Labels

13 October 2020

നവകേരള സംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻറെ ആദരം

 നവകേരള സംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻറെ ആദരം



എ ആർ നഗർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ അവാർഡും കഴിഞ്ഞവർഷത്തെ നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന അവാർഡും നേടിയ കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മെമന്റോ നൽകി ആദരിച്ചു.

വേങ്ങര ബ്ലോക്കിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസി.ബുഷറ മജീദ് മെമ്പർമാരായ സുലെഖ മജീദ്, പി കെ അസ് ലു , റംല ,നഫീസ , റംല ,ഷരീഫ, നാസർ മാസ്റ്റർ ,ഹസൻ ,വേലായുധൻ ,എച്ച് സി ഒ അഖിലേഷ് ,വി ഡി ഒ ഹൈദ്രോസ് എന്നിവർ പങ്കെടുത്തു.

നവകേരള പ്രവർത്തകരായ നാസർ മലയിൽ ,പി രവികുമാർ ,ഷറഫുദ്ധീൻചോലക്കൻ ,അഷറഫ് ബാലത്തിൽ ഫിറോസ് ടി എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി .

ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ

 ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ



ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണം അതിവേഗത്തിൽ നടക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്  അഡ്വക്കറ്റ് കെ എൻ എ കാദർ എംഎൽഎ പറഞ്ഞു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അനുവദിച്ചിട്ടുള്ള കെട്ടിടത്തിന് ആവശ്യമായ ക്ലാസ് റൂമുകൾ,  ഓഡിറ്റോറിയം,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം കോംപ്ലക്സ് ഉൾപ്പെടുത്തി  മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം പണിയുന്നത്. പ്രവർത്തിയുടെ പുരോഗതി എംഎൽഎ നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. 

ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അലി മേലേതിൽ, എ ഇ ഒ ബാലഗംഗാധരൻ. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്,  പ്രിൻസിപ്പൽ സുമംഗലി തുടങ്ങിയവർ സംബന്ധിച്ചു.

12 October 2020

എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ

 എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ



കോട്ടയ്ക്കൽ: എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു.288 പോയിന്റ് നേടി വേങ്ങര ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 270 പോയിന്റോടെ തിരൂരങ്ങാടി ഡിവിഷൻ റണ്ണേഴ്‌സ് അപ്പും 213 പോയിന്റോടെ കോട്ടയ്ക്കൽ ഡിവിഷൻ മൂന്നാംസ്ഥാനവും നേ‌ടി.


കാമ്പസ് വിഭാഗത്തിൽ പി.എം.എസ്.ടി. കോളേജ് കുണ്ടൂർ ഓവറോൾ ചാമ്പ്യന്മാരായി. കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് മൂന്നാംസ്ഥാനവും നേടി.


സമാപനസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫൽ ഫൈസി തെന്നല പ്രാർഥന നിർവഹിച്ചു.എസ്.എസ്.എഫ്. സംസ്ഥാനസെക്രട്ടറി സി.എൻ. ജാഫർ സാദിഖ് അനുമോദനപ്രഭാഷണം നടത്തി. ജലീൽ സഖാഫി ചെറുശോല, അലി ബാഖവി ആറ്റുപുറം എന്നിവർ അവാർഡ് വിതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി പി.ടി. ശുക്കൂർ അബ്ദുള്ള, കെ.പി. ഇല്യാസ് നിസാമി, എൻ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ

 ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ



ഊരകം: കോവിഡിനെ തടയാൻ ആരോഗ്യം സംരക്ഷിക്കണം എന്ന സന്ദേശവുമായി സാഗർ ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ജൂനിയർ ടീം വേങ്ങരയിൽ നിന്നും ചാലിയം വരെ സൈക്കിളിൽ ആരോഗ്യ സംരക്ഷണ സന്ദേശയാത്ര നടത്തി. 

വേങ്ങര മിനിബസാർ ഡോ.ബിസിർ സിൻസാറുൽഹക്ക് ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ വലീദ്, സെക്രട്ടറി അഫ്സൽ,ജോയിൻ സെക്രട്ടറി ഹനീഫ എന്നിവർ നേതൃത്വം നൽകി,അൻഷാദ്  കെ.കെ,ബുശൈർ,അജ്മൽ കെ,റിൻഷാദ് സി,സഫ്‌വാൻ സി.കെ,ഫളലുറഹ്‌മാൻ കെ.കെ എന്നിവരാണ് സന്ദേശവുമായി യാത്ര ചെയ്ത ക്ലബ്ബ്‌ മെമ്പർമാർ.

വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പു നൽകിക്കൊണ്ട് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ നിയോജക മണ്ഡലമായി വേങ്ങര മാറിയിരിക്കുന്നു.നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ വേങ്ങരമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായി. അഭിമാനകരമായ ഒരു നേട്ടമാണിത്.വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് നമ്മുടെ ഉറച്ച തീരുമാനമായിരുന്നു.പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂർത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതൽ മികവിലേക്ക് വരും കാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയർത്താം.അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര നിയോജക മണ്ഡലം ഫലപ്രഖ്യാപനം. ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എംഎൽഎ നിർവഹിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അലി മേലേതിൽ,വേങ്ങര എ. ഇ. ഒ. ശ്രീ ബാല ഗംഗാധരൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസീസ്, മുഹമ്മദ്‌ റാഫി,മാസ്റ്റർ ട്രൈനെർ കൈറ്റ് ശ്രീമതി സുമംഗല്യ പ്രിൻസിപ്പൾ  ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ, ശ്രീമതി പ്രസീദ എച്. എം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.

11 October 2020

വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

 വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.



16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകള്

 ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകൾ 



പൊതുഗതാഗതം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും വരുമാനത്തിൽ ലാഭമില്ലാത്ത ബസുകൾ വിറ്റ് ഉടമകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് വരവില്ലാതെ കഷ്ടപ്പെട്ട ബസ് ജീവനക്കാരും ഉടമകളും വലിയ പ്രതീക്ഷയോടെയാണ് ബസുകൾ നിരത്തിലിറക്കിയത്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും അധികച്ചെലവും കൂടി ആയതോടെ മിക്കവരും ബസ് ഓടിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഈ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ബസുകൾ വിൽക്കാനുള്ള ആലോചനയിലേക്ക് ഉടമകൾ എത്തിയത്. പിൽക്കാലത്ത് മേഖലയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാത്ത ഉടമകൾ പെർമിറ്റില്ലാതെ ബസ് മാത്രമായിട്ടാണ് വില്പന നടത്തുന്നത്. ഐ.ടി. സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇത്തരത്തിൽ ബസുകൾ കൊടുത്തത്.

എന്നാൽ പെർമിറ്റ് ഉൾപ്പെടെയല്ലാതെയുള്ള വില്പനയിൽ പെർമിറ്റ് ലാപ്സാകുകയും ചെയ്യും. ഈ നിയമം അറിയാത്തവരിൽ ചിലരാണ് ബസുകൾ വിറ്റിട്ടുള്ളത്. കോവിഡിന്റെ ഈ സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പെർമിറ്റ് നിലനിർത്തി ബസുകൾ വിൽക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് സർക്കാരിനോട് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് ആൾ കേരള പ്രവറ്റ് ബസ് മെമ്പേഴ്സ് സെക്രട്ടറിയും  മുഹബ്ബത്ത് ബസ് ഓണറുമായ ആഷിഖ് മച്ചിഞ്ചേരി വേങ്ങര പറഞ്ഞു.


20 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. ഡീസൽ ചെലവും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ള വരുമാനം സർവീസിൽനിന്ന് ലഭിക്കാതെ വന്നതോടെയാണ് മിക്ക ബസുകളും സർവീസ് നിർത്തിയത്. നിലവിൽ 400 മുതൽ 700 രൂപ വരെയാണ് പ്രതിദിനം ഒരു ബസിൽനിന്ന് ലഭിക്കുന്നത്. അതിനാൽ ജീവനക്കാരും തങ്ങളുടെ വേതനത്തിന്റെ പകുതിയിലാണ് ജീവിക്കുന്നത്.

വണ്ടിയെടുത്തപ്പോൾമുതലുള്ള ബാധ്യതകൾ പലർക്കും നിലനിൽപ്പുണ്ട്, ദിവസവും കൊടുക്കുന്ന രീതിയിലാണ് പലരും ഈ തുക ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോൾ അതുപോലും അടച്ചുതീർക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡിൽ യാത്രക്കാരുണ്ടെങ്കിലും ബസിലേക്ക് ആളുകൾ കയറുന്നത് കുറവാണ്, രാവിലെയും വൈകീട്ടും മാത്രമാണ് ബസിൽ പേരിനെങ്കിലും യാത്രക്കാരുള്ളതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.പി. സത്യൻ.


റോഡ് ടാക്സ് അടയ്ക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്, എന്നാൽ, നിരത്തിലോടുന്ന ബസുകളിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ അത് എങ്ങനെ അടയ്ക്കുമെന്ന ടെൻഷനിലാണ് ഉടമകൾ. ഇത്തവണത്തെ ടാക്സ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും സത്യൻ പറഞ്ഞു.


വണ്ടി വിറ്റ് പിന്മാറുന്നവർ കുറവാണ്, കാരണം വണ്ടി വാങ്ങാനും ആളുകുറവാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി അനിൽ വർഗീസ്. സർവീസ് ഇനി വേണ്ട എന്നു വയ്ക്കുന്ന ചുരുക്കം ചിലർ പെർമിറ്റ് നിലനിർത്തി വണ്ടി വിൽക്കുന്നുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് അനിൽ വർഗീസ് പറഞ്ഞു.

ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച

 ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച


വേങ്ങര: ചൊവ്വയെ ഇനി ഇത്രയും തിളക്കത്തോടെ കാണണമെങ്കിൽ പതിനഞ്ച് വർഷമെടുക്കും. വരുന്ന ചൊവ്വാഴ്ച (ഒക്ടോബർ 13-ന് ) രാത്രി ചൊവ്വാഗ്രഹത്തെ അത്യപൂർമായ ശോഭയോടെ കാണാം. ഓപ്പസിഷൻ എന്ന പ്രതിഭാസം സംഭവിക്കുന്നതുകൊണ്ടാണിത്.



ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതാണ് ഓപ്പസിഷൻ. ഈ ദിവസം ഓപ്പസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ചെ സൂര്യോദയസമയത്ത് പടിഞ്ഞാറ്്‌ അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ അതിനെ കാണാം.


ഓപ്പസിഷനിൽ വരുന്നതിനാൽ 13-ന് രാത്രി മുഴുവൻ അത്യധിക ശോഭയിൽ ചൊവ്വയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് അധ്യാപകനും വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.


സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കുമെങ്കിലും ചക്രവാളശോഭ മായുകയും ചൊവ്വ അൽപ്പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങൾകൊണ്ട് ഇത് കാണാനാകൂ. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12 മണിയോടെ ഉച്ചിയിലെത്തും. അന്ന് രാത്രി ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല. ചൊവ്വയുടെ ചോരനിറവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.



ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴും. എന്നാൽ സൂര്യപ്രകാശംവീഴുന്ന ഭാഗം എല്ലായ്പോഴും പൂർണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശം ഏൽക്കുന്നഭാഗം പൂർണമായും ഭൂമിക്കഭിമുഖമായി വരുന്നു.


അതുകൊണ്ടാണ് അവയെ അന്ന് കൂടിയതിളക്കത്തിൽ കാണുന്നത്. ഓപ്പസിഷനോടടുത്തുള്ള ദിവസങ്ങളിലും സാമാന്യം നല്ലശോഭയിലാണ് ഗ്രഹങ്ങളെ കാണുക. അതിനാൽ ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകൾ മുഴുവൻ ചൊവ്വയെ നല്ല തിളക്കത്തിൽ കാണാം.


1.88 വർഷംകൊണ്ടാണ് ചൊവ്വ സൂര്യനെ ചുറ്റുന്നത്. അതിനാൽ ചൊവ്വയുടെ ഓപ്പസിഷൻ ഒരു അത്യപൂർവ പ്രതിഭാസമല്ല. എന്നാൽ ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചരിവുകാരണം കൃത്യമായ ഓപ്പസിഷൻ വിരളമായേ വരൂ. അതിനാൽ ഇത്രയും തിളക്കമേറിയ ചൊവ്വയെ ഇനി 2035 -ലേ കാണാനൊക്കൂ.

10 October 2020

വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ

 വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ


വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ നിർദേശിച്ചപ്രകാരമുള്ള കോവിഡ് പ്രാഥമികപരിചരണകേന്ദ്രം ഉടൻ ആരംഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണ് തീരുമാനം.

സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെയും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും വൈമനസ്യമാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് തടസ്സമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. ഇതിനിടെ ചികിത്സാകേന്ദ്രം തുടങ്ങുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽനിന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഇറങ്ങിപ്പോവുകയുമുണ്ടായി.


വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി ഉദ്ഘാടനംചെയ്ത മൂന്നുനിലക്കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ഒരുങ്ങുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിനായി ഉദ്ഘാടനംചെയ്ത മൂന്നുനില കെട്ടിടത്തിലേക്ക് ഇതുവരെയും ആശുപത്രിസംവിധാനം മാറ്റിയിട്ടില്ല. ഒ.പിയും ഫാർമസിയും എല്ലാം പഴയകെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം തുടങ്ങണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.


കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ സജ്ജീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുകളിൽനിന്ന് കിട്ടുന്ന നിർദേശപ്രകാരം തുക ചെലവഴിക്കുമെന്നും വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അറിയിച്ചു.

ഗ്രാമപ്പഞ്ചായത്താണ് സജ്ജീകരണം ഒരുക്കേണ്ടതെന്നും വേങ്ങര ബ്ലോക്ക്പഞ്ചായത്ത് എല്ലാവിധ പിന്തുണയും നൽകുമെന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് അറിയിച്ചു. കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും പ്രവർത്തനം ഏറെ ശ്രമകരമാണെന്നും വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ അറിയിച്ചു.

മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

 മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

പറപ്പൂർ: പ്രതിപക്ഷ വാർഡുകളിൽ നിന്ന് മാലിന്യം നീക്കാതെ നേടിയെടുത്ത ശുചിത്വ പദവി സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഭരണ സ്വാധീനം ചെലുത്തിയാണ് പദവി നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രസിഡന്റിന്റെ വാർഡിൽ നിന്ന് തന്നെ രണ്ട് പരാതികൾ ബി.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ സമർപ്പിച്ചിരുന്നു.ഒന്നാം ഘട്ടത്തിൽ 50 രൂപ വെച്ച് പണം പിരിച്ച് മാലിന്യം നീക്കാത്തതും വിവാദമായിരുന്നു. ജനപ്രതിനിധികളെ തഴഞ്ഞ് മലയാളം സർവ്വകലാശാല വി.സിയായ അനിൽ വള്ളത്തോളിനെയാണ് ഉദ്ഘാടനത്തിന് വരുത്തിയത്.സ്ഥിരം സമിതി ചെയർമാൻമാരായ കെ.മമ്മദ് കുട്ടി, ടി.കെ അബ്ദുറഹീം, പ്രതിപക്ഷത്തെ അംഗങ്ങൾ, സി.ഡി.എസ് പ്രസിഡൻ്റ് എന്നിവർ ചടങ്ങിൽ നിന്ന് വിട്ട് നിന്നു. സി.പി.എം സംഘടനാ നേതാക്കൾക്ക് വാർഡുകളിലെ ക്ലാസ്സുകളുടെ ചുമതല നൽകിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ക്ലാസ്സുകളും നടന്നില്ല. പദ്ധതിക്ക് ഹരിത കർമ്മ സേനാംഗങ്ങളെ വിട്ട് നൽകിയ കുടുംബശ്രീയെയും പല ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നില്ല. പ്രതിപക്ഷ വാർഡുകളെ അവഗണിച്ച് പേര് നേടാൻ നടത്തിയ മാലിന്യ നിർമ്മാർജനം പണം തട്ടാനുള്ള തട്ടിപ്പായിരുന്നെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണ സമിതി പരിരക്ഷയുടെ പേരിൽ മുമ്പ് ഗാനമേള നടത്തി ഫണ്ട് തട്ടിയതിനെതിരെ വിജിലൻസിന് നേരത്തെ പ്രതിപക്ഷം പരാതി നൽകിയിരുന്നു.പല വാർഡുകളെയും അവഗണിച്ച് നടത്തിയ മാലിന്യ നിർമ്മാർജനം പ്രഹസനമാണെന്ന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫും വി.എസ് ബഷീർ മാസ്റ്ററും പറഞ്ഞു.


ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

 ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

വേങ്ങര: ബാക്കിക്കയത്ത് സുരക്ഷാ കൈവരി അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുരങ്ങാടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് തഹസില്‍ദാര്‍ ബി-2 829620 നമ്പര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണത്തില്‍ ഉള്‍പ്പെടുത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എസ്റ്റിമേറ്റ് തയ്യാറിക്കി

ജലനിധിക്ക് കൈമാറുമെന്ന് ഇറിഗേഷന്‍ എ.ഇ അറിയിച്ചു. സുരക്ഷ കൈവരിക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ജനപ്രതിനിധികളും കക്കാട് ടൗണ്‍ മുസ് ലിം ലീഗ് 12-ഡിവിഷന്‍ മുസ്‌ലിംലീഗ് കമ്മിറ്റിയും  ആവശ്യപ്പെട്ടിരുന്നു.

09 October 2020

2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

 2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല


അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.


ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.

അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം

മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്


ആന്‍ഡ്രോയ്ഡ് ഫോണുകള്‍


സാംസങ് ഗാലക്‌സി എസ്2

മോട്ടറോള ഡ്രോയ്ഡ് റേസര്‍

എല്‍.ജി ഒപ്ടിമസ് ബ്ലാക്

എച്ച്.ടി.സി ഡിസയര്‍


ഐ.ഒ.എസ്


ഐഫോണ്‍ 4എസ്

ഐഫോണ്‍ 5

ഐഫോണ്‍ 5സി

ഐഫോണ്‍ 5എസ്

45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി

 45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി വേങ്ങര മണ്ഡലത്തിൽ നിന്ന് ഊരകവും പറപ്പൂരും ഒതുക്കുങ്ങലും

മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി ഓൺലൈൻ വഴി നടത്തും.

39 ഗ്രാമപ്പഞ്ചായത്തുകളും ആറു നഗരസഭകളുമാണ് ശുചിത്വപദവി നേടിയത്. 61 തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലയിൽനിന്ന് ആദ്യഘട്ടത്തിൽ ശുചിത്വപദവി പ്രഖ്യാപനത്തിലേക്ക് തിരഞ്ഞെടുത്തത്. പരിശോധന കഴിഞ്ഞ 45 തദ്ദേശ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുചിത്വ പദവി നൽകുന്നത്.


മാറഞ്ചേരി, നന്നമുക്ക്, തവനൂർ, വട്ടംകുളം, ആലങ്കോട്, വെളിയങ്കോട്, വളവന്നൂർ, നിറമരുതൂർ, ഊരകം, പറപ്പൂർ, ചാലിയാർ, കരുളായി, തുവൂർ, അമരമ്പലം, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മൂർക്കനാട്, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, എടപ്പറ്റ, ചേലേമ്പ്ര, കുഴിമണ്ണ, പുൽപ്പറ്റ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, വാഴയൂർ, തിരുനാവായ, വെട്ടം, പുറത്തൂർ, മംഗലം, എടയൂർ, തൃക്കലങ്ങോട്, കീഴാറ്റൂർ, എലംകുളം, തിരുവാലി, മേലാറ്റൂർ തുടങ്ങി 39 ഗ്രാമപഞ്ചായത്തുകളുടെയും പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂർ, മലപ്പുറം, മഞ്ചേരി, തിരൂർ ആറു നഗരസഭയുടെയുമാണ് ശുചിത്വപദവി പ്രഖ്യാപനം നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും

 തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും


തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ ആലോചന. തിരഞ്ഞെടുപ്പ് നീണ്ടു പോവുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഡിസംബറിന് അപ്പുറത്തേക്കു നീണ്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാൽ ഇതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു.

നവംബർ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. ഈ സാഹചര്യത്തിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമുണ്ട്.

കോവിഡ് വ്യാപനം കാരണമാണ് നവംബർ ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്.

രണ്ട് തെരഞ്ഞെടുപ്പിനുമായി ഏറെ നാള്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഡിസംബര്‍ ആദ്യം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.


തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശസ്ഥാപങ്ങളിലെ അധ്യക്ഷന്‍മാരുടെ സംവരണം നിശ്ചയിക്കല്‍ ഈ മാസം നടക്കും. ഉദ്യോഗസ്ഥരുടെ പരിശീലനം ഈ മാസം 26 ന് പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

08 October 2020

വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്

 വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ


വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.



ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.




2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതല്‍ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് 1 വര്‍ഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തില്‍ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തില്‍ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനാല്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റോഡ് പരിശോധനയില്‍ പണം അടച്ചും പണം പോയി. കെ എൻ




പുകപരിശോധനാ കേന്ദ്രം നടത്തുന്നവര്‍ക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ഈ കമ്പനികള്‍ 6 മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഈ രംഗത്തുണ്ട്.




സര്‍ക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ഇപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നതും നടപടിയെടുക്കുന്നതും.

വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക

 വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക



മലപ്പുറം: വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മാതൃക. വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്ന വൃദ്ധനായ ഭിക്ഷാടകന്‍ പ്രസിഡന്റിന്റെ വാഹനത്തിന് കൈകാണിച്ച് ഭക്ഷണം വാങ്ങിച്ചു തരുമോയെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. മരണ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള ചെട്ടിയാര്‍മാട് വെച്ച് വയോധികന്‍ വാഹനത്തിനു കൈ നീട്ടിയത്. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കഴിച്ചിട്ട്, എന്തെങ്കിലും ഒന്ന് വാങ്ങിച്ചു തരുമോ എന്ന വൃദ്ധന്റെ ചോദ്യത്തിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞുപോയി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് വൃദ്ധന് ഭക്ഷണവും വെള്ളവും അദ്ദേഹം എത്തിച്ചു നല്‍കി. വൃദ്ധനുമായുള്ള കുശലാന്വേഷണത്തിനുശേഷം പ്രസിഡന്റ് മലപ്പുറത്തേക്കു മടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്

ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും

 ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും



പറപ്പൂര്‍: ജീവകാരുണ്യ , രക്ഷാപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പറപ്പൂര്‍ വീണാലുക്കല്‍ കേന്ദ്രമായി രൂപീകരിച്ച 'വീണാലുക്കല്‍ പൗരസമിതി' യുടെ ഓഫീസ് ഉദ്ഘാടനം മഹല്ല് ഖാളി കുഞ്ഞാവ ഉസ്താദ് നിര്‍വഹിച്ചു.

വീണാലുക്കല്‍ മഹല്ലില്‍ വാടക വീട്ടില്‍ താമസിക്കുന്ന നിര്‍ധനരായ ഒരു അനാഥ കുടുംബത്തിനുളള 'സ്നേഹവീട്' നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം മഹല്ല് പ്രസിഡന്റ് കുഞ്ഞിപ്പു മുസ്ല്യാര്‍ നിര്‍വഹിച്ചു.

പറപ്പൂരിലെ സുമനസ്കനായ പുലാക്കടവത്ത് മുഹമ്മദ് കുട്ടിഎന്നവര്‍ വില കൊടുത്ത് വാങ്ങി പ്രസ്തുത അനാഥ കുടുംബത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയ ഭൂമിയിലാണ് വീണാലുക്കല്‍ പൗരസമിതിയുടെ കീഴില്‍ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്.

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് സന്നദ്ധ സേനയും രൂപീകരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടന്നു.

ചടങ്ങിന് മഹല്ല് സെക്രട്ടറി മരക്കാര്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

ടി ഐ സംഘം പ്രസിഡന്‍റ് ടി മൊയ്തീന്‍കുട്ടി,സി കബീര്‍ മാസ്റ്റര്‍,

ഹുസൈന്‍ വാഫി  , ഡോ: സബൂര്‍, സലാം ഹാജി, ചെറീത് ഹാജി, ശുഹൈബ് സഖാഫി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. 

ഷറഫുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും അന്‍സാരി വാഴയില്‍ നന്ദിയും പറഞ്ഞു.


സന്നദ്ധ സേനയുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 9847 794 117 

9961 17 73 73

07 October 2020

വേങ്ങര എസ് ഐക്ക് പരാതി നൽകി


 വേങ്ങര: യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ വേങ്ങരയിൽ നടക്കുന്ന തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി യാസർ വേങ്ങര പരാതി നൽകി.യൂത്ത് വിംഗ് ഭാരവാഹികളായ അനീസ് കെ.പി,പ്രഭീഷ്,നൗഷാദ് അലങ്കാർ ,അൻസാർ ഇന്ത്യൻ ഹാർഡ് വെർസ് എന്നിവരും സംബന്ധിച്ചു.

      സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് വ്യാപാരികൾ കച്ചവടം ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾക്ക് പോലും വലിയ ഫൈൻ അടക്കേണ്ടി വരുന്നു. അതേ സമയം യാതൊരു വിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തെരുവ് കച്ചവടങ്ങൾ നടക്കുന്നതെന്നും ഇത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് രണ്ട് നീതിയാണെന്നും ഈ വിഷയത്തിൽ ഭാവിയിൽ ശക്തമായ നടപടികൾക്ക് ഒരുങ്ങേണ്ടി വരുമെന്നും യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.

