Labels

09 February 2019

സജീവമായ ക്ലാസ് മുറികൾ,കർമ്മനിരതരായ വിദ്യാർത്ഥികൾ,പിന്തുണയുമായി അധ്യാപകർ

സജീവമായ ക്ലാസ് മുറികൾ,കർമ്മനിരതരായ വിദ്യാർത്ഥികൾ,പിന്തുണയുമായി അധ്യാപകർ

വേങ്ങര: പീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ  ക്ലാസ് മുറികളിൽ സജീവമാണ്,പരീക്ഷണനിരീക്ഷണങ്ങളുമായി..ഭാവനാശേഷിയും നിർമ്മാണചാതുരിയും ഒരുമിപ്പിച്ചു കൊണ്ടുള്ള പ്രയത്നത്തിലേർപ്പെടുകയാണവർ,തങ്ങളുടെ സ്കൂളിലെ ശാസ്ത്രപ്രദർശനം കുറ്റമറ്റതാക്കാൻ..

ഫെബ്രുവരി 12 ന് 12 മണിക്ക് ആരംഭിക്കുന്ന എക്സിബിഷനിലും തുടർന്ന് നടക്കുന്ന ശാസ്ത്രസംവാദത്തിലും കുട്ടികളാണ് കിംഗ് മേക്കർമാർ.അവരോട് സംവദിക്കുന്നതാകട്ടെ ലോകപ്രശസ്തനായ ഒരു ശാസ്ത്രജ്ഞനും.ഈ ബൃഹദ് സംരംഭത്തിന്റെ നെടുംതൂണുകളായി ഓരോ നിമിഷവും കൈമെയ് മറന്ന് അദ്ധ്വാനിക്കുകയാണ് പീസ് സ്കൂളിലെ അദ്ധ്യാപകർ.വിവിധ സ്കൂളുകളിൽ നിന്നായി വരുന്ന എക്സിബിഷൻ പ്ലോട്ടുകളിൽ മികവ് പുലർത്തണമെന്ന മത്സരബുദ്ധിയോടൊപ്പം ആദിഥേയത്വസ്ഥാപനമെന്ന റോൾ ഭംഗിയാക്കാൻ കൂടി തയ്യാറായിരിക്കുകയാണ് വേങ്ങര പീസ് പബ്ലിക് സ്കൂൾ.

ജി.മാധവൻ നായർ എന്ന ശാസ്ത്രപ്രതിഭയുമായി ബൗദ്ധിക സംവാദത്തിനൊരുങ്ങുന്ന വേങ്ങര പീസ് പബ്ലിക് സ്കൂൾ,കുട്ടികളുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ വ്യത്യസ്തമായൊരു വേദിയൊരുക്കുന്നതിലൂടെ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

ജനപ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്മെന്റുമടങ്ങുന്ന വലിയൊരു നിര തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇന്നത്തെ അവലോകന യോഗത്തിൽ പ്രിൻസിപ്പാൾ ജസ്മീർ ഫൈസൽ,ഫൗണ്ടേഷൻ പ്രതിനിധികളായ ശരീഫ് തിരൂർ,ലബീബ്,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഗോപകുമാർ സി.എസ്,മാനേജ്‌മെന്റ് പ്രതിനിധി ആലസ്സൻകുട്ടി സാഹിബ്,പാരന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഹംസത്ത് അടുവണ്ണി,ഡോ.ഗഫൂർ പൂങ്ങാടൻ,ബാബു ഷാഹിർ,ശംസുദ്ധീൻ മലപ്പുറം,മൻസൂർ കോട്ടുമല,വി.എസ്.മുഹമ്മദാലി,സിറാജ് തിരൂരങ്ങാടി,നജീബ് കച്ചേരിപ്പടി,വി.കെ.അബ്ദുൽ റസാഖ്,കദീജ തിരൂരങ്ങാടി,ഡോ.സജീറ കാപ്പൻ, റസീന തിരൂരങ്ങാടി എന്നിവർ പങ്കെടുത്തു.വനിതാ കോ ഓർഡിനേഷൻ മീറ്റിംഗിന് വൈസ് പ്രിൻസിപ്പൽ ഫബീല മാഡം  നേതൃത്വം നൽകി.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������