്ന കടലുണ്ടി പുഴയുടെ കുഞ്ഞോളങ്ങളിൽ ചൂണ്ടയിടൽ മത്സരം നടത്തി.വിദ്യാർത്ഥികളും അധ്യാപകരും,അധ്യാപക വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.ഏറ്റവും കൂടുതൽ ചൂണ്ടയിൽ മീൻപിടിച്ചു കൊണ്ട് ഒന്നാം സ്ഥാനവും അഭിനവും  രണ്ടാം സ്ഥാനം സിനാനും കരസ്ഥമാക്കി.

News @ 9 വേങ്ങര വാർത്തകൾ

News @ 9 വേങ്ങര വാർത്തകൾ 

വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക്  ചെയ്യുക
👇👇👇👇👇👇👇👇👇👇👇

https://www.facebook.com/275734589572001/posts/680857735726349?sfns=mo
https://www.facebook.com/275734589572001/posts/680857735726349?sfns=mo

26 September 2019

റിയാദ് കേളി ധനസഹായം കൈമാറി റിയാദ് കേളി

റിയാദ് കേളി ധനസഹായം കൈമാറി
റിയാദ് കേളി 
കലാസാംസ്കാരികവേദി സമാഹരിച്ച അമ്പായപ്പുള്ളി മൊയ്തീൻകുട്ടി കുടുംബ ധനസഹായ ഫണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് കൈമാറുന്നു


 വേങ്ങര

റിയാദ് കേളി കലാസാംസ്കാരികവേദി അമ്പായപ്പുള്ളി മൊയ്തീൻകുട്ടി കുടുംബ സഹായ ഫണ്ട് കൈമാറി. 

റിയാദ് മുസാമിയയിൽ കഴിഞ്ഞ ഏപ്രിലിൽ മരണപ്പെട്ട അമ്പായപ്പുള്ളി മൊയ്തീൻകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിനാണ് ഫണ്ട് സ്വരൂപിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  മൊയ്തീൻകുട്ടിയുടെ മക്കളായ മുഹമ്മദലി, റഹ്മത്തലി എന്നിവർക്ക് ഫണ്ട്‌ കൈമാറി. 

കണ്ണേത്ത് കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. എസ്എസ്എൽസി,  പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ പ്രവാസികളുടെ മക്കളായ റിനു റിസ്വാൻ, അനഘ, ഫാത്തിമ ഹനാൻ, ഫാത്തിമ ലിൻഷ, നിബ്രാസ്, ഷുഹൈന നസ്റിൻ, അഫ്രീദ്, ഫാത്തിമ ലിയ എന്നിവർക്കുള്ള മേന്മ പുരസ്കാരവും മെമെന്റോയും പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ. ഗഫൂർ പി ലില്ലീസ് വിതരണംചെയ്തു. 

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക്  കേരള പ്രവാസി സംഘം കോട്ടക്കൽ ഏരിയാ കമ്മിറ്റി സ്വരൂപിച്ച തുക   അഡ്വ.  ഗഫൂർ പി ലില്ലീസിന് കൈമാറി. കേരള പ്രവാസി സംഘം എടരിക്കോട് പഞ്ചായത്തുതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കഴുങ്ങിൽ 

കമ്മുവിന് നൽകി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ചന്ദ്രൻ നിർവഹിച്ചു.  

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി മുഹമ്മദ് റസാഖ്, സിപിഐ എം കോട്ടക്കൽ ഏരിയാ സെക്രട്ടറി തയ്യിൽ അലവി, റിയാദ് കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ വേങ്ങര, റഫീഖ് പാലത്ത്, റഷീദ് മേലേതിൽ, കേരള പ്രവാസി സംഘം ജില്ലാ എക്സി. അംഗം  ശ്രീനിവാസൻ വാരിയത്ത്, മച്ചിങ്ങൽ അബ്ദുറഹിമാൻ, ഉബൈദ് കഴുങ്ങിൽ എന്നിവർ  സംസാരിച്ചു.  

