കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം
കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സെക്രേട്ടറിയറ്റ് അടക്കം മുഴുവന്‍ സര്‍ക്കാര്‍ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ അനുമതി നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കോവിഡ് പ്രോേട്ടാകോള്‍ പാലിച്ചാകും പ്രവര്‍ത്തനം.
മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തുന്നവര്‍ക്കും സംസ്ഥാനെത്തത്തുന്ന സന്ദര്‍ശകര്‍ക്കും ക്വാറന്‍റീന്‍ ഏഴ് ദിവസമാക്കും. ഇവിടെയെത്തി ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തുകയും നെഗറ്റീെവന്ന് ഉറപ്പാക്കുകയും വേണം. ശേഷം ഏഴ് ദിവസം കൂടി ക്വാറന്‍റീന്‍ ഉചിതമാണ്. എന്നാല്‍ നിര്‍ബന്ധമില്ല.
ആരോഗ്യ പ്രോേട്ടാകോളിജിലെ 14 ദിവസ ക്വാറന്‍റീനാണ് അഭികാമ്യം. ഏഴ് ദിവസത്തിന് േശഷം ടെസ്റ്റ് നടത്താത്തവര്‍ ഏഴ് ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയണം.ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
No comments:
Post a Comment