പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് കൈമാറുന്ന ചടങ്ങ് എപ്രിൽ 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളുടെയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെയും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീൻ നിർവ്വഹിക്കുന്നു.
10 ലക്ഷം രൂപ ചിലവിൽ 98 ദിവസം കൊണ്ടാണ് പണി പൂർത്തികരിച്ചതെന്ന് യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വേങ്ങര ,ഊരകം ,പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ട ഒരാളെ തിരഞ്ഞെടുത്താണ് വീട് നിർമ്മിച്ചു നൽകിയത്.
വാർത്താസമ്മേളനത്തിൽ KVVES വേങ്ങര യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി , മണ്ഡലം ജന:സെക്രട്ടറി M. K സെനുദ്ദീൻ ഹാജി ,ട്രഷറർ മൊയ്തീൻ, പ്രസിഡൻറ് കുഞ്ഞീതുട്ടി ഹാജി,യൂത്ത് വിംഗ് പ്രസിഡന്റ് യാസർ അറഫാത്ത്, CHമുഹമ്മ ദാജി.റഷീദ് K. R കുഞ്ഞുമുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
No comments:
Post a Comment