News @ 9 വേങ്ങര വാർത്തകൾ 26 / 09 / 2019

വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇👇👇

https://www.facebook.com/275734589572001/posts/680129642465825?sfns=mo
https://www.facebook.com/275734589572001/posts/680129642465825?sfns=mo

ആവേശം വിതറി കുറുക സ്കൂൾ തെരഞ്ഞെടുപ്പ്

ആവേശം വിതറി കുറുക സ്കൂൾ തെരഞ്ഞെടുപ്പ് 

വേങ്ങര: ജനാധിപത്യത്തിലേക്ക് ഒരു ചുവട് എന്ന ആശയമുയർത്തി വലിയോറ ചെനക്കൽ കുറുക ഗവ.ഹൈസ്കൂളിൽ നടന്ന സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ആവേശമായി.പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമായ മൽസരം വിവിധ തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ പൂർത്തീകരിച്ച് ഫലപ്രഖ്യാപനത്തോടെയാണ് സമാപിച്ചത്. കൈറ്റിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് എട്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 31 ക്ലാസ്സ് ലീഡർമാരെയും 31 ഡെപ്യുട്ടി ലീഡർമാരെയും കുട്ടികൾ തെരഞ്ഞെടുത്തു.ഇവരിൽ നിന്ന് പൊതു സീറ്റിലേക്ക് നാല് പേർ തെരഞ്ഞെടുക്കപ്പെട്ടു.സ്കൂൾ ലീഡറായി കെ.മുഹമ്മദ് അഫ് ലഹും ഉപ ലീഡറായി കെ.റാഹിബ തസ്നിയെയും സ്പീക്കറായി കെ ജസീമിനെയും ഉപ സ്പീക്കറായി പി.ഫാത്തിമ സൻഹയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ എച്ച്.എം പി.ആർ ശ്രീകുമാർ, നിരീക്ഷകൻ പി.ടി.എ പ്രസിഡന്റ് കെ.അലവിക്കുട്ടി, റിട്ടേണിംഗ് ഓഫീസർ ബെറ്റി ജോൺ, പ്രിസൈഡിംഗ് ഓഫീസർമാരായ കെ.റജീഷ്, ജി.രഞ്ജിത്ത്, ടി. ഷിഫാനത്ത്, പി.ആയിഷാബി എന്നിവർ നേതൃത്വം നൽകി. ഫലപ്രഖ്യാപനത്തിന് ശേഷം വാദ്യഘോഷത്തോടെ വിജയാഘോഷവും നടന്നു

ചേറൂർ പി പി ടി എം സ്കൂളിൽ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി

ചേറൂർ പി പി ടി എം സ്കൂളിൽ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി

ചേറൂർ : സംസ്ഥാന കൃഷിവകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന  പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിക്ക് ചെറൂർ കിളിനക്കോട് പാടത്ത് തുടക്കംകുറിച്ചു . പി പി ടി എം.വൈ ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികളായ അർഷഹ് ടി പി, സജ കെ.ടി, സനിഷ എം പി തുടങ്ങിയ   എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് ,നല്ല പാഠം ക്ലബ്ബംഗങ്ങൾ ആണ് കണ്ണമംഗലം കൃഷിഭവനുമായി സഹകരിച്ച് ഒരു ഏക്കർ പാടത്ത് ഉമ എന്ന വിത്തിനം കൃഷിയിറക്കിയത് . പരമ്പരാഗത കർഷകനായ പഴയകത്ത് അഹമ്മദാണ് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായവും നൽകുന്നത്. പാഠപുസ്തകങ്ങൾ മാറ്റിവെച്ച് മണ്ണും ചെളിയും നിറഞ്ഞ പാടത്ത് ഇറങ്ങി ഞാറു നട്ടത് വിദ്യാർത്ഥികൾക്ക്  വേറിട്ട അനുഭവമായി. മുൻവർഷങ്ങളിലേതു പോലെ ''ചേറൂർ റൈസ്''വിപണിയിൽ ഇറക്കാനാണ് ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം. നടീൽ മഹോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീം പുള്ളാട്ട്  അധ്യക്ഷത വഹിച്ചു. എ ഡി എ പ്രകാശ് പി,കൃഷി ഓഫീസർ കെ ജംഷീദ് , യു എൻ ബഷീർ, പ്രോഗ്രാം ഓഫീസർ വി എസ് ബഷീർ ,സികെ ഹാറൂൻ, റാഷിദ് തോട്ടശ്ശേരി കോർഡിനേറ്റർമാരായ ഹംസ പുള്ളാട്ട്, കെ ടി ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക്

