Labels

21 September 2020

സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും

 സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും


വേങ്ങര: ജില്ലയിൽ സവാളയുടെ വിലയിൽ നാലിരട്ടി വർധനവ്. കിട്ടുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഓണക്കാലത്ത് 100 രൂപയ്ക്ക് എട്ടുകിലോഗ്രാം വരെ റോഡരികിൽ നല്ല സവാള കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു കിലോക്ക് 45 രൂപവരെയായി വിലയുയർന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഇപ്പോൾവരുന്ന സവാളയെല്ലാം ഒരുതരം ഫംഗസ് ബാധിച്ചതാണ്. പുണെ സവാളയാണ് പ്രധാനമായും ജില്ലയിലെത്തുന്നത്. കൃഷിയിടങ്ങളിലും മറ്റും മഴയുള്ളതിനാൽ ചീഞ്ഞതും കുതിർന്നതുമായ സവാളയാണ് കിട്ടുന്നത്. കടകളിലെത്തി അധികം താമസിയാതെ തന്നെ ഇവ കേടുവരുന്നു. ചെറിയ ഉള്ളിയുടെ വിലയിലും ഗണ്യമായ വർധന. കിലോഗ്രാമിന് 30 രൂപവരെയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 60 രൂപയായി ഉയർന്നു. കഴിഞ്ഞദിവസം മൈസൂരു മാർക്കറ്റിലെ മികച്ച ചെറിയ ഉള്ളിയുടെ മൊത്തവില 70 രൂപയായി ഉയർന്നിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലും ഊട്ടിയുടെ പ്രാന്തപ്രദേശങ്ങളിലും മലയാളികളടക്കമുള്ള കർഷകരും വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്നു. എന്നാൽ മഴ ശക്തമായതോടെ പച്ചക്കറിക്കൃഷിയിൽ നിന്നുള്ള വിള കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. മൈസൂരു, ഊട്ടി, കൂനൂരു തുടങ്ങിയ വിപണികളാണ് കേരളത്തിലെ വില നിയന്ത്രിക്കുന്നത്. ഗുണ്ടൽപ്പേട്ട് മുതൽ മൈസൂരുവരെയുള്ള പ്രദേശങ്ങളിലെ പച്ചക്കറി കൃഷി ഉത്‌പാദകർ കേരളത്തിന്റെ വിപണിമാത്രം കണ്ടാണ് കൃഷിയിറക്കുന്നത്

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������