Labels

28 August 2020

എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം

 എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം



പറപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പറപ്പൂർ രണ്ടാം വാർഡിലെ എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് ശാപമോക്ഷം.കെ.എൻ.എ ഖാദർ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരമായി.20 അടിയോളം താഴ്ചയുള്ള റോഡിന്റെ ഒരു വശം അടർന്ന് വീണ് സമീപ വീടുകൾക്കടക്കം ഭീഷണിയായിരുന്നു.കിഴക്കേ പാടത്തേക്കുള്ള ഏക ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടത് കർഷകർക്കും പ്രയാസമുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് നേതാവായിരുന്ന പരേതനായ പി.ടി മൊയ്തീൻ ഹാജി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഒടുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. എം.എൽ.എയുടെ പി.എ പഞ്ചിളി അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ, കർഷക സംഘം മണ്ഡലം സെക്രട്ടറി കറുമണ്ണിൽ അബ്ദുസ്സലാം, എ.കെ സിദ്ദീഖ്, പി.അഹമ്മദ് കുട്ടി, ചെമ്പൻ നാസർ, പി.മൊയ്തീൻ, പി.മുഹമ്മദ്, പി.ടി ഹംസത്ത് സിനാൻ എന്നിവരും സംബന്ധിച്ചു.

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു

 റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു



ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37840 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയിരുന്നത്. കഴിഞ്ഞ കുറച്ച് ആഴചാവാരാന്ത്യങ്ങളിലായി സ്വർണ വിലയിൽ ഇടിവ് തുടരുന്ന് കൊണ്ടിരിക്കുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയും

ഓണചന്ത ഉദ്ഘാടനം ചെയ്തു

 ഓണചന്ത ഉദ്ഘാടനം ചെയ്തു



അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൊളപ്പുറം അത്താണിയിൽ കൃഷി വകുപ്പിന്റെ ഓണസ്മൃതി 2020 സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എൻ.വി നഫീസ ടീച്ചർ, കള്ളിയത്ത് റുഖിയ ടീച്ചർ, കാവുങ്ങൽ ലിയാക്കത്തലി, കൃഷി ഓഫീസർ ശൈലജ, വാർഡ് മെമ്പർ ശൈലജ പുനത്തിൽ കൃഷി അസിസ്റ്റന്റ് മാരായ അജി, അസ്ലം വണ്ടൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

എ ആർ നഗർ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്‌തു

 എ ആർ നഗർ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്‌തു

എ ആർ നഗർ പഞ്ചായത്ത്‌ വാർഡ് ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ സംഘടിപ്പിച്ച ഓണകിറ്റ് വിതരണം എൻ സി പി സംസ്ഥാന നിർവാഹക  സമിതി അംഗം പി എച്ച് ഫൈസൽ ഉദ്‌ഘാടനം ചെയ്തു.അപ്പു പട്ടാളത്തിൽ,പൊന്നു പരക്കാട്ട് ഉബൈദ് ഇക്ബാൽ എന്നിവർ  പങ്കടുക്കുകയും രോഹിത് ഇ,സുധിൻലാൽ,പ്രജീഷ്,സൽമാൻ സി പി,ഷഫീഖ് കെ പി,ഫാരിസ് കെ കെ,മിസ്റാൻ പി കെ,ആഷിഫ് കെ കെ എന്നിവർ വിതരണത്തിന് നേതൃതം നൽകുകയും ചെയ്തു

06 November 2019

ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി

ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി

കുറ്റാളൂര്‍ ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്ററിന്റെ മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം നടന്ന മൗലിദ് സദസിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഹക്കീം സഅദി അണ്ടോണ, യൂസുഫ് സഖാഫി കുറ്റാളൂര്‍, ശിഹാബുദ്ദീന്‍ അദനി നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന മീലാദ് സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. ത്അ്ജീലുല്‍ ഫുതൂഹ് മജ്‌ലിസിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. സയ്യിദ് തുറാബ് തങ്ങള്‍ പാണക്കാട് പ്രാരംഭ പ്രാര്‍ഥന നടത്തി.  ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി,  ടി ടി അഹമ്മദ്കുട്ടി സഖാഫി, സയ്യിദ് മന്‍സൂര്‍ തങ്ങള്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ പരുത്തിപ്പാറ, സയ്യിദ് സ്വാലിഹ് ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,  ഒ കെ സ്വാലിഹ് ബാഖവി, സിബ്ഗത്തുല്ല സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മമ്പീതി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലവി സഅദി മോങ്ങം, സത്താര്‍ സഖാഫി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, ഖാസിം ഹാജി പേരാമ്പ്ര സംബന്ധിച്ചു.