പെരുവള്ളൂർ: നെല്ല് ദിനാചരണത്തിന്റെ ഭാഗമായി  കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം
പെരുവള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ  ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി കൊയപ്പ പാടശേഖരത്ത് നടന്നു. വിദ്യാർത്ഥികളിൽ  കൃഷി രീതികളെക്കുറിച്ചും  പഴയകാല കൃഷി ഉപകരണങ്ങളെ കുറിച്ചും അവബോധ മുണ്ടാക്കുന്നതിനായി അവയുടെ പ്രദർശനവും ക്ലാസും നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ കൃഷി ഓഫീസർ പി .ഷാജി  കൃഷി രീതികളെ കുറിച്ച് വിവരിച്ചു.'  ഉമ ' നെല്ലിനത്തിന്റെ ഞാറ് നടീലും ഇതോടൊപ്പം നടന്നു . ഞാറ്റുപാട്ടുപാടി കുരുന്നുകൾ ഞാറുനടീൽ ഉത്സവമാക്കി.വാർഡ് മെമ്പർ ഫാത്തിമ ബിന്ദ്, പ്രധാനധ്യാപകൻ എൻ. വേലായുധൻ, പെരുവള്ളൂർ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം പി മുഹമ്മദ് മാസ്റ്റർ , കൊയപ്പ പാടശേഖര  കമ്മിറ്റി കൺവീനർ പി. മൊയ്തീൻകുട്ടി, കർഷകരായ മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി , കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ആതിര, വെള്ളിങ്കിരി എന്നിവരും, പരിപാടിയിൽ സംബന്ധിച്ചു. അധ്യാപകരായ  സോമരാജ്, റഷീദ്, ഷാജി, ജംഷീദ്, ഗ്രീഷ്മ, റജുല, അബ്ദുൽ കരീം, സദക്കത്തുള്ള എന്നിവർ നേതൃത്വം നൽകി.

പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക്

വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റ് കൂരിയാട് ബാലിക്കാട് പാടത്ത് ഞാറ് നടീൽ ഉൽസവം നടത്തി - നെല്ലിന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നാളിൽ വിദ്ധ്യാർത്ഥികൾക്ക് കൃഷിപാഠം നൽകുന്നതിന് വേണ്ടി വേങ്ങര കൃഷി ഭവനും GMVHSS NSS യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്ധ്യാർത്ഥികൾക്ക് ഈ പരിപാടി പുതിയ ഒരു അനുഭവമാണ് പകർന്ന് നൽകിയതെന്ന് പരിപാടി ഉൽഘാടനം ചെയ്ത വേങ്ങര കൃഷി ഓഫീസർ നജീബ് സർ പറഞ്ഞു. പരിപാടിക്ക് സ്കൂൾ NSS പ്രോഗ്രാം ഓഫീസർ സബീർ അലി, അധ്യാപകരായ രാജൻ സർ, മുഹമ്മദലി സർ, ലീഡർമാരായ ആസിഫ്', സുലൈഫ, ജുനൈദ്, മാളവിക എന്നിവർ നേതൃത്വം നൽകി -

പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക്

പെരുവള്ളൂർ: നെല്ല് ദിനാചരണത്തിന്റെ ഭാഗമായി  കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം
പെരുവള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ  ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി കൊയപ്പ പാടശേഖരത്ത് നടന്നു. വിദ്യാർത്ഥികളിൽ  കൃഷി രീതികളെക്കുറിച്ചും  പഴയകാല കൃഷി ഉപകരണങ്ങളെ കുറിച്ചും അവബോധ മുണ്ടാക്കുന്നതിനായി അവയുടെ പ്രദർശനവും ക്ലാസും നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ കൃഷി ഓഫീസർ പി .ഷാജി  കൃഷി രീതികളെ കുറിച്ച് വിവരിച്ചു.'  ഉമ ' നെല്ലിനത്തിന്റെ ഞാറ് നടീലും ഇതോടൊപ്പം നടന്നു . ഞാറ്റുപാട്ടുപാടി കുരുന്നുകൾ ഞാറുനടീൽ ഉത്സവമാക്കി.വാർഡ് മെമ്പർ ഫാത്തിമ ബിന്ദ്, പ്രധാനധ്യാപകൻ എൻ. വേലായുധൻ, പെരുവള്ളൂർ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം പി മുഹമ്മദ് മാസ്റ്റർ , കൊയപ്പ പാടശേഖര  കമ്മിറ്റി കൺവീനർ പി. മൊയ്തീൻകുട്ടി, കർഷകരായ മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി , കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ആതിര, വെള്ളിങ്കിരി എന്നിവരും, പരിപാടിയിൽ സംബന്ധിച്ചു. അധ്യാപകരായ  സോമരാജ്, റഷീദ്, ഷാജി, ജംഷീദ്, ഗ്രീഷ്മ, റജുല, അബ്ദുൽ കരീം, സദക്കത്തുള്ള എന്നിവർ നേതൃത്വം നൽകി.

25 September 2019

GVHSS വേങ്ങര സ്കൂൾ പാർലമെന്റ് ഇലക്ഷൻ സ്കൂളിൽ നടന്നു

GVHSS വേങ്ങര സ്കൂൾ പാർലമെന്റ് ഇലക്ഷൻ സ്കൂളിൽ നടന്നു 

വിവിധ ബ്ലോക്കുകളിലായി ബൂത്തുകൾ തയ്യാറായി... 10 മണിയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ഷൻ സമഗ്രികളുമായി ബൂത്തുകളിലേക്ക്..... സാങ്കേതിക തകരാർ മൂലം ചില ബൂത്തുകളിൽ ഇലക്ഷൻ വൈകിയെങ്കിലും എല്ലാം ഭംഗിയായി പൂർത്തീകരിച്ചു... SPC വിദ്യാർഥികൾ ബൂത്തുകൾക്ക് മുമ്പിൽ യൂണിഫോമിൽ നിലയുറപ്പിച്ചത് ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ വോട്ടിംഗ് നടത്താൻ സഹായകമായി.. 
ഉച്ചക്ക് ശേഷം റിസൾട്ട് വന്നു...എല്ലാവരും ഹാപ്പി.. എന്നാൽ 8 D ക്ലാസ്സിൽ നാളെ റീപോളിംഗ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനർ അറിയിച്ചു.... വോട്ടിങ് മിഷീനിലെ സകേതിക തകരാർ!!!

വരൂ, ​ഗ്രന്ഥപ്പുരയിലേക്ക് എ ആർ കക്കാടംപുറം ജിയുപി വിദ്യാർഥികൾ ആരംഭിച്ച ആദ്യ ഹോം ലൈബ്രറി

വരൂ, ​ഗ്രന്ഥപ്പുരയിലേക്ക്
എ ആർ കക്കാടംപുറം ജിയുപി വിദ്യാർഥികൾ ആരംഭിച്ച ആദ്യ ഹോം ലൈബ്രറി
വേങ്ങര
കുഞ്ഞുണ്ണി മാഷിന്റെ "കുഞ്ഞുണ്ണി കവിത' മുതൽ മഹാത്മാഗാന്ധിയുടെ ആത്മകഥവരെ വായിക്കാൻ കക്കാടംപുറം ജിയുപി സ്‌കൂൾ വിദ്യാർഥികൾക്ക്‌ ഇനി പുറത്തുപോകേണ്ട. വീട്ടുലൈബ്രറിയിൽനിന്നെടുത്ത്‌ വായിക്കാം. 400 വിദ്യാർഥികളുടെ വീടുകളിൽ ഹോം ലൈബ്രറി ഒരുക്കാനൊരുങ്ങുകയാണ്‌ സ്‌കൂൾ. "അമ്മവായന കുഞ്ഞുവായന കുടുംബവായന' എന്ന പേരില്‍ ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. 

