Labels

23 September 2017

ജില്ലയുടെ മുഖ്യ ജലസ്രോതസ്സ് വേണം, കടലുണ്ടിപ്പുഴയ്ക്ക് ഒരു കര്‍മ പദ്ധതി




വേങ്ങര > സെപ്തംബര്‍ 24ന്  ഐക്യരാഷ്ട്രസഭാ ആഭിമുഖ്യത്തില്‍ ലോകത്തെങ്ങുമുള്ള നദികളുടെ സംരക്ഷണം ഓര്‍മപ്പെടുത്തുന്ന ദിനം. ഓരോ നദികളിലെയും നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുക മാത്രമല്ല, നദീജലം ഭീതിതമായ നിലയില്‍ മലിനമായിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. കേരളത്തിലെ നദികളുടെ വലുപ്പത്തില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന കടലുണ്ടിപ്പുഴയും ഏറെ മലിനമായിക്കൊണ്ടിരിക്കയാണ്.
മലപ്പുറം ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് കടലുണ്ടിപ്പുഴ. ചേരക്കൊമ്പന്‍ മലനിരകളില്‍ കരുവാരക്കുണ്ടിന് സമീപത്തുനിന്ന് ഉത്ഭവിക്കുന്ന കരിമ്പുഴയും എരട്ടക്കൊമ്പന്‍ മലനിരകളില്‍ തിരുവിഴാംകുന്നില്‍നിന്ന് ഉത്ഭവിക്കുന്ന വെള്ളിയാറും ചേര്‍ന്നതാണ് 120 കിലോമീറ്റര്‍ നീളമുള്ള കടലുണ്ടിപ്പുഴ. കടലുണ്ടിപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് കടലുണ്ടിയിലാണ്. ഇത് മലിനമാക്കുന്നതോടെ നശിച്ചുകൊണ്ടിരിക്കുന്നത് കടലുണ്ടി പക്ഷിസങ്കേതവും.
നവംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള സമയത്ത് സൈബീരിയ അടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറുപത്തിനാലിനങ്ങളിലുള്ള പക്ഷികളാണ് ഇവിടെയെത്തുന്നത്. സമീപകാലത്ത് പക്ഷികളുടെ വരവ് കുറഞ്ഞുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.  ഒരു പ്രജനനകാലത്തിനുവേണ്ടിയാണ്  ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്ന് ഇവിടെ പക്ഷികള്‍ എത്തുന്നത്. പുഴ മലിനമാകുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടും. ....

കോണ്‍ഗ്രസ് യുവ എം.എല്‍.എമാര്‍ വേങ്ങരയില്‍ .....



വേങ്ങര : വേങ്ങരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുമെത്തുന്നു. ഇവര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കിയതായി ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, കെ.പി.സി.സി. സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. അബ്ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു. കെ.എസ്. ശബരിനാഥ് (എ.ആര്‍. നഗര്‍), വി.പി. സജീന്ദ്രന്‍ (കണ്ണമംഗലം), റോജി എം. ജോണ്‍ (ഊരകം), സണ്ണി ജോസഫ് (വേങ്ങര), എല്‍ദോസ് കുന്നത്തുള്ളി (പറപ്പൂര്‍), അനില്‍ അക്കര (ഒതുക്കുങ്ങല്‍) എന്നീ എം. എല്‍.എമാര്‍ക്കാണ് ചുമതലയുള്ളത്.....

വേങ്ങര തിരഞ്ഞെടുപ്പ്: നിലപാട് അബ്ദുനാസര്‍ മദനി പ്രഖ്യാപിക്കും -പി.ഡി.പി


വേങ്ങര തിരഞ്ഞെടുപ്പ്: നിലപാട് അബ്ദുനാസര്‍ മദനി പ്രഖ്യാപിക്കും -പി.ഡി.പി ..
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിനിലപാട് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്ന് പി.ഡി.പി. ജില്ലാകമ്മിറ്റി പറഞ്ഞു. വേങ്ങര വ്യാപാരഭവനില്‍ച്ചേര്‍ന്ന വേങ്ങര നിയോജകമണ്ഡലം കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ജനറല്‍സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനസെക്രട്ടറി യൂസഫ് പാന്ത്ര അധ്യക്ഷനായി. നൗഷാദ് തിക്കോടി, വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, സലാം മൂന്നിയൂര്‍, ശശി പൂവന്‍ചിന, കെ.സി. അബൂബക്കര്‍, അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു......

സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുന്നു -കുമ്മനം




വേങ്ങര: തോമസ്ചാണ്ടിയുടെ അഴിമതി മൂടിവെക്കുകവഴി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കായലും വയലും നികത്തിയും മാത്തൂര്‍ ദേവസംഭൂമി കൈയേറിയും ചാണ്ടി നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് പിണറായി. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം, ഉജ്വല പദ്ധതി തുടങ്ങിയ ജനക്ഷേമ പദ്ധതികളോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജെ.എസ്.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി രാജന്‍ബാബു, വി.വി. രാജേന്ദ്രന്‍, പി. സുരേഷ്ബാബു, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എന്‍. ശിവരാജന്‍, കെ. പ്രേമന്‍, രവി തേലത്ത്, എ. സുബ്രഹ്മണ്യന്‍, മഠത്തില്‍ രവി എന്നിവര്‍ പ്രസംഗിച്ചു.

ഗതാഗതം നിയന്ത്രിക്കാന്‍ ട്രോമാകെയറും ...




ചെമ്മാട്: ഗതാഗതക്കുരുക്ക് രൂക്ഷമായ ചെമ്മാട്ട് പോലീസിനെ സഹായിക്കാന്‍ ഇനി ട്രോമാകെയര്‍ പ്രവര്‍ത്തകരും സേവനത്തിനുണ്ടാകും. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പോലീസുകാരും ഹോംഗാര്‍ഡും ഇല്ലാത്തത് ഏറെ ദുരിതം തീര്‍ത്തിരുന്നു. എസ്.ഐ. വിശ്വനാഥന്‍ കാരയിലിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സ്റ്റേഷന് കീഴിലെ ട്രോമാകെയര്‍ യൂണിറ്റ് സേവനത്തിനിറങ്ങിയിരിക്കുന്നത്. ചെമ്മാട്ടെ പ്രധാന ജങ്ഷനുകളില്‍ പത്തുപേരാണ് ശനിയാഴ്ച ഗതാഗത നിയന്ത്രണത്തിനെത്തിയത്. മമ്പുറം നേര്‍ച്ചയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരെ സേവനത്തിറക്കുമെന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു


എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജലീല്‍ നീലാമ്പ്ര മുഖ്യ രക്ഷാധികാരിയായി 313 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി വി ടി ഇക്‌റാമുല്‍ഹഖ്, എ കെ അബ്ദുല്‍മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, എ കെ സൈതലവിഹാജി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍ (രക്ഷാധികാരികള്‍), അരീക്കന്‍ ബീരാന്‍കുട്ടി (ചെയര്‍മാന്‍), കല്ലന്‍ അബൂബക്കര്‍ (വൈസ് ചെയര്‍മാന്‍), എം അബ്ദുല്‍ബാരി(ജനറല്‍ കണ്‍വീനര്‍), പി എം ഷെരീഖാന്‍ (കണ്‍വീനര്‍), എം മുസ്തഫ(ഖജാന്‍ജി), വിവിധ വകുപ്പുകളുടെ കോ-ഓഡിനേറ്റര്‍മാരായി കെ ബീരാന്‍കുട്ടി, എം ജലീല്‍, ഇ കെ നാസര്‍, എം ഖമറുദ്ദീന്‍, നൗഷാദ് ചുള്ളിയന്‍, കെ എം മുസ്തഫ, ടി നൗഷാദ്, കെ പി എ വഹാബ്, കെ ഷാജഹാന്‍, വി എം ബഷീര്‍, കെ എം ഹനീഫ, മജീദ് ചുള്ളിയന്‍, എം റഫീഖ്, പി കെ അബൂബക്കര്‍, കെ ഹനീഫ, എം എഫ് ഫുആദ്, എം ഇക്‌റാം, കെ കെ മുസ്തഫ, സി പി എ റഹീം, പി ആരിഫ മുസ്തഫ, പി സൈനബ കരീം, സി പി ഷരീഫ റഹീം, പി മുസ്തഫ, നാസര്‍ കോറാടന്‍, കെ കോയ എന്നിവരെയും തിരഞ്ഞെടുത്തു.

22 September 2017

വേങ്ങരയിലേത് സർക്കാരിനെതിരെയുള്ള വിധിയെയുത്താവും :ഉമ്മൻ ചാണ്ടി



വങ്ങര: പൊതുജനങ്ങളുടെ താത്പര്യംമറന്ന് പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താവും വേങ്ങര ഉപതിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

വേങ്ങര എ.ആര്‍. നഗറില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളെല്ലാം തകര്‍ന്നു. ആരോഗ്യരംഗം കുത്തഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗം കലുഷിതമായി. പുതിയ ഒരു പദ്ധതിപോലും തുടങ്ങിയിട്ടില്ല.

ആകെ ഉണ്ടായത് ബാറുകള്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കാടേങ്ങല്‍ അസീസ് ഹാജി അധ്യക്ഷതവഹിച്ചു. ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, എന്‍. പ്രേമചന്ദ്രന്‍, അനൂപ്‌ജേക്കബ്, എ.പി. അനില്‍കുമാര്‍, സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, പി. ഉബൈദുള്ള, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, കെ.പി. അബ്ദുള്‍മജീദ്, ഡോ. എം. ഹരിപ്രിയ, മനോജ്, ഇ. മുഹമ്മദ് കുഞ്ഞി, ടി.കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.....

പത്രിക നല്കിയത് 14പേർ


വേങ്ങര: പത്രിക നൽകിയത്
മലപ്പുറം: ഒക്ടോബര്‍ 11-ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 14 പേര്‍. അഞ്ചുപേര്‍ ഡെമ്മികളാണ്. പത്രികാ സമര്‍പ്പണത്തിനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഖാദറിന് വിമതനും പത്രിക നല്‍കിയിട്ടുണ്ട്. എസ്.ടി.യു. മുന്‍ ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ കറുമണ്ണില്‍ ഹംസയാണ് അവസാനദിവസം സ്വതന്ത്രനായി പത്രിക നല്‍കിയത്. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ.), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ശിവദാസന്‍ (ശിവസേന), എം.വി. ഇബ്രാഹീം (ഇന്ത്യന്‍ ഗാന്ധിയന്‍പാര്‍ട്ടി), കെ. പത്മരാജന്‍ (സ്വത.) എന്നിവരും രംഗത്തുണ്ട്. കഴിഞ്ഞതവണ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അബ്ദുല്‍ ഹഖ് (മുസ്ലിംലീഗ്), അലവിക്കുട്ടി (എല്‍.ഡി.എഫ്.), സുബ്രഹ്മണ്യന്‍ (ബി.ജെ.പി.), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ.), ശിവപ്രസാദ് (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) എന്നിവരാണ് ഡെമ്മി സ്ഥാനാര്‍ത്ഥികള്‍. 25-ന് സൂക്ഷ്മപരിശോധന നടക്കും. 27വരെ പത്രിക പിന്‍വലിക്കാം. ഒക്‌ബോടര്‍ 15-ന് വോട്ടെണ്ണും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വനിതാ സ്ഥാനാര്‍ഥിയില്ല
മലപ്പുറം: പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കിടെ നടക്കുന്ന വേങ്ങര തിരഞ്ഞെടുപ്പില്‍ പേരിനുപോലും വനിതാ സ്ഥാനാര്‍ഥിയില്ല. മൂന്ന് മുന്നണികളോ ചെറുകക്ഷികളോ വനിതകളെ മത്സരിപ്പിക്കുന്നില്ല. വേങ്ങ

സംഘപരിവാര കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരും: പി അബ്ദുൽ മജീദ് ഫൈസി


സംഘപരിവാര കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരും: പി അബ്ദുൽ മജീദ് ഫൈസി

വേങ്ങര: ന്യൂനപക്ഷങ്ങളെയും മുസ്ലിംകളെയും ഉൻമൂലനം ചെയ്തു കൊണ്ടിരിക്കുന്ന സംഘപരിവാരത്തോട് കാണിക്കുന്ന കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരുമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. വേങ്ങരയിൽ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ജലീൽ നീലാമ്പ്ര, ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റുമാരായ വി ടി ഇക്റാ മുൽ ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ ബാബു മണി കരുവാരക്കുണ്ട്, അരീക്കൻ ബീരാൻ കുട്ടി, ടി എം ഷൗക്കത്ത്, ക്യഷ്ണൻ എരഞ്ഞിക്കൽ, വിമൻ ഇന്ത്യാ മുവ്മെന്റ് ജില്ലാ സെക്രട്ടറി സി കെ സൽമ, സ്ഥാനാർഥി അഡ്വ.കെ സി നസീർ, മണ്ഡലം സെക്രട്ടറി പി എം ഷെരീ ഖാൻ സംസാരിച്ചു.

