Labels

10 October 2019

കാഴ്ചയ്ക്കപ്പുറം

കാഴ്ചയ്ക്കപ്പുറം

ലോകതപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര. ഒളകര പോസ്റ്റ് ഓഫീസിനു മുന്നിൽ  *കാഴ്ചയ്ക്കപ്പുറം* എന്ന പരിപാടിയിലൂടെ  
തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരമാണ് ഒരുക്കിയിരുന്നത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും, സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ്, ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ് , ശ്രീനാരായണ ഗുരുവിൻറെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ്, മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് , വള്ളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ  സ്റ്റാമ്പുകൾ, വിവിധ ചരിത്രങ്ങൾ വെളിപ്പെടുത്തുന്ന മിനിയേച്ചർ ഷീറ്റ്, വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ ചിൽഡ്രൻസ് സ്റ്റാമ്പ്, ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ വിവിധ മണങ്ങളുള്ള സ്റ്റാമ്പുകൾ, ഗാന്ധിജിയുടെ 150 ആം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്,
വിവിധ ആകൃതികളിൽ ഉള്ള തപാൽ സ്റ്റാമ്പുകൾ, കേരളത്തിലെ വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ,
ഇത്തരത്തിൽ സ്റ്റാമ്പുകളുടെ വൈവിധ്യവും വും വിജ്ഞാനപ്രദവുമായ ഒരു പ്രദർശനമാണ് ഒളകര തപാൽ ഓഫീസിനു മുമ്പിൽ ഒരുക്കിയത്. സ്കൂൾ പിടിഎ യുടെയും, തപാൽ വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പിടിഎ അംഗം ഇബ്രാഹിം മൂഴിക്കൽ, ഹെഡ് മാസ്റ്റർ എൻ.വേലായുധൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അബ്ദുൽകരീം കാടപ്പടി, സോമരാജ്, റഷീദ്, ഷാജി, ഷഫീഖ് അലി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദേശീയ തപാൽ ദിനാചരണം

ദേശീയ തപാൽ ദിനാചരണം

ഒക്ടോബർ 10 - ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്. എസിൽ അദ്ധ്യാപകർക്ക് കത്തയക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി. "എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് " എന്ന് പേരിട്ട പ്രോഗ്രാമിൽ തങ്ങളുടെ അദ്ധ്യാപകർക്ക് ക്ലാസിനെ കുറിച്ചും മറ്റ് വിശേഷങ്ങൾ പങ്ക് വെച്ചും കത്തുകളയക്കാൻ കുട്ടികൾക്ക് അവസരം കിട്ടി. 
    പുതു സാങ്കേതിക വിദ്യയുടെ കാലത്ത് കാലഹരണപ്പെട്ട് പോകുന്ന തപാൽ സംവിധാനം പുതുതലമുറക്ക് പരിചയപ്പെടുത്താനുദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിൽ പരം കത്തുകൾ അദ്ധ്യാപകരെ തേടിയെത്തി. കൊണ്ടോട്ടി ഇ എം.ഇ. എ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപക-വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് തപാൽ ദിനാചരണം നടന്നത്. 
   കെ. നവാസ്, എം.പി. ഹബീബ് റഹ്മാൻ, ഷിജി, മുർഷിദ ജാസ്മിൻ, നസീറ. നാസിയ, ഷീബ, റിൻഷ ഷെറിൻ, ഗോപിക, റൗഫില, സുരഭി, ഹസ്ന തുടങ്ങിയ അദ്ധ്യാപക-വിദ്യാർത്ഥികൾ നേതൃത്വം നൽകി.

