Labels

26 June 2019

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി 

വലിയോറ : എം സ് ഫ് കേരള സംസ്ഥാന കമ്മറ്റിയുടെ അക്ഷര സമ്മാനം പദ്ധതിയുടെ ഭാഗമായി അടക്കാപുര യൂണിറ്റ് എം സ് ഫ് കമ്മറ്റി വലിയോറ ഈസ്റ്റ്‌ എ എം യൂ പി സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകം നൽകി.യൂണിറ്റ് എം സ് ഫ് പ്രസിഡന്റ്‌ അഫ്സൽ എ കെ ഹെഡ്മാസ്റ്റർ മോളി ടീച്ചർക്ക് പുസ്തകം കൈമാറി. ജില്ലാ എം സ് ഫ് സെക്രട്ടറി നബീൽ മാഷ്,കെ സ് ടി യൂ വേങ്ങര സബ്ജില്ലാ സെക്രട്ടറി സമീർ മാഷ്, വേങ്ങര പഞ്ചായത്ത് എം സ് ഫ് ഉഭാധ്യക്ഷൻ ഇബ്രാഹിം അടക്കാപുര,എ എം യൂ പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി സോമനാഥൻ മാഷ്,ലൈബ്രറി ഇൻചാർജ് പവിത്രൻ മാഷ്, അലി അൻസാർ എ കെ, സഫ്‌വാൻ ഇ പി, ഷബീബ് മോയൻ, അദ്നാൻ,ഹാഷിം സി,നസീബ്, നബീബ് തുടങ്ങിയവർ പങ്കെടുത്തു.

ലഹരിക്കെതിരെ ആയിരത്തൊന്ന് കയ്യൊപ്പുകൾ സമാഹരിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ആയിരത്തൊന്ന് കയ്യൊപ്പുകൾ
സമാഹരിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 1001 കയ്യൊപ്പുകൾ സമാഹരിച്ച്  ലഹരി വിരുദ്ധദിന സന്ദേശം നൽകി ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.ലഹരി വിരുദ്ധ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  രക്ഷിതാക്കളും,
നാട്ടുകാരുമടക്കം നിരവധി പേർ
ഒപ്പുചാർത്താനെത്തി.ഹെഡ്മാസ്റ്റർ എൻ.വേലായുധൻ  ഉദ്ഘാടനം ചെയ്തു.പുകയൂർ
അങ്ങാടിയിൽ വെച്ച് വിദ്യാലയത്തിലെ പാർവ്വതി നന്ദ
എന്ന വിദ്യാർത്ഥിനി ലഹരി വിരുദ്ധ ദിന പ്രഭാഷണം നടത്തി.
അധ്യാപിക ടിന്റു ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപകരായ സോമരാജ്, അനീഷ് , രക്ഷിതാക്കളായ സൈതലവി, ബഷീർ കാവോടൻ എന്നിവർ പ്രസംഗിച്ചു.പി.കെ ഷാജി, ജംഷീദ് എന്നിവർ നേതൃത്വം നൽകി.



വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി

വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി

വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട്  ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു .രണ്ടാം കുട്ടിക്കാലത്തിന്റെ  നിഷ്കളങ്കമായ  ചിരികളോടെ കാലൻ കുട കുത്തിപിടിച്ച്  അവർ കോളേജ് സെമിനാർ ഹാളി ലേക്ക്  നടന്നു .കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച  'മഴത്തുള്ളികൾ ' മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും ,മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ .വീടും പേരും വയസ്സും ചോദിച്ച് വളണ്ടിയർമാർ അവർക്ക് ചുറ്റും കൂടി .കോളേജിലെ ഭാഷാസമിതിയുടെയും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗസിലിന്റെയും വേങ്ങര സായം പ്രഭ ഹോമിന്റെയും  സഹകരണത്തോടെ നടത്തിയ  വയോജന സൗഹൃദ വായന മത്സരത്തിൽ എല്ലാ കാരണവന്മാരും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്നു നടന്ന 'മഴയോർമ്മ പങ്കുവെക്കൽ'  അനുഭവങ്ങളുടെ കെട്ടഴിക്കലായിരുന്നു. വറുതിയുടെയും  ചേമ്പില ചൂടിയതിന്റെയും വെള്ളപ്പൊക്കത്തിന്റെയുമൊക്കെ ഓർമ്മകൾ പങ്കുവെച്ച് അവർ ചിരിപ്പിച്ചും കരയിപ്പിച്ചും  ചിന്തിപ്പിച്ചഉം  ഗൃഹാതുരത്വത്തിന്റെ തീചൂളയിലേക്ക് വളണ്ടിയർമാരെയും അധ്യാപകരെയും കൈ പിടിച്ച് നടത്തി. സൗഹൃദ വായന മത്സരത്തിൽ ശങ്കരൻ ടി. പി, ഭാസകരൻ വി, എന്നിവർ യഥാക്രമം ഒന്ന് , രണ്ട് സ്ഥാനങ്ങളും അബു ഹാജി, അബ്ദുറഹ്മാൻ ഹാജി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് നടന്ന 'വായന മഴ' സെഷൻ പി.എസ്.എം.ഒ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശരീഫ്.പി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം അലി അക്ബർ പി.കെ, ലൈബ്രറി കൗണ്സില് താലൂക്ക് സെക്രട്ടറി സോമനാഥൻ മാസ്റ്റർ, എൻ.എസ് .എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി, ഭാഷ സമിതി കോഡിനേറ്റർ ജിഷ.പി, മുഹമ്മദ് അലി ടി, സുജിത് മാസ്റ്റർ, ഇബ്രാഹീം അടക്കാപുര, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.

25 June 2019

ഊരകം മമ്പീതി മർകസിൽ നേർച്ചയ്ക്ക് തുടക്കം

ഊരകം മമ്പീതി മർകസിൽ നേർച്ചയ്ക്ക് തുടക്കം

തിരൂരങ്ങാടി:ഊരകം മമ്പീതി മർകസിൽ നടക്കുന്ന സി.എം. വലിയുല്ലാഹി ആണ്ടുനേർച്ചയ്ക്കും മർകസ് വാർഷികത്തിനും തുടക്കം. സയ്യിദ് ജലാലുദ്ദീൻ പതാക ഉയർത്തി. അബ്ദുൾഖാദർ അഹ്‌സനി, അബ്ദുഹാജി വേങ്ങര, എ.പി. അബ്ദുഹാജി, കുഞ്ഞീൻഹാജി, മജീദ് ചാലിൽകുണ്ട്, പി. അബൂബക്കർ ഹാജി, പി.ഐ. അബ്ദുറഹ്‌മാൻ ഹാജി, പി.ഐ. കുഞ്ഞാലൻ മുസ്‌ലിയാർ, കെ.ടി. അബ്ദുറഹ്‌മാൻ, പി. അലവിഹാജി, സാലിം സഖാഫി, അബ്ദുൽബാരി അഹ്‌സനി തുടങ്ങിയവർ പങ്കെടുത്തു.

അബ്ദുൾഖാദർ അഹ്‌സനി അനുസ്മരണ പ്രഭാഷണം നടത്തി. ബുധനാഴ്ച രാവിലെ ഇ. സുലൈമാൻ ഉസ്താദിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന അന്നദാനത്തോടെ നേർച്ച സമാപിക്കും.

19 June 2019

വായനാദിനത്തിൽ 'വായനാ ഗ്രാമം' പദ്ധതിയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര

വായനാദിനത്തിൽ  'വായനാ ഗ്രാമം' പദ്ധതിയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര

പെരുവള്ളൂർ: വായനാ ദിനത്തിൽ വായനാ ഗ്രാമം എന്ന ആശയത്തിലൂടെ രക്ഷിതാക്കളെക്കൂടി വായനയുടെ ലോകത്തേക്കാനയിക്കുന്ന  നവീന പദ്ധതിക്ക് തുടക്കമിട്ട് ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര യിലെ വിദ്യാർത്ഥികൾ മാതൃകയാകുന്നു. വിദ്യാലയത്തിനു സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ
വായനയെ  പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപസ്ഥ വീടുകളിൽ നിന്നും നിന്നും വ്യക്തികളിൽ നിന്നും  പുസ്തകങ്ങൾ ശേഖരിച്ച്  വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും  ഇതിന്റെ ലക്ഷ്യമാണെന്ന്  പ്രധാനധ്യാപകൻ  എൻ. വേലായുധൻ പറഞ്ഞു .വായന ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം കെ വേണുഗോപാൽ വീട്ടുടമസ്ഥ ശ്രീമതി ഹബീബക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു . പിടിഎ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ്, അദ്ധ്യാപകരായ സോമരാജ് പാലക്കൽ, സദഖത്തുള്ള പെരുവള്ളൂർ, ടിൻറു .ജെ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വായനയോടുള്ള താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് നിരവധി രക്ഷിതാക്കൾ പരിപാടി യിൽ പങ്കെടുത്തു.

തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം

തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം

തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം
വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാsനം നിർവഹിച്ചു.

ഉന്നത വിജയം നേടിയ 5 LSS ജേതാക്കൾക്കും, സ്കൂളിന്റെ 
പൂർവ വിദ്യാർത്ഥികളായ 
USS,SSLC,+2 ഫുൾ എ പ്ലസ്  ജേതാക്കൾക്കും ഉപഹാരങ്ങൾ  നൽകി അനുമോദിച്ചു.
ഉപഹാര സമർപ്പണം ഉദ്ഘാടകനും വാർഡ് മെമ്പർ പി.ഇ ഷരീഫ നടത്തി.
  രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്,
മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ പി. മുഹമ്മദ് മുസ്ഥഫ നയിച്ചു .

  സേവന വഴിയിൽ പുതു പാത തെളിച്ച പേങ്ങാട്ടുകുണ്ടിൽ പറമ്പ് വിക്ടറി ക്ലബ് ആവിഷ്ക്കരിച്ച ,നിർദ്ദന കുട്ടികൾക്കായുള്ള സൗജന്യ  ആരോഗ്യ പദ്ധതിയുടെ പ്രഖ്യാപനം, ക്ലബ് സെക്രട്ടറി ബിജീഷ്.NP നടത്തി.

കുട്ടികൾക്കായുള്ള  ഐ ഡി കാർഡ് വിതരണ ഉൽഘാടനം പഞ്ചായത്ത് മെമ്പർ, പള്ളിയാളി അബ്ദുറഹിമാൻ നിർവ്വഹിച്ചു.