'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല:ലീഗ് റിബൽ


'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല'; വേങ്ങരയില്‍ ലീഗിന് വെല്ലുവിളിയായി യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി
വേങ്ങര. 'നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല,  ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം.  യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ ഹംസ പറഞ്ഞു.

വികാരപരമായ തന്ത്രമാണ് ഖാദര്‍ പയറ്റിയത്. തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റിയാണ് ഖാദര്‍ സീറ്റ് തരപ്പെടുത്തിയത്.  തികച്ചും ജനാധിപത്യവിരുദ്ധമാണ് ഈ തന്ത്രം. വേങ്ങരയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിശ്വാസവും ഇതുതന്നെ. അവരുടെ പിന്‍ബലം തനിക്കുണ്ട്. വേങ്ങരക്കാര്‍ ഖാദറിനെ പിന്തുണയ്ക്കുന്നില്ല. പിന്നെന്തിന് അദ്ദേഹത്തെ മത്സരിപ്പിക്കണം. കൊണ്ടോട്ടിയില്‍ 2001നുശേഷം ഖാദറിന് അവസരം നിഷേധിച്ചത് നാട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ്. 2016ല്‍ വള്ളിക്കുന്നില്‍ സീറ്റ് നല്‍കാത്തതും പ്രാദേശിക വികാരം പറഞ്ഞ്.വരണാധികാരിക്ക് മുമ്പാകെ അദ്ദേഹം പത്രിക സമർപിച്ചു 

കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും


വേങ്ങര: കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും :22 Sep 2017, 09:43
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഇത് സംബന്ധിച്ച് ബി.ഡി.ജെ.എസ് ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. എന്‍.ഡി.എയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്നതിനാലാണ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര സഹ മന്ത്രിയാക്കിയതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞത്. എന്‍.ഡി.എയില്‍ തുടര്‍ന്നിട്ടും ബി.ഡി.ജെ.എസിനോട് ബി.ജെ.പി നേതൃത്തിന് സവര്‍ണാധിപത്യ നിലപാടാണുള്ളതെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ വിട്ട് പോരാന്‍ ബി.ഡി.ജെ.എസ് തയ്യാറാവണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വേങ്ങരയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
ബി.ഡി.ജെ.എസ് വിട്ട് നില്‍ക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളില്‍  ഒന്ന് കൂടിയായ വേങ്ങരയില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി എസ്.ഡി.പി.ഐയും തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണവുമായുണ്ട്.
മൂന്നാം സ്ഥാനത്തെത്തുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയില്‍ തന്നെ ബി.ജെ.പിയുടെ സൗമ്യ മുഖമായ കെ.ജനചന്ദ്രന്‍ മാസ്റ്ററേയാണ്  സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. സംസ്ഥാ...



ബി ജെ ഡി എസ് ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ:കുമ്മനം


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ഡി.ജെ.എസ് ഉന്നയിച്ച കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേങ്ങരയിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ച് തനിക്കറിയില്ല. നിലവിൽ അദ്ദേഹവുമായി പ്രശ്‌നങ്ങളൊന്നുമില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം നൽകിയ പേര് തന്നെയാണ് കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  വേങ്ങര, ബി.ഡി.ജെ.എസ്,