ആര്‍ക്കും വീട്ടിലെത്തി പുസ്‌തകമെടുക്കാം. ലൈബ്രറികളിലേതിനുസമാനമായി രജിസ്റ്ററുണ്ട്. പുസ്‌തകം വായിച്ച്  ആസ്വാദന കുറിപ്പ് തയാറാക്കണം. ഇത് പിന്നീട്‌ പുസ്‌തകമായി പുറത്തിറക്കും.   

പിടിഎയും മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന  ഹോം ലൈബ്രറി രക്ഷിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ചു. 428 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിൽ ക്ലാസ് മുറിയിലും ലൈബ്രറിയുണ്ട്. മുഴുവൻ കുട്ടികളുടെയും വീടുകളിൽ ലൈബ്രറി ഒരുക്കും. 

പൂർവ വിദ്യാര്‍ഥികളില്‍നിന്നും പുസ്‌തകം ശേഖരിക്കും. സി എം സത്താറിന്റെ വീട്ടിൽ വാർഡ് അംഗം യൂസുഫ് പാലത്തിങ്ങൽ  ഉദ്ഘാടനംചെയ്‌തു. അരീക്കൻ ഷക്കീറലി, കെ സി പ്രേമരാജൻ, പി കെ അബ്‌ദുനാസർ, പി എം  ഇഖ്ബാൽ, കെ ശ്രീധരൻ, വിജയൻ എന്നിവർ സംസാരിച്ചു.

ആനന്ദം, ഈ "ആടുജീവിതം' സിദ്ദീഖ് ആടുകൾക്കൊപ്പം

ആനന്ദം, ഈ "ആടുജീവിതം'
സിദ്ദീഖ് ആടുകൾക്കൊപ്പം
വേങ്ങര
എയർ കണ്ടീഷൻ മെക്കാനിക്കായിരുന്നു വേങ്ങര വെട്ടുതോട് കുളങ്ങരകത്ത് സിദ്ദീഖ്. 30 വർഷം അബുദാബിയിലായിരുന്നു ജോലി. 12 വർഷംമുമ്പ്  നാട്ടിലെത്തിയപ്പോൾ കൗതുകത്തിന്‌ ഒരു ആടിനെ വാങ്ങി. കർഷക കുടുംബത്തിൽ പിറന്ന 56–-കാരന്റെ ഉള്ളിലെവിടെയോ ഒളിച്ചിരുന്ന കർഷകൻ ഇതോടെ സജീവമായി.  യന്ത്രലോകത്തിന്റെ വിരസതയിൽനിന്ന്‌  ആടുവളർത്തലിന്റെ സംതൃപ്‌തിയിലേക്കുള്ള സിദ്ദീഖിന്റെ മാറ്റം അങ്ങനെയായിരുന്നു. ബീറ്റൽ, മലബാറി, സങ്കരയിനങ്ങളിലായി ഇപ്പോഴുള്ളത്‌ 15 എണ്ണം.  15,000 മുതൽ 22,000 രൂപവരെ ഒരു ആടിന് ലഭിക്കുമെന്ന് സിദ്ദീഖ് പറയുന്നു. മാസത്തിൽ ഒരാടിനെയെങ്കിലും വിൽക്കാറുണ്ട്. പാൽ കറന്നെടുക്കാറില്ല. വർഷത്തിൽ രണ്ടുതവണയെങ്കിലും ആട്‌ പ്രസവിക്കും. ഒരുപ്രസവത്തിൽ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ ലഭിക്കും. ആട്ടിൻകാഷ്ഠം മികച്ച വളമായതിനാൽ അതിൽനിന്നുള്ള വരുമാനവുമുണ്ട്‌. സ്വന്തം പറമ്പിലെ തെങ്ങിനും കമുകിനും ഈ വളം ഉപയോഗിക്കുന്നുമുണ്ട്. സർക്കാർ ധനസഹായം ലഭിച്ചാൽ ശാസ്ത്രീയമായ തൊഴുത്ത്‌ നിർമിക്കണമെന്ന ആഗ്രഹം ഇദ്ദേഹത്തിനുണ്ട്. കോഴികളെയും താറാവുകളെയും സിദ്ദീഖ് വളർത്തുന്നുണ്ട്. ഇതിനെല്ലാം കുടുംബത്തിന്റെ എല്ലാ  പിന്തുണയും ലഭിക്കുന്നതായും നാം സ്നേഹിച്ചാൽ  മിണ്ടാപ്രാണികൾ തിരിച്ച്‌ സ്‌നേഹിക്കുമെന്നും സിദ്ദീഖ്‌ പറഞ്ഞു.

