വായന വാരാഘോഷം സജീവമാക്കി വില്ലേജ് ഓഫീസർ
കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ വായനവാരാഘോഷം തുടങ്ങി. ഉദ്ഘാടന പരിപാടിയിൽ ഏ.ആർ നഗർ വില്ലേജ് ഓഫീസർ എ .എസ്. മുഹമ്മദിന്റെ ശേഖരത്തിലെ 160 ഓളം പ്രധാന്യമുള്ള പഴയ പത്രങ്ങളുടെ പ്രദർശനം നടന്നു.
നൂറ്റാണ്ടിലധികം പഴക്കമുള്ള പത്രങ്ങൾ മുതൽ പുതിയ വാർത്തകൾ വരെ ശേഖരത്തിലുണ്ട്.
പ്രദർശനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം .ബേബി ജോൺ, സംഗീത പി., സ്മിത എസ്, ജോഷിത്ത് പി. എന്നിവർ സംബന്ധിച്ചു.
വില്ലേജ് ഓഫീസർക്കുള്ള ഉപഹാരം ഹെഡ്മാസ്റ്റർ കൈമാറി.
വാരാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, വായന മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്















