21 September 2017

ഇടത് പക്ഷം എനിക്കും വിരുന്നൊരുക്കേണ്ടി വരും :കെ എൻ എ ഖാദർ


  വേങ്ങര: ഇടതുപക്ഷക്കാരനായിരുന്ന കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ വിരുന്നൊരുക്കി സത്കരിച്ച ഇടതുപക്ഷം വേങ്ങര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ തന്നേയും സത്കരിക്കേണ്ടിവരുമെന്ന് യു.എന്‍.എ. ഖാദര്‍. തന്റെ രാഷ്ട്രീയജീവിതത്തില്‍ ആദ്യ 17 കൊല്ലം ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയില്‍ നടന്ന വനിതാലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു. സുഹ്‌റ മമ്പാട് അധ്യക്ഷതവഹിച്ചു. കെ.പി. സുല്‍സിമിയ, ടി.കെ. മൊയ്തീന്‍കുട്ടി, ചാക്കീരി ഹഖ്, അബ്ദുല്‍ഹഖ്, ഖദീജ മൂത്തേടത്ത്, സക്കീന പുല്‍പ്പാടന്‍, ശ്രീദേവി, സുലൈഖാബി, വി.കെ. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.   ലീഗ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് വ്യവസായികള്‍ -കോടിയേരിചര്‍ച്ചാവിഷയം ബീഫല്ല, അരിയാണ് -എ.എന്‍. രാധാകൃഷ്ണന്‍ യു.ഡി.എഫ്. പഞ്ചായത്തുതല കണ്‍വെന്‍ഷന്‍ ഇന്നു മുതൽ....

വോട്ടുള്ളത് ബഷീറിനു മാത്രം

                                                                >വേങ്ങര : വേങ്ങരയില്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയസ്സിന്റെ കാര്യത്തില്‍ 'ഹാഫ് സെഞ്ച്വറി' തികച്ചവരാണ്. അനുഭവ സമ്പത്തിലെന്നപോലെ പ്രായത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറാണ് മൂപ്പന്‍. രണ്ടുതവണ എം.എല്‍.എയായ അദ്ദേഹത്തിന് 67 വയസ്സുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. ബഷീറാണ് ഇളയത്; വയസ്സ് 50. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. ജനചന്ദ്രന് 66 വയസ്സായി. തിരഞ്ഞെടുപ്പ് മൂന്നുപേര്‍ക്കും പുത്തരിയല്ല. മുന്‍പും മത്സരരംഗത്തുണ്ടായിരുന്ന അവര്‍ ജില്ലയിലെ പരിചിത മുഖങ്ങള്‍തന്നെ. ബി.ജെ.പി. സ്ഥാനാര്‍ഥി ജനചന്ദ്രനാണ് അങ്കത്തില്‍ മുന്നില്‍. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നാലുതവണവീതം മത്സരിച്ച അദ്ദേഹത്തിനിത് ഒന്‍പതാം അങ്കം. 1982, 1987, 1995, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും 1989, 1991, 1996, 2009 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും സ്ഥാനാര്‍ഥിയായിരുന്നു. കെ.എന്‍.എ. ഖാദറിന് നിയമസഭയിലേക്കിത് നാലാം അങ്കം. തിരൂരങ്ങാടി (1982), കൊണ്ടോട്ടി (2001), വള്ളിക്കുന്ന് (2011) എന്നിവിടങ്ങളിലായിരുന്നു മുന്‍പ് മത്സരം. സി.പി.ഐ. ടിക്കറ്റില്‍ മത്സരിച്ച തിരൂരങ്ങാടിയില്‍ മാത്രം തോല്‍വിയറിഞ്ഞു. ബഷീറിന് നിയമസഭയിലേക്ക് രണ്ടാംമത്സരമാണ്. 2016-ല്‍ വേങ്ങരയില്‍ത്തന്നെയായിരുന്നു കന്നിയങ്കം. അതിനുമുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അദ്ദേഹം 2000-ല്‍ എ.ആര്‍. നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളില്‍ പി.പി. ബഷീറിന് മാത്രമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. മണ്ഡലത്തിലെ എ.ആര്‍. നഗര്‍ സ്വദേശിയായ അദ്ദേഹത്തിന് സ്വന്തം പേരിനുനേരേ വോട്ടമര്‍ത്താം. കെ.എന്‍.എ. ഖാദറും കെ. ജനചന്ദ്രനും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന്

വേങ്ങര : എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് (22-09) വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച വ്യാപാര ഭവനില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ബഹുജന കണ്‍വന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, വൈസ്പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, സെക്രട്ടറിമാരായ റോയി അറക്കല്‍, കെ കെ റൈഹാനത്ത്, പി കെ ഉസ്മാന്‍, ജില്ലാ പ്രസിന്റ് ജലീല്‍ നീലാമ്പ്ര, എ കെ അബ്ദുല്‍മജീദ്, വി ടി  ഇക്‌റാമുല്‍ഹഖ് പങ്കെടുക്കും.