News @ 9 വേങ്ങര വാർത്തകൾ 25 / 09 / 2019

 News @ 9 വേങ്ങര വാർത്തകൾ
വാർത്ത കാണാൻ ക്ലിക്ക് ചെയ്യുക
👇👇👇👇👇👇👇👇👇
https://www.facebook.com/275734589572001/posts/679387082540081?sfns=mo

24 September 2019

വന്നുകാണൂ, കല്ലേങ്ങൽപടി അങ്കണവാടി നിറയെ ചിത്രങ്ങളാണ്...

വന്നുകാണൂ, കല്ലേങ്ങൽപടി അങ്കണവാടി നിറയെ ചിത്രങ്ങളാണ്...

ഊരകം കല്ലേങ്ങൽപടി അങ്കണവാടിയിലെ അധ്യാപിക മാലതി ചിത്രരചനയിൽ

ഊരകം:കല്ലേങ്ങൽപടി അങ്കണവാടിയിലെ ചുമരുകൾ മുഴുവൻ ചിത്രങ്ങളാണ്. പ്രകൃതിദൃശ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പഴം, പച്ചക്കറികൾ, പ്രാണികൾ, മാവേലി തുടങ്ങി വിവിധ ചിത്രരൂപങ്ങൾ ഇവിടെ നിറയുന്നു. അങ്കണവാടിയിലെ അധ്യാപികയായ മാലതി ടീച്ചറുടെ കലാബോധമാണ് ഈ ചിത്രങ്ങൾക്കുപിന്നിൽ.

കുട്ടിക്കാലം മുതൽ മാലതിയുടെ മനസ്സിൽ ചിത്രങ്ങളുണ്ട്. ഒരുവർഷം മുമ്പ് തുടങ്ങിയതാണ് ഈ ചിത്രരചന. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 120 ചുമർച്ചിത്രങ്ങളാണ് വരച്ചത്. ചാർട്ട് പേപ്പറിലാണ് ആദ്യം വര. പിന്നീട് അങ്കണവാടി കെട്ടിടത്തിന്റെ ചുമരുകളെയും ക്യാൻവാസാക്കി മാറ്റി.
ഞായറാഴ്ച ഉദ്ഘാടനംചെയ്ത മുകൾനിലയുടെ ചുമരുകളിലും ടീച്ചറുടെ ചിത്രങ്ങളുണ്ട്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ആനന്ദം പകരുന്നു ഇവ. സ്വന്തം പണം ചെലവഴിച്ച് ഫാബ്രിക് പെയിന്റിലാണ് ചിത്രംവര. പ്രളയകാലത്തെ അവധി ദിവസങ്ങളിലും ഓണാവധിയിലും വിശ്രമമില്ലാതെയാണ് ഈ അധ്യാപിക വരച്ചുകൂട്ടിയത്.
പാണ്ടിക്കാട് സ്വദേശിയായ മാലതി വണ്ടൂർ ചെമ്പ്രശ്ശേരി അങ്കണവാടിയിലാണ് അധ്യാപനം തുടങ്ങിയത്. വിവാഹം കഴിഞ്ഞതോടെ കല്ലേങ്ങൽപടി അങ്കണവാടിയിലേക്ക് മാറി. 25 വർഷമായി ഇവിടെയാണ് സേവനം. കുറ്റിയാരത്ത് കിഴക്കില്ലേത്ത് ഗിരീഷ്‌കുമാറാണ് ഭർത്താവ്. അജിത്ത് മകനും.