26 October 2019

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങരയിലെ പ്രമുഖ വാട്സ് ആപ്പ് ഗ്രൂപ്പായ മുണ്ട്യാംതടം ഗ്രൂപ്പ് വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാരുടെ കോൽക്കളി ട്ടീമിന് ആവശ്യമായ അരപ്പട്ടകൾ സ്നേഹോപഹാരമായി നൽകി. വ്യത്യസ്ത വേദികളിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർ 27/10/2019. ഞായറാഴ്ച രാവിലെ  കുറ്റൂർ നോർത്ത് സ്കൂളിൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ കലാപരി പാടികളുടെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കാനിരിക്കെവെയാണ് മുണ്ട്യാം തടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ  സ്നേഹോപഹാരം ലഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളിപ്പാലാക്കൽ നിർവഹിച്ചു. സായം പ്രഭ ഇംബ്ലിമെൻറ് ഓഫീസർ ശ്രീമതി കമലാ ഭായ് അദ്ധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ. മുഹമ്മദലി , അശ്റഫ് പറാഞ്ചേരി , ലതീഫ് പൂവഞ്ചേരി , ലാന്റ്സ് ക്ലബ് അംഗം മുനീർ ബുഖാരി , മുണ്ട്യാംതടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ പൂയിത്തറ അബ്ദുറഹ്മാൻ ( ബാവ) , സക്കീർ മുണ്ട്യാം വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ സൈതലവി ഹാജി മുതലായവർ ചടങ്ങിൽ പങ്കെടുത്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് തലത്തിൽ അവതരിപ്പി ക്കാൻ അവസരം ലഭിച്ച തിന് പുറമെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് തലത്തിലും അവതരി പ്പിക്കാൻ അവസരം ലഭിച്ച തിൽ വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗര ന്മാർ ഇരട്ടി സന്തോഷത്തിലാണ്

25 October 2019

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ പത്രവായനയിൽ
വേങ്ങര:
72 പിന്നിട്ട കറുത്തേടത്ത്‌ രാമേട്ടന്റെ ദേശാഭിമാനി വായനയ്ക്ക്‌ പ്രായം അൻപത്‌ പിന്നിട്ടു. ഇന്നും ചെറുപ്പത്തിന്റെ അതേ ഊർജത്തിൽ  കടയിലെ തയ്യൽ മെഷീനുസമീപമിരുന്ന്‌ വായന തുടരുകയാണ്‌ ഈ വയോധികൻ. കണ്ണടയില്ലാതെയാണ്‌  വായന. വാർത്തകൾ, ലേഖനങ്ങൾ, മുഖപ്രസംഗം എന്നിവയെല്ലാം പ്രഭാതത്തിലെ ഒറ്റവായനയിൽ ആ തലച്ചോറിലെത്തും. അതിനിടെ കടയിൽ വരുന്ന പതിവുകാർക്കെല്ലാം തയ്ച്ചുവച്ച ഉടുപ്പുകൾക്കൊപ്പം വായനയിലെ വിവരങ്ങളും ലഭ്യമാക്കും.  1966ലാണ്‌ ദേശാഭിമാനിയുമായുള്ള ഈ അഭേദ്യബന്ധം തുടങ്ങുന്നത്‌.  പിന്നെ ഒരിക്കലും ആ പതിവ് മുടങ്ങിയിട്ടില്ല. -  67ലാണ്‌ സിപിഐ എം അംഗമാവുന്നത്‌.  52 വർഷമായി ഇന്നും അംഗത്വം പുതുക്കുന്നു. അതിനിടെ നാലുതവണ കണ്ണമംഗലം  ബ്രാഞ്ച് സെക്രട്ടറിയായി. രണ്ടുതവണ വേങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായി.

കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിയിരുന്ന കാലത്താണ് രാമേട്ടൻ പാർടിയുമായി അടുക്കുന്നത്. വെന്നിയൂരിലെ അമ്മാവന്റെ വീട്ടിൽനിന്നായിരുന്നു  പ്രൈമറി വിദ്യാഭ്യാസം. സ്കൂൾ വിട്ടുവരുമ്പോൾ പലപ്പോഴും കമ്യൂണിസ്റ്റുകാരുടെ പ്രസംഗങ്ങളുണ്ടാവും. ഈ പ്രസംഗങ്ങളിലെ പാവങ്ങളുടെ കഷ്ടപ്പാടുകൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവാണ് രാമേട്ടനെ പാർടിയിലേക്ക്‌ അടുപ്പിച്ചത്‌.   57ൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഉച്ചഭക്ഷണ പദ്ധതിയും ആകർഷിച്ചു. 

