രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു
കേരള സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തല ത്രിദിന രാജ്യ പുരസ്കാർ
ടെസ്റ്റിംഗ് ക്യാമ്പ് കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കകന്ററി സ്കൂളിൽ ഇന്ന് സമാപിച്ചു .ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ഫസ്റ്റ് എയ്ഡ് പരിശോധന, കൂടാര നിർമ്മാണം, ക്യാമ്പ് ഫയർ എന്നിവ നടന്നു.
ജില്ലാ സെക്രട്ടറി സി വി.അരവിന്ദൻ , ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ എ.എ.നവീൻ , എൻ സുപ്രിയ, ഇ. ശംസുദ്ധീൻ ,എ അനുസ്മിത, ടി.എം ഉഷ, ശോഭന പൂളക്കുത്ത്, ടി. സ്മിത, മുഹമ്മദ് ഖാസിം, ഹിദായത്തുള്ള, അൻവർ കളിയത്ത് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment