Labels

26 September 2020

കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും

 കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും


ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ട്രൂനാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച തുടങ്ങും. ഇതോടൊപ്പം മറ്റ് സർക്കാർ ആശുപത്രികളിൽനിന്നും ഇവിടേക്ക് അയക്കുന്നവരുടെ കോവിഡ് പരിശോധനയും നടത്താനാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീവിഷ്ണു അറിയിച്ചു.



കോവിഡ് വ്യാപനം വർധിക്കുകയും പരിശോധനാഫലം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യന്ത്രം പ്രവർത്തനം തുടങ്ങുന്നത്. യന്ത്രത്തിന്റെ സജ്ജീകരണങ്ങൾ പൂർത്തിയാക്കാനുണ്ടായതിനാലാണ് വൈകിയത്. കോവിഡ് പരിശോധനയ്ക്ക് പുറമേ ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എച്ച്.ഐ.വി., എച്ച് വൺ എൻ വൺ, മലേറിയ, ടി.ബി. തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ഈ യന്ത്രത്തിൽ നടത്താനാവും. രണ്ട് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. നേരത്തെ പെരിന്തൽമണ്ണയിലെത്തിച്ച യന്ത്രം നിലമ്പൂരിലേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് പുതിയ യന്ത്രം എത്തിച്ചത്. ആശുപത്രിയോടുചേർന്ന രക്തബാങ്കിൽ നിശ്ചിത തുക ഈടാക്കി കോവിഡ് പരിശോധന നേരത്തെ നടത്തുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കൽകോളേജിൽ തിരക്കേറുന്നത് കണക്കിലെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മാതൃ -ശിശു വിഭാഗം കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം

 സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം


ഒതുക്കുങ്ങൽ: വാഹനങ്ങൾ മോടികൂട്ടി നിരത്തിൽ ‘പ്രകടനം’ കാണിക്കുന്നവർ കരുതിയിരിക്കുക. മോട്ടോർവാഹന വകുപ്പ് പിറകിലുണ്ട്.

രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ റോഡിലിറങ്ങിയതിന്  ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം വാഹനവകുപ്പ് പിഴ ചുമത്തിയത് 1808 പേർക്ക്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ മാറ്റി അമിതശബ്ദത്തിൽ വാഹനമോടിച്ചതിനും അന്തരീക്ഷമലിനീകരണമുണ്ടാക്കിയതിനുമാണ് 1500 പേർക്കെതിരേ നടപടി. പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷത്തോളം രൂപ.

കുറഞ്ഞ മുടക്കിൽ എല്ലാം സുലഭം

മുതൽ 1000 രൂപവരെ മുടക്കിൽ വിവിധ വലുപ്പത്തിലും ശബ്ദത്തിലുമുള്ള സൈലൻസറുകൾ വിപണിയിൽ സുലഭമാണ്. കടകളിൽ ഇത്തരം സൈലൻസറുകളുടെ വിൽപ്പന തടയാൻ മോട്ടോർ വാഹനവകുപ്പിന് അധികാരമില്ല. ഇവ നിരത്തിലിറക്കിയാൽ പിഴചുമത്തി നിയമനടപടിയെടുക്കുകയാണിപ്പോൾ.

രൂപമാറ്റം വരുത്തുന്ന വാഹനത്തിന്റെ ഓരോഭാഗത്തിനും 5000 രൂപയാണ് പിഴ. ശബ്ദമലിനീകരണത്തിനും സൈലൻസർ മാറ്റിയതിനും അധിക പിഴയും അടയ്ക്കണം. വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാം.

പുകയാണ് പ്രശ്‌നം

വാഹനങ്ങളിൽനിന്ന് വരുന്ന ശബ്ദത്തേക്കാൾ പ്രശ്നം പുറത്തുവരുന്ന പുകയാണ്. വാഹനങ്ങൾ നിർമിക്കുമ്പോൾ മലിനീകരണവും വിഷവാതകങ്ങളുടെ ബഹിർഗമനവും നിയന്ത്രിക്കുന്നതിനായി സൈലൻസറിനുള്ളിൽ കാറ്റലിറ്റിക് കൺവേർട്ടർ ഘടിപ്പിക്കാറുണ്ട്. ഇതിൽ മാറ്റം വരുത്തുന്നതോടെ വിഷവാതകം പുറന്തള്ളുന്നതിന് നിയന്ത്രണമില്ലാതാകുന്നു.

സൈലൻസറുകൾ മാറ്റുന്നതോടെ വാഹനങ്ങളുടെ ശബ്ദവും ക്രമാതീതമായി വർധിക്കുന്നു. ഒരു ഇരുചക്രവാഹനത്തിന്റെ ശബ്ദം 80 ഡെസിബലിൽ കൂടാൻ പാടില്ല. എന്നാൽ, സൈലൻസർ മാറ്റുന്നതോടെ ഇത് 120 ഡെസിബലിൽ കൂടുതലാകും.

സ്‌കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും

 സ്‌കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും


മലപ്പുറം: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന സകൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ജൂണ്‍ മാസം മുതല്‍ വേതനം ലഭിക്കാത്തതുമൂലം ദാരിദ്യത്തിലും പട്ടിണിയിലുമാണെന്ന് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) മലപ്പുറം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.2017 മുതലുള്ള വേതചന വര്‍ദ്ധനവിന്റെ കുടിശ്ശിക സംഖ്യ സര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവിട്ടിട്ടും അത് അനുവദിക്കാന്‍ തയ്യാറാവുന്നില്ല. പ്രതിമാസം 10 ദിവസത്തെ വേതനമെങ്കിലും 5500 രൂപ ഉടന്‍ അനുവദിക്കുക, വേതന വര്‍ദ്ധനവിന്റെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒക്ടോബര്‍ 12 മുതല്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തും. ഇതിന്റെ ഭാഗമായി ഭരണപക്ഷത്തെ എല്ലാ എം എല്‍ മാര്‍ക്കും ജില്ലാ കമ്മിറ്റികള്‍ നിവേദനം നല്‍കി. പി. വി. അന്‍വര്‍ എം എല്‍ എ ക്ക് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. ജില്ലാ പ്രസിഡന്റ് കെ എം സുശീല, അബ്ദുള്ളക്കുട്ടി മമ്പാട്, പാറക്കല്‍ ശരീഫ്, ഹംസ എടക്കര, സുലൈഖ ഓടായിക്കല്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു

കൊളപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ വിജയോത്സവം - 20 സംഘടിപ്പിച്ചു

 കൊളപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ വിജയോത്സവം - 20 സംഘടിപ്പിച്ചു


ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. പി. ഉണ്ണുകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി എ പ്ലസ് ജേതാക്കളെയും എൻ എം എം എസ്,യു എസ് എസ്, എൽ എസ് എസ് നേടിയവരെയും ആധരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബൈദ കുപ്പേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ റിയാസ് കല്ലൻ, മെമ്പർ ശൈലജ പുനത്തിൽ, PTA പ്രസിഡന്റ്‌ കല്ലൻ റഷീദ്,  വൈസ് പ്രസിഡന്റ്‌ പികെ. റഷീദ്, MTA പ്രസിഡന്റ്‌ റസിയ എന്നിവർ ഉപഹാരങ്ങൾ നൽകി.

അഞ്ചാംതവണയും 100%വിജയം നേടിയ സ്‌കൂളിനുള്ള വ്യാപാരി വ്യവസായി കൊളപ്പുറം യൂണിറ്റ് ഏകോപന സമിതിയുടെ ഉപഹാരം യൂണിറ്റ് ഭാരവാഹികളായ ചോലക്കൽ മൂസ, സി. കെ. അയ്യപ്പൻ, അഭിലാഷ് സേവന, കെ. മുസമ്മിൽ, വി.ഫഖ്റുദ്ധീൻ എന്നിവർ ചേർന്ന് നൽകി.

HM ഇന്ദിര. ടി സ്വാഗതവും വിജയഭേരി കോർഡിനേറ്റർ പി. അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി


അബ്ദുറഹിമാൻ നഗർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസിലേക്ക് ട്രാക്ടർ മാർച്ച് നടത്തി.ഹംസതെങ്ങിലാൻ, കെ.കെ.രാധാകൃഷ്ണൻ, പി.സി.ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, പി.കെ.മൂസഹാജി, സി.കെ.ആലസ്സൻ കുട്ടി, സി.പി മൊയ്ദീൻ കുട്ടി.കെ.എം.ശ്രീധരൻ.അഷ്ക്കറലി പി.പി,സക്കീർ ഹാജി,മൊയ്ദീൻ കുട്ടി മാട്ടറ.ഷമീർ കാബ്രൻ.സുലൈഖ മജീദ്.ഹസ്സൻ പി.കെ,അശോകൻ .സി, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, ഷൈലജ പുനത്തിൽ, ചാത്തമ്പാടൻ സൈദലവി,പ്രമോദ് ചാലിൽ,സുരേഷ് മമ്പുറം, ജാഫർ മമ്പുറം ,അസീസ് കാബ്രൻ ,ചന്ദ്രൻ സി, സമദ് പുകയുർ, അഫ്സൽ ചെണ്ടപ്പുറായ,സവാദ് സലിം, മുഹമ്മദ് ബാവ, കുഞ്ഞാത്തൻ പുതിയത് പുറായ, അഹമ്മദ് തിരുത്തി,അബ്ദുപ്പ എൻ കെ, ചെമ്പൻ മുഹമദലി, എന്നിവർ നേതൃത്വം നൽകി.

25 September 2020

കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ

 കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ



വേങ്ങര: സർക്കാർ ആശുപത്രികളിലാണ് ചികിത്സയെങ്കിൽ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യം. സ്വകാര്യ ആശുപത്രികളിൽ ഭക്ഷണം മുതൽ നഴ്‌സുമാരും ഡോക്ടർമാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ പണംവരെ രോഗി നൽകണം. ഒരാൾക്ക് 60,000 മുതൽ നാലും അഞ്ചും ലക്ഷംവരെ രൂപ ചെലവുവരാം.

സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടിവരുമ്പോഴും അപൂർവംചിലർ മാത്രമാണ് കൊറോണ ഇൻഷുറൻസ് എടുത്തവർ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചതനുസരിച്ച് രാജ്യത്തെ പ്രമുഖ ജനറൽ -ആരോഗ്യ ഇൻഷുറൻസ് കമ്പനികളെല്ലാം കൊറോണ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയിട്ടുണ്ട്. 500 രൂപമുതൽ 5000 രൂപവരെ പ്രീമിയം അടച്ചാൽ അമ്പതിനായിരംമുതൽ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കുന്നതാണ് പോളിസികൾ.അജ്ഞതയാണ് പ്രശ്‌നം


കൊറോണ ഇൻഷുറൻസ് പോളിസി സംബന്ധിച്ച അജ്ഞതയാണ് ഇതിന് വേണ്ടത്ര പ്രചാരം കിട്ടാത്തതിന് കാരണം. രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി അനിവാര്യമാണ്.

സമസ്ത പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ചു

 സമസ്ത പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ചു


സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷ 2021 ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടത്തുന്നത്. 2020 നവംബർ രണ്ടുമുതൽ ഡിസംബർ ഒന്നുവരെ ഫീസ് അടയ്ക്കാം. അപേക്ഷയും ഫീസും ഓൺലൈൻ മുഖേനയാണ് സ്വീകരിക്കുക. www. online.samastha.info സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാബോർഡ് യോഗത്തിൽ ചെയർമാൻ എം.ടി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു.


ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.

കര്‍ഷക ദ്രോഹ ബില്ലിനെതിരെ പിഡിപി പ്രതിഷേധ റാലി

 കര്‍ഷക ദ്രോഹ ബില്ലിനെതിരെ പിഡിപി പ്രതിഷേധ റാലി


പറപ്പൂര്‍: രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന നാടിന്റെ നട്ടെല്ലായ കര്‍ഷകരെയും കൃഷിയെയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനും കര്‍ഷക സമൂഹത്തെ ഒറ്റു കൊടുക്കാനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പിഡിപി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ പാലാണിയില്‍ പ്രതിഷേധ റാലി നടത്തി. കുറ്റിത്തറ പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ആരംഭിച്ച റാലി പാലാണിയില്‍ സമാപിച്ചു.

കുരുണിയന്‍ ചേക്കു, ത്വാഹ പൂന്തിരുത്തി ,നസീര്‍ ചെമ്പകശ്ശേരി ,ഷാജഹാന്‍ ,അബ്ദു റഹൂഫ് പാലാണി ,പി ടി കുഞ്ഞുമുഹമ്മദ് ,സിദ്ധീഖ് കുരിക്കള്‍ ബസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വരണിക്കുളങ്ങര - വാളക്കുട റോഡ് കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു

 വരണിക്കുളങ്ങര - വാളക്കുട റോഡ്  കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു


കണ്ണമംഗലം ഗ്രാമപഞ്ചായത്  വരണിക്കുളങ്ങര - വാളക്കുട റോഡ് 2018 -19 വർഷത്തെ കെ എൻ എ  ഖാദർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവിൽ പ്രവൃത്തി പൂർത്തിയാക്കിയ റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.ബ്ലോക് പ്രസി ,ചാലിൽ ബേബി (പ്രസി. പഞ്ചായത്ത്), സലീം മാസ്റ്റർ പുള്ളാട്ട് ( വൈസ് : പ്രപഞ്ചായത്ത് ) , പുളിക്കൽ അബൂബക്കർ മാസ്റ്റർ, റസാഖ് കൊമ്പത്തിയിൽ , ഷരിഫ PE, ബേബി ശ്രീ , അരീക്ക കുങ്ങുട്ടി, c കുട്ട്യാലി , പുള്ളാട്ട് കുഞ്ഞിപ്പാ, ചുക്കൽ കലാം, മനാട്ടിൽ സൈതലവി, പുള്ളാട്ട് അബ്ദൂ, പൂള്ളാട്ട് ആപ്പ,  പുള്ളാട്ട് മുസ്ഥഫ, പുള്ളാട്ട് മുജീബ്, cm.വിശ്വഭരൻ , അരീൻ സംഷുമാസ്റ്റർ, മുഹമ്മദ് കുട്ടി KT,

PP കുഞ്ഞി മൊയ്തീൻ കുട്ടി മാസ്റ്റർ, കുഞ്ഞഹമ്മദ് PT, മുഹമ്മദ് റാഫി , EK, മൂജീബ്, വേലായുധൻ സിദ്ദീഖ് M. കുട്ടൻ എം തുങ്ങിയവർ സംബന്ധിച്ചു.

മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം

 മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം


കണ്ണമംഗലം: കഴിഞ്ഞ 30 വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം. നൂറിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ഈ റോഡ് പ്രദേശ വാസികളായ പുള്ളാട്ട്, വടക്കീൽ കുടുംബങ്ങൾ 50 ലക്ഷത്തിലധികം വിലവരുന്ന ഭൂമി സൗജന്യമായി ഗവൺമെന്റിന് വിട്ടുനൽകിയതിലൂടെ KNA കാദർ MLA യുടെ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.

ഉൽഘാടനം:KNA KADHER MLA

അദ്ധ്യക്ഷൻ: ചാക്കീരി കുഞുട്ടി

സ്വാഗതം: പുള്ളാട്ട് റാഫി

നന്ദി: പുള്ളാട്ട് കുഞ്ഞിപ്പ.

പങ്കെടുത്തവർ: പുള്ളാട്ട് ഷാഫി, പുള്ളാട്ട് അഹമ്മദ് കുട്ടി പുള്ളാട്ട് മുസ്തഫറസാഖ് കൊബത്തിയിൽ, സൈതലവി, വിശ്വംഭരൻ, മുജീബ്

24 September 2020

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 763 പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 750 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ കുറഞ്ഞു വരികയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി


തിരൂരങ്ങാടി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കക്കാട് ദേശീയപാതയോരത്തുള്ള ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയെടുത്തു

കക്കാട്ടെ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യവിഭാഗം അറിയിച്ചു.


പരിശോധനയ്ക്ക് മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ചന്ദ്രൻ, ജെ.എച്ച്.ഐമാരായ എം. സന്തോഷ്‌കുമാർ, കെ.വി. അൻവർ, പി.വി. അനുപമ തുടങ്ങിയവർ നേതൃത്വംനൽകി.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ

 ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ


ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു.

പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി.


കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്.


നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്‌, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം

കിളിനക്കോട് മിനി റോഡ് റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കണം;കെ എൻ എ ഖാദർ എം എൽ എ

 കിളിനക്കോട് മിനി റോഡ് റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കണം;കെ എൻ എ ഖാദർ എം എൽ എ


കിളിനക്കോട്: കാലവർഷക്കെടുതിയിൽ ആകെ  തകർന്നു ഗതാഗത യോഗ്യമല്ലാതെ ആയിരിക്കുന്ന കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട്  മിനി റോഡ് അടിയന്തരമായി റീടാറിങ് ചെയ്യുന്നതിനാവശ്യമായ 15 ലക്ഷം രൂപ ഫണ്ട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ഫണ്ടിൽനിന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ.സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരന് കത്തുനൽകി ആവശ്യപ്പെട്ടു.എംഎൽഎയുടെ നിർദ്ദേശപ്രകാരം വേങ്ങര ബ്ലോക്ക് എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ നന്ദകുമാർ എംഎൽഎയുടെ പി എ അസീസ് പഞ്ചിളി എന്നിവർ സ്ഥലം സന്ദർശിച്ചു. ആവയിൽ ഉമ്മർ ഹാജി,യുഎൻ അബ്ദുൽമജീദ്,ഇ ലത്തീഫ് മിനി കാപ്പ്,മുസ്തഫ കൂത്തോട്,യു പി അലവിക്കുട്ടി ഹാജി,Un അബ്ദുൽ അസീസ്,അയ്യൂബ് കെ,സുൽഫീക്കർ യുകെ,അബ്ദുൽകരീം കെ എന്നിവർ നേതൃത്വം നൽകി.

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം

 കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം


കൂരിയാട്: കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരിയാട് പാടവരമ്പിൽ കർഷക ബില്ല് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു. 

കെ.പി.സി.സി അംഗം പി.എ ചെറീത് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.വി ഹുസൈൻ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ പി.പി.സഫീർബാബു,രാധാക്രിഷ്ണൻ‌മാഷ്,പി.പി.ആലിപ്പു,റിയാസ് കല്ലൻ,അജ്മൽ വെളിയോട്, മുജീബ് അമ്പാളി,ഷാക്കിർ കെ.കെ,ഷാഫി കൊളപ്പുറം,ഹാരിസ് പുളിക്കൽ,അസീസ് കൈപ്രൻ,നൗഷാദ് വാളക്കുട,ഷുഹൈബ് മോൻ കരുവള്ളി,റഫീഖ് ചാക്കീരി,എന്നിവർ സംസാരിച്ചു.

മുസ്തഫ കെ.വി,അബ്ദു പാറമ്മൽ,കോയ ചെമ്പൻ,ഷക്കീർ ചെമ്പൻ,മജീദ് ആലുങ്ങൽ,റഫീഖ് പൂവഞ്ചേരി,അഷ്റഫ് ആവയിൽ,അനിൽ,അമീർ ചോലക്കൻ,ഷബീർ.പി .പി,ഇസ്മായീൽ,മുജീബ് ചോലക്കൻ,രവി.സി.എം എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽ അഞ്ച് ട്രാൻസ്ഫോർമേറുകൾ നാളെ ഉദ്ഘാടനം ചെയ്യുന്നു

 വേങ്ങരയിൽ അഞ്ച് ട്രാൻസ്ഫോർമേറുകൾ നാളെ ഉദ്ഘാടനം ചെയ്യുന്നു


വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അഞ്ചു  ട്രാൻസ്‌ഫോമറുകളും അനുബന്ധ ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. ട്രാൻസ്ഫോർമേറുകൾ ചാർജ് ചെയ്യുന്നു. പരിപാടി നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് A P ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം  നിർവഹിക്കുന്നതാണ്. 

  രാവിലെ 11 മണിക്ക് യതീംഖാന,11.30 നു മുതുവിൽകുണ്ട്,ഉച്ചക്ക് ശേഷം 3 മണിക്ക് മനാട്ടി പറമ്പ്,3.30 നു കുണ്ടൂർ ചോല,4 pm നു പാലചിറമാട് എന്നീ സമയങ്ങളിൽ ഉദ്ഘാടന ചടങ്ങ് നടക്കും.

ചടങ്ങിൽ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ. പി. വേലായുധൻ സംബന്ധിക്കും.ഇതു മൂലം വൈദ്യുതി ബോർഡിന് വിതരണ നഷ്ടം  കുറയും എന്നതിന് പുറമെ  ഉപഭോക്താക്കൾക്ക് ഗുണമേന്മ ഉള്ള വൈദ്യുതി നൽകുവാനും   സാധിക്കും. 

കൂടാതെ വേങ്ങര ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വേങ്ങരയിലെ ജനങ്ങൾക്ക് വേണ്ടി KSEB യുടെ  PMU പദ്ധതിയിൽ ഉൾപ്പെടുത്തി 401 മീറ്റർ 11kV ലൈൻ വലിച്ചു 100kVA ട്രാൻസ്‌ഫോർമർ വേങ്ങര കോങ്ങാം പറമ്പിൽ  സ്ഥാപിച്ചു .25.09.2020 നു വെള്ളിയാഴ്ച രാവിലെ 10:30 നു കോങ്ങാംപറമ്പിലെ ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതാണ്.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതി:

 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതി:


ഊരകം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വികസന പദ്ധതിയുടെ ഭാഗമായി ഊരകം മേൽ മുറി പഞ്ചായത്ത് പടിയിലുള്ള ജി എൽ പി സ്കൂളിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ഫർണീച്ചർ വിതരണ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കിരി അബ്ദുൽ ഹഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര  ബ്ലോക്ക് ഡിവിഷൻ മെമ്പർ പി പി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.സ്നേഹോപഹാരം വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡിവിഷൻ മെമ്പർ പി പി ഹസ്സന് നൽകി. ഹെഡ് മാസ്റ്റർ ഇബ്രാഹിം പനമ്പുഴ ,പി കെ അഷ്റഫ് , അദ്ധ്യാപകർ  ആശംസകളർപ്പിച്ചു.

പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ

 പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ


പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച്‌ കഴുകാതെ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ജാഗ്രത പാലിക്കുക. കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്.


റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്‌, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്.


ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.


അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്ബ് വന്ന് ഉപയോഗിച്ച്‌ നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്ബോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ അണുക്കള്‍ എന്നിവ നമ്മുടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.


ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്ബോഴും കളര്‍ ചെയ്യുമ്ബോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം.

എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ

 എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ


വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം NSS യൂണിറ്റ് വലിയോറ മനാട്ടിപ്പറമ്പ്  "റോസ് മനാർ"  അഗതിമന്ദിരത്തിലേക്ക് ആവശ്യമായ സ്കൂൾ  പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ,ഭക്ഷണ സാധനങ്ങൾ ,മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് കൊടുത്തു. ഈ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ NSS വളണ്ടിയർമാർ പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ NSS ദിനമായ സെപ്റ്റംബർ 24 ന്   സമാഹരിച്ച വിഭവങ്ങൾ "റോസ്  മനാർ" അഗതിമന്ദിരത്തിൽ വിതരണം ചെയ്തു  .ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച  കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരുന്നു  വളണ്ടിയർമാർ വിഭവ സമാഹരണം നടത്തിയതും വിതരണം  ചെയ്തതും.ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീകൃഷ്ണദാസ് പി ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ശ്രീ സെബീർ അലി എം ,ലീഡർമാരായ ജൂനൈദ് കെ , മുഫീദ എം പി , മുഹമ്മദ് ഫഹദ്, ഫാത്തിമ ഹിബ എം എന്നിവർ നേതൃത്വം നൽകി.

ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)

 ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)


മലപ്പുറം: രക്ത ബാങ്കുകളിൽ കോവിഡ്-19 സാഹചര്യത്തിൽ  രക്തത്തിന്റെ ദൗർലഭ്യത ഏറിവരുന്നു.അപകടങ്ങൾ, ശസ്ത്രക്രിയകൾ, ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് രക്തം അത്യാവശ്യമാണ്. 

 കൊറോണ ഭീതി മൂലം രക്തദാതാക്കൾ ഹോസ്പിറ്റലിൽ എത്തുന്നതിന് മടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. 

 സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ജനകീയ രക്തദാന സേന (PBDA) ഒക്ടോബർ 1 വ്യാഴായ്ച ജില്ലയിലെ മൂന്നിടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്.

ഏ ആർ നഗറിൽ നാസ്ക് ആർട്സ് & സ്പോർട്സ് ക്ലബും PBDA യും സംയുക്തമായി കുറ്റൂർ നോർത്തിലെ ഹൈഗ്രേഡ് കോളേജിൽ വെച്ച് നടത്തപ്പെടും.അതേ പോലെ പെരിന്തൽമണ്ണ മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലുമായിരിക്കും ഇതേ ദിവസം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. PBDA മലപ്പുറം ജില്ല ചീഫ് കോർഡിനേറ്റർ  അബ്ദു റഹ്മാൻ കൊളപ്പുറത്തിന്റെ അദ്യക്ഷധയിലുള്ള യോഗത്തിൽ, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ ശബീർ അരീക്കൻ സ്വാഗതവും, PBDA ഉത്തരമേഖല കോർഡിനേറ്റർ നിയാസ് മഞ്ചേരി ഉദ്ഘാടനവും, PBDA സ്റ്റേറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ ഷാജഹാൻ ആലുമൂട്ടിൽ പരിപാടിയുടെ പ്രഖ്യാപനവും, PBDA GCC ചീഫ് കോർഡിനേറ്റർ ശരീഫ് കൈനിക്കര വിഷയാവതരണവും, PBDA പാലക്കാട് ജില്ല ചീഫ് കോർഡിനേറ്റർ മുനീർ കരങ്ങനാട് ആശംസയും, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ കെ ടി എം റിയാസ് പുതിയങ്ങാടി നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പിൽ കഴിയുന്ന എല്ലാവരും പങ്കെടുക്കണമെന്നും വരുന്നവർ താഴെയുള്ള നബറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും നേതൃത്വം അറിയിച്ചു.

മഞ്ചേരി- 

നിയാസ് മഞ്ചേരി 9061544454

ഏ ആർ നഗർ-

ശബീർ അരീക്കൻ 9544228017

പെരിന്തൽമണ്ണ- 

മുനീർ കരങ്ങനാട് 9947130919

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������