പാർടി പിളരുന്നതിനുമുമ്പുതന്നെ നേതാക്കളുമായി ഇദ്ദേഹത്തിന്‌ ബന്ധമുണ്ടായിരുന്നു. പിന്നീട്‌ സിപിഐ നേതാക്കളായ  പി ഗംഗാധരൻ, കോയക്കുഞ്ഞു നഹ, സിപിഐ എം നേതാക്കളായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരി, കെ ബാപ്പു തുടങ്ങിയവരുമായി  ബന്ധംപുലർത്തി. 95ൽ  തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ്  വേളയിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തന്റെ തയ്യൽ കടയിൽ വിശ്രമിച്ചത്‌ രാമേട്ടന്‌ ഇന്നും ഓർമയുണ്ട്‌.  

വർഗ–-ബഹുജന സംഘടനകളുടെ നേതൃതലത്തിലും രാമേട്ടൻ പ്രവർത്തിച്ചു.  95ൽ അവിഭക്ത  വേങ്ങര പഞ്ചായത്തിൽ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.  ഇപ്പോൾ സിപിഐ എം  തോട്ടശേരിയറ ബ്രാഞ്ച് അംഗമാണ്‌. ഭാര്യക്കും നാലുമക്കൾക്കുമൊപ്പം  പുള്ളിപ്പാറയിലെ കുറക്കൻപറമ്പിലാണ്‌ താമസം. എഴുപതുകഴിഞ്ഞിട്ടും ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും ഊർജിതം.

24 October 2019

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ പഞ്ചായത്ത് ISO സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിന് വേണ്ടി മാസങ്ങളോളമായി തീവ്രയത്നത്തിലായിരുന്നു.പഞ്ചായത്ത് ഉദ്യോഗസ്ഥൻ മാരും ഭരണ സമിതിക്കാരും പഞ്ചായത്തിന്റെ എല്ലാ കാര്യത്തിലും വളരെ അടുക്കും ചിട്ടയും വരുത്തുന്നതിന്നു വേണ്ടി രാവും പകലും കഠിനമായ ജോലിത്തിരക്കിലായിരുന്നു.

  ഈ മാസം 3ന് ISO യുടെ ഭാഗമായി ഗവൺമെന്റ് ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ ചുമതലയിൽ ഭരണസമിതി മെമ്പർ മാരേയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിന്റെ ആദ്യഘട്ടത്തിൽ എന്താണ് ISO എന്നും അതിന്റെ പ്രത്യേകതയും വിവരിച്ചുതരികയും, ശേഷം പഞ്ചായത്ത് മുഴുവനായും ഓഡിറ്റ് നടത്തുകയും തുടർന്ന് രണ്ടാം ഘട്ടത്തിൽ ഓഡിറ്റിങ്ങിൽ കണ്ട പോരായ്മകളെ ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്തുകയും ചെയ്തു.

   ശേഷം 19/10/19 ന് ഇതുപോലെ വീണ്ടും മീറ്റിംഗ് വിളിച്ച് ചേർത്തു. സൂചിപ്പിച്ച പോരായ്മകൾ നികത്തിയതിന്റെ അടിസ്ഥനത്തിൽ 21/10/19ന്  1SOസർട്ടിഫിക്കറ്റ് നൽകി രേഖപ്പെടുത്തി.
അങ്ങിനെ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും.

വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്

വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്

സായംപ്രഭാ ഹോം വേങ്ങര ഗ്രാമ പഞ്ചായത്തും കോട്ടക്കൽ ചോലക്കുണ്ട് കർമ്മസിദ്ധി ഇന്റർനാഷണൽ ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സങ്കടിപ്പിക്കുന്ന വയോജനങ്ങൾക്കായുള്ള സൗജന്യ ആയുർവേദ ക്യാമ്പിലേക്കുള്ള റജിസ്റ്റ്റേഷൻ ആരംഭിച്ചിരിക്കുന്നു.
 കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിൽ പ്രവര്ത്തിച്ചുവരുന്ന കിയാ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ  പ്രശസ്ത ആയുർവേദ ചികിത്സകൻ ഡോക്ടർ കെ.ജി. വിദ്യാസാഗരൻ(റിട്ട. പ്രൊഫസർ കോട്ടക്കൽ ആയുർവേദ കോളേജ്) ന്റെ നേതൃത്വത്തിൽ വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന പാനൽ രോഗ നിർണ്ണയം നടത്തി ചികിത്സ നിശ്‌ചയിക്കുന്നു. 2019 നവംബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന ക്യാമ്പ് രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്നതാണ്.
പ്രസ്തുത ക്യാമ്പിൽ പക്ഷാഘാതം, പാർക്കിൻസോണിസം, രക്തവാതം, ആമവാതം, സന്ധിരോഗങ്ങൾ, നട്ടെല്ല് രോഗങ്ങൾ (കഴുത്തുവേദന, നടുവേദന), എക്‌സീമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾ, രക്ത സംബന്ധമായ രോഗങ്ങൾ, അലർജി, ആസ്ത്മ, പ്രമേഹം, മൂത്രക്കല്ല്, പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം, സ്ത്രീരോഗങ്ങൾ, അർശസ്സ്, ഫിസ്റ്റുല, ദീർഘകാലം പഴക്കമുള്ള വ്രണങ്ങൾ, എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നിർദ്ദേശിക്കുന്നതാണ് . 
ക്യാമ്പിനെ കുറിച്ച് കൂടുതലറിയാനും രജിസ്റ്റർ ചെയ്യാനും വേങ്ങര സായംപ്രഭാ ഹോമുമായി 2019 നവംബർ ഒന്നിന് മുമ്പായി ബന്ധപ്പെടുക.