 PTA പ്രസിഡണ്ട് പി ഇ രായിൻ മുഹമ്മദ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 
സീനിയർ അസിസ്റ്റൻറ് ബോബി ടീച്ചർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ കെ വി ഹബീബ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ PTA കമ്മിറ്റി ഭാരവാഹികളായി
പി.ഇ രായിൻ മുഹമ്മത് (പ്രസിഡണ്ട്)
എൻ പി ബിജീഷ് (വൈസ് പ്രസിഡണ്ട്)
സുചിത്ര കെ(എം ടി എ പ്രസിഡണ്ട്)
ജുമൈലത്ത്(എം ടി എ വൈസ് പ്രസിഡണ്ട്)
എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
പി.പി ശംസുദ്ദീൻ മാസ്റ്റർ,കെ സൈനുദ്ദീൻ മാസ്റ്റർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി ടി.കെ ഷാനി ടീച്ചർ നന്ദി പറഞ്ഞു

18 June 2019

വായന വാരാഘോഷം സജീവമാക്കി വില്ലേജ് ഓഫീസർ 

വായന വാരാഘോഷം സജീവമാക്കി വില്ലേജ് ഓഫീസർ 

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ വായനവാരാഘോഷം തുടങ്ങി. ഉദ്ഘാടന പരിപാടിയിൽ ഏ.ആർ നഗർ വില്ലേജ് ഓഫീസർ എ .എസ്. മുഹമ്മദിന്റെ ശേഖരത്തിലെ 160 ഓളം പ്രധാന്യമുള്ള പഴയ പത്രങ്ങളുടെ പ്രദർശനം നടന്നു.

നൂറ്റാണ്ടിലധികം പഴക്കമുള്ള പത്രങ്ങൾ മുതൽ പുതിയ വാർത്തകൾ വരെ ശേഖരത്തിലുണ്ട്. 

പ്രദർശനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം .ബേബി ജോൺ, സംഗീത പി., സ്മിത എസ്, ജോഷിത്ത് പി. എന്നിവർ സംബന്ധിച്ചു.

വില്ലേജ് ഓഫീസർക്കുള്ള ഉപഹാരം ഹെഡ്മാസ്റ്റർ കൈമാറി.

വാരാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, വായന മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്

രാജ്യത്ത് വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനത്തിനെതിരെ പണ്ഡിതർ ഒറ്റക്കെട്ടായി പ്രതികരിക്കണം വികെ കുഞ്ഞാലൻകുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത്

രാജ്യത്ത് വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനത്തിനെതിരെ പണ്ഡിതർ ഒറ്റക്കെട്ടായി പ്രതികരിക്കണം വികെ കുഞ്ഞാലൻകുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത്

വേങ്ങര : നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനത്തിനുo മറ്റ് വിധ്വംസക പ്രവർത്തനത്തിനുമെതിരെ പണ്ഡിതർ സംഘടനാ പരമായ അഭിപ്രായ വ്യത്യാസമോ ആദർശപരമായ ഭിന്നതയോ തടസ്സമാവാത്ത വിധത്തിൽ ഒറ്റക്കെട്ടായി പോരാടണമെന്നും യുവ സമൂഹത്തെ ബോധവൽക്കരിക്കുന്ന കാര്യത്തിൽ പണ്ഡിതന്മാർക്കുള്ള പങ്ക് വലുതാണെന്നും അവരെ നേരായ മാർഗത്തിലേക്ക് നയിക്കാൻ ഇതുപോലെയുള്ള ഖുർആൻ പoന ക്ലാസ്സിലൂടെ നിരന്തരം സമൂഹത്തെ ബോധവൽക്കരണം നടത്തണമെന്നും  അദ്ദേഹ o തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വളർന്നുവരുന്ന തലമുറയെ മൂല്യനിരാസത്തിൻ്റെയും ലഹരിയുടെയും അടിമകളായി മാറ്റാതെ നേരായ മാർഗ്ഗത്തിൽ നയിക്കുന്നതിന് പണ്ഡിതന്മാർക്കുള്ള പങ്ക് വലുതാണ്. വേങ്ങര എസ് വൈ എസ് ഖുർആൻ പഠന കേന്ദ്രത്തിലെ പഠിതാക്കളുടെ കുടുംബത്തിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വലിയ ഖാളി അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു . എസ്  വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി.  എസ് വൈ എസ് മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വേങ്ങര എസ് വൈ എസ് ഖുർആൻ പഠന കേന്ദ്രം ഡയറക്ടർ ഉസ്താദ് മുസ്ഥഫ ഫൈസി വടക്കുമുറി, കൺവീനർ ഇ വി അബ്ദുസ്സലാം, വേങ്ങര റേഞ്ച്  മാനേജ്മെൻറ് സെക്രട്ടറി കെപി കുഞ്ഞിമോൻ ഹാജി ,ഡോക്ടർ പി പി അബ്ദുല്ല ,ടി അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.

05 May 2019

വീടെന്നു നാം വിളിക്കുന്ന കൽചുമരുകളുടെ നാനാർത്ഥങ്ങൾ

വീടെന്നു നാം വിളിക്കുന്ന 

കൽചുമരുകളുടെ നാനാർത്ഥങ്ങൾ

റോസ് മാനർ അഗഥികൾക്കൊരു വീട് വലിയോറ മനാട്ടിപ്പറമ്പ്
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള സ്ഥാപന
കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് നഷ്ടമായതോടെ സാബത്തികമായി വളരെയതികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സ്ഥാപനത്തിനെ ആരുടെയെങ്കിലും ഒരു സഹായം കിട്ടിയാൽ ഇവർക്കത് വലിയ ആശ്വാസം നൽകും 
കാരണം എന്തൊക്കെയായാലും  ഇവർക്കു നേരെ കണ്ണsക്കാൻ വയ്യ ആലംഭമർഹിക്കുന്നവർക്ക്  ഒരു അത്താണിയാണ് റോസ് മാനർ
പുറത്തു നിന്ന്  കേട്ടതിലും എത്രയോ വ്യത്യസ്തമായിരുന്നു മതിൽ കൊണ്ട് മറഞ്ഞു കിടക്കുന്ന റോസ് മാനറിലെ വിശേഷങ്ങളും അവസ്ഥകളും
കേന്ദ്ര സർക്കാരിന്റെ ഗ്രാന്റോടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം എതാനും വർഷങ്ങളായി അത് ഇല്ലാതെയാണ് ഇപ്പോ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്
വീട് എന്നത് ഒരു ബിൽഡിങ്ങിനപ്പുറത്തേക്ക് പലതുമായ ഇടങ്ങളായതിനാലാണ്  നമുക്ക് വീട്ടിലെത്തുമ്പോൾ ആശ്വാസവും, വീട് വിട്ട് പോവുമ്പോൾ ഗ്രഹാതുരത്വവും, ഹോം സിക്ക്നസും ഒക്കെ അനുഭവപ്പെടുന്നത്. പക്ഷെ പതിനഞ്ച് വർഷത്തോളം പഴക്കമുള്ള റോസ് മാനർ എന്ന സ്ത്രീ റീഹാബിലിറ്റേഷൻ സെന്റർ ഒരു പാട് പേർക്ക് പുതു ജീവിതത്തിന്റെയും പുതു അഡ്രസ്സിന്റെയും ചുരുക്കപ്പേരാണ് 
ഗാർഹിക പീഡനം അനുഭവിച്ചവരും, തെരുവോരങ്ങളിൽ അനാഥരാക്കപ്പെട്ടവരും, സമൂഹത്തിൽ പുറം തള്ളപ്പെട്ടവരും, അച്ഛന്റെ കുഞ്ഞിനെ ഗർഭം ചുമന്നവരുമെല്ലാമടക്കം പലരും പല കാലങ്ങളിലായി ഇതു വഴി പുനധിവാസ  യാത്ര ചെയ്‌തവരാണ്.
ഇവിടെ വന്ന് വളർന്ന് കല്യാണം കഴിച്ചു പോയവർക്കും പ്രശ്നങ്ങൾക്ക് പരിഹാരം നേടി ജീവിതത്തിലേക്ക് തിരിച്ചു പോയവർക്കുമൊക്കെ ഇന്ന് റോസ് മാനർ ഒരു തറവാട് ആണ്. 
രാത്രിയിൽ അച്ഛന്റെ വരവിനെ ഭയന്നു കഴിയുന്ന ഒരിടത്തെ 'വീട് 'എന്ന് എങ്ങനെ വിളിക്കാം.?
ജീവിച്ച കാലമത്രയും അച്ഛനെയും,അമ്മയെയും തിരഞ്ഞ കുട്ടിയുടെ സ്വപ്‍നങ്ങളിലെ വീടിന്റെ രൂപം എങ്ങനെയായിരിക്കും.?
ജനലും വാതിലും കുറ്റിയിട്ടെന്നുറപ്പ് വരുത്തിയിട്ടും സുരക്ഷിതത്വം ഉറപ്പ് വരാത്തവരുടെ വീടിനെ വീടെന്നു വിളിക്കാമോ...?
വിവിധ കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾകക്കും വേണ്ടിയുള്ള ഒരിടത്താവളമാണ് ഈ ഷോർട്ട് സ്റ്റേ ഹോം
ഇവിടേക്കക്ക് സഹായങ്ങൾ നൽകാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
9526458537

03 May 2019

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുക

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുക

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നോട്ടുബുക്ക് യൂണിഫോം ബാഗ് പേന എന്നിവ അനധികൃതമായി വില്പന നടത്തുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു പഞ്ചായത്ത് ലൈസൻസ് ജിഎസ് ടി എന്നിവ എടുത്ത് കച്ചവടം നടത്തുമ്പോൾ ഇവ ഒന്നും ഇല്ലാതെ ഗവൺമെന്റിന് വലി നഷ്ടം വരുത്തുകയും ചെയ്യുന്ന ഈ കച്ചവടം എത്രയും പെട്ടെന്ന് നിർത്തണമെന്ന് വേങ്ങര മണ്ഡലം വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു .
 മണ്ഡലം പ്രസിഡണ്ട് കെ കെ എസ് തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി വേങ്ങര സ്വാഗതം പറഞ്ഞു കെ കെ എം അശ്റഫ് തങ്ങൾ വികെ പടി,ഗഫൂർ കൊളപ്പുറം,മജീദ് അച്ചനമ്പലം എന്നിവർ സംസാരിച്ചു ഭാസ്ക്കരൻ നന്ദിയും പറഞ്ഞു

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് സൂചനാ പ്രധിഷേധ മാർച്ച്

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് സൂചനാ പ്രധിഷേധ മാർച്ച് | vengara |

സംസ്ഥാന അവാർഡിന്റെ കിരീടവും ചൂടി പന്ത്രണ്ടാം വയസ്സിലേക്ക്

സംസ്ഥാന അവാർഡിന്റെ കിരീടവും ചൂടി 

പന്ത്രണ്ടാം വയസ്സിലേക്ക് 

പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഇരിങ്ങല്ലൂർ തോണിക്കടവ് കട്ടക്കൽ 
'Ap അഹമ്മദാജി' മെമ്മോറിയൽ അംഗൻവാടി ഇന്ന് പന്ത്രണ്ടാം വാർഷികമാഘോഷിക്കുകയാണ്..., ഉച്ചക്ക് രണ്ട് മണിക്ക് കുട്ടികളുടെ കലാപരിപാടികളോടെ തുടങ്ങുന്ന ആഘോഷ ചടങ്ങിൽ, 
വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതുപരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ ,മറ്റ് സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, A.L.M.S കമ്മിറ്റി അംഗങ്ങൾ ,ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ്, PHC ജീവനക്കാർ ,
പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ പങ്കെടുക്കും
സംസ്ഥാന അവാർഡ് നേടിയ ഈ ഹൈടെക് അംഗൻവാടി 
(A/c) കഴിഞ്ഞ വർഷം മുതൽ ആറാം വാർഡ് മെമ്പർ Ap ഹമീദ് 12 ലക്ഷം രൂപ മുടക്കി സ്വന്തം ചിലവിൽ നിർമിച്ച് നൽകിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര: കുടിയിറക്ക് ഭീക്ഷണിയിലായ വേങ്ങര മാതൃകാ പൊലിസ് സ്റ്റേഷന് അല്പമാശ്വാസം .സ്വന്തംകെട്ടിടമൊരുക്കുന്നതിന്ഭൂമിയായി. ധന ആഭ്യന്തര വകുപ്പുകൾ കനിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ ഇനി സ്വന്തം  കെട്ടിടവും നിലവിൽ വരും. ഭൂമി സംബന്ധമായ രേഖകൾ ജില്ലാ കലക്ടർ ജില്ലാ പൊലിസ് മേധാവി യ്ക്ക് കൈമാറി.കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ  25 സെന്റാണ്  കെട്ടിടത്തിനായി വിട്ടു നൽകിയിട്ടുള്ളത്.2006 മുതൽ മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയോട് ചേർന്ന് ചേറൂർ റോഡ് പരിസരത്താണ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഉടമ നൽകിയ ഹരജിയെ തുടർന്ന് ജൂൺ 29നകം സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് അഡ്വക്കറ്റ് കെ എൻ എ ഖാദർ എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്നും  നിരന്തര ഇടപെടലുകളെ തുടർന്നുമാണ് നടപടി വേഗത്തിലായത്.ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് കെട്ടിട നിർമ്മാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിനായി ബജറ്റിൽ 7 കോടി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.1977ലാണ് വേങ്ങരയിൽ കച്ചേരിപ്പടി ആസ്ഥാനമായി പൊലിസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.1986 ൽ ചേറൂർ റോഡ് ജംക് ഷനിലേക്ക് മാറ്റി സ്ഥാപിക്കുകയും 2006  നിലവിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയുമാണ്. സ്വന്തമായി ഭൂമി അനുവദിച്ചു കിട്ടുന്നതിലുണ്ടായ താമസമാണ് 42 കൊല്ലം വാടകയ്ക്ക് പ്രവർത്തിക്കാനിടയാക്കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് 
തിരുരങ്ങാടിതാലൂക്ക് സർവേയർ എ എ പ്രവീൺ, ചെയിൻ മാൻ സിബി അനുരാജ്, എസ് ഐ പ്രദീപ് കെ.ഒ, എ എസ് ഐ കൃഷ്ണമണി, സി പി ഒ മാരായ സി അരുൺകുമാർ, പി രഞ്ജിത്ത്, എം എൽ എ യുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവർ നേതൃത്വം നൽകി

02 May 2019

”ഓരോ തുള്ളി ചോരയിലും ഒരായിരംപേർ ഉയരുന്നു” രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

https://youtu.be/m0P0U35hGG4

ഓരോ തുള്ളി ചോരയിലും ഒരായിരംപേർ ഉയരുന്നു” രക്തദാനക്യാമ്പ്  സംഘടിപ്പിച്ചു


രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു

രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു

കേരള സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തല ത്രിദിന രാജ്യ പുരസ്കാർ
ടെസ്റ്റിംഗ് ക്യാമ്പ് കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കകന്ററി സ്കൂളിൽ ഇന്ന് സമാപിച്ചു .ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ഓളം കുട്ടികൾ ക്യാമ്പിൽ  പങ്കെടുക്കുന്നു.  ഫസ്റ്റ് എയ്ഡ് പരിശോധന, കൂടാര നിർമ്മാണം, ക്യാമ്പ് ഫയർ എന്നിവ നടന്നു. 

ജില്ലാ സെക്രട്ടറി സി വി.അരവിന്ദൻ , ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ എ.എ.നവീൻ , എൻ സുപ്രിയ, ഇ. ശംസുദ്ധീൻ ,എ അനുസ്മിത, ടി.എം ഉഷ, ശോഭന പൂളക്കുത്ത്, ടി. സ്മിത, മുഹമ്മദ് ഖാസിം, ഹിദായത്തുള്ള, അൻവർ കളിയത്ത് എന്നിവർ നേതൃത്വം നൽകി. 

25 April 2019

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് കൈമാറുന്ന ചടങ്ങ് എപ്രിൽ 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളുടെയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെയും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീൻ നിർവ്വഹിക്കുന്നു.

10 ലക്ഷം രൂപ ചിലവിൽ 98 ദിവസം കൊണ്ടാണ് പണി പൂർത്തികരിച്ചതെന്ന് യൂണിറ്റ് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 
 വേങ്ങര ,ഊരകം ,പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ട ഒരാളെ തിരഞ്ഞെടുത്താണ് വീട് നിർമ്മിച്ചു നൽകിയത്.

 വാർത്താസമ്മേളനത്തിൽ   KVVES വേങ്ങര യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി , മണ്ഡലം ജന:സെക്രട്ടറി M. K സെനുദ്ദീൻ ഹാജി ,ട്രഷറർ മൊയ്തീൻ, പ്രസിഡൻറ് കുഞ്ഞീതുട്ടി ഹാജി,യൂത്ത് വിംഗ് പ്രസിഡന്റ് യാസർ അറഫാത്ത്, CHമുഹമ്മ ദാജി.റഷീദ്  K. R കുഞ്ഞുമുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മുതുകില്‍ കയറി പോസ്റ്ററൊട്ടിക്കല്‍ കുഞ്ഞുങ്ങളെ ആദരിച്ച് കുഞ്ഞാലിക്കുട്ടി

മുതുകില്‍ കയറി പോസ്റ്ററൊട്ടിക്കല്‍ കുഞ്ഞുങ്ങളെ ആദരിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്‌റ്റൊടിച്ച കുഞ്ഞുങ്ങളെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആദരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചായിരുന്നു കുഞ്ഞുങ്ങളെ ആദരിച്ചത്.

കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്‌റ്റൊറൊട്ടിക്കാനെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളാണ് കുട്ടികള്‍ പതിച്ചത്. തുടര്‍ന്ന് ഇവരുടെ പ്രചരണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട കുഞ്ഞാലിക്കുട്ടി കുട്ടികളെ അഭിനന്ദിക്കുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഹൃദയം തുറന്ന് ഇവരെ അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.’കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് ഇന്ന് കുഞ്ഞുങ്ങളെ ആദരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് കെ.എം.സി.സിയുടെ വക സൈക്കിളും സമ്മാനമായി നല്‍കി.

കുട്ടികളുടെ സമര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും കണ്ട് അവരെ അഭിനന്ദിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാളഎ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സമര്‍പ്പണ ബോധത്തോടെ മുന്നിട്ടിറങ്ങുവാന്‍ ഇവര്‍ക്ക് കഴിയും. ഇത് സമൂഹത്തിന് മാതൃകയാണെന്നും അതിനെ താന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

20 April 2019

മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്

മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്. ചില സ്ഥാനാര്‍ത്ഥികളെ തനിക്ക് പിന്തുണയ്ക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ ഒരാളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന വി പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു. രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണെന്നും. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയാണ് നടന്‍ പ്രകാശ് രാജ്.
ചില സ്ഥാനാര്‍ത്ഥികളെ എനിക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ത്ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി പി സാനു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, പ്രകാശ് രാജിന്റെ വാക്കുകള്‍.
ഇത്തവണത്തെ ഇടത് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ (30) വി പി സാനുവിന് മലപ്പുറത്തെ മുഖ്യ എതിരാളി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാലസംഘം മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സാനു നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.
ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രകാശ രാജിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. പ്രകാശ് രാജിന് അംആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ പ്രകാശ്രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അവിടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണ് ചെയ്തത്.

15 April 2019

ജനകീയ ഫുട്ബോളിന് രാജകീയ പരിസമാപ്തി

ജനകീയ ഫുട്ബോളിന് രാജകീയ പരിസമാപ്തി

കുറ്റൂർ നോർത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.ഓപ്പൺ, അണ്ടർ18 വിഭാഗങ്ങളിലായി 32 ഓളം ടീമുകൾ മത്സരിച്ചു. 
PTL ക്രഷർ സ്പോൺസർ ചെയ്ത B6 കറുപ്പത്തും  ഗാലക്സി പടപ്പറമ്പും വിജയികളായി. 
നാട്ടിലെ എല്ലാ ക്ലബ്ബുകളും സംയുക്തമായി നേതൃത്വം നൽകിയ ടൂർണ്ണമെന്റ് സംഘാടനത്തിലും അച്ചടക്കത്തിലും മികച്ച് നിന്നു..
കുറ്റൂർ നോർത്ത് KMHSS ഫ്ലഡ് ലൈറ്റ് മൈതാനിയലാണ് കളി നടന്നത്. സമാപന സമ്മേളനം കെ.പി.ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. എ ആർ നഗർ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് അബ്ദുല്ലത്തീഫ് , കെ .ടി.ആലസൻകുട്ടി, സണ്ണി കടുക്കാമൂട്ടിൽ, ഷാഫി പി,  കെ.കെ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു. അസ്‌ലം കെ.പി.എം സ്വാഗതവും സി.വി.മുഹമ്മദലി നന്ദിയും പറഞ്ഞു.
സി വി യാസിർ, അജ്മൽ എം.വി, ജോഷിത്ത് പി., ഹബീബ് കെ. അരിക്കൻ കുഞ്ഞിമുഹമ്മദ്, പെരിങ്ങാടൻ അബ്ദുൽ മജീദ്, ദുർഗ്ഗാദാസ് കെ.പി,  കുരിക്കൾ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

10 April 2019

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി 

വേങ്ങര : മണ്ഡലം തല പര്യാടനത്തിന്‍റെ രണ്ടാം  ഘട്ട പ്രചരണത്തിന്‍റെ ഭാഗമായി
 ഊരകം , പറപ്പൂര്‍ , ഒതുക്കുങ്ങല്‍ എന്നീ  പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യർത്ഥിച്ചു .
ആനുകാലിക രാഷ്ട്രീയമാണ് പിഡിപി സ്ഥാനാർത്ഥി ജനങ്ങള്‍ക്ക് മുൻമ്പാകെ ചര്‍ച്ചയാക്കുന്നത് . മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കുന്നതില്‍ അദ്ദേഹം  വ്യാപൃതനായി.പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും അരുക് വത്കരിക്കപെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്  തന്‍റെ സ്ഥാനാർത്ഥിത്വമെന്നും ഫാസിസത്തെ കുറിച്ച് രാജ്യം ഒന്നടംഘം ചര്‍ച്ച ചെയ്യുമ്പോള്‍ ഫാസിസത്തിനെതിരെ പോരാട്ടം നയിച്ചതിന്‍റെ പേരിൽ രണ്ട് പതിറ്റാണ്ടായി വിചാരണ തടവുകാരനായി ജയിൽ വാസം അനുഭവിക്കുന്ന അബ്ദുൽ നാസര്‍ മഅ്ദനിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും അദ്ദേഹം പറഞു .  ജനങ്ങളെ വിഢികളാക്കുന്ന ഇടത് വലത് മുന്നണികളുടെ  രാഷ്ട്രീയ രഹസ്യ  സഖ്യത്തിനെതിരെ യുള്ള പോരാട്ടത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞു . ഊരകം പഞ്ചായത്തിലെ ചേറൂർ റോഡ് ജംങ്ങ്ഷനില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം ഒതുക്കുങ്ങലില്‍ സമാപിച്ചു . 
സലാം മൂനിയൂര്‍ ജില്ലാ പ്രസിഡന്റ് , യൂസുഫ് പാന്ത്ര സംസ്ഥാന സെക്രട്ടറി , വഫ പരപ്പനങ്ങാടി ഐ.എസ്‌ എഫ് , അബൂബക്കർ ചോലക്കന്‍ മണ്ഡലം പ്രസിഡന്റ് , മന്‍സൂര്‍ യാറത്തുംപടി മണ്ഡലം സെക്രട്ടറി , ചേക്കു പാലാണി , നസീർ ചെമ്പകശ്ശേരി , അഷ്റഫ്.എ.കെ , ഹമീദ്   ചാലില്‍, ലിംസാദ് മമ്പുറം , അഫ്സൽ മമ്പുറം , പിടി കുഞിമുഹമ്മദ് , നൗഷാദ് .എം.കെ  എന്നിവര്‍ സംസാരിച്ചു.

09 April 2019

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

 കൈപിടിച്ചു നടന്നവര്‍ ഇന്ന് ഒരുപാട് അകലെ; വേദനയോടെ പ്രളയകാല രക്ഷകന്‍ ജെയ്‌സല്‍


താനൂര്‍: പ്രളയകാലത്ത് രക്ഷകനായി എത്തിയ ജെയ്‌സലിനെ നാം മറന്നു കാണില്ല. പാതി മുങ്ങിയ ഇടത്ത് ബോട്ടില്‍ കയറാന്‍ യുവതിയ്ക്ക് മുതുക് ചവിട്ടുപടിയാക്കിയ നന്മ കേരളക്കര ഒന്നടങ്കം വാഴ്ത്തിയതുമാണ്. ഉമ്മാ ധൈര്യമായിട്ട് ചവിട്ടികേറിക്കോളിന്‍ ആ വാക്കുകളിലാണ് ജെയ്‌സലിന്റെ നന്മ കേരളം ഒന്നടങ്കം മനസിലാക്കിയതും ഇടംനെഞ്ചിലേറ്റിയതും. പക്ഷേ ഇപ്പോള്‍ ജെയ്‌സലിന് വേദനകള്‍ മാത്രമാണ് ലഭിക്കുന്നത്. പണം വന്നതില്‍ പിന്നെ കൈപിടിച്ച് നടന്ന സുഹൃത്തുക്കള്‍ ഇന്ന് ഒരുപാട് അകലെയാണെന്ന് ജെയ്‌സല്‍ പറയുന്നു. ഉള്ളിലുള്ള എല്ലാ വേദനകളും ഇപ്പോള്‍ തുറന്ന് പറയുകയാണ് ജെയ്‌സല്‍.‘ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം എന്നെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, സ്‌നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോള്‍ എന്നോടു പറയുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് വരെ പ്രചരിപ്പിച്ചു’ ജെയ്‌സല്‍ പറയുന്നു.പ്രളകാലത്തെ ആ പ്രവര്‍ത്തനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അതിലൂടെ ലഭിച്ച സഹായം കൊണ്ട് വീട് നന്നാക്കി, മഹീന്ദ്ര ഒരു വണ്ടിയും സമ്മാനിച്ചു, അക്കൗണ്ടില്‍ മൂന്നര- നാലു ലക്ഷം രൂപയും കിട്ടി, അത് പവപ്പെട്ടവരുടെ കല്യാണത്തിനും മറ്റുമായി സഹായങ്ങള്‍ ചെയ്തു. എന്നിട്ടും അഹങ്കാരി എന്ന പേര് മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് അദ്ദേഹം വേദനയോടെ പറയുന്നു. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.‘ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്‍മുകളില്‍ കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്. ജെയ്‌സല്‍ വ്യക്തമാക്കി.‘ഒന്നും ഞാന്‍ എനിക്കു വേണ്ടി ചെയ്തിട്ടില്ല. ചിലര്‍ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവര്‍ പോലും അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി. അക്കൗണ്ടില്‍ അഞ്ചു പൈസ പോലുമില്ലാത്തതില്‍ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനില്‍ക്കുവോളം ഞാന്‍ മറ്റുള്ളവരെ സഹായിക്കാനുണ്ടാവുമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

08 April 2019

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: 
വേങ്ങര:- ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഫഷിസ്റ്റുകള്‍ വിജയിക്കുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പര സഹകരണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയും പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെപി ജയിക്കുമെന്നാണ് സര്‍വേ പ്രവചനം. ഇതില്ലാതിരിക്കാന്‍ ഇരുമുണണികളും തയ്യാറാവുമോ എന്നതാണ് പ്രധാന ചോദ്യം. തലസ്ഥാനത്ത് ശശി തരൂരിന് വോട്ടുചെയ്യാന്‍ എല്‍ഡിഎഫും പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന് വോട്ടുചെയ്യാന്‍ യുഡിഎഫും തയ്യാറായാല്‍ മാത്രമേ ഫാഷിസത്തോടുള്ള നിലപാടും എതിര്‍പ്പും ആത്മാര്‍ഥവും സത്യസന്ധതയുള്ളതുമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ. എസ്ഡിപിഐ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കൂടുതല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പ്രചാരണം മമ്പുറം മഖാമില്‍നിന്നും തുടങ്ങി കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒതുക്കുങ്ങലില്‍ പൊതുയോഗത്തോടെ സമാപിച്ചു. പി പി റഫീക്ക്, അരീക്കന്‍ ബീരാന്‍കുട്ടി, പി ഷരീഖാന്‍, കേറാടന്‍ നാസര്‍, കല്ലന്‍ അബൂബക്കര്‍, റഫീഖ് മമ്പുറം, എം അബ്ദുല്‍ ബാരി, വി ബഷീര്‍ എന്നിവരും മജീദ് ഫൈസിയെ അനുഗമിച്ചു.

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ പര്യടനംനടത്തി. വേങ്ങരയിലെ വിവിധ കവലകളിലായിരുന്നു വോട്ടഭ്യർഥന.

രാവിലെ എ.ആർ. നഗർ പഞ്ചായത്തിലെ കൊടുവായൂർ അങ്ങാടിയിൽനിന്ന് തുടങ്ങി. എം. പ്രേമൻ ഉദ്ഘാടനംചെയ്തു. മമ്പുറം, പുകയൂർ, ചെണ്ടപ്പുറായ, തീണ്ടേക്കാട്, വേങ്ങര പഞ്ചായത്തിലെ കുറ്റൂർ, കൂരിയാട്, ചേറ്റിപ്പുറമാട്, വേങ്ങര അങ്ങാടി, പറപ്പൂർ പഞ്ചായത്തിലെ കാട്ട്യേക്കാവ്, കുളത്തുപറമ്പ്, ഒതുക്കുങ്ങൽ, വേങ്ങര സിനിമാഹാൾ പരിസരം, ഊരകം പഞ്ചായത്തിലെ പഞ്ചായത്തുപടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കാരാത്തോട് സമാപിച്ചു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീർ, അഡ്വ. എൻ. അരവിന്ദൻ, പി. സുബ്രഹ്മണ്യൻ, ചന്ദ്രൻ മണ്ഡലത്ത്, സി.എം. സുകുമാരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വി.എൻ. ജയചന്ദ്രൻ, ടി. ജനാർദ്ദനൻ, കെ.എം. ശിവദാസൻ, സി.എം. സുധീഷ്, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ കവലകളിൽ പ്രസംഗിച്ചു.

വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം

വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. എം.എൽ.എ. ആയിരുന്നകാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും ഇന്ത്യയിൽ രാഹുലിന്റെ കരങ്ങൾക്ക് ശക്തിപകരാൻ വോട്ടഭ്യർഥിച്ചുമായിരുന്നു പര്യടനം.

