Labels

20 September 2020

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്


വേങ്ങര: തിരൂരിനും മലപ്പുറത്തിനും ഇടയ്ക്ക് ഒരു അഗ്നിരക്ഷാസേന യൂണിറ്റ് വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.ഈ ഭാഗങ്ങളിൽ വാഹനാപകടം, തീപ്പിടിത്തം എന്നിവയുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്ന ട്രോമാകെയർ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ ആവശ്യമാണിത്. മഴക്കാലത്ത് മിക്കവാറും പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്ന വേങ്ങരയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പലപ്പോഴും താത്കാലികമായി ഇവിടെ അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥാപിക്കാറുണ്ട്. ഈ യൂണിറ്റ് ഇവിടെ നിലനിർത്തണമെന്നും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇതുവരെ ആയിട്ടില്ല.


ദേശീയപാതയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന സ്ഥലമെന്നതും കോഴിക്കോട് വിമാനത്താവളം, കണ്ണമംഗലത്തെ പാറമടകൾ മറ്റ് ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്തിച്ചേരാനുള്ളയിടം എന്ന നിലയ്ക്കും ഇവിടെ യൂണിറ്റ് തുടങ്ങുന്നതിന്റെ പ്രസക്തി വർധിക്കുന്നു. ചേളാരി ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പ്ലാൻുകൂടി ഉള്ളതിനാൽ അഗ്നിരക്ഷായൂണിറ്റിന്റെ ആവശ്യത കൂടുതലാണ്. മാത്രമല്ല നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന ദേശീയപാതയിലെ പൂക്കിപ്പറമ്പ്, കൂരിയാട്, കൊളപ്പുറം, തലപ്പാറ, തേഞ്ഞിപ്പലം, ചേളാരി, കൊണ്ടോട്ടി എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് രക്ഷാസേനയ്ക്ക് വേങ്ങരയിൽനിന്ന് എത്തിച്ചേരാനാവും. ഈ ഭാഗത്ത് ഒരപകടം ഉണ്ടായാൽ മലപ്പുറത്തുനിന്നോ തിരൂരിൽനിന്നോ വേണം രക്ഷാപ്രവർത്തകരെത്താൻ. ഗതാഗതക്കുരുക്കേറിയ പാതയിലൂടെ ഈ രണ്ടുപാതയിലൂടെയും രക്ഷാപ്രവർത്തകരെത്തുമ്പോഴേക്കും ഒന്നുകിൽ ജീവൻ പൊലിയുകയോ പാതി കത്തിയമരുകയോ ചെയ്തിട്ടുണ്ടാവും.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������