21 October 2019

ഉപജില്ല ഗാന്ധി ദർശൻ കലാമേള എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ

ഉപജില്ല ഗാന്ധി ദർശൻ കലാമേള 
എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ
വേങ്ങര: ഉപജില്ല ഗാന്ധി ദർശൻ കലാമേള സമാപിച്ചു. അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ അധ്യക്ഷത വഹിച്ചു.പി.കെ.നാരായണൻ ഗാന്ധി സന്ദേശം നൽകി.എ.ഇ.ഒ വി.കെ ബാലഗംഗാധരൻ, പൂക്കുത്ത് മുജീബ്, കെ. നഹീം, പി.സെയ്തലവി, വി.എൻ ഹരിദാസൻ, കെ.ഷാഹിദ എന്നിവർ പ്രസംഗിച്ചു. 500 പേർ പങ്കെടുത്ത മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പി.കെ.എം എച്ച് എസ് എസ് എടരിക്കോടും യു.പി വിഭാഗത്തിൽ പി.എം.എസ്.എ എം യു .പി എസ് കുറ്റൂരും ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.ഒതുക്കുങ്ങൽ രണ്ടാം സ്ഥാനവും എം.യു.എച്ച്.എസ് ഊരകം മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ എ.ആർ.നഗർ എച്ച്.എസ്.എസ് ചെണ്ടപ്പുറായ രണ്ടാം സ്ഥാനവും ജി.എം യു.പി എസ് ചേറൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു.കലയപുരം മോനച്ചൻ, കെ.സക്കീന, എം.അബ്ദുള്ളക്കുട്ടി.വി.സൈനത്ത് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: ഉപജില്ല ഗാന്ധിദർശൻ കലോൽസവം കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

20 October 2019

ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്

ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു
ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്
ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഗവർമെന്റ് യു പീ സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ബജറ്റിൽ വകയിരുത്തിയതുമായി ബന്ധപ്പെട്ട് പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ചു. വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിന്റെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിട നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്  വേണ്ടി യാണ് ഇൻകെൽ പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ച്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച്  മൂന്ന് നിലകളിലായി 18 ക്ലാസ്സ് മുറികളും ലാബ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
 വേങ്ങര ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി,ഇൻകെൽ ചീഫ് എഞ്ചിനിയർ പ്രേംകുമാർ ശങ്കരപണിക്കർ, എ.ജി.എം മീര, എഞ്ചിനിയർമാരായ കൃഷ്ണരാജ്, ആദർശ്, എം.എൽ.എയുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് എപി സൈദലവി,സ്കൂൾ ഹെഡമാസ്റ്റർ സൈദലവി. പി, ഇസ്മായിൽ P, എം.അബ്ദുല്ല, ഇസ്മാഈൽ ap,mk ജാബിർ  എന്നിവർ നേതൃത്വ

16 October 2019

ഇന്ന് ലോക ഭക്ഷ്യദിനം അബു ഹാജി കാണിച്ചു; ഇതാണ്‌ അക്വാപോണിക്സ്

ഇന്ന് ലോക ഭക്ഷ്യദിനം
അബു ഹാജി കാണിച്ചു; ഇതാണ്‌ അക്വാപോണിക്സ്
വേങ്ങര: കൃഷിക്ക്‌  സ്ഥലപരിമിതി പ്രശ്‌നമല്ലെന്ന്‌ തെളിയിച്ച്‌ വലിയോറ സ്വദേശി അഞ്ചുകണ്ടൻ അബു ഹാജി. അക്വാപോണിക്സ്  കൃഷിരീതിയാണ്‌ ഈ കർഷകൻ വിജയകരമായി പരീക്ഷിക്കുന്നത്‌.  ഭക്ഷ്യയോഗ്യമായ ജീവികളെ വെള്ളത്തിൽ വളർത്തുന്നരീതിയായ അക്വാകൾച്ചറും മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സുംകൂടി ചേർന്നതാണ് അക്വാപോണിക്സ്‌. മണ്ണിൽനിന്നുള്ള ശത്രുകീടങ്ങളുടെ ആക്രമണം, ജലനഷ്ടം എന്നിവ തീർത്തും ഇല്ലാതാക്കാനും വളം ചേർക്കലും കീടനാശിനി പ്രയോഗവും ഒഴിവാക്കാനും കഴിയുന്നതാണ്‌ ഈ രീതി.  