സ്വലാത്തുന്നാരിയ്യ വാർഷിക മഹാ സമ്മേളനത്തിന്‌ ഇന്ന്(വെള്ളി) തുടക്കമാവും

സ്വലാത്തുന്നാരിയ്യ വാർഷിക മഹാ സമ്മേളനത്തിന്‌  ഇന്ന്(വെള്ളി) തുടക്കമാവും

വലിയോറ: ചിനക്കൽ ജുമാ മസ്ജിദിൽ  മാസം തോറും നടന്നു വരാറുള്ള സ്വലാത്തുന്നാരിയ്യയുടെ മുപ്പത്തിയെട്ടാമത് വാർഷിക മഹാ സമ്മേളനത്തിന്  ജുമാമസ്ജിദ് അങ്കണത്തിൽ ഇന്ന് തുടക്കമാകും. ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി  വൈകുന്നേരം 6:30 ന് പ്രമുഖ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്ര സൂറത്തു ലുഖ്മാൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.പതിനാലാം തിയ്യതി തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. സമസ്ത സെക്രട്ടറി മുഹ് യിസുന്ന പൊന്മള ഉസ്താദ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി  മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ബായാർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി,സയ്യിദ് ജഹ്ഫർ തുറാബ് പാണക്കാട്, സയ്യിദ് മൻസൂർ ബുഖാരി, അബ്ദുല്ല കുട്ടി മഖ്ദൂമി,പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി എം.എ.അസീസ് സഖാഫി എലമ്പ്ര, അബ്ദുൽജബ്ബാർ ബാഖവി വെങ്കുളം,ടി.കെ.ഉബൈദുല്ല ഇർഫാനി,അബ്ദുല്ല സഖാഫിചേറൂർ  മറ്റു പ്രമുഖ പണ്ഡിത സദാ ത്തീങ്ങൾ,ഉമറാക്കൾ  സംബന്ധിക്കും.

ലോക കാഴ്ച ദിനം ആചരിച്ചു

ലോക കാഴ്ച ദിനം ആചരിച്ചു

വേങ്ങര:- അന്തർദേശീയ കാഴ്ചാ  ദിനത്തോടനുബന്ധിച്ച് വേങ്ങര പഞ്ചായത്ത് സായംപ്രഭാ ഹോമും, ഐറ്റീസ് മലബാർ കണ്ണാശുപത്രി മലപ്പുറവും സംയുക്തമായി വിവിധ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച കാഴ്ചാദിന സന്ദേശ ബോധവൽക്കരണ റാലിയിൽ സായംപ്രഭാ ഹോമിലെ വയോജനങ്ങളും ഐറ്റീസ് മലബാർ കണ്ണാശുപത്രിയിലെ ഒപ്ടോമെട്രി വിദ്യാർത്ഥികളും അണിനിരന്നു. പ്രസ്തുത പരിപാടി വേങ്ങര ബ്ലോക്ക് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഫ്ലാഗ്ഓഫ് ചെയ്തു. 

തുടർന്ന് ഐടിസ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ്  വാർഡ് മെമ്പർ ശ്രീ ചാത്തൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ വേങ്ങര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഫസൽ കൂളിപ്പിലാക്കൽ ഉദ്ഘാടനം ചെയ്തു. ആയിഷാബി, CDPO സിജി മജീദ്, സൂപ്പർവൈസർ കമല ഭായി, ഐടിസ് കണ്ണാശുപത്രി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഉദൈഫ്, ഐറ്റീസ്  കോളേജ് പ്രിൻസിപ്പൽ ധീരാജ്, PRM ഇസ്മയിൽ, ഹംസ പുല്ലം പലവൻ, ലത്തീഫ് പൂവഞ്ചേരി,  കെയർ ഗിവർ ഇബ്രാഹിം  എന്നിവർ സംസാരിച്ചു.

08 October 2019

സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും

സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും

വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി 'എന്റെ സി.എച്ച്' എന്ന പേരിൽ വേങ്ങര വഫ കൺവെൻഷൻ  സെന്റററിൽ വെച്ച് സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും കോളേജ് യൂണിയൻ ഭാരവാഹികളെ ആദരിക്കുകയും ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ ഉൽഘടനം ചെയ്തു എ.കെ.എം. ഷറഫ് അധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ശരീഫ് കുറ്റൂർ സി.ച്ച്‌ അനുസ്മരണ പ്രഭാക്ഷണം നടത്തിനടത്തി എം.എസ്.എഫ്  ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റ, എം.എസ്.എഫ്  ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജവാദ്,  യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, മണ്ഡലം  എം.എസ്.എഫ് പ്രസിഡന്റ്
നിഷാദ് എൻ.കെ, എം.എസ്.എഫ് മണ്ഡലം ട്രഷറർ ആമിർ മാട്ടിൽ, ഹാരിസ് സി. പി, സഹീർ അബാസ് നടക്കൽ പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ അർഷാദ് ഫാസിൽ പി.എ, സൽമാൻ അരീകുളം, സിറാജ് ഇ.വി,
നിയസുദ്ധീൻ താട്ടയിൽ, എന്നിവർ പ്രസംഗിച്ചു. ഇബ്രാഹീം എ.കെ സ്വഗതവും ജുനൈദ് എ.കെ.പി നന്ദിയും പറഞ്ഞു