രാവിലെ ഊരകം കാരാത്തോട്ടിൽനിന്ന് പര്യടനം ആരംഭിച്ചു. പാണക്കാടി സയ്യിദ് സാദിഖലി ശ്ഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ അടിവാരം, അച്ചനമ്പലം, എരണിപ്പടി, തോട്ടശ്ശേരിയറ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.

എ.ആർ. നഗർ പഞ്ചായത്തിലെ പുതിയത്ത് പുറായ, പാലമടത്തിൽചിന, പുകയൂർ, പുകയൂർ കുന്നത്ത്, വി.കെ. പടി താഴെ, വി.കെ. പടി ദേശീയപാത, ചെണ്ടപ്പുറായ, ഇരുമ്പുചോല, വെട്ടം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മമ്പുറത്ത് സമാപിച്ചു.

കെ.എൻ.എ. ഖാദർ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, കെ.പി.സി. അംഗം പി.എ. ചെറീത്, പി.കെ. കുഞ്ഞു, യു.ഡി.എഫ്. ചെയർമാൻ റഹീം, കാടേങ്ങൽ അസീസ്ഹാജി, കല്ലൻ റിയാസ്, ടി.കെ. മൊയ്തീൻകുട്ടി, സതീഷ് എറമങ്ങാട്ട്, പൂങ്ങാടൻ ഇസ്മായിൽ, പി.കെ.സിദ്ദിഖ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. കെ. ഗിരീഷ് കുമാർ, പി.കെ. അസ്‌ലു, എ.കെ. നസീർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

07 April 2019

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലീഗിനൊരു ഷോക്ക് ട്രീറ്റ്‌മെന്റ് -വി.പി. സാനു

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലീഗിനൊരു ഷോക്ക് ട്രീറ്റ്‌മെന്റ് -വി.പി. സാനു

വേങ്ങര:വികസനം നടത്താതെ രാഷ്ട്രീയം മാത്രം പറഞ്ഞ് വോട്ടുനേടി ജയിക്കുന്ന മുസ്‌ലിംലീഗിന് ഈ തിരഞ്ഞെടുപ്പൊരു ഷോക്ക് ട്രീറ്റ്‌മെന്റാകട്ടേയെന്ന് മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി വി.പി. സാനു. വേങ്ങര മണ്ഡലത്തിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ എട്ടിന് ഒതുക്കുങ്ങലിലെ തൊടുകുത്തുപറമ്പിൽ നിന്നാണ് പ്രചാരണപരിപാടി ആരംഭിച്ചത്. മീൻകല്ല്, മേലെകൊളമ്പ്, കൊളത്തുപറമ്പ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.

ഊരകം പഞ്ചായത്തിലെ വെങ്കുളം, കരിയാരം കല്ലേറ്റിപ്പറമ്പ്, പറപ്പൂരിലെ കൊഴൂർ, ഇല്ലിപ്പിലാക്കലിലെ കല്യാണവീട്‌, ഉച്ചയ്ക്ക് രസതന്ത്രം കോളനി, പാറമ്മൽ, വേങ്ങര പഞ്ചായത്തിൽ തറയിട്ടാൽ, പാണ്ടികശാല, ചേറ്റിപ്പുറം, ബാലൻപീടിക, കുറ്റൂർ നോർത്ത്, വെട്ടുതോട്, കണ്ണമംഗലം പഞ്ചായത്തിൽ മുട്ടുംപുറം, കോവിലപ്പാറ, കിളിനക്കോട്, മേമാട്ടുപാറ, ചെങ്ങാനി, തോട്ടശ്ശേരിയറ, എ.ആർ. നഗറിലെ കക്കാടംപുറം, കൊളപ്പുറം സൗത്ത്, ചെണ്ടപ്പുറായ ഉള്ളാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണശേഷം അരീത്തോട് പര്യടനം സമാപിച്ചു.

വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എം.കെ. മുഹമ്മദ്‌സലീം, വി.ടി. സോഫിയ, എൻ.കെ. പോക്കർ, വി.പി. മൊയ്തീൻകുട്ടി, എൻ. ഷമീർ, കെ.പി. സുബ്രഹ്മണ്യൻ, അഡ്വ. പി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു. വേലായുധൻ വള്ളിക്കുന്ന്, കെ.ടി. അലവിക്കുട്ടി, ടി.എ. സമ്മദ്, പി.എച്ച്. ഫൈസൽ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കുവാൻ ഒരു സുവർണാവസരം

വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കുവാൻ ഒരു സുവർണാവസരം

Edumartial Academy ഏപ്രിൽ 15 മുതൽ വേങ്ങര ഐഡിയൽ ക്യാമ്പസിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ നടത്തുന്നു
* പ്രീസ്കൂൾ മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കോഴ്സിൽ ചേരാവുന്നതാണ്
* വെറും 20 ദിവസത്തെ കോഴ്സിലൂടെ നീന്തൽ നന്നായി പരിശീലിക്കുന്നു
* സ്കൂൾ കാമ്പസിൽ ശാസ്ത്രീയമായി സജ്ജീകരിച്ച പോർട്ടബ്ൾ സ്വിമ്മിംഗ് പൂളിൽ വച്ചാണ് പരിശീലനം
* ദിവസം 1 മണിക്കൂർ പരിശീലനം
* നിരന്തരം ശുദ്ധീകരിക്കപ്പെടുന്ന ജലം; കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ
* പരിചയസമ്പന്നരായ നീന്തൽ പരിശീലകർ
* ഐഡിയൽ സ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
* UP ക്ലാസുകളിലെ പെൺകുട്ടികൾക്ക് വനിതാ പരിശീലകർ നയിക്കുന്ന പ്രത്യേക ബാച്ച്
* ഫീസ് 2600 രൂപ
* ഒരു ബാച്ചിൽ 20 പേർ
* ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രം അവസരം
📝 രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 
 9746232232

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

കൊളപ്പുറം  :-  ലോക ആരോഗ്യ പരിരക്ഷ എല്ലായിടത്തും
 എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയും ,ക്ലബ് ഫോർ ആന്റി നാർക്കോട്ടിക് പ്രൊമോഷനും ( CANP)  സംയുക്തമായി ലോകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. വീടുകൾ തോറും കയറി ഇറങ്ങി ബാക്കിവരുന്ന മരുന്നുകൾ ശേഖരിച്ച് പാവപ്പെട്ട രോഗികൾക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചു.  ഡോക്ടർ കുഞ്ഞുമോൻ പ്രവർത്തകർക്ക് മരുന്ന് നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .പരിസരത്തെ പ്രായംചെന്ന രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , പ്ലാസ്റ്റിക് വിമുക്ത കൊളപ്പുറം എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ട് പരിസരം വൃത്തിയാക്കുകയും ചെയ്തു.  ക്യാമ്പ് അംഗങ്ങളായ മുസമ്മിൽ ഉനൈസ്, ഉവൈസ് അലി എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു .നാസർ മലയിൽ വിജയകുമാർ ,ജംഷീർ പിടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

29 March 2019

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന  മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ്  ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ  കഴിയും.  പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ്  സോണൽ കോഡിനേറ്റർ ഡോ.സിജേഷ് എൻ.ദാസ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ്  ബാബു, മാനേജ്മെന്റ് അംഗങ്ങളായ സി.പി.എ ലത്തീഫ്, കുഞ്ഞലവി ഹാജി, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ജംഷീർ അലി, ഷാഫി ഡാൻസിൽ തുടങ്ങിയവർ സംസാരിച്ചു.

27 March 2019

'പറവകൾക്കൊരു നീർക്കുടം' പദ്ധതി ഉദ്ഘാടനം ചെയ്തു

'പറവകൾക്കൊരു നീർക്കുടം' പദ്ധതി ഉദ്ഘാടനം ചെയ്തു 

വേങ്ങര : വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക്‌ വേങ്ങര ജവാൻ കോളനി തളി ക്ഷേത്രത്തിൽ തുടക്കമായി.. ക്ഷേത്ര ഭാരവാഹി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. 
മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് പറമ്പൻ ഖാദർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫത്താഹ് മൂഴിക്കൽ, ട്രഷറർ സൈദു പറമ്പൻ,എം. എസ്.എഫ് ജില്ലാ കമ്മറ്റി അംഗം
സി പി ഹാരിസ് , പ്രസിഡന്റ് അനസ് വി ടി, സെക്രട്ടറി എ.കെ.എം. ഷറഫ് , സഹീർ അബാസ് നടക്കൽ, മുഫസ്സിർ ഹുദവി,ഇബ്രാഹിം അടക്കാപുര,അർഷദ് ഫാസിൽ,സൽമാൻ അരീകുളം, സിറാജുദ്ധീൻ ഇ.വി, നിയാസുദ്ധീൻ താട്ടയിൽ, ജുനൈദ് എ.കെ.പി, മുനവർ മനാട്ടി, ഫഹ്‌നാസ്, മനോജ്‌ മാസ്റ്റർ നേതൃത്വം നൽകി.

22 March 2019

ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

സി.പി..എം ജനങ്ങളെ വെല്ലുവിളിക്കുന്നു കുഞ്ഞാലിക്കുട്ടി
പറപ്പൂർ: അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കുക വഴി സി.പി.എം വോട്ടർമാരെ വെല്ലുവിളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മൂസ്സ ടി. എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.കെ.എൻ.എ ഖാദർ എം.എൽ.എ, വി വി പ്രകാശ്,     ആര്യാടൻ ഷൗക്കത്ത്.       കൃഷ്ണൻ കോട്ടുമല, എം.എം കുട്ടി മൗലവി, ടി.ടി. ബീരാവുണ്ണി, കെ.എ റഹീം, ടി.പി അഷ്റഫ്, വി.എസ് ബഷീർ, ടി.ഇ കുഞ്ഞിപ്പോക്കർ, സി.കെ അബ്ദുറഹ്മാൻ, ടി.ഹഖ്, നാസർ പറപ്പൂർ, ടി.ബഷീർ, ടി.കെ റഹീം, സി.അയമുതു, കെ.എം കോയാമു, ടി.മൊയ്തീൻ കുട്ടി എം.മജീദ് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റിയും രൂപീകരിച്ചു. 

ലോക ജലദിനത്തിൽ ജലം ജീവാമൃതം എന്ന സന്ദേശമുയർത്തി കുരുന്നുകൾ

ലോക ജലദിനത്തിൽ ജലം ജീവാമൃതം എന്ന സന്ദേശമുയർത്തി കുരുന്നുകൾ

പെരുവള്ളൂർ: ലോകജല ദിനത്തോടനുബന്ധിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത്  ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി.അയൽപക്ക വീടുകളിലും, സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ച വിദ്യാർത്ഥികൾ, കിളികൾക്കായി ഈ ദിനത്തിൽ തണ്ണീർകുടം ഒരുക്കി കാരുണ്യത്തിന്റെ വഴി കാണിക്കാനും മറന്നില്ല.ജല ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ സോമരാജ് പി, കെ കെ റഷീദ് ,വി ജംഷീദ് ,ഷാജി പി കെ ,അബ്ദുൽ ബാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

20 March 2019

മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ

മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ

വേങ്ങര: തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വേങ്ങര നിയോജക മണ്ഡലം വനിത ലീഗ് കൺവെൻഷൻ നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ അലി അക്ബർ, മലപ്പുറം മുൻസിപ്പൽ ചെയർ പേഴ്സൺ സി.എച്ച് ജമീല, ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി ഹഖ്, വൈസ് പ്രസിഡൻറ് ബുഷ്റമജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ബി.ബീഫാത്തിമ, പി.കെ സഫ്രീന, കെ.പി.സരോജിനി, കുപ്പേരി സുബൈദ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഖദീജാബി, എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: വേങ്ങര മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

പരീക്ഷകാലത്തെ അപ്രഖ്യാപിത പവർ കട്ടിൽ പ്രധിഷേധിച്ച്‌ msf

പരീക്ഷകാലത്തെ അപ്രഖ്യാപിത പവർ കട്ടിൽ  പ്രധിഷേധിച്ച്‌ msf

വേങ്ങര: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ സമയത്ത്   കെ.എസ്.ഇ.ബി  അപ്രഖ്യാപിതമായി ദിവസവും പവർ കട്ട്  നടത്തുന്നതായി പരാതി. സുപ്രധാന പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് കുട്ടികളെ വലച്ച്‌ കെ.എസ്.ഇ.ബിയുടെ ക്രൂരത. ദിവസവും രാത്രിയിലുള്ള പവർ കട്ട് കാരണം വിദ്യാർത്ഥികളുടെ പഠന സമയം നഷ്ടപെടുന്നതായും മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായും രക്ഷിതാക്കൾ പറയുന്നു.  അപ്രഖ്യാപിതമായി നടത്തുന്ന പവർ കട്ട് കാരണം  വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമുള്ള  ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  വേങ്ങര പഞ്ചായത്ത്‌ msf കമ്മിറ്റി ഭാരവാഹികളായ സി.പി ഹാരിസ്, വി.ടി അനസ്, എ.കെ ശറഫുദ്ധീൻ, എ.കെ.പി ജുനൈദ്, എ.കെ ഇബ്രാഹിം, അർഷദ് ഫാസിൽ, നിയാസുദ്ധീൻ താട്ടയിൽ എന്നിവർ വേങ്ങര KSEB അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.

പോസ്റ്റാപ്പിസ് മാർച്ച് NREG വർക്കേഴ്സ് യൂണിയൻ കോട്ടക്കൽ ഏരിയാ പ്രസിഡണ്ട് ഷീലാ ദാസ് ഉദ്ഘാടനം ചെയ്തു

പോസ്റ്റാപ്പിസ് മാർച്ച് NREG വർക്കേഴ്സ് യൂണിയൻ കോട്ടക്കൽ ഏരിയാ പ്രസിഡണ്ട് ഷീലാ ദാസ് ഉദ്ഘാടനം ചെയ്തു 

വേങ്ങര : തൊഴിലുറപ്പ് തൊഴിലാളികളുടെ പോസ്റ്റാഫിസ് മാർച്ച്
കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക 
കൂലി 500 രൂപയാക്കുക
തൊഴിൽ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി NREG വർക്കേഴ്സ് യൂണിയൻ വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോസ്റ്റാഫീസ് മാർച്ച് സംഘടിപ്പിച്ചു
കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം KT അലവി കുട്ടി,
PKS മലപ്പുറം ജില്ലാ ജോ..സെക്ടറി KP സുബ്രമണ്യൻ,
CPIM വേങ്ങര ലോക്കൽ സെക്രട്ടറി P പത്മനാഭൻ എന്നിവർ സംസാരിച്ചു
സി.രവി അദ്ധ്യത വഹിച്ചു
വെട്ടൻ ബിന്ദു സ്വാഗതവും തങ്കം രാമകൃഷണൻ നന്ദിയും പറഞ്ഞു

19 March 2019

മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം

മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം

തോട്ടശ്ശേരിയറ പേങ്ങാട്ടുകുണ്ട് വിക്ടറി ക്ലബും സീക്രട്ട് ഓഫ് മ്യൂസിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ചേർന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച മ്യൂസിക്ക് ഡയറക്ടറായ അലക്സ് പോളിന്റെ മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം നടത്തി.
തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന് കുറച്ച് നേരത്തേക്കെങ്കിലും ശുദ്ധ സഗീതത്തിലൂടെ  മനസ്സിനെ നിയന്ത്രിക്കാനും ഒരുപാട് അറിവുകൾ പകർന്ന് നൽകാനും മലയാളത്തിന്റെ നല്ല പാട്ടുകാരനായ ശ്രീ അലക്സ് പോളിന്റെ മ്യൂസിക്ക് തെറാപ്പിയിലൂടെ കഴിഞ്ഞു.  ഈ പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം പുതിയൊരൂർജ്ജം പകർന്ന് നൽകുവാനും പുതിയൊരനുഭവം പകർന്ന് നൽകുവാനുമായി.
മലപ്പുറം ഹോട്ടൽ ഡെലീഷ്യയുടെ  ഓഡിറ്റോറിയത്തിൽ പാലക്കൽ സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്രയുടെ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ കുഞ്ഞി മുഹമ്മദ് സാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കണ്ണമഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ നെടുംമ്പള്ളി സെയ്തു തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ കേരള സെക്രട്ടറി ടി പി ശശികുമാർ തോട്ടശ്ശേരിയറ എ എം എൽ പി സ്കൂൾ പ്രാധാനാദ്ധ്യാപകൻ ഹബീബ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എൻ പി ബിജീഷ് സ്വാഗതവും പ്രശോഭ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
ശ്രീ അലക്സ് പോളിനെ ക്ലബിന്റെ  എക്സിക്യുട്ടീവ് മെമ്പർ പി പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

മൊബൈൽ കോടതി പരിചയപ്പെട്ട് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

മൊബൈൽ കോടതി പരിചയപ്പെട്ട് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി യുടെ
മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായാണ്
വിദ്യാലയത്തിൽ മൊബൈൽ കോടതി സജ്ജീകരിച്ചത്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ കെ ടി ബാലകൃഷ്ണൻ കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെ ലളിതമായി ക്ലാസെടുത്തു. സീനിയർ അഭിഭാഷകരായ മോഹൻദാസ് ,കുഞ്ഞമ്മദ്, അനീഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കായി 'നിയമപാഠം' എന്ന പുസ്തകം സൗജന്യമായി  വിതരണം ചെയ്തു. നിയമങ്ങളും, കോടതിയുമായും ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് പരിഹാരമായി മാറുവാൻ
മൊബൈൽ കോർട്ടിന്റെ
ഈയൊരു സന്ദർശനത്തിലൂടെ സാധിച്ചു എന്ന് പ്രധാന അധ്യാപകൻ എൻ. വേലായുധൻ പറഞ്ഞു.

18 March 2019

വെസ്റ്റ് നൈല്‍; വേങ്ങരയില്‍ ആറുവയസ്സുകാരന്‍ മരിച്ചു ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍

വെസ്റ്റ് നൈല്‍; വേങ്ങരയില്‍ ആറുവയസ്സുകാരന്‍ മരിച്ചു ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര എ.ആര്‍ നഗറിലെ ആറുവയസ്സുകാരന്‍ മരിച്ചു.
കോഴക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എ.ആര്‍ നഗര്‍ കൊടുവായൂരിലെ ആസാദ് നഗറില്‍ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും നസീറയുടെയും മകന്‍ ടി.സി. മുഹമ്മദ് ഷഹാന്‍ ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മരിച്ചത് .പനി ബാധിച്ച കുട്ടിയെ ഫെബ്രുവരി 17നാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച്
ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍
വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മറ്റാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. രോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് രോഗംപരത്തുന്നത്. കൊതുക നിര്‍മാര്‍ജ്ജന, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പനി, തലവേദന, ഛര്‍ദ്ദി, തൊലിപ്പുറത്തുള്ള പാടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് മൂടിയോ, മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. വെസ്റ്റ് നൈല്‍ പനിക്കെതിരായ മുന്‍കരുതലുകള്‍ കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. ടോയ്‌ലെറ്റുകളുടെ വെന്റ് പൈപ്പുകള്‍ക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിന്റെ അരികുകളില്‍ ഗ്യാപ്പ് ഉണ്ടെങ്കില്‍ സിമന്റ് ഇട്ടു ഗ്യാപ്പ് അടക്കുക.മലിന ജലം ശരിയായി സംസ്‌കരിക്കുക. ജലാശയങ്ങളില്‍ ഗപ്പി മത്സ്യം
വളര്‍ത്തുക. ഓടകളില്‍ മലിന ജലം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ഓടകള്‍ വൃത്തിയാക്കി മൂടിയിടണംവ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും തോട്ടങ്ങളിലുമുള്ള
കൊതുകുവളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യണം.
പക്ഷികള്‍ക്ക് (വീട്ടില്‍ വളര്‍ത്തുന്നവ ഉള്‍പ്പെടെയുള്ളവ) അസുഖങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെടുകയോ, ചാവുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ വിവരം അറിയിക്കുക.

14 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു

വേങ്ങര:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു. വേങ്ങര അസംബ്ലി മണ്ഡലം എൽ.ഡി.എഫ്. കൺവെൻഷനിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകളെയും അവരെ സഹായിക്കുന്ന കേന്ദ്രഭരണത്തെയും വിമർശിക്കുന്നവരെ ബി.ജെ.പി. രാജ്യദ്രോഹികൾ എന്നുവിളിച്ച് ആക്ഷേപിക്കുന്നു. തങ്ങൾക്കിഷ്ടമില്ലാത്ത ഭരണഘടനപോലും കത്തിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

സി.പി.ഐ. നേതാവ് കെ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ടി.എ. സമദ് അധ്യക്ഷനായി. സി.പി. അൻവർസാദത്ത്, വേലായുധൻ വള്ളിക്കുന്ന്, വി.ടി. സോഫിയ, ഹംസ പാലൂർ, സി.ടി. രാജു, എം. മുഹമ്മദലി, പി.പി. ബഷീർ, കെ.ടി. അലവിക്കുട്ടി, പി. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : മതേതര സഖ്യത്തിനെതിരെ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്‌ ദേശീയ രാഷ്ര്‌ടീയത്തില്‍ സി.പി.എം സ്വീകരിക്കുന്നതെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വേങ്ങര ഊരകത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ മത്സരത്തിന്‌ കളമൊരുങ്ങിയിട്ടുണ്ട്‌. കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും എതിരായി ഒരിടത്ത്‌ പോലും മുസ്‌ലിംലീഗ്‌ മത്സരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത്‌ ഒരോ ഇന്ത്യന്‍ പൗരന്റേയും കടമയാണ്‌. ജനാധിപത്യത്തെ തന്നെ വെല്ലുവിളിച്ചാണ്‌ എല്‍.ഡി.എഫ്‌ ഇത്തവണ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. എല്‍.ഡി.എഫിന്റെ ഈ പരീക്ഷണം വിനാശകരമാണ്‌. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത്‌ വലിയ പരാജയമാണ്‌. കേരള കോണ്‍ഗ്രസിലെ നിലവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. വിഷയത്തില്‍ യു.ഡി.എഫ്‌ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്‌. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പൊങ്ങിവന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സര്‍വ്വ സാധാരണമാണ്‌. അടുത്ത ദിവസങ്ങളില്‍ അതിന്‌ പരിഹാരം കാണാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. യു.ഡി.എഫ്‌ എന്ന സ്‌പിരിറ്റില്‍ എല്ലാകക്ഷികളുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വികസനമാണ്‌ യു.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്നത്‌. യു.ഡി.എഫ്‌ കൊണ്ടു വന്ന വന്‍കിട കുടിവെള്ള പദ്ധതികള്‍ മതി ഈ വേനല്‍കാലത്ത്‌ മുന്നണിക്ക്‌ വോട്ടു ലഭിക്കാന്‍. വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്റര്‍ കംബ്രിഡിജ്‌ അടക്കമുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്‌. കാലങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ച പ്രദേശങ്ങള്‍ക്കാണ്‌ ഇത്‌ വഴി ദാഹജലമെത്തുന്നത്‌. ഇത്തരം വികസനങ്ങള്‍ ഒന്നു പോലും സി.പി.എമ്മിന്‌ പറയാനുണ്ടാവില്ല. 17ന്‌ മലപ്പുറത്ത്‌ നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനോട്‌ കൂടെ മലപ്പുറം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. 18ന്‌ പൊന്നാനിയിലും കണ്‍വന്‍ഷന്‍ നടക്കും. സംസ്‌ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത്‌ പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു

13 March 2019

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

വിദ്യാർത്ഥികളുടെ കലാപരിപാടികൾ പൂർവ്വ വിദ്യാർത്ഥി സംഗമം,ഗുരു ശിഷ്യ സംഗമം, 80 കഴിഞ്ഞ അധ്യാപകരെയും മുൻ PTAപ്രസിഡന്റുമാരയും ആദരിക്കൽ,   പ്രമുഖ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം എന്നിവ 2019 മാർച്ച് 29-30 വെള്ളി,ശനി തിയതികളിൽ സ്‌കൂൾ അങ്കണത്തിൽ നടക്കും .  രതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട്  സൈദ് പറമ്പൻ അദ്ധ്യക്ഷനായിരുന്നു . ഹെഡ്മാസ്റ്റർ മുഹമ്മദ് കുന്നുമ്മൽ  പരിപാടികൾ വിശദീകരിച്ചു.പ്രചാരണ വിഭാഗം ചെയർമാനായി  ചന്ദ്രൻ എൻപി  കൺവീനറായി നാസർ വേങ്ങര അംഗങ്ങളായി ഷബീബ് മടപ്പള്ളി , ഷബീബ് ചെള്ളി,  ഷാഹുൽഹമീദ് പാലപ്പെട്ടി , സിപി ഹാരിസ് എന്നിവരെ തെരെഞ്ഞെടുത്തു. മാർച്ച് 20ന് വൈകുന്നേരം 7മണിക്ക് വിപുലമായ സ്വാഗത സംഘം ചേരുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു . പ്രചാരണവും കലക്ഷനും ശക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്ല പാറമ്മൽ ,എൻപി  ചന്ദ്രൻ ,സിപി അബ്ദുറഹ്മാൻ , ഹനീഫ കടേങ്ങിൽ ,എപി അയ്യപ്പൻ , മജീദ് മടപ്പള്ളി , നസീർ മാസ്റ്റർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . നാസർ വേങ്ങര നന്ദിയും  പറഞ്ഞു .

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ചയെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.പി. സാനുവാണ്. 2006 ല്‍ കുറ്റിപ്പുറത്തെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ജേഷ്ഠ സഹോദരതുല്യനായ വി.പി. സക്കരിയ്യയുടെ മകനും കൂടിയാണ് സാനു. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് സാനു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എം.എസ്.ഡബ്ലിയു വിന് സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാമത്തെ പോസ്റ്റ് ഗ്രാജ്വേഷനായ എം.കോം വിദൂര വിദ്യാഭ്യാസം വഴിയും കരസ്ഥമാക്കി. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പുറപ്പാടിലാണ് ഈ മലപ്പുറം ജില്ലക്കാരന്‍.
എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ച സാനു ഇപ്പോള്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ചെറുപ്പക്കാരന്‍ മലപ്പുറത്തിന്റെ ഒടുങ്ങാത്ത വിപ്ലവ വീര്യത്തിന്റെ തുടര്‍കണ്ണിയാണെന്നതില്‍ സംശയം വേണ്ട.
ഫാഷിസ്റ്റുകള്‍ക്കെതിരായി വോട്ടു രേഖപ്പെടുത്താന്‍ സാനുവിന് ഫ്‌ലൈറ്റ് വൈകില്ല. മുത്വലാഖ് ബില്‍പോലുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണ വേളകളില്‍ കല്യാണം കൂടാന്‍ പോകാതെ പാര്‍ലമെന്റില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും എസ്.എഫ്.ഐ യുടെ ഈ ചുണക്കുട്ടി. പദവി അലങ്കാരത്തിനല്ല ജനസേവനത്തിനാണെന്ന് തിരിച്ചറിയുന്ന വി.പി. സാനുവിനെ മലപ്പുറത്തുകാര്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാം. ഉത്തരവാദിത്തങ്ങള്‍ കണ്ണടച്ച് ഏല്‍പിക്കാം സാനുവിനെ. സമൂഹം ഏല്‍പിക്കുന്ന പദവികള്‍, ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് കിട്ടുന്നതിനുള്ള ഐ.ഡി.യായും എയര്‍പോര്‍ട്ടുകളില്‍ ഗ്രീന്‍ ചാനല്‍ വഴി കടന്ന് പോകാനുള്ള ലൈസന്‍സായും വിദേശത്ത് ബിസിനസ്സ് സമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഉപാധിയായും വി.പി. സാനു ഉപയോഗിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പിക്കാം. നിങ്ങളുടെ ഓരോ വോട്ടും സാനുവിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തിലായിരിക്കട്ടെയെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

മലപ്പുറം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്‍മാരും 119 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 5,81,245 പേര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍

12 March 2019

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

വേങ്ങര: മലപ്പുറം ലോകസഭ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ഹെറാള്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തില്‍ വരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മോദിയില്‍ നിന്നും രാഹുലിലേക്ക് ഇന്ത്യ എത്തേണ്ടത് നല്ല ഭാവി ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.അബ്ദുല്‍ ഹഖ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ താമരത്ത്, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശരീഫ് കുറ്റൂര്‍, എം.എം കുട്ടി മൗലവി, പി.കെ അലി അക്ബര്‍, പി.കെ അസ് ലു, പി.കെ അബ്ദു റഷീദ്, പൂക്കുത്ത് മുജീബ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി, എം.കെ നാസര്‍ പുത്തൂര്‍, അസീസ് മാടഞ്ചേരി , വി.കെ.എ റസാഖ്, എ.കെ നാസര്‍, റിയാസ് വെങ്കുളം, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ് , സി.പി ഹാരിസ് സംസാരിച്ചു.

05 March 2019

ഒരുക്കം 2k19 സംഘടിപ്പിച്ചു

ഒരുക്കം 2k19 സംഘടിപ്പിച്ചു

പെരുവള്ളൂർ: ഒളകര ഗവ: എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ "ഒരുക്കം 2K19 " എന്നപേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീസ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത്.
 കൺവീനർ ഉവൈസ് അലി ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ക്ക് ആരോഗ്യ ബന്ധിതമായി പരീക്ഷകൾക്കായി എപ്രകാരം ഒരുങ്ങാം എന്നും    ,ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു. അധ്യാപകരായ പി.കെ ഷാജി, ജിജിന എ എന്നിവർ സംസാരിച്ചു.

03 March 2019

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഏതൊരു അധിനിവേശ ശക്തിക്കു മുന്നിലും കീഴ്പ്പെടാത്ത ഒന്നാണ് മലപ്പുറത്തിന്റെ മതേതരത്വമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹെറിറ്റേജ് വിഭാഗം തെന്നലയിൽ സംഘടിപ്പിച്ച സംസ്കൃതി സാംസ്കാരിക സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ ചരിത്രം സമുദായങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെക്കുടി ചരിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി. കുഞ്ഞിമൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്, മലബാർ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷകൻ മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.പ്രദേശത്തെ പഴയകാല കർഷകരെയും കലാകാരന്മാരെയും പരിപാടിയിൽ ആദരിച്ചു.തുടർന്ന് വിവിധ സംഘങ്ങളുടെ കോൽക്കളി, പടപ്പാട്ട്, മാപ്പിളപ്പാട്ട്, ബുർദ തുടങ്ങിയ പാരമ്പര്യ കലകളും  അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ  പി. സാജിദ് ബാബു, കുഞ്ഞലവി ഹാജി, മൊയ്തു ഹാജി, ഷെയ്ഖ് അലി മുസ്ലിയാർ, അബി അബ്ബാസ്, അബ്ദുൾ മജീദ് ടി.കെ, മൂസ മുസ്ലിയാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

02 March 2019

പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു

പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു

കഴിഞ്ഞ യു .ഡി .എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്നും 35 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ച് നിർമ്മാണം തുടങ്ങിയപാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു. 25000 ലിറ്റർ ജലസംഭരണ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കാണ് പൂർത്തിയായി വരുന്നത്. ഇതു വഴി തട്ടാഞ്ചേരി മലയിലേയും പരിസര പ്രദേശത്തേയും 150 ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന ബൃഹത്തായ പദ്ധതിയാണിത്.ഇതോടെ  പ്രദേ ശ വാസികളായ ജനങ്ങളുടെ ഏറെ കാലത്തെ  ചിരകാല അഭിലാഷമാണ് പൂവണിയാൻ പോവുന്നത് . ഇതിലേക്കുള്ള കിണർ  കടലുണ്ടിപ്പുഴയിൽ ബാക്കിക്കയം റഗുലേറ്ററിന് മുകൾ ഭാഗത്തായി നിർമ്മാണം  പൂർത്തിയായി. മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കലും വീടുകളിലേക്കുള്ള പൈപ്പ് ലൈൻ പ്രവർത്തിയും ഉടൻ ആരംഭിച്ച് ഈ വേനൽ അവസാനത്തോടെ  പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു.

27 February 2019

പ്രിയ ഗുരുനാഥർക്ക് തങ്ങളുടെ കൈപ്പുണ്യത്താൽ തീർത്ത ഭക്ഷ്യ വിഭവങ്ങളും സമ്മാനങ്ങളും നൽകി ഒൻപതാം ക്ലാസുകാരുടെ വേറിട്ടൊരു ഫെയർവെൽ വിരുന്ന്

പ്രിയ ഗുരുനാഥർക്ക് തങ്ങളുടെ കൈപ്പുണ്യത്താൽ തീർത്ത ഭക്ഷ്യ വിഭവങ്ങളും സമ്മാനങ്ങളും നൽകി ഒൻപതാം ക്ലാസുകാരുടെ വേറിട്ടൊരു ഫെയർവെൽ വിരുന്ന്

ഒറിയോ കേക്ക്, മാർബിൾ പുഡ്ഡിങ് ,ബ്രിഞ്ചാൾ ബജ്ജി, ക്യാരറ്റ് ഹൽവ ,വാനില കേക്ക്, കോക്കനറ്റ് ട്രഫിൾ, പിസ, മാഗ്ഗി ബോഡ് ..... ഇങ്ങനെ നീണ്ടുപോവുന്നു ഭക്ഷ്യ വിഭവങ്ങളുടെ നിര. ഇതൊരു ഭക്ഷ്യമേളയുടെ വിശേഷമല്ല....വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ വർഷാവസാന ദിനത്തിൽ പ്രിയ ഗുരുനാഥർക്കായി  സ്വന്തമായി പാചകം ചെയ്ത വിഭവങ്ങളാണിവ.വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തമായി തയ്യാറാക്കിയ പലഹാരങ്ങൾ തങ്ങളുടെ പ്രിയ അദ്ധ്യാപകർക്ക് പങ്കുവച്ച് അനുഗ്രഹം വാങ്ങിയാണ് വിദ്യാർത്ഥിക്കൂട്ടം മടങ്ങിയത്.
കൂടാതെ, പഠിപ്പിക്കുന്ന ഓരോ അദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയും ഗുരുനാഥരുടെ ഓർമ്മകൾ ചുവരിൽ കടലാസുകളിൽ എഴുതിച്ചേർക്കുകയും ചെയ്തു.അദ്ധ്യാപകർ തങ്ങളുടെ ഓർമ്മകളും ചുവരിൽ എഴുതിച്ചേർത്ത് വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു.തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ എല്ലാ അദ്ധ്യാപകർക്കുമെത്തിച്ചാണ് സംഘം പരീക്ഷാ തിരക്കുകളിലേക്കായി സ്കൂൾ വിട്ടത്.

25 February 2019

പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് സ്റ്റേഷനാവുബോഴല്ല പോലീസ് ജനകിയനാവുബോഴാണ് ശരിക്കും അത് ജനമൈത്രി പോലീസ് സ്റ്റേഷനാവുന്നത്

പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് സ്റ്റേഷനാവുബോഴല്ല പോലീസ് ജനകിയനാവുബോഴാണ് ശരിക്കും അത് ജനമൈത്രി പോലീസ് സ്റ്റേഷനാവുന്നത്

പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് സ്റ്റേഷനാവുബോഴല്ല പോലീസ് ജനകിയനാവുബോഴാണ് ശരിക്കും അത് ജനമൈത്രി പോലീസ് സ്റ്റേഷനാവുന്നത്  അതിനൊരു ഉദാഹരണമാണ്  ഞങ്ങളുടെ എസ്.ഐ. സംഗീത് സാർ 

*സംഗീത്* സാർ എന്നാൽ ഇന്ന് വേങ്ങരയുടെ സമാധാന ജീവിതത്തിന് പറയുന്ന മറ്റൊരു നാമമാണ് വേങ്ങര പോലീസ് സ്‌റ്റേഷനിലെ കസേരയിൽ ഇതിനു മുൻബുള്ള  വർഷങ്ങളിലും ഒരു പാട് 
സബ്ഇൻസ്പെക്റ്റർമാർ വന്നു പോയിട്ടുണ്ട് പക്ഷെ അവർക്കൊക്കെ വേങ്ങരക്കാരുടെ മനസ്സിൽ ഇത്രയും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല വേങ്ങരയുടെ ട്രാഫിക്കിലും പ്രളയ കാലഘട്ടങ്ങളിലും അധികാരി എന്നതിൽ അപ്പുറം ഒരു വേങ്ങരക്കാരനായാണ് *സംഗീത്* സാറ് ജീവിച്ചത് എന്നും വേങ്ങരയെ കുരുക്കിയ ബ്ലോക്കിനെ തന്റെ ശൈലിയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയും വേങ്ങരയിലുടെ യാത്ര ചെയ്യുന്ന ഒരാളും മറക്കില്ല പ്രളയകാലഘട്ടങ്ങളിൽ രാത്രികളിൽ സ്വന്തം വീട്ടിൽ പോവാതെയും ഒന്നു ശരിക്കുറങ്ങാൻ പോലും  നിൽക്കാതെ ഭക്ഷണം പോലും ശരിക്ക് കഴിക്കാതെ ജനങ്ങളുടെ രക്ഷിക്കായ് ബോട്ടുകളും  മറ്റുള്ള രക്ഷാമാർഗങ്ങളും കിട്ടുന്ന എവിടെ നിന്നും സംഘടിപ്പിച്ചു നൽകി അതല്ലാം രമ്യമായി പരിഹരിക്കാനും രക്ഷാ മാർഗങ്ങളിൽ പങ്കെടുത്ത എല്ലാവരെയും ആദരിക്കാനും സമയം കണ്ടെത്താൻ കാണിച്ച മനസ്സ് ഒരു വേങ്ങരക്കാരന്റെ പോലെയാണ് പ്രവർത്തിച്ചത്
വേങ്ങരയുടെ സുരക്ഷക്കായ് ഒരു മുന്നാം കണ്ണായ കേമറ സ്ഥാപിക്കാനും അതിലൂടെ വേങ്ങരയുടെ നിയന്ത്രണം വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ വേങ്ങരയുടെ വിവിധ ഭാഗങ്ങളിലെ കുറ്റകൃത്യങ്ങളിലേക്ക് ഒരു നിയന്ത്രണം നൽകാൻ *സംഗീത്* സാറിന്റെ ഇടപെടൽ തെല്ലൊന്നുമല്ല ശ്രദ്ധിച്ചത് ഇതു പോലെ ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് നൽകി *സംഗീത്* സാർ
ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് ഓട്ടോ പോലുള്ള വാഹനങ്ങളെ പോലും ബുദ്ധിമുട്ടാക്കാതെ ശ്രദ്ധിച്ചു .


ഇന്ന് വേങ്ങരയിൽ നിന്നും പടിയിറങ്ങുമ്പോൾ ഇനി വരുന്ന കാലങ്ങളിൽ  വേങ്ങരക്കാരുടെ ഓർമ്മകൾക്ക്  പറയാനുള്ളത് വേങ്ങര മുൻബ് ഒരു എസ് .ഐ ഉണ്ടായിരുന്നു *സംഗീത് പുനത്തിൽ* മറക്കില്ല വേങ്ങരക്കാർ ആ നാമം
വീണ്ടും ഞങ്ങളുടെ സ്റ്റേഷനിലേക്ക് തിരിച്ചു വരാൻ വേണ്ടിയുള്ള  പ്രാർത്ഥനയോടെ  വേങ്ങര

22 February 2019

ചങ്ങാതിക്കൂട്ടം അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാരുടെ വീട് സന്ദർശിച്ചു

ചങ്ങാതിക്കൂട്ടം അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാരുടെ വീട് സന്ദർശിച്ചു 

പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാർക്ക് പിന്തുണയും ചങ്ങാത്തവും നൽകി ചങ്ങാതിക്കൂട്ടം അവരുടെ വീടുകളിൽ എത്തി.കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം അംഗങ്ങളാണ് സമ്മാനങ്ങളുമായി അവരുടെ വീടുകൾ സന്ദർശനം നടത്തിയത്. 

പ്രത്യേക പരിഗണനയർഹിക്കുന്ന വിഭാഗത്തിൽപ്പെട്ട കൂട്ടുകാരുടെ ഉന്നമനത്തിനും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതും ലക്ഷ്യമാക്കിയാണ് ചങ്ങാതിക്കൂട്ടം പദ്ധതി ഒരുക്കിയിരിക്കുന്നത്.


ഐ. ഇ. ഡി റിസോഴ്സ് ടീച്ചർ വിശാലം, സംഗീത പി. സുജിത്കമാർ, പ്രിൻസി , ഫാത്തി വ തസ്നി ,താഹിറ തസ്നി ,ഖൗലത്ത്, അബ്രാർ റഫീഖുദ്ദീൻ, ഇബ്രാഹിം എന്നിവർ നേതൃത്വ
കൊടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������