രണ്ടുഭാഗങ്ങളാണ് അക്വാപോണിക്സ് കൃഷിക്കുള്ളത്.  മത്സ്യം വളർത്താനാവശ്യമായ സംഭരണിയും  ചെടികൾ നിർത്തുന്നതിനും വെള്ളം ഒഴുക്കിവിടുന്നതിനും  പിവിസി കുഴലുകളും. സംഭരണിയിൽനിന്നുള്ള ജലം കുഴലുകൾ വഴി ഒഴുക്കിവിട്ട് വീണ്ടും സംഭരണിയിലേക്ക് എത്തുന്നവിധത്തിൽ ചെറിയ മോട്ടോർ പമ്പുവച്ച് വെള്ളം ഒഴുക്കിവിടാനാകണം. ഒരുവർഷമുള്ള എല്ലാ വിളകളെയും ഇതിലൂടെ വളർത്താം. എന്നാൽ, കിഴങ്ങുവിള വളർത്തുന്നത് കുഴലുകളിലൂടെയുള്ള ജലമൊഴുക്കിന് തടസ്സമാകും. ഒന്നരയോ രണ്ടോ ഇഞ്ച് വ്യാസമുള്ള പിവിസി കുഴലുകൾ ഇതിനായി തെരഞ്ഞെടുക്കണം.   കുഴലുകളിൽ ചെടികൾ താങ്ങിനിർത്താൻ തുളകൾ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  തുളകൾക്കുതാഴെ കരിങ്കൽ ചീളുകളോ മണൽ ചരലോ ഇട്ട് ചെടി താങ്ങിനിർത്താം. പിവിസി കുഴലുകളിലേക്ക് മത്സ്യം വളർത്തുന്ന സംഭരണിയിൽനിന്ന്‌ വെള്ളം ഒഴുക്കിവിടുന്നു, ഒപ്പം  മീനുകളുടെ വിസർജ്യത്തിലെ അമോണിയ വെള്ളത്തിലൂടെ ചെടികളുടെ ചുവട്ടിൽ എത്തുമ്പോൾ നൈട്രജനായി മാറി ഒരേസമയം വെള്ളവും വളവും ലഭിക്കുന്നു. അബു ഹാജി ഇന്റർനെറ്റ് വഴിയാണ് അക്വാപോണിക്സിനെ പരിചയപ്പെടുന്നത്. രണ്ട്‌ വർഷംമുമ്പ് മണ്ണുത്തി കാർഷിക സർവകലാശാലാ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തര പ്രദർശനത്തിൽ   നിരവധി പേർ അഭിനന്ദിച്ചിരുന്നു.  ഏറെക്കാലം അബുദാബി ടെലഫോൺസിൽ ജോലിചെയ്ത ഈ കർഷകന്‌  സഹായവുമായി ഭാര്യയും പേരമക്കളുമെല്ലാം കൂട്ടുണ്ട്‌.  

13 October 2019

"സി. എച്ച്. മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് "ഉപജില്ല തല മത്സരം സമാപിച്ചു

"സി. എച്ച്. മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് "ഉപജില്ല തല മത്സരം സമാപിച്ചു

വേങ്ങര :KSTU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന "സി. എച്ച്. മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് "ഉപജില്ല തല മത്സരം സമാപിച്ചു.സെപ്റ്റംബർ 30ന് നടന്ന സ്കൂൾ തല മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ല തല മത്സരത്തിൽ പങ്കെടുത്തത്.എൽ. പി,  യു. പി, ഹൈ സ്കൂൾ വിഭാഗങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ മത്സരത്തിൽ  പങ്കെടുത്തു.ആവേശകരമായ മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് വൈഷ്ണവി എ സ് കുമാർ, മുഹമ്മദ്‌ സലീൽ (MUHSS ഊരകം )ഒന്നാം സ്ഥാനവും, ശ്രീനന്ദ് സുധീഷ്  പി .  ശിവദ എ.സ് ( GMHSS CU ക്യാമ്പസ്‌ )രണ്ടാം സ്ഥാനവും, സൽഹ എം. കൽഫാൻ, ഫാദി ലത്തീഫ്. സി. (GVHSS വേങ്ങര )മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു. പി. വിഭാഗത്തിൽ നിന്നും അദ്വൈത് മോഹൻ, ഹംദ ജബീൻ പി. കെ (GUPS ക്ലാരി )ഹന്ന എസ്.വി, നവ്യ എ.സ് (GMHSS CU ക്യാമ്പസ്‌ )അമൻ റാഷിദ്. കെ. വി, ആദിൽ. കെ (AKHMUPS ചാത്രത്തൊടി )എന്നിവർ യദാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എ ൽ. പി. വിഭാഗത്തിൽ നിന്ന് മുഹമ്മദ്‌ നിഹാൽ, മുഹമ്മദ്‌ ശമ്മാസ് (AMLPS കുണ്ടിൽ പറമ്പ)ദേവിക എൻ.എസ്, അഫിൻ. സി. റിയാസ് (AMLPS തോട്ടശ്ശേരിയറ), ഇജ്‌ലാൻ തോതുങ്ങൽ, ശഹാൻ അരീക്കൻ (GLPS എടക്കപറമ്പ )തുടങ്ങിയവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കെ. ബഷീർ അഹമ്മദ് അധ്യക്ഷതവഹിച്ച ചടങ്ങിൽ  വിജയികൾക്കുള്ള സമ്മാനദാനം തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം. പി. കുഞ്ഞി മൊയ്‌തീൻ നിർവഹിച്ചു. ഇ. കെ. അബ്ദു റസാഖ് (മാനേജർ KHMHSS വാളക്കുളം )കെ ടി അമാനുള്ള(ജില്ല ട്രെഷറർ KSTU ) ശരീഫ് തെന്നല (സെക്രട്ടറി തെന്നല പഞ്ചായത്ത്‌ മുസ്ലിം ലീഗ് )എം. ഫൈസൽ (KSTU സ്റ്റേറ്റ് കമ്മിറ്റി അംഗം ) തുടങ്ങിയവർ സംസാരിച്ചു. പി. പി. ബാബു ശിഹാബ്,കെ. നിസാർ, ആഷിഖ് പി, ആബിദ് പാക്കട,ആഷിഫ്, അൻവർ സാദത്ത്, മുനീർ മോൻ, തുടങ്ങിയവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ചടങ്ങിൽ AK ഷമീർ സ്വാഗതവും, ഫൈസൽ മറ്റത്തൂർ നന്ദിയും പറഞ്ഞു.  

11 October 2019

വേങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

വേങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

വേങ്ങര സിനിമാഹാൾ ജങ്ഷനിലും പരിസരങ്ങളിലും (ചേറൂർ റോഡ് - മിനി ബസാർ, കോട്ടയ്ക്കൽ റോഡ്, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലടക്കം) തെരുവുനായ്ക്കൾ വർദ്ധിച്ച് വരുന്നത് ജനജീവിതത്തെ ബാധിയ്ക്കുന്നു. വേങ്ങര വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ അടക്കം ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും, ബി.എസ്.എൻ.എൽ ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫെഡറൽ ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും, നിരവധിയായ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കും വരുന്ന ജീവനക്കാർക്കും നാട്ടുകാർക്കും ഇവ ഭീഷണിയാകുന്നു..ഈയടുത്ത കാലത്തായി രാപകൽ ഭേദമില്ലാതെ നായ്ക്കൾ റോഡിൽ അലഞ്ഞുനടക്കുന്നത് വാഹനഗതാഗതത്തെയും ബാധിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ബൈക്കുകളുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി അപകടം സംഭവിയ്ക്കുന്നുണ്ട്. 
ഇങ്ങനെ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒരാഴ്ചയോളമായി തലയുടെ ഒരു വശം മുഴുവൻ മുറിവു പറ്റി ചീഞ്ഞളിഞ്ഞ് വേദന സഹിയ്ക്കാൻ കഴിയാതെ ദുർഗന്ധം വമിപ്പിച്ച് വഴിയാത്രക്കാരിൽ ഭീതി പടർത്തി റോഡിലൂടെ പരക്കം പായുന്ന ഒരു നായ സ്ഥിരം കാഴ്ചയാണ്. 
ഇത്തരത്തിൽ ജനങ്ങളിൽ ഭീതി പരത്തുന്ന നായ്ക്കളിൽ നിന്നും ജനജീവിതം സ്വൈര്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്രയും വേഗം ഇടപെടണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.

കെട്ടിട വാടക കുറക്കണം : KVVES വേങ്ങര യൂണിറ്റ്

കെട്ടിട വാടക കുറക്കണം : KVVES വേങ്ങര യൂണിറ്റ്

വേങ്ങര: കടുത്ത വ്യാപാര മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വേങ്ങരയിലെ വ്യാപാരികൾക്ക്   വാടക കുറച്ച് നൽകണമെന്ന് കെട്ടിട ഉടമസ്ഥരോട്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം അഭ്യർത്ഥിച്ചു. 
 
ഇതുവരെ വേങ്ങരയിലെ വ്യാപാരികൾക്ക് താങ്ങും തണലുമായി നിന്ന കെട്ടിട ഉടമസ്ഥർ ഈ പ്രതിസന്ധി ഘട്ടത്തിൽ വാപാരികളുടെ ഈ ന്യായമായ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് എ കെ കുഞ്ഞിതുട്ടി ഹാജി അധ്യക്ഷതവഹിച്ചു. പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു. എം കെ സൈനുദ്ദീൻ ഹാജി, എം മൊയ്തിൻ ഹാജി ,കെ.ആർ കുഞ്ഞിമുഹമ്മദ്,ടി.കെ കുഞ്ഞുട്ടി,ഒ.അലവി ഹാജി,എ.കെ യാസർ അറഫാത്ത്, കെ.പി റഷീദ് 'ജെയ്കൊ കുഞ്ഞിതു എന്നിവർ 
സംസാരിച്ചു.

10 October 2019

കാഴ്ചയ്ക്കപ്പുറം

കാഴ്ചയ്ക്കപ്പുറം

ലോകതപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര. ഒളകര പോസ്റ്റ് ഓഫീസിനു മുന്നിൽ  *കാഴ്ചയ്ക്കപ്പുറം* എന്ന പരിപാടിയിലൂടെ  
തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരമാണ് ഒരുക്കിയിരുന്നത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും, സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ്, ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ് , ശ്രീനാരായണ ഗുരുവിൻറെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ്, മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് , വള്ളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ  സ്റ്റാമ്പുകൾ, വിവിധ ചരിത്രങ്ങൾ വെളിപ്പെടുത്തുന്ന മിനിയേച്ചർ ഷീറ്റ്, വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ ചിൽഡ്രൻസ് സ്റ്റാമ്പ്, ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ വിവിധ മണങ്ങളുള്ള സ്റ്റാമ്പുകൾ, ഗാന്ധിജിയുടെ 150 ആം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്,
വിവിധ ആകൃതികളിൽ ഉള്ള തപാൽ സ്റ്റാമ്പുകൾ, കേരളത്തിലെ വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ,
ഇത്തരത്തിൽ സ്റ്റാമ്പുകളുടെ വൈവിധ്യവും വും വിജ്ഞാനപ്രദവുമായ ഒരു പ്രദർശനമാണ് ഒളകര തപാൽ ഓഫീസിനു മുമ്പിൽ ഒരുക്കിയത്. സ്കൂൾ പിടിഎ യുടെയും, തപാൽ വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പിടിഎ അംഗം ഇബ്രാഹിം മൂഴിക്കൽ, ഹെഡ് മാസ്റ്റർ എൻ.വേലായുധൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അബ്ദുൽകരീം കാടപ്പടി, സോമരാജ്, റഷീദ്, ഷാജി, ഷഫീഖ് അലി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദേശീയ തപാൽ ദിനാചരണം

ദേശീയ തപാൽ ദിനാചരണം

ഒക്ടോബർ 10 - ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്. എസിൽ അദ്ധ്യാപകർക്ക് കത്തയക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി. "എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് " എന്ന് പേരിട്ട പ്രോഗ്രാമിൽ തങ്ങളുടെ അദ്ധ്യാപകർക്ക് ക്ലാസിനെ കുറിച്ചും മറ്റ് വിശേഷങ്ങൾ പങ്ക് വെച്ചും കത്തുകളയക്കാൻ കുട്ടികൾക്ക് അവസരം കിട്ടി. 
    പുതു സാങ്കേതിക വിദ്യയുടെ കാലത്ത് കാലഹരണപ്പെട്ട് പോകുന്ന തപാൽ സംവിധാനം പുതുതലമുറക്ക് പരിചയപ്പെടുത്താനുദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിൽ പരം കത്തുകൾ അദ്ധ്യാപകരെ തേടിയെത്തി. കൊണ്ടോട്ടി ഇ എം.ഇ. എ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപക-വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് തപാൽ ദിനാചരണം നടന്നത്. 
   കെ. നവാസ്, എം.പി. ഹബീബ് റഹ്മാൻ, ഷിജി, മുർഷിദ ജാസ്മിൻ, നസീറ. നാസിയ, ഷീബ, റിൻഷ ഷെറിൻ, ഗോപിക, റൗഫില, സുരഭി, ഹസ്ന തുടങ്ങിയ അദ്ധ്യാപക-വിദ്യാർത്ഥികൾ നേതൃത്വം നൽകി.

സ്വലാത്തുന്നാരിയ്യ വാർഷിക മഹാ സമ്മേളനത്തിന്‌ ഇന്ന്(വെള്ളി) തുടക്കമാവും

സ്വലാത്തുന്നാരിയ്യ വാർഷിക മഹാ സമ്മേളനത്തിന്‌  ഇന്ന്(വെള്ളി) തുടക്കമാവും

വലിയോറ: ചിനക്കൽ ജുമാ മസ്ജിദിൽ  മാസം തോറും നടന്നു വരാറുള്ള സ്വലാത്തുന്നാരിയ്യയുടെ മുപ്പത്തിയെട്ടാമത് വാർഷിക മഹാ സമ്മേളനത്തിന്  ജുമാമസ്ജിദ് അങ്കണത്തിൽ ഇന്ന് തുടക്കമാകും. ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി  വൈകുന്നേരം 6:30 ന് പ്രമുഖ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്ര സൂറത്തു ലുഖ്മാൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.പതിനാലാം തിയ്യതി തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. സമസ്ത സെക്രട്ടറി മുഹ് യിസുന്ന പൊന്മള ഉസ്താദ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി  മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ബായാർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി,സയ്യിദ് ജഹ്ഫർ തുറാബ് പാണക്കാട്, സയ്യിദ് മൻസൂർ ബുഖാരി, അബ്ദുല്ല കുട്ടി മഖ്ദൂമി,പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി എം.എ.അസീസ് സഖാഫി എലമ്പ്ര, അബ്ദുൽജബ്ബാർ ബാഖവി വെങ്കുളം,ടി.കെ.ഉബൈദുല്ല ഇർഫാനി,അബ്ദുല്ല സഖാഫിചേറൂർ  മറ്റു പ്രമുഖ പണ്ഡിത സദാ ത്തീങ്ങൾ,ഉമറാക്കൾ  സംബന്ധിക്കും.

ലോക കാഴ്ച ദിനം ആചരിച്ചു

ലോക കാഴ്ച ദിനം ആചരിച്ചു

വേങ്ങര:- അന്തർദേശീയ കാഴ്ചാ  ദിനത്തോടനുബന്ധിച്ച് വേങ്ങര പഞ്ചായത്ത് സായംപ്രഭാ ഹോമും, ഐറ്റീസ് മലബാർ കണ്ണാശുപത്രി മലപ്പുറവും സംയുക്തമായി വിവിധ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച കാഴ്ചാദിന സന്ദേശ ബോധവൽക്കരണ റാലിയിൽ സായംപ്രഭാ ഹോമിലെ വയോജനങ്ങളും ഐറ്റീസ് മലബാർ കണ്ണാശുപത്രിയിലെ ഒപ്ടോമെട്രി വിദ്യാർത്ഥികളും അണിനിരന്നു. പ്രസ്തുത പരിപാടി വേങ്ങര ബ്ലോക്ക് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഫ്ലാഗ്ഓഫ് ചെയ്തു. 

തുടർന്ന് ഐടിസ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ്  വാർഡ് മെമ്പർ ശ്രീ ചാത്തൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ വേങ്ങര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഫസൽ കൂളിപ്പിലാക്കൽ ഉദ്ഘാടനം ചെയ്തു. ആയിഷാബി, CDPO സിജി മജീദ്, സൂപ്പർവൈസർ കമല ഭായി, ഐടിസ് കണ്ണാശുപത്രി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഉദൈഫ്, ഐറ്റീസ്  കോളേജ് പ്രിൻസിപ്പൽ ധീരാജ്, PRM ഇസ്മയിൽ, ഹംസ പുല്ലം പലവൻ, ലത്തീഫ് പൂവഞ്ചേരി,  കെയർ ഗിവർ ഇബ്രാഹിം  എന്നിവർ സംസാരിച്ചു.

08 October 2019

സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും

സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും

വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി 'എന്റെ സി.എച്ച്' എന്ന പേരിൽ വേങ്ങര വഫ കൺവെൻഷൻ  സെന്റററിൽ വെച്ച് സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും കോളേജ് യൂണിയൻ ഭാരവാഹികളെ ആദരിക്കുകയും ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ ഉൽഘടനം ചെയ്തു എ.കെ.എം. ഷറഫ് അധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ശരീഫ് കുറ്റൂർ സി.ച്ച്‌ അനുസ്മരണ പ്രഭാക്ഷണം നടത്തിനടത്തി എം.എസ്.എഫ്  ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റ, എം.എസ്.എഫ്  ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജവാദ്,  യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, മണ്ഡലം  എം.എസ്.എഫ് പ്രസിഡന്റ്
നിഷാദ് എൻ.കെ, എം.എസ്.എഫ് മണ്ഡലം ട്രഷറർ ആമിർ മാട്ടിൽ, ഹാരിസ് സി. പി, സഹീർ അബാസ് നടക്കൽ പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ അർഷാദ് ഫാസിൽ പി.എ, സൽമാൻ അരീകുളം, സിറാജ് ഇ.വി,
നിയസുദ്ധീൻ താട്ടയിൽ, എന്നിവർ പ്രസംഗിച്ചു. ഇബ്രാഹീം എ.കെ സ്വഗതവും ജുനൈദ് എ.കെ.പി നന്ദിയും പറഞ്ഞു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������