Labels

03 May 2019

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുക

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുക

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നോട്ടുബുക്ക് യൂണിഫോം ബാഗ് പേന എന്നിവ അനധികൃതമായി വില്പന നടത്തുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു പഞ്ചായത്ത് ലൈസൻസ് ജിഎസ് ടി എന്നിവ എടുത്ത് കച്ചവടം നടത്തുമ്പോൾ ഇവ ഒന്നും ഇല്ലാതെ ഗവൺമെന്റിന് വലി നഷ്ടം വരുത്തുകയും ചെയ്യുന്ന ഈ കച്ചവടം എത്രയും പെട്ടെന്ന് നിർത്തണമെന്ന് വേങ്ങര മണ്ഡലം വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു .
 മണ്ഡലം പ്രസിഡണ്ട് കെ കെ എസ് തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി വേങ്ങര സ്വാഗതം പറഞ്ഞു കെ കെ എം അശ്റഫ് തങ്ങൾ വികെ പടി,ഗഫൂർ കൊളപ്പുറം,മജീദ് അച്ചനമ്പലം എന്നിവർ സംസാരിച്ചു ഭാസ്ക്കരൻ നന്ദിയും പറഞ്ഞു

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് സൂചനാ പ്രധിഷേധ മാർച്ച്

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് സൂചനാ പ്രധിഷേധ മാർച്ച് | vengara |

സംസ്ഥാന അവാർഡിന്റെ കിരീടവും ചൂടി പന്ത്രണ്ടാം വയസ്സിലേക്ക്

സംസ്ഥാന അവാർഡിന്റെ കിരീടവും ചൂടി 

പന്ത്രണ്ടാം വയസ്സിലേക്ക് 

പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഇരിങ്ങല്ലൂർ തോണിക്കടവ് കട്ടക്കൽ 
'Ap അഹമ്മദാജി' മെമ്മോറിയൽ അംഗൻവാടി ഇന്ന് പന്ത്രണ്ടാം വാർഷികമാഘോഷിക്കുകയാണ്..., ഉച്ചക്ക് രണ്ട് മണിക്ക് കുട്ടികളുടെ കലാപരിപാടികളോടെ തുടങ്ങുന്ന ആഘോഷ ചടങ്ങിൽ, 
വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതുപരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ ,മറ്റ് സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, A.L.M.S കമ്മിറ്റി അംഗങ്ങൾ ,ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ്, PHC ജീവനക്കാർ ,
പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ പങ്കെടുക്കും
സംസ്ഥാന അവാർഡ് നേടിയ ഈ ഹൈടെക് അംഗൻവാടി 
(A/c) കഴിഞ്ഞ വർഷം മുതൽ ആറാം വാർഡ് മെമ്പർ Ap ഹമീദ് 12 ലക്ഷം രൂപ മുടക്കി സ്വന്തം ചിലവിൽ നിർമിച്ച് നൽകിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര: കുടിയിറക്ക് ഭീക്ഷണിയിലായ വേങ്ങര മാതൃകാ പൊലിസ് സ്റ്റേഷന് അല്പമാശ്വാസം .സ്വന്തംകെട്ടിടമൊരുക്കുന്നതിന്ഭൂമിയായി. ധന ആഭ്യന്തര വകുപ്പുകൾ കനിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ ഇനി സ്വന്തം  കെട്ടിടവും നിലവിൽ വരും. ഭൂമി സംബന്ധമായ രേഖകൾ ജില്ലാ കലക്ടർ ജില്ലാ പൊലിസ് മേധാവി യ്ക്ക് കൈമാറി.കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ  25 സെന്റാണ്  കെട്ടിടത്തിനായി വിട്ടു നൽകിയിട്ടുള്ളത്.2006 മുതൽ മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയോട് ചേർന്ന് ചേറൂർ റോഡ് പരിസരത്താണ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഉടമ നൽകിയ ഹരജിയെ തുടർന്ന് ജൂൺ 29നകം സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് അഡ്വക്കറ്റ് കെ എൻ എ ഖാദർ എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്നും  നിരന്തര ഇടപെടലുകളെ തുടർന്നുമാണ് നടപടി വേഗത്തിലായത്.ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് കെട്ടിട നിർമ്മാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിനായി ബജറ്റിൽ 7 കോടി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.1977ലാണ് വേങ്ങരയിൽ കച്ചേരിപ്പടി ആസ്ഥാനമായി പൊലിസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.1986 ൽ ചേറൂർ റോഡ് ജംക് ഷനിലേക്ക് മാറ്റി സ്ഥാപിക്കുകയും 2006  നിലവിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയുമാണ്. സ്വന്തമായി ഭൂമി അനുവദിച്ചു കിട്ടുന്നതിലുണ്ടായ താമസമാണ് 42 കൊല്ലം വാടകയ്ക്ക് പ്രവർത്തിക്കാനിടയാക്കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് 
തിരുരങ്ങാടിതാലൂക്ക് സർവേയർ എ എ പ്രവീൺ, ചെയിൻ മാൻ സിബി അനുരാജ്, എസ് ഐ പ്രദീപ് കെ.ഒ, എ എസ് ഐ കൃഷ്ണമണി, സി പി ഒ മാരായ സി അരുൺകുമാർ, പി രഞ്ജിത്ത്, എം എൽ എ യുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവർ നേതൃത്വം നൽകി

02 May 2019

”ഓരോ തുള്ളി ചോരയിലും ഒരായിരംപേർ ഉയരുന്നു” രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

https://youtu.be/m0P0U35hGG4

ഓരോ തുള്ളി ചോരയിലും ഒരായിരംപേർ ഉയരുന്നു” രക്തദാനക്യാമ്പ്  സംഘടിപ്പിച്ചു


രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു

രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു

കേരള സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തല ത്രിദിന രാജ്യ പുരസ്കാർ
ടെസ്റ്റിംഗ് ക്യാമ്പ് കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കകന്ററി സ്കൂളിൽ ഇന്ന് സമാപിച്ചു .ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ഓളം കുട്ടികൾ ക്യാമ്പിൽ  പങ്കെടുക്കുന്നു.  ഫസ്റ്റ് എയ്ഡ് പരിശോധന, കൂടാര നിർമ്മാണം, ക്യാമ്പ് ഫയർ എന്നിവ നടന്നു. 

ജില്ലാ സെക്രട്ടറി സി വി.അരവിന്ദൻ , ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ എ.എ.നവീൻ , എൻ സുപ്രിയ, ഇ. ശംസുദ്ധീൻ ,എ അനുസ്മിത, ടി.എം ഉഷ, ശോഭന പൂളക്കുത്ത്, ടി. സ്മിത, മുഹമ്മദ് ഖാസിം, ഹിദായത്തുള്ള, അൻവർ കളിയത്ത് എന്നിവർ നേതൃത്വം നൽകി. 

25 April 2019

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് കൈമാറുന്ന ചടങ്ങ് എപ്രിൽ 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളുടെയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെയും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീൻ നിർവ്വഹിക്കുന്നു.

10 ലക്ഷം രൂപ ചിലവിൽ 98 ദിവസം കൊണ്ടാണ് പണി പൂർത്തികരിച്ചതെന്ന് യൂണിറ്റ് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 
 വേങ്ങര ,ഊരകം ,പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ട ഒരാളെ തിരഞ്ഞെടുത്താണ് വീട് നിർമ്മിച്ചു നൽകിയത്.

 വാർത്താസമ്മേളനത്തിൽ   KVVES വേങ്ങര യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി , മണ്ഡലം ജന:സെക്രട്ടറി M. K സെനുദ്ദീൻ ഹാജി ,ട്രഷറർ മൊയ്തീൻ, പ്രസിഡൻറ് കുഞ്ഞീതുട്ടി ഹാജി,യൂത്ത് വിംഗ് പ്രസിഡന്റ് യാസർ അറഫാത്ത്, CHമുഹമ്മ ദാജി.റഷീദ്  K. R കുഞ്ഞുമുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മുതുകില്‍ കയറി പോസ്റ്ററൊട്ടിക്കല്‍ കുഞ്ഞുങ്ങളെ ആദരിച്ച് കുഞ്ഞാലിക്കുട്ടി

മുതുകില്‍ കയറി പോസ്റ്ററൊട്ടിക്കല്‍ കുഞ്ഞുങ്ങളെ ആദരിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്‌റ്റൊടിച്ച കുഞ്ഞുങ്ങളെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആദരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചായിരുന്നു കുഞ്ഞുങ്ങളെ ആദരിച്ചത്.

കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്‌റ്റൊറൊട്ടിക്കാനെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളാണ് കുട്ടികള്‍ പതിച്ചത്. തുടര്‍ന്ന് ഇവരുടെ പ്രചരണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട കുഞ്ഞാലിക്കുട്ടി കുട്ടികളെ അഭിനന്ദിക്കുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഹൃദയം തുറന്ന് ഇവരെ അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.’കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് ഇന്ന് കുഞ്ഞുങ്ങളെ ആദരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് കെ.എം.സി.സിയുടെ വക സൈക്കിളും സമ്മാനമായി നല്‍കി.

കുട്ടികളുടെ സമര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും കണ്ട് അവരെ അഭിനന്ദിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാളഎ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സമര്‍പ്പണ ബോധത്തോടെ മുന്നിട്ടിറങ്ങുവാന്‍ ഇവര്‍ക്ക് കഴിയും. ഇത് സമൂഹത്തിന് മാതൃകയാണെന്നും അതിനെ താന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

20 April 2019

മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്

മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്. ചില സ്ഥാനാര്‍ത്ഥികളെ തനിക്ക് പിന്തുണയ്ക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ ഒരാളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന വി പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു. രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണെന്നും. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയാണ് നടന്‍ പ്രകാശ് രാജ്.
ചില സ്ഥാനാര്‍ത്ഥികളെ എനിക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ത്ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി പി സാനു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, പ്രകാശ് രാജിന്റെ വാക്കുകള്‍.
ഇത്തവണത്തെ ഇടത് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ (30) വി പി സാനുവിന് മലപ്പുറത്തെ മുഖ്യ എതിരാളി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാലസംഘം മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സാനു നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.
ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രകാശ രാജിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. പ്രകാശ് രാജിന് അംആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ പ്രകാശ്രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അവിടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണ് ചെയ്തത്.

15 April 2019

ജനകീയ ഫുട്ബോളിന് രാജകീയ പരിസമാപ്തി

ജനകീയ ഫുട്ബോളിന് രാജകീയ പരിസമാപ്തി

കുറ്റൂർ നോർത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.ഓപ്പൺ, അണ്ടർ18 വിഭാഗങ്ങളിലായി 32 ഓളം ടീമുകൾ മത്സരിച്ചു. 
PTL ക്രഷർ സ്പോൺസർ ചെയ്ത B6 കറുപ്പത്തും  ഗാലക്സി പടപ്പറമ്പും വിജയികളായി. 
നാട്ടിലെ എല്ലാ ക്ലബ്ബുകളും സംയുക്തമായി നേതൃത്വം നൽകിയ ടൂർണ്ണമെന്റ് സംഘാടനത്തിലും അച്ചടക്കത്തിലും മികച്ച് നിന്നു..
കുറ്റൂർ നോർത്ത് KMHSS ഫ്ലഡ് ലൈറ്റ് മൈതാനിയലാണ് കളി നടന്നത്. സമാപന സമ്മേളനം കെ.പി.ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. എ ആർ നഗർ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് അബ്ദുല്ലത്തീഫ് , കെ .ടി.ആലസൻകുട്ടി, സണ്ണി കടുക്കാമൂട്ടിൽ, ഷാഫി പി,  കെ.കെ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു. അസ്‌ലം കെ.പി.എം സ്വാഗതവും സി.വി.മുഹമ്മദലി നന്ദിയും പറഞ്ഞു.
സി വി യാസിർ, അജ്മൽ എം.വി, ജോഷിത്ത് പി., ഹബീബ് കെ. അരിക്കൻ കുഞ്ഞിമുഹമ്മദ്, പെരിങ്ങാടൻ അബ്ദുൽ മജീദ്, ദുർഗ്ഗാദാസ് കെ.പി,  കുരിക്കൾ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

10 April 2019

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി 

വേങ്ങര : മണ്ഡലം തല പര്യാടനത്തിന്‍റെ രണ്ടാം  ഘട്ട പ്രചരണത്തിന്‍റെ ഭാഗമായി
 ഊരകം , പറപ്പൂര്‍ , ഒതുക്കുങ്ങല്‍ എന്നീ  പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യർത്ഥിച്ചു .
ആനുകാലിക രാഷ്ട്രീയമാണ് പിഡിപി സ്ഥാനാർത്ഥി ജനങ്ങള്‍ക്ക് മുൻമ്പാകെ ചര്‍ച്ചയാക്കുന്നത് . മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കുന്നതില്‍ അദ്ദേഹം  വ്യാപൃതനായി.പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും അരുക് വത്കരിക്കപെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്  തന്‍റെ സ്ഥാനാർത്ഥിത്വമെന്നും ഫാസിസത്തെ കുറിച്ച് രാജ്യം ഒന്നടംഘം ചര്‍ച്ച ചെയ്യുമ്പോള്‍ ഫാസിസത്തിനെതിരെ പോരാട്ടം നയിച്ചതിന്‍റെ പേരിൽ രണ്ട് പതിറ്റാണ്ടായി വിചാരണ തടവുകാരനായി ജയിൽ വാസം അനുഭവിക്കുന്ന അബ്ദുൽ നാസര്‍ മഅ്ദനിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും അദ്ദേഹം പറഞു .  ജനങ്ങളെ വിഢികളാക്കുന്ന ഇടത് വലത് മുന്നണികളുടെ  രാഷ്ട്രീയ രഹസ്യ  സഖ്യത്തിനെതിരെ യുള്ള പോരാട്ടത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞു . ഊരകം പഞ്ചായത്തിലെ ചേറൂർ റോഡ് ജംങ്ങ്ഷനില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം ഒതുക്കുങ്ങലില്‍ സമാപിച്ചു . 
സലാം മൂനിയൂര്‍ ജില്ലാ പ്രസിഡന്റ് , യൂസുഫ് പാന്ത്ര സംസ്ഥാന സെക്രട്ടറി , വഫ പരപ്പനങ്ങാടി ഐ.എസ്‌ എഫ് , അബൂബക്കർ ചോലക്കന്‍ മണ്ഡലം പ്രസിഡന്റ് , മന്‍സൂര്‍ യാറത്തുംപടി മണ്ഡലം സെക്രട്ടറി , ചേക്കു പാലാണി , നസീർ ചെമ്പകശ്ശേരി , അഷ്റഫ്.എ.കെ , ഹമീദ്   ചാലില്‍, ലിംസാദ് മമ്പുറം , അഫ്സൽ മമ്പുറം , പിടി കുഞിമുഹമ്മദ് , നൗഷാദ് .എം.കെ  എന്നിവര്‍ സംസാരിച്ചു.

09 April 2019

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

 കൈപിടിച്ചു നടന്നവര്‍ ഇന്ന് ഒരുപാട് അകലെ; വേദനയോടെ പ്രളയകാല രക്ഷകന്‍ ജെയ്‌സല്‍


താനൂര്‍: പ്രളയകാലത്ത് രക്ഷകനായി എത്തിയ ജെയ്‌സലിനെ നാം മറന്നു കാണില്ല. പാതി മുങ്ങിയ ഇടത്ത് ബോട്ടില്‍ കയറാന്‍ യുവതിയ്ക്ക് മുതുക് ചവിട്ടുപടിയാക്കിയ നന്മ കേരളക്കര ഒന്നടങ്കം വാഴ്ത്തിയതുമാണ്. ഉമ്മാ ധൈര്യമായിട്ട് ചവിട്ടികേറിക്കോളിന്‍ ആ വാക്കുകളിലാണ് ജെയ്‌സലിന്റെ നന്മ കേരളം ഒന്നടങ്കം മനസിലാക്കിയതും ഇടംനെഞ്ചിലേറ്റിയതും. പക്ഷേ ഇപ്പോള്‍ ജെയ്‌സലിന് വേദനകള്‍ മാത്രമാണ് ലഭിക്കുന്നത്. പണം വന്നതില്‍ പിന്നെ കൈപിടിച്ച് നടന്ന സുഹൃത്തുക്കള്‍ ഇന്ന് ഒരുപാട് അകലെയാണെന്ന് ജെയ്‌സല്‍ പറയുന്നു. ഉള്ളിലുള്ള എല്ലാ വേദനകളും ഇപ്പോള്‍ തുറന്ന് പറയുകയാണ് ജെയ്‌സല്‍.‘ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം എന്നെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, സ്‌നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോള്‍ എന്നോടു പറയുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് വരെ പ്രചരിപ്പിച്ചു’ ജെയ്‌സല്‍ പറയുന്നു.പ്രളകാലത്തെ ആ പ്രവര്‍ത്തനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അതിലൂടെ ലഭിച്ച സഹായം കൊണ്ട് വീട് നന്നാക്കി, മഹീന്ദ്ര ഒരു വണ്ടിയും സമ്മാനിച്ചു, അക്കൗണ്ടില്‍ മൂന്നര- നാലു ലക്ഷം രൂപയും കിട്ടി, അത് പവപ്പെട്ടവരുടെ കല്യാണത്തിനും മറ്റുമായി സഹായങ്ങള്‍ ചെയ്തു. എന്നിട്ടും അഹങ്കാരി എന്ന പേര് മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് അദ്ദേഹം വേദനയോടെ പറയുന്നു. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.‘ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്‍മുകളില്‍ കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്. ജെയ്‌സല്‍ വ്യക്തമാക്കി.‘ഒന്നും ഞാന്‍ എനിക്കു വേണ്ടി ചെയ്തിട്ടില്ല. ചിലര്‍ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവര്‍ പോലും അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി. അക്കൗണ്ടില്‍ അഞ്ചു പൈസ പോലുമില്ലാത്തതില്‍ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനില്‍ക്കുവോളം ഞാന്‍ മറ്റുള്ളവരെ സഹായിക്കാനുണ്ടാവുമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

08 April 2019

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: 
വേങ്ങര:- ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഫഷിസ്റ്റുകള്‍ വിജയിക്കുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പര സഹകരണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയും പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെപി ജയിക്കുമെന്നാണ് സര്‍വേ പ്രവചനം. ഇതില്ലാതിരിക്കാന്‍ ഇരുമുണണികളും തയ്യാറാവുമോ എന്നതാണ് പ്രധാന ചോദ്യം. തലസ്ഥാനത്ത് ശശി തരൂരിന് വോട്ടുചെയ്യാന്‍ എല്‍ഡിഎഫും പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന് വോട്ടുചെയ്യാന്‍ യുഡിഎഫും തയ്യാറായാല്‍ മാത്രമേ ഫാഷിസത്തോടുള്ള നിലപാടും എതിര്‍പ്പും ആത്മാര്‍ഥവും സത്യസന്ധതയുള്ളതുമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ. എസ്ഡിപിഐ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കൂടുതല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പ്രചാരണം മമ്പുറം മഖാമില്‍നിന്നും തുടങ്ങി കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒതുക്കുങ്ങലില്‍ പൊതുയോഗത്തോടെ സമാപിച്ചു. പി പി റഫീക്ക്, അരീക്കന്‍ ബീരാന്‍കുട്ടി, പി ഷരീഖാന്‍, കേറാടന്‍ നാസര്‍, കല്ലന്‍ അബൂബക്കര്‍, റഫീഖ് മമ്പുറം, എം അബ്ദുല്‍ ബാരി, വി ബഷീര്‍ എന്നിവരും മജീദ് ഫൈസിയെ അനുഗമിച്ചു.

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ പര്യടനംനടത്തി. വേങ്ങരയിലെ വിവിധ കവലകളിലായിരുന്നു വോട്ടഭ്യർഥന.

രാവിലെ എ.ആർ. നഗർ പഞ്ചായത്തിലെ കൊടുവായൂർ അങ്ങാടിയിൽനിന്ന് തുടങ്ങി. എം. പ്രേമൻ ഉദ്ഘാടനംചെയ്തു. മമ്പുറം, പുകയൂർ, ചെണ്ടപ്പുറായ, തീണ്ടേക്കാട്, വേങ്ങര പഞ്ചായത്തിലെ കുറ്റൂർ, കൂരിയാട്, ചേറ്റിപ്പുറമാട്, വേങ്ങര അങ്ങാടി, പറപ്പൂർ പഞ്ചായത്തിലെ കാട്ട്യേക്കാവ്, കുളത്തുപറമ്പ്, ഒതുക്കുങ്ങൽ, വേങ്ങര സിനിമാഹാൾ പരിസരം, ഊരകം പഞ്ചായത്തിലെ പഞ്ചായത്തുപടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കാരാത്തോട് സമാപിച്ചു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീർ, അഡ്വ. എൻ. അരവിന്ദൻ, പി. സുബ്രഹ്മണ്യൻ, ചന്ദ്രൻ മണ്ഡലത്ത്, സി.എം. സുകുമാരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വി.എൻ. ജയചന്ദ്രൻ, ടി. ജനാർദ്ദനൻ, കെ.എം. ശിവദാസൻ, സി.എം. സുധീഷ്, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ കവലകളിൽ പ്രസംഗിച്ചു.

വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം

വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. എം.എൽ.എ. ആയിരുന്നകാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും ഇന്ത്യയിൽ രാഹുലിന്റെ കരങ്ങൾക്ക് ശക്തിപകരാൻ വോട്ടഭ്യർഥിച്ചുമായിരുന്നു പര്യടനം.

രാവിലെ ഊരകം കാരാത്തോട്ടിൽനിന്ന് പര്യടനം ആരംഭിച്ചു. പാണക്കാടി സയ്യിദ് സാദിഖലി ശ്ഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ അടിവാരം, അച്ചനമ്പലം, എരണിപ്പടി, തോട്ടശ്ശേരിയറ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.

എ.ആർ. നഗർ പഞ്ചായത്തിലെ പുതിയത്ത് പുറായ, പാലമടത്തിൽചിന, പുകയൂർ, പുകയൂർ കുന്നത്ത്, വി.കെ. പടി താഴെ, വി.കെ. പടി ദേശീയപാത, ചെണ്ടപ്പുറായ, ഇരുമ്പുചോല, വെട്ടം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മമ്പുറത്ത് സമാപിച്ചു.

കെ.എൻ.എ. ഖാദർ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, കെ.പി.സി. അംഗം പി.എ. ചെറീത്, പി.കെ. കുഞ്ഞു, യു.ഡി.എഫ്. ചെയർമാൻ റഹീം, കാടേങ്ങൽ അസീസ്ഹാജി, കല്ലൻ റിയാസ്, ടി.കെ. മൊയ്തീൻകുട്ടി, സതീഷ് എറമങ്ങാട്ട്, പൂങ്ങാടൻ ഇസ്മായിൽ, പി.കെ.സിദ്ദിഖ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. കെ. ഗിരീഷ് കുമാർ, പി.കെ. അസ്‌ലു, എ.കെ. നസീർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

07 April 2019

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലീഗിനൊരു ഷോക്ക് ട്രീറ്റ്‌മെന്റ് -വി.പി. സാനു

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലീഗിനൊരു ഷോക്ക് ട്രീറ്റ്‌മെന്റ് -വി.പി. സാനു

വേങ്ങര:വികസനം നടത്താതെ രാഷ്ട്രീയം മാത്രം പറഞ്ഞ് വോട്ടുനേടി ജയിക്കുന്ന മുസ്‌ലിംലീഗിന് ഈ തിരഞ്ഞെടുപ്പൊരു ഷോക്ക് ട്രീറ്റ്‌മെന്റാകട്ടേയെന്ന് മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി വി.പി. സാനു. വേങ്ങര മണ്ഡലത്തിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ എട്ടിന് ഒതുക്കുങ്ങലിലെ തൊടുകുത്തുപറമ്പിൽ നിന്നാണ് പ്രചാരണപരിപാടി ആരംഭിച്ചത്. മീൻകല്ല്, മേലെകൊളമ്പ്, കൊളത്തുപറമ്പ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.

ഊരകം പഞ്ചായത്തിലെ വെങ്കുളം, കരിയാരം കല്ലേറ്റിപ്പറമ്പ്, പറപ്പൂരിലെ കൊഴൂർ, ഇല്ലിപ്പിലാക്കലിലെ കല്യാണവീട്‌, ഉച്ചയ്ക്ക് രസതന്ത്രം കോളനി, പാറമ്മൽ, വേങ്ങര പഞ്ചായത്തിൽ തറയിട്ടാൽ, പാണ്ടികശാല, ചേറ്റിപ്പുറം, ബാലൻപീടിക, കുറ്റൂർ നോർത്ത്, വെട്ടുതോട്, കണ്ണമംഗലം പഞ്ചായത്തിൽ മുട്ടുംപുറം, കോവിലപ്പാറ, കിളിനക്കോട്, മേമാട്ടുപാറ, ചെങ്ങാനി, തോട്ടശ്ശേരിയറ, എ.ആർ. നഗറിലെ കക്കാടംപുറം, കൊളപ്പുറം സൗത്ത്, ചെണ്ടപ്പുറായ ഉള്ളാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണശേഷം അരീത്തോട് പര്യടനം സമാപിച്ചു.

വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എം.കെ. മുഹമ്മദ്‌സലീം, വി.ടി. സോഫിയ, എൻ.കെ. പോക്കർ, വി.പി. മൊയ്തീൻകുട്ടി, എൻ. ഷമീർ, കെ.പി. സുബ്രഹ്മണ്യൻ, അഡ്വ. പി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു. വേലായുധൻ വള്ളിക്കുന്ന്, കെ.ടി. അലവിക്കുട്ടി, ടി.എ. സമ്മദ്, പി.എച്ച്. ഫൈസൽ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കുവാൻ ഒരു സുവർണാവസരം

വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കുവാൻ ഒരു സുവർണാവസരം

Edumartial Academy ഏപ്രിൽ 15 മുതൽ വേങ്ങര ഐഡിയൽ ക്യാമ്പസിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ നടത്തുന്നു
* പ്രീസ്കൂൾ മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കോഴ്സിൽ ചേരാവുന്നതാണ്
* വെറും 20 ദിവസത്തെ കോഴ്സിലൂടെ നീന്തൽ നന്നായി പരിശീലിക്കുന്നു
* സ്കൂൾ കാമ്പസിൽ ശാസ്ത്രീയമായി സജ്ജീകരിച്ച പോർട്ടബ്ൾ സ്വിമ്മിംഗ് പൂളിൽ വച്ചാണ് പരിശീലനം
* ദിവസം 1 മണിക്കൂർ പരിശീലനം
* നിരന്തരം ശുദ്ധീകരിക്കപ്പെടുന്ന ജലം; കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ
* പരിചയസമ്പന്നരായ നീന്തൽ പരിശീലകർ
* ഐഡിയൽ സ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
* UP ക്ലാസുകളിലെ പെൺകുട്ടികൾക്ക് വനിതാ പരിശീലകർ നയിക്കുന്ന പ്രത്യേക ബാച്ച്
* ഫീസ് 2600 രൂപ
* ഒരു ബാച്ചിൽ 20 പേർ
* ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രം അവസരം
📝 രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 
 9746232232

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

കൊളപ്പുറം  :-  ലോക ആരോഗ്യ പരിരക്ഷ എല്ലായിടത്തും
 എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയും ,ക്ലബ് ഫോർ ആന്റി നാർക്കോട്ടിക് പ്രൊമോഷനും ( CANP)  സംയുക്തമായി ലോകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. വീടുകൾ തോറും കയറി ഇറങ്ങി ബാക്കിവരുന്ന മരുന്നുകൾ ശേഖരിച്ച് പാവപ്പെട്ട രോഗികൾക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചു.  ഡോക്ടർ കുഞ്ഞുമോൻ പ്രവർത്തകർക്ക് മരുന്ന് നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .പരിസരത്തെ പ്രായംചെന്ന രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , പ്ലാസ്റ്റിക് വിമുക്ത കൊളപ്പുറം എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ട് പരിസരം വൃത്തിയാക്കുകയും ചെയ്തു.  ക്യാമ്പ് അംഗങ്ങളായ മുസമ്മിൽ ഉനൈസ്, ഉവൈസ് അലി എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു .നാസർ മലയിൽ വിജയകുമാർ ,ജംഷീർ പിടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

29 March 2019

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന  മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ്  ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ  കഴിയും.  പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ്  സോണൽ കോഡിനേറ്റർ ഡോ.സിജേഷ് എൻ.ദാസ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ്  ബാബു, മാനേജ്മെന്റ് അംഗങ്ങളായ സി.പി.എ ലത്തീഫ്, കുഞ്ഞലവി ഹാജി, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ജംഷീർ അലി, ഷാഫി ഡാൻസിൽ തുടങ്ങിയവർ സംസാരിച്ചു.

27 March 2019

'പറവകൾക്കൊരു നീർക്കുടം' പദ്ധതി ഉദ്ഘാടനം ചെയ്തു

'പറവകൾക്കൊരു നീർക്കുടം' പദ്ധതി ഉദ്ഘാടനം ചെയ്തു 

വേങ്ങര : വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക്‌ വേങ്ങര ജവാൻ കോളനി തളി ക്ഷേത്രത്തിൽ തുടക്കമായി.. ക്ഷേത്ര ഭാരവാഹി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. 
മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് പറമ്പൻ ഖാദർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫത്താഹ് മൂഴിക്കൽ, ട്രഷറർ സൈദു പറമ്പൻ,എം. എസ്.എഫ് ജില്ലാ കമ്മറ്റി അംഗം
സി പി ഹാരിസ് , പ്രസിഡന്റ് അനസ് വി ടി, സെക്രട്ടറി എ.കെ.എം. ഷറഫ് , സഹീർ അബാസ് നടക്കൽ, മുഫസ്സിർ ഹുദവി,ഇബ്രാഹിം അടക്കാപുര,അർഷദ് ഫാസിൽ,സൽമാൻ അരീകുളം, സിറാജുദ്ധീൻ ഇ.വി, നിയാസുദ്ധീൻ താട്ടയിൽ, ജുനൈദ് എ.കെ.പി, മുനവർ മനാട്ടി, ഫഹ്‌നാസ്, മനോജ്‌ മാസ്റ്റർ നേതൃത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������