മലയാളഭാഷയിൽ മാധുര്യം നിറച്ച് മാതൃഭാഷ ദിനാചരണം
പെരുവള്ളൂർ: അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾക്കായി
വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
അമ്മയോളം മാധുര്യമുണ്ട്
മലയാളത്തിന്, ഭാഷയെ
പെറ്റമ്മയായി കണ്ട്....
' അമ്മ മലയാളം ' എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോടു ചേർന്നു
നിന്നുകൊണ്ട് കുരുന്നുകൾ പാടി....
സുന്ദരമാണ് തങ്ങളുടെ
മാതൃഭാഷയെന്ന്.....
വിദ്യാർത്ഥികൾക്കായി ഭാഷാ ക്വിസ്, പദപ്പയറ്റ്,
ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാധ്യാപകൻ
എൻ. വേലായുധൻ മാതൃഭാഷാ ദിന സന്ദേശം നൽകി.മത്സരങ്ങളിൽ
വിജയികളായ വിദ്യാർത്ഥികൾക്കുള്ള
സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു.

















