07 October 2019

വേങ്ങര ഉപജില്ലാ ശാസ്ത്ര നാടക മത്സരം

വേങ്ങര ഉപജില്ലാ ശാസ്ത്ര നാടക മത്സരം

    വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്ര നാടക മത്സരം കുറ്റൂർ നോർത്ത് KMHSSൽ നടന്നു.
വിവിധ സ്കൂളുകളിലെ ശാസത്ര നാടകങ്ങൾ അരങ്ങേറി.
 പ്രകൃതിദുരന്തങ്ങൾ, ജലദൗർലഭ്യം, പകർച്ച രോഗങ്ങളുടെ കാരണങ്ങൾ തുടങ്ങിയ ആനുകാലിക ശാസത്ര വിക്ഷയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
 മത്സരത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം അവതരിപ്പിച്ച കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് എസ് ഒന്നാം സ്ഥാനം നേടി.
എടരിക്കോട് പി കെ.എം.എം എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും,വാളക്കുളംകെ.എച്ച് എം.എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.

ഡോ. സിമിൽ റഹ്മാൻ, സുഹ്റ ടീച്ചർ, മായ, ബീനകുമാരി, പ്രിൻസി, ഷിജു എന്നിവർ നേതൃത്വം നൽകി

അവധി യില്ലാതെ അറബിക് അധ്യാപകർ

അവധി യില്ലാതെ അറബിക് അധ്യാപകർ

സ്കൂൾ അവധി ദിനം ആയ മഹാനവമി ദിനത്തിൽ അവധി എടുക്കാതെ വേങ്ങര സബ്ജില്ലയിലെ അറബി അധ്യാപകർ
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് മുഴുവൻ അറബി അധ്യാപകരെയും ഐടി വിദക്തർ ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പരിപാടിയിലാണ് അവധി എടുക്കാതെ അധ്യാപകർ പങ്കെടുത്തത്.
എടരിക്കോട് പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു രണ്ടാം ഘട്ട ഐടി പരിശീലനം. അഞ്ച് ഘട്ടങ്ങളിൽ ആയി നടത്തുന്ന പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വേങ്ങരയിൽ നടന്നിരുന്നു.
2020 ജനുവരി ആകുമ്പോഴേക്കും മുഴുവൻ അറബി അധ്യപ്‌കരെയും ഐടി പരിശീലനം നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.
എടരിക്കോട് പി കെ എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അധ്യാപക ഐടി പരിശീലനത്തിന് ശിഹാബ് കഴുങ്ങിൽ ക്ലാസ്സ് എടുത്തു.
ശ്രീ അബ്ദുറഹ്മാൻ അൻസാരി,വേങ്ങര സബ്ജില്ലാ ജന സെക്രട്ടറി അബ്ദുല്ല ഹുദവി,
മുഹമ്മദലി സി കെ പറപ്പൂർ എന്നിവർ ആശംസകൾ നേർന്നു
വീഡിയോ 👇👇👇👇👇
https://youtu.be/ODgM5SUkbwc

05 October 2019

കണ്ണമംഗലത്തെ മാലിന്യരഹിതമാക്കാൻ ‘ഹരിതം വിശുദ്ധം’ പദ്ധതി

കണ്ണമംഗലത്തെ മാലിന്യരഹിതമാക്കാൻ ‘ഹരിതം വിശുദ്ധം’ പദ്ധതി

കണ്ണമംഗലം:കണ്ണമംഗലം പഞ്ചായത്തിനെ അജൈവ മാലിന്യങ്ങളിൽനിന്ന് പൂർണമായും വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ’ഹരിതം വിശുദ്ധം മാലിന്യവിമുക്തം കണ്ണമംഗലം’ പദ്ധതി തുടങ്ങി.

വീടുകൾ, കടകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ തുടങ്ങിയവയിൽനിന്ന് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ സന്നദ്ധപ്രവർത്തകർ ശേഖരിക്കുകയും തരംതിരിച്ച് സംസ്‌കരണത്തിനായി കയറ്റി അയക്കുകയും ചെയ്യും. ഗുണഭോക്താക്കളിൽനിന്ന് ചെറിയ തുക ഈടാക്കി പദ്ധതി വിപുലമാക്കും. പിന്നീട് മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ജലാശയങ്ങളിൽ നിക്ഷേപിക്കുകയൊ ചെയ്യുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും.
വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൾഹഖ് പദ്ധതി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം അധ്യക്ഷനായി. നിറവ് റഷീദ്, ബേബി ചാലിൽ, ടി.കെ. അബ്ദുട്ടി, കെ.പി. സരോജിനി, നെടുമ്പള്ളി സെയ്തു, സി.എം. ആമിനക്കുട്ടി, കെ. ജയലത, പുള്ളാട്ട് ഷമീർ, കാമ്പ്രൻ നൗഷാദ് എന്നിവർ പ്രസംഗിച്ചു

പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഒന്നാം ആണ്ട് പരിപാടികള്‍ക്ക് തിങ്കൾ തുടക്കമാകും

പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ 
ഒന്നാം ആണ്ട് പരിപാടികള്‍ക്ക് തിങ്കൾ തുടക്കമാകും

  • പറപ്പൂര്‍: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരുടെ ഒന്നാം ആണ്ട് ദിനത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പ്രാരര്‍ത്ഥനാ സമ്മേളനത്തിന്  (തിങ്കള്‍) തുടക്കമാകും. സിയാറത്ത്, മൗലിദ് പാരായണം, അനുസ്മരണം, മത പ്രഭാഷണം, തസവ്വുഫ് സെമിനാര്‍, മജ്‌ലിസുന്നൂര്‍, ഖത്മ് ദുആ, അന്നദാനം, ദുആ സമ്മേളനം, സ്മരണിക പ്രകാശനം എന്നീപരിപാടികള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ വെച്ച് നടക്കും.മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ ദിവസങ്ങളിലായി അനുസ്മരണ സംഗമത്തില്‍ പങ്കെടുക്കും. നാളെ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സി.എച്ച് ബാവ ഹുദവി പതാക ഉയര്‍ത്തുന്നതോടെ ആണ്ട് പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിന് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ജഅ്ഫര്‍ തങ്ങള്‍ കുറ്റിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കും. രാത്രി എട്ട് മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന സ്മരണിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. പരിപാടിയുടെ രണ്ടാം ദിവസമായ ഒക്ടോബര്‍ എട്ടിന് ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന തസവ്വുഫ് സെമിനാര്‍ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സി. ഹംസ വിഷയാവതരണം നടത്തും.വൈകീട്ട് നാലരക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മതപ്രഭാഷണ സദസ്സില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്യും.  ഒക്ടോബര്‍ ഒമ്പതിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മൗലിദ് പാരായണ ശേഷം അന്നദാനമാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.സി മുഹമ്മദ് ബാഖവി സംസാരിക്കും. വൈകീട്ട് നടക്കുന്ന ഖത്മ് ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. രാത്രി ഏഴ് മണിക്ക് സമാപന ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.  സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.   സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. സി.കെ.എം സാദിഖ് മുസ്‌ലി യാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ മമ്മി ഹാജി വാണിയംകുളം, ഇബ്‌റാഹീം മുസ്‌ലിയാര്‍ മോളൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,   മാനു മുസ്‌ലിയാര്‍ വല്ലപ്പുഴ, സബീല്‍ പാരന്റസ് കൗണ്‍സില്‍ പ്രസിഡന്റ് വി.ടി.എസ് ശിഹാബ് തങ്ങള്‍ പൊന്മുണ്ടം  സംബന്ധിക്കും.

ശുചിത്വ ഭവനം സുന്ദര ഭവനം

ശുചിത്വ ഭവനം സുന്ദര ഭവനം

മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷ   വേളയിൽ                            "എല്ലായിടത്തും  ശുചിത്വം"
എന്ന അദ്ദേഹത്തിന്റെ  സന്ദേശ പ്രചരണാർത്ഥം ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണ സന്ദേശയാത്ര നടത്തി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വീടുകളിൽ വിദ്യാർത്ഥികൾ  പോസ്റ്റർ പതിച്ചു . സീനിയർ അസിസ്റ്റന്റ്  സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു . 
ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിദ്യാലയവും പരിസരവും
വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.ഗാന്ധി ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ , റിഫ ജെബിൻ,ഷഹ്മിയ, അനാമിക,ഹിഷാൻ എന്നി വിദ്യാർത്ഥികളും അധ്യാപകരായ ഷാജി,ജിജിന, സ്വദഖതുള്ള, ഷാഹിന ,അഫീദ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

04 October 2019

എഴാം ക്ലാസുകാരൻ പഠിക്കുന്ന സ്കൂളിന് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു

എഴാം ക്ലാസുകാരൻ പഠിക്കുന്ന സ്കൂളിന് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു

കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്കിന്റെ കുറ്റിയടിക്കൽ കർമ്മം സ്കൂളിലെ ഏഴാം ക്ലാസുകാരൻ പുള്ളാട്ട് മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. മാനേജർ കെ.പി.ഹുസൈൻ എന്ന കുഞ്ഞുട്ടി, പി.ടി.എ പ്രസിഡന്റ് കെ.കെ.എം കുറ്റൂർ, പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ, ഹെഡ്മാസ്റ്റർ പി.ബി.അനിൽകുമാർ, ബേബി ജോൺ മാസ്റ്റർ, ആലുങ്ങൽ ഹസ്സൻമാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറിമാരായ പി.സി.ഗിരീഷ് കുമാർ, എം.പി. സുധീർ കുമാർ, കെ.ടി.ആലസ്സൻകുട്ടി, സണ്ണിച്ചായൻ കട്ക്ക മൂട്ടിൽ എന്നിവരുടെസാന്നിദ്ധ്യത്തിലാണ് മുഹമ്മദ് ഷാഫി കർമ്മം നിർവ്വഹിച്ചത്.

     കുട്ടികൾക്കിടയിൽ നിന്നും തെരെഞ്ഞടുത്ത പ്രതിനിധി ഒരു സ്കൂളിന്റെ കെട്ടിടത്തിന് കുറ്റിയടിക്കൽ കർമം നടത്തുന്നത് ഇത് ആദ്യമാവാം. കുറ്റൂർ നോർത്തിലെ പരേതനായ പുള്ളാട്ട് റഷീദിന്റെ മകനാണ് ഷാഫി.
    
    സ്റ്റേജ് ഉൾപ്പെടെ ആധുനീക സ്വകര്യങ്ങളോട് കൂടിയ 18 ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുണ്ടാവുക. പൂർണ്ണമായും ഹൈടെക്ക് ക്ലാസ് മുറികൾ എന്ന   ലക്ഷ്യത്തിലേക്കുള്ള സ്കൂളിന്റെ ഒരു കാൽവെപ്പാണിത്.

03 October 2019

വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു

വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു

വേങ്ങര:വേങ്ങര പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന വയലുകളിലെല്ലാം ഇത്തവണ നെൽകൃഷിയിറക്കും. കഴിഞ്ഞ പ്രളയത്തിൽ കർഷകർക്കുണ്ടായ നഷ്ടത്തിന് ഈവർഷത്തെ കൃഷിയിലൂടെ പരിഹാരംകാണും.

കൂരിയാട് പ്രദേശത്ത് കഴിഞ്ഞ ഇരുപതിലധികം വർഷമായി തരിശായിക്കിടന്നിരുന്ന 15 ഏക്കറോളം പാടം ഈഭാഗത്തെ ഒരുകൂട്ടം കർഷകർ ചേർന്ന് കൃഷിയോഗ്യമാക്കി കൃഷിയിറക്കിയായിരുന്നു തുടക്കം. വെട്ടൻ ശങ്കരൻ, കുറ്റിക്കായ് നാരായണൻ, അരീക്കാട്ട് മജീദ്, കാട്ടുമുണ്ട ശശിധരൻ എന്നിവരാണ് കൃഷിയിറക്കുന്നത്. കെ.പി. ചക്കിക്കുട്ടിയുടെ നേതൃത്വത്തിൽ ഞാറ്റുപാട്ടും നടന്നു.
ഞാറുനടീൽ ഉത്സവം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനംചെയ്തു. വാർഡ്‌ അംഗം ഇ. മുഹമ്മദലി അധ്യക്ഷനായി. എം. നജീബ്, എം. ഹമീദ്, എ.ഇ. അബൂബക്കർ, നവീൻ, പി.പി. ചെറീത് ഹാജി, പി.പി. സഫീർബാബു, കെ.കെ. രാമകൃഷ്ണൻ, സെയ്തുമോൻ തങ്ങൾ, എ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.

01 October 2019

ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള 'ഫാസ്റ്റ് ട്രാക്ക് 2k 19 ' സമാപിച്ചു

ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള
'ഫാസ്റ്റ് ട്രാക്ക് 2k 19 'സമാപിച്ചു

പെരുവള്ളൂർ: ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള
'ഫാസ്റ്റ് ട്രാക്ക് 2k 19 '
സമാപിച്ചു.കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾ ക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും
പരിഗണിച്ച് വൈവിധ്യമാർന്ന മൽസര ഇനങ്ങളാണ് കൊച്ചുകുട്ടികൾക്കായി
സംഘടിപ്പിച്ചത് .
ഫുട്ബോൾ മത്സരവും, കമ്പ വലിയും, ഷൂട്ടിംഗും,
ലെമൺ സ്പൂണും, ഷൂട്ടൗട്ടും മത്സരാർത്ഥികളിൽ ആവേശത്തിരയിളക്കി.
വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ
സമ്മാനദാനം നിർവഹിച്ചു.
പരിപാടികൾക്ക് അധ്യാപകരായ ജംഷീദ്, , ഷാജി, സദഖത്തുള്ള , സുൽഫിക്കർ, ഇബ്രാഹിം മൂഴിക്കൽ, പ്രമോദ്, ഉസ്മാൻ, എന്നിവർ
നേതൃത്വം നൽകി

27 September 2019

മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്

മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്

പഴമയെ തൊട്ടുണർത്തുന്ന  സാമൂഹിക ഇടപെടലുകളിൽ നിന്നും മനുഷ്യൻ തന്റെ വിരൽ തുമ്പിൽ എല്ലാം അടക്കിവാഴുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
എന്നും ഗ്രാമത്തിന്റെ ഭംഗിയെ മനോഹരമാക്കിയിരുന്നത് അരുവികളും, പുഴകളും, കുന്നുകളും,മലകളും,വയലുകളും തന്നെയായിരുന്നു.പണ്ട് കാലങ്ങളിൽ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും പ്രകൃതി നൽകുന്ന വിഭവങ്ങൾ വളരെ സ്വാദോടെ കഴിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമ്മുടെ പൂർവികർക്ക്.
പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികരിൽ നിന്ന് കണ്ട് പഠിച്ചിരുന്ന ഇന്ന് അന്യം നിന്ന് പോയ പല കാര്യങ്ങളും  പാഠപുസ്തകത്തിലൂടെ ഓർമപ്പെടുത്തുകയാണ്.
പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ടെക്‌നോളജി യുഗത്തിൽ നിന്നും ഗ്രാമീണതയിലേക്ക് എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് *AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ* വിദ്യാർത്ഥികൾക്ക് പറപ്പൂരിന്റെ ഗ്രാമീണതയെ തൊട്ടുണർത്തുന്ന കടലുണ്ടി പുഴയുടെ കുഞ്ഞോളങ്ങളിൽ ചൂണ്ടയിടൽ മത്സരം നടത്തി.വിദ്യാർത്ഥികളും അധ്യാപകരും,അധ്യാപക വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.ഏറ്റവും കൂടുതൽ ചൂണ്ടയിൽ മീൻപിടിച്ചു കൊണ്ട് ഒന്നാം സ്ഥാനവും അഭിനവും  രണ്ടാം സ്ഥാനം സിനാനും കരസ്ഥമാക്കി.

News @ 9 വേങ്ങര വാർത്തകൾ

News @ 9 വേങ്ങര വാർത്തകൾ 

വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക്  ചെയ്യുക
👇👇👇👇👇👇👇👇👇👇👇

https://www.facebook.com/275734589572001/posts/680857735726349?sfns=mo
https://www.facebook.com/275734589572001/posts/680857735726349?sfns=mo

26 September 2019

റിയാദ് കേളി ധനസഹായം കൈമാറി റിയാദ് കേളി

റിയാദ് കേളി ധനസഹായം കൈമാറി
റിയാദ് കേളി 
കലാസാംസ്കാരികവേദി സമാഹരിച്ച അമ്പായപ്പുള്ളി മൊയ്തീൻകുട്ടി കുടുംബ ധനസഹായ ഫണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് കൈമാറുന്നു


 വേങ്ങര

റിയാദ് കേളി കലാസാംസ്കാരികവേദി അമ്പായപ്പുള്ളി മൊയ്തീൻകുട്ടി കുടുംബ സഹായ ഫണ്ട് കൈമാറി. 

റിയാദ് മുസാമിയയിൽ കഴിഞ്ഞ ഏപ്രിലിൽ മരണപ്പെട്ട അമ്പായപ്പുള്ളി മൊയ്തീൻകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിനാണ് ഫണ്ട് സ്വരൂപിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  മൊയ്തീൻകുട്ടിയുടെ മക്കളായ മുഹമ്മദലി, റഹ്മത്തലി എന്നിവർക്ക് ഫണ്ട്‌ കൈമാറി. 

കണ്ണേത്ത് കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. എസ്എസ്എൽസി,  പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ പ്രവാസികളുടെ മക്കളായ റിനു റിസ്വാൻ, അനഘ, ഫാത്തിമ ഹനാൻ, ഫാത്തിമ ലിൻഷ, നിബ്രാസ്, ഷുഹൈന നസ്റിൻ, അഫ്രീദ്, ഫാത്തിമ ലിയ എന്നിവർക്കുള്ള മേന്മ പുരസ്കാരവും മെമെന്റോയും പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ. ഗഫൂർ പി ലില്ലീസ് വിതരണംചെയ്തു. 

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക്  കേരള പ്രവാസി സംഘം കോട്ടക്കൽ ഏരിയാ കമ്മിറ്റി സ്വരൂപിച്ച തുക   അഡ്വ.  ഗഫൂർ പി ലില്ലീസിന് കൈമാറി. കേരള പ്രവാസി സംഘം എടരിക്കോട് പഞ്ചായത്തുതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കഴുങ്ങിൽ 

കമ്മുവിന് നൽകി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ചന്ദ്രൻ നിർവഹിച്ചു.  

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി മുഹമ്മദ് റസാഖ്, സിപിഐ എം കോട്ടക്കൽ ഏരിയാ സെക്രട്ടറി തയ്യിൽ അലവി, റിയാദ് കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ വേങ്ങര, റഫീഖ് പാലത്ത്, റഷീദ് മേലേതിൽ, കേരള പ്രവാസി സംഘം ജില്ലാ എക്സി. അംഗം  ശ്രീനിവാസൻ വാരിയത്ത്, മച്ചിങ്ങൽ അബ്ദുറഹിമാൻ, ഉബൈദ് കഴുങ്ങിൽ എന്നിവർ  സംസാരിച്ചു.  

News @ 9 വേങ്ങര വാർത്തകൾ 26 / 09 / 2019

വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇👇👇

https://www.facebook.com/275734589572001/posts/680129642465825?sfns=mo
https://www.facebook.com/275734589572001/posts/680129642465825?sfns=mo

ആവേശം വിതറി കുറുക സ്കൂൾ തെരഞ്ഞെടുപ്പ്

ആവേശം വിതറി കുറുക സ്കൂൾ തെരഞ്ഞെടുപ്പ് 

വേങ്ങര: ജനാധിപത്യത്തിലേക്ക് ഒരു ചുവട് എന്ന ആശയമുയർത്തി വലിയോറ ചെനക്കൽ കുറുക ഗവ.ഹൈസ്കൂളിൽ നടന്ന സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ആവേശമായി.പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമായ മൽസരം വിവിധ തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ പൂർത്തീകരിച്ച് ഫലപ്രഖ്യാപനത്തോടെയാണ് സമാപിച്ചത്. കൈറ്റിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് എട്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 31 ക്ലാസ്സ് ലീഡർമാരെയും 31 ഡെപ്യുട്ടി ലീഡർമാരെയും കുട്ടികൾ തെരഞ്ഞെടുത്തു.ഇവരിൽ നിന്ന് പൊതു സീറ്റിലേക്ക് നാല് പേർ തെരഞ്ഞെടുക്കപ്പെട്ടു.സ്കൂൾ ലീഡറായി കെ.മുഹമ്മദ് അഫ് ലഹും ഉപ ലീഡറായി കെ.റാഹിബ തസ്നിയെയും സ്പീക്കറായി കെ ജസീമിനെയും ഉപ സ്പീക്കറായി പി.ഫാത്തിമ സൻഹയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ എച്ച്.എം പി.ആർ ശ്രീകുമാർ, നിരീക്ഷകൻ പി.ടി.എ പ്രസിഡന്റ് കെ.അലവിക്കുട്ടി, റിട്ടേണിംഗ് ഓഫീസർ ബെറ്റി ജോൺ, പ്രിസൈഡിംഗ് ഓഫീസർമാരായ കെ.റജീഷ്, ജി.രഞ്ജിത്ത്, ടി. ഷിഫാനത്ത്, പി.ആയിഷാബി എന്നിവർ നേതൃത്വം നൽകി. ഫലപ്രഖ്യാപനത്തിന് ശേഷം വാദ്യഘോഷത്തോടെ വിജയാഘോഷവും നടന്നു

