Labels

03 May 2019

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര: കുടിയിറക്ക് ഭീക്ഷണിയിലായ വേങ്ങര മാതൃകാ പൊലിസ് സ്റ്റേഷന് അല്പമാശ്വാസം .സ്വന്തംകെട്ടിടമൊരുക്കുന്നതിന്ഭൂമിയായി. ധന ആഭ്യന്തര വകുപ്പുകൾ കനിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ ഇനി സ്വന്തം  കെട്ടിടവും നിലവിൽ വരും. ഭൂമി സംബന്ധമായ രേഖകൾ ജില്ലാ കലക്ടർ ജില്ലാ പൊലിസ് മേധാവി യ്ക്ക് കൈമാറി.കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ  25 സെന്റാണ്  കെട്ടിടത്തിനായി വിട്ടു നൽകിയിട്ടുള്ളത്.2006 മുതൽ മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയോട് ചേർന്ന് ചേറൂർ റോഡ് പരിസരത്താണ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഉടമ നൽകിയ ഹരജിയെ തുടർന്ന് ജൂൺ 29നകം സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് അഡ്വക്കറ്റ് കെ എൻ എ ഖാദർ എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്നും  നിരന്തര ഇടപെടലുകളെ തുടർന്നുമാണ് നടപടി വേഗത്തിലായത്.ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് കെട്ടിട നിർമ്മാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിനായി ബജറ്റിൽ 7 കോടി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.1977ലാണ് വേങ്ങരയിൽ കച്ചേരിപ്പടി ആസ്ഥാനമായി പൊലിസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.1986 ൽ ചേറൂർ റോഡ് ജംക് ഷനിലേക്ക് മാറ്റി സ്ഥാപിക്കുകയും 2006  നിലവിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയുമാണ്. സ്വന്തമായി ഭൂമി അനുവദിച്ചു കിട്ടുന്നതിലുണ്ടായ താമസമാണ് 42 കൊല്ലം വാടകയ്ക്ക് പ്രവർത്തിക്കാനിടയാക്കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് 
തിരുരങ്ങാടിതാലൂക്ക് സർവേയർ എ എ പ്രവീൺ, ചെയിൻ മാൻ സിബി അനുരാജ്, എസ് ഐ പ്രദീപ് കെ.ഒ, എ എസ് ഐ കൃഷ്ണമണി, സി പി ഒ മാരായ സി അരുൺകുമാർ, പി രഞ്ജിത്ത്, എം എൽ എ യുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������