തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം
തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം
വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാsനം നിർവഹിച്ചു.
ഉന്നത വിജയം നേടിയ 5 LSS ജേതാക്കൾക്കും, സ്കൂളിന്റെ
പൂർവ വിദ്യാർത്ഥികളായ
USS,SSLC,+2 ഫുൾ എ പ്ലസ് ജേതാക്കൾക്കും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഉപഹാര സമർപ്പണം ഉദ്ഘാടകനും വാർഡ് മെമ്പർ പി.ഇ ഷരീഫ നടത്തി.
രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്,
മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ പി. മുഹമ്മദ് മുസ്ഥഫ നയിച്ചു .
സേവന വഴിയിൽ പുതു പാത തെളിച്ച പേങ്ങാട്ടുകുണ്ടിൽ പറമ്പ് വിക്ടറി ക്ലബ് ആവിഷ്ക്കരിച്ച ,നിർദ്ദന കുട്ടികൾക്കായുള്ള സൗജന്യ ആരോഗ്യ പദ്ധതിയുടെ പ്രഖ്യാപനം, ക്ലബ് സെക്രട്ടറി ബിജീഷ്.NP നടത്തി.
കുട്ടികൾക്കായുള്ള ഐ ഡി കാർഡ് വിതരണ ഉൽഘാടനം പഞ്ചായത്ത് മെമ്പർ, പള്ളിയാളി അബ്ദുറഹിമാൻ നിർവ്വഹിച്ചു.
PTA പ്രസിഡണ്ട് പി ഇ രായിൻ മുഹമ്മദ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സീനിയർ അസിസ്റ്റൻറ് ബോബി ടീച്ചർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ കെ വി ഹബീബ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ PTA കമ്മിറ്റി ഭാരവാഹികളായി
പി.ഇ രായിൻ മുഹമ്മത് (പ്രസിഡണ്ട്)
എൻ പി ബിജീഷ് (വൈസ് പ്രസിഡണ്ട്)
സുചിത്ര കെ(എം ടി എ പ്രസിഡണ്ട്)
ജുമൈലത്ത്(എം ടി എ വൈസ് പ്രസിഡണ്ട്)
എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
പി.പി ശംസുദ്ദീൻ മാസ്റ്റർ,കെ സൈനുദ്ദീൻ മാസ്റ്റർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി ടി.കെ ഷാനി ടീച്ചർ നന്ദി പറഞ്ഞു