വേങ്ങരക്കാരൻ ഐ ലീഗിൽ പന്ത് തട്ടും


*മലപ്പുറം വേങ്ങരക്കാരൻ ജിഫിൻ മുഹമ്മദ്  പഞ്ചാബ് FC U 18 ഐലീഗ് ടീമിൽ പന്ത് തട്ടും*



*വേങ്ങര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലൂടെ കളിക്ക് തുടക്കം . പ്രാതേശിക തലങ്ങളിലെ കളി മികവ് കൊണ്ട് ജനശ്രദ്ധ പിടിച്ച് പറ്റുകയും നിരവധി ഒട്ടനവധി ക്യാമ്പുകളിലേക്ക് ജിഫിൻ മുഹമ്മദിന് സെലക്ഷൻ ലഭിക്കുകയും ചെയ്തു*

*കിട്ടിയ അറിവുകൾ പ്രായോഗികമാക്കിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമി ക്യാമ്പിലേക്കും..  അവിടെ നിന്ന് അവൻ പുറപ്പെടുകയാണ് പഞ്ചാബ് FC അണ്ടർ 18 ഐലീഗ് ടീമിലേക്ക്*
*ഊരകം ചാലിൽക്കുണ്ട് സ്വദേശിയാണ് **
*മന്തിക്കൽ മുഹമ്മദിന്റേയും മന്തിക്കൽ ഫാത്തിമയുടേയും ഇളയ മകനാണ് ജിഫിൻ മുഹമ്മദ്*

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന്: കോടിയേരി ബാലകൃഷ്ണന്‍.


മലപ്പുറം > വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വേങ്ങര മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു. പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി പറഞ്ഞു.

*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*/VENGARA LIVE NEWS


*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*
2017 സെപ്തംബർ 22 (വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്
കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ)           ....
ഒക്ടോബർ 11 നടക്കുന്ന വേങ്ങര നിയോജക മണ്ഡലം നിയമസഭ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എ.ആർ.നഗർ പഞ്ചായത്ത് UDF  തെരഞ്ഞെടുപ്പ് കൺവെൻഷൻ *2017 സെപ്തംബർ 22 ( വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്  കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ്  ഓഡിറ്റോറിയത്തിൽ)* വെച്ച് നടക്കുകയാണ്. കേന്ദ്ര ,സംസ്ഥാന സർക്കാറുകളുടെ കെടുകാര്യസ്ഥയും ജനദ്രോഹ നടപടികളും ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളോടുള്ള മനുഷ്യത്വ രഹിത സമീപനങ്ങളും ചർച്ച ചെയ്യുന്ന കൺവെൻഷനിൽ
🎤 *ബഹു.PK കുഞ്ഞാലിക്കുട്ടി സാഹിബ് MP*
🎤 *ബഹു. ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)*
🎤 *അഡ്വ.KNA ഖാദർ*
*അഡ്വ.ഫൈസൽ ബാബു*
ഉൾപ്പെടെയുള്ള  യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ
പങ്കെടുക്കുന്നു. പ്രസ്തുത കൺവെൻഷനിലേക്ക് താങ്കളുടെ സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
ചെയർമാൻ &      കൺവീനർ
      UDF
ഏ.ആർ.നഗർ പഞ്ചായത

20 September 2017

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന്:കാനം

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന് CPi സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു കാലത്തും ഇടപക്ഷത്തിനൊപ്പം നിന്ന മണ്ഡലമല്ല വേങ്ങരയെന്നും കാനം പറഞ്ഞു. അതേ സമയം ഇടതു സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വോട്ടിംഗിൽ പ്രതി ഫലിക്കു മെ ന്ന് മാധ്യമ പ്രവർത്തകരോട് കാനം പറഞു.90 സീറ്റോടെ അധികാരത്തിലെത്തിയപ്പോഴും വേങ്ങരയിൽ ഇടതു പക്ഷം വിജയം കണ്ടിട്ടില്ലന്ന വസ്തുതയും കാനം കൂട്ടിചേർത്തു.എന്നാൽ ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേക ഴി യൂവെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാനം വ്യാക്തമാക്കി.

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു


എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു - 

വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ലിബു ടി കുര്യന്‍ മുമ്പാകെ ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയ ശേഷം ഉച്ചക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്. 

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ അബ്ദുല്‍ജബ്ബാര്‍, കെ ഖാജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, മണ്ഡലം സെക്രട്ടറി പി എം ഷരീഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ കെ ബീരാന്‍കുട്ടി, സി പി അസീസ് ഹാജി പങ്കെടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������