Labels

20 September 2019

വേങ്ങരയിലെ മാലിന്യം ഒഴുകി വലിയോറപ്പാടത്ത്

വേങ്ങരയിലെ മാലിന്യം ഒഴുകി വലിയോറപ്പാടത്ത്

വേങ്ങര കാട്ടിക്കുളങ്ങര വരിവെട്ടിച്ചാല്‍ റോഡിലൂടെ വലിയോറ പാടത്തേക്ക് ഒഴുകുന്ന മലിനജലം  

വേങ്ങര:അങ്ങാടിയിലെ ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലമുതലുള്ള മാലിന്യങ്ങൾ മഴപെയ്താൽ ഓവുചാലിലൂടെ ഒഴുകി കാട്ടിക്കുളങ്ങര വരിവെട്ടിച്ചാൽ റോഡിലൂടെ വലിയോറപ്പാടത്തെത്തുന്നു.

വേങ്ങര അങ്ങാടിയിൽനിന്ന് ഒരുകിലോമീറ്ററിലധികം ദൂരെനിന്ന് ഒഴുകിവരുന്ന ഖരമാലിന്യങ്ങളാണ് ഇവിടെയെത്തുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ ഇങ്ങനെ വലിയോറ കുറുകപ്പാടത്ത് അടിഞ്ഞുകൂടുകയാണ്. വയലോരത്തു താമസിക്കുന്നവരുടെ കിണറുകളിൽ മാലിന്യം കലരാൻ സാധ്യതയുണ്ട്.
ചാത്തംകുളത്ത് പ്രവർത്തിക്കുന്ന ഗവ.മോഡൽ ഹയർസെൻഡറി സ്കൂളിന് ചുറ്റും ഈ മലിനജലം ഒഴുകിയെത്തുന്നുണ്ട്. മാത്രമല്ല വയലോരത്തു താമസിക്കുന്നവരുടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്ന റോഡ് മഴപെയ്താൽ മലിനജലം ഒഴുകി തോടായി മാറുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു

18 September 2019

ലോകമുളദിനത്തിൽ കടലുണ്ടിപ്പുഴയോരത്ത് മുളത്തൈകള്‍ നട്ട് ഊരകം എം. യു. എച്ച്. എസ്. എസ് വിദ്യാർഥികൾ

ലോകമുളദിനത്തിൽ കടലുണ്ടിപ്പുഴയോരത്ത് മുളത്തൈകള്‍ നട്ട് ഊരകം എം. യു. എച്ച്. എസ്. എസ് വിദ്യാർഥികൾ

ഊരകം : സപ്തംബർ 18 ലോക മുളദിനത്തിൽ പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി കടലുണ്ടി പുഴയോരത്ത് മുളത്തൈകൾ നട്ട് ഊരകം മർകസുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂൾ  വിദ്യാർത്ഥികൾ.   മമ്പീതിയിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. അസ് ലു ഉദ്ഘാടനം ചെയ്തു.  എം കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുന്ദരൻ, ഉമറുൽ ഫാറൂഖ്, ഇ.പി അബ്ദുൽ മുനീർ, റിയാസ് കൂമുള്ളില്‍, സി എം ബിജു , ഇ. മുഹമ്മദ് നയീം, ഹംസ മമ്പീതി,  ബഷീർ ചിത്രകൂടം പ്രസംഗിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും,  ബോധ വൽക്കരണ ക്ലാസും നടന്നു.

സ്വാഗതം സംഘം രൂപീകരിച്ചു

സ്വാഗതം സംഘം രൂപീകരിച്ചു

ലോകവയോജന ദിനത്തോട് അനുബന്ധിച്ചു സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല വയോജന ദിനാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു

 വേങ്ങര പഞ്ചായത്ത്  പ്രസിഡൻഡ് വി.കെ. കുഞ്ഞാലന്കുട്ടി ,  ചെയർമാൻ, ജില്ലാ  സാമൂഹിക നീതി വകുപ്പ്  ഓഫീസർ കൃഷ്ണമൂർത്തി , കൻവീണർ, നൗഫൽ സി.ടി., കമല ഭായ്, ഇബ്രാഹിം എ. കെ എന്നിവർ ജോയിന്റ് കണ്വീനര്മാര്.
പി.കെ.കുഞ്ഞാലികുട്ടി എം.പി., കെ.എൻ
എ ഖാദർ, എം.എൽ
എ, ചാക്കീരി അബ്ദുൽ ഹഖ് തുടങ്ങിയവർ മുഖ്യ രക്ഷാധികാരികൾ ആയി തിരഞ്ഞെടുത്തു.
ബുഷ്‌റ മജീദ് വൈസ് പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത്, ഖദീജബി ടീച്ചർ, വൈസ് പ്രസിഡന്റ് വേങ്ങര അഞ്ചായത്ത്, എ
കെ. മുഹമ്മദ് അലി, പി.കെ അസ്‌ലു, കെ.പി.ഫസൽ, മൻസൂർ കെ
കെ, നജ്മുന്നീസ ലത്തീഫ്, അബ്ദുൽ അസീസ് പറങ്ങോടത്തു, എൻ.ടി. നാസർ എന്ന കുഞ്ഞുട്ടി, നഹ്‌മാനുൽ ഹഖ് എന്ന ബാവ,  അലവിക്കുട്ടി. കുറുക്കൻ, എ.കെ. സലീം, യൂസുഫ് അലി വലിയോറ, ഹംസ പുല്ലമ്പലവൻ, എ.കെ അബുഹാജി, സദാനന്ദൻ മാഷ്, ടി.പി.മുഹമ്മദ് അലി, ഭാസ്കരൻ. വി, മുഹമ്മദ്, മുഹമ്മദ് ആലി, ജില്ലയിലെ കെയർ   ഗിവർമാർ തുടങ്ങിയവരെ മെമ്പർമാരായി തിരഞ്ഞെടുത്തു.

വ്യാപരഭവൻ ഓഡിറ്റോറത്തിൽ വെച്ചു പരിപാടി നടത്താൻ തീരുമാനിച്ചു.

08 September 2019

ജന്നത്തുൽ ഖിറാഅഃ പദ്ധതിക്ക് തുടക്കം

ജന്നത്തുൽ ഖിറാഅഃ പദ്ധതിക്ക് തുടക്കം

തിരൂരങ്ങാടി: പെരുവള്ളൂർ കാളമ്പ്രാട്ടിൽചോലക്കൽ നുസ്റത്തുൽ ഇസ്‌ലാം മദ്രസയിൽ ജന്നത്തുൽ ഖിറാഅഃ പദ്ധതിക്ക് തുടക്കമിട്ടു. മദ്റസ വിദ്യാർത്ഥി സംഘടനയായ ഇർഷാദുത്ത്വലബയുടെ ലൈബ്രറി ഉദ്ഘാടനത്തിനോടനുബന്ധിച്ചായിരുന്നു "വായനയുടെ തോട്ടം" എന്നർത്ഥം വരുന്ന ജന്നത്തുൽ ഖിറാഅഃക്ക് തുടക്കമായത്. 
മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾ പുസ്തകങ്ങൾ പ്രദേശത്തെ വീടുകളിൽ എത്തിക്കുകയും നേരത്തെ വീടുകളിലുണ്ടായിരുന്ന പഴയ പുസ്തകങ്ങൾ ശേഖരിക്കുകയും അതിലൂടെ രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും ഒരുപോലെ വായനയുടെ തോട്ടത്തിലേക്ക് നയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജന്നത്തുൽ ഖിറാഅഃ പ്രതിജ്ഞ മദ്റസ വിദ്യാർത്ഥി ഇദ്‌രീസ് നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപകൻ നിസാർ അസ്ഹരി നേതൃത്വം നൽകി. അദ്ധ്യാപകരായ സ്വദഖത്തുള്ള ഫൈസി, ഹംസ മുസ്ലിയാർ, ദുൽഫുഖാർ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.

07 September 2019

കൊളപ്പുറം അത്താണിