ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ
ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണം അതിവേഗത്തിൽ നടക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അഡ്വക്കറ്റ് കെ എൻ എ കാദർ എംഎൽഎ പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ള കെട്ടിടത്തിന് ആവശ്യമായ ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം കോംപ്ലക്സ് ഉൾപ്പെടുത്തി മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം പണിയുന്നത്. പ്രവർത്തിയുടെ പുരോഗതി എംഎൽഎ നേരിട്ട് സന്ദർശിച്ചു വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അലി മേലേതിൽ, എ ഇ ഒ ബാലഗംഗാധരൻ. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്, പ്രിൻസിപ്പൽ സുമംഗലി തുടങ്ങിയവർ സംബന്ധിച്ചു.