06 October 2020

കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ

 കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ


കക്കാട്: ദേശീയപാതയോരത്തെ ബഹളത്തിനിടയിലായിരുന്നു ഏറെക്കാലം കക്കാട് ഗവ. യു.പി. സ്‌കൂൾ. കക്കാട്ടെ എട്ടുവീട്ടിൽ മൂസക്കുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ 55-സെന്റ് സ്ഥലത്ത് പുതിയകെട്ടിടം പണിതാണ് 2013-ൽ വിദ്യാലയം ശാന്തമായൊരു അന്തരീക്ഷത്തിലേക്കെത്തിയത്.

ദേശീയപാതയോരത്തുനിന്നും അല്പം മാറിയാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. 670-വിദ്യാർഥികൾക്കായുള്ള 23-ക്ലാസ് മുറികളിൽ യു.പി. വിഭാഗത്തിനായുള്ള പത്ത് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർടെക് സംവിധാനങ്ങളുമുണ്ട്.


പി.കെ. അബ്ദുറബ്ബ് എം.എൽ.എയും പൂർവവിദ്യാർഥികളും അനുവദിച്ച രണ്ട് ബസുകൾ സ്‌കൂളിനായുണ്ട്. വീതികുറഞ്ഞ റോഡിലൂടെ ബസുകൾ വരുന്നതിന് പ്രയാസമനുഭവപ്പെട്ടതോടെ കക്കാട്ടുകാർ ജനകീയമായി അതിന് പരിഹാരം കണ്ടു. റോഡരികിലെ സ്ഥലം വിട്ടുനൽകി പ്രദേശവാസികളും ക്ഷേത്രക്കമ്മിറ്റിയും വിദ്യാലയത്തിന്റെ ആവശ്യത്തിനൊപ്പംനിന്നാണ് ഗതാഗതം സുഗമമാക്കിയത്.


വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായുള്ള ആസൂത്രണങ്ങളും വിജയിച്ചതോടെ ഈ സർക്കാർ വിദ്യാലയത്തിലേക്ക് സമീപപ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ട്. വിദ്യാർഥി അഭിമാനരേഖ പുറത്തിറക്കി ഓരോ വിദ്യാർഥിയുടെയും പ്രകടനങ്ങൾ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിന് പ്രത്യേകസംവിധാനമാണുള്ളത്.



വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുന്ന പ്രവർത്തനം വിജയിച്ചതോടെ നഗരസഭയിലെ സമ്പൂർണ ശുചിത്വവിദ്യാലയമായും കക്കാട് സ്കൂളിനെ പ്രഖ്യാപിച്ചു. മാലിന്യനിർമാജനത്തിനായി പൈപ്പ് കംമ്പോസ്റ്റ്, മിനി ഇൻസിനേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.‌


ഇഖ്ബാൽ കല്ലുങ്ങൽ (പി.ടി.എ. പ്രസിഡന്റ്), സയ്യിദ് അബ്ദുറഹ്‌മാൻ ജിഫ്‌രി (എസ്.എം.സി. ചെയർമാൻ), എം.ടി. അയ്യൂബ് (പ്രഥമാധ്യാപകൻ)എന്നിവരുടെ നേതൃത്വത്തിലാണ് പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ കക്കാട് ജി.എം.യു.പി. സ്‌കൂൾ മികച്ചനേട്ടങ്ങളിലെത്തിയത്.

കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം

 കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം


വേങ്ങര: ജില്ലയിൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബുകളിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് തിരഞ്ഞെടുത്ത ക്ലബ്ബുകളിൽ   പറപ്പൂർ അമ്പലമാട് ഫെയമസ്‌ ക്ലബ്ബിനെ തിരഞ്ഞെടുത്തു. ജില്ലയിലെ ഏറ്റവും മികച്ച 6 ക്ലബ്ബ്കളുടെ പട്ടികയിലാണ് ഫെയ്മസ്  ഇടം നേടിയത്.കൂടാതെ  പഞ്ചായത്ത് തലത്തിൽ  തിരഞ്ഞെടുക്കപ്പെട്ട 63 ക്ലബ്ബുകളിൽ കണ്ണമംഗലം പഞ്ചായത്തിലുള്ള ഡയമണ്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് , വേങ്ങര പഞ്ചായത്തിൽ ഉൾപ്പെട്ട ഗാന്ധിക്കുന്ന് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്നിവരും ഇടംനേടി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������