സമദർശൻ പദ്ധതി ഉദ്ഘാടനം

സമദർശൻ പദ്ധതി ഉദ്ഘാടനം

നാഷണൽ സർവ്വീസ് സ്കീം മലപ്പുറം ജില്ലാ തല പ്രോഗ്രാം, പെൺകുട്ടികൾക്ക് സൈക്കിൾ സവാരി പരിശീലനം നൽകുന്ന  സമദർശൻ പദ്ധതി ഉദ്ഘാടനം കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്. എസിൽ മാനേജർ കെ.പി.ഹുസൈൻ എന്ന കുഞ്ഞുട്ടി നിർവ്വഹിച്ചു.
തിരൂരങ്ങാടി ക്ലസ്റ്ററിന് കീഴിലുള്ള സ്കൂളുകളിലെ പെൺകുട്ടികൾക്ക് സൈക്കിൾ പഠിക്കാനുള്ള അവസരം ഇവിടെയൊരുക്കിയിട്ടുണ്ട്.
പെൺകുട്ടികൾക്ക് ആൺകുട്ടികളോടൊപ്പം സാമൂഹിക സമത്വം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന പദ്ധതിയാണ് സമദർശൻ. സംസ്ഥാനത്തെ എല്ലാ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റുകളും വഴിയാണ് പദ്ധതി സാക്ഷാൽകരിക്കുന്നത്. 

എൻ എസ് എസ് ദിനത്തിൽ നടന്ന പ്രോഗ്രാമിൽ ജില്ലാ കോ-ഓർഡിനേറ്റർ സക്കരിയ പൂഴിക്കൽ മുൻകാല പ്രോഗ്രാം ഓഫീസർമാരെ ആദരിച്ചു. 
പി.ടി എ പ്രസിഡന്റ് കെ.കെ.എം കുറ്റൂർ അദ്ധ്യക്ഷനായിരുന്നു. പി .മുഹമ്മദ് കുട്ടി., ഡോ. സുധീരൻ ചീരക്കുട, കെ.കെ.മൊയ്തീൻ കുട്ടി, എം.പി. സുധീർ കുമാർ ,ജി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ യൂസുഫ് കരുമ്പിൽ സ്വാഗതവും പി.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു.

എന്റെ ഗ്രാമം കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്‌തു

എന്റെ ഗ്രാമം കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്‌തു 

AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഫലമായി തയ്യാറാക്കിയ എന്റെ ഗ്രാമം കയ്യെഴുത്ത് മാസികയുടെ പ്രകാശനം  ഹെഡ്മാസ്റ്റർ ദിനേശൻ മാസ്റ്റർ നിർവഹിച്ചു.കുട്ടികളുടെ  മനസ്സിൽ ഉദിച്ച  കുഞ്ഞു കഥകളും,കവിതകളും,അനുഭവങ്ങളും,പുതിയ ലോകത്തെതന്നെ  സൃഷ്ടിക്കാൻ കഴിവുള്ള ചിത്രകാരന്മാരുടെയും വരകൾ  മാസികയെ ഭംഗിയാക്കി തീർത്തു.
ടെക്‌നോളജിയുടെ കാലഘട്ടത്തിലും വിദ്യാർത്ഥികളുടെ ക്രിയാത്മകമായ കഴിവുകളെ വളർത്തുന്നതിൽ ഇത്തരം എഴുത്ത് മാസികകൾ തന്നെയാണ് പ്രധാന പങ്ക്‌വഹിക്കുന്നത് എന്ന് പ്രധാന അധ്യാപകൻ പറഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������