ചേറൂർ പി പി ടി എം സ്കൂളിൽ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി

ചേറൂർ പി പി ടി എം സ്കൂളിൽ പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി

ചേറൂർ : സംസ്ഥാന കൃഷിവകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന  പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിക്ക് ചെറൂർ കിളിനക്കോട് പാടത്ത് തുടക്കംകുറിച്ചു . പി പി ടി എം.വൈ ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികളായ അർഷഹ് ടി പി, സജ കെ.ടി, സനിഷ എം പി തുടങ്ങിയ   എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് ,നല്ല പാഠം ക്ലബ്ബംഗങ്ങൾ ആണ് കണ്ണമംഗലം കൃഷിഭവനുമായി സഹകരിച്ച് ഒരു ഏക്കർ പാടത്ത് ഉമ എന്ന വിത്തിനം കൃഷിയിറക്കിയത് . പരമ്പരാഗത കർഷകനായ പഴയകത്ത് അഹമ്മദാണ് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായവും നൽകുന്നത്. പാഠപുസ്തകങ്ങൾ മാറ്റിവെച്ച് മണ്ണും ചെളിയും നിറഞ്ഞ പാടത്ത് ഇറങ്ങി ഞാറു നട്ടത് വിദ്യാർത്ഥികൾക്ക്  വേറിട്ട അനുഭവമായി. മുൻവർഷങ്ങളിലേതു പോലെ ''ചേറൂർ റൈസ്''വിപണിയിൽ ഇറക്കാനാണ് ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം. നടീൽ മഹോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീം പുള്ളാട്ട്  അധ്യക്ഷത വഹിച്ചു. എ ഡി എ പ്രകാശ് പി,കൃഷി ഓഫീസർ കെ ജംഷീദ് , യു എൻ ബഷീർ, പ്രോഗ്രാം ഓഫീസർ വി എസ് ബഷീർ ,സികെ ഹാറൂൻ, റാഷിദ് തോട്ടശ്ശേരി കോർഡിനേറ്റർമാരായ ഹംസ പുള്ളാട്ട്, കെ ടി ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക്

പെരുവള്ളൂർ: നെല്ല് ദിനാചരണത്തിന്റെ ഭാഗമായി  കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം
പെരുവള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ  ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി കൊയപ്പ പാടശേഖരത്ത് നടന്നു. വിദ്യാർത്ഥികളിൽ  കൃഷി രീതികളെക്കുറിച്ചും  പഴയകാല കൃഷി ഉപകരണങ്ങളെ കുറിച്ചും അവബോധ മുണ്ടാക്കുന്നതിനായി അവയുടെ പ്രദർശനവും ക്ലാസും നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ കൃഷി ഓഫീസർ പി .ഷാജി  കൃഷി രീതികളെ കുറിച്ച് വിവരിച്ചു.'  ഉമ ' നെല്ലിനത്തിന്റെ ഞാറ് നടീലും ഇതോടൊപ്പം നടന്നു . ഞാറ്റുപാട്ടുപാടി കുരുന്നുകൾ ഞാറുനടീൽ ഉത്സവമാക്കി.വാർഡ് മെമ്പർ ഫാത്തിമ ബിന്ദ്, പ്രധാനധ്യാപകൻ എൻ. വേലായുധൻ, പെരുവള്ളൂർ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം പി മുഹമ്മദ് മാസ്റ്റർ , കൊയപ്പ പാടശേഖര  കമ്മിറ്റി കൺവീനർ പി. മൊയ്തീൻകുട്ടി, കർഷകരായ മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി , കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ആതിര, വെള്ളിങ്കിരി എന്നിവരും, പരിപാടിയിൽ സംബന്ധിച്ചു. അധ്യാപകരായ  സോമരാജ്, റഷീദ്, ഷാജി, ജംഷീദ്, ഗ്രീഷ്മ, റജുല, അബ്ദുൽ കരീം, സദക്കത്തുള്ള എന്നിവർ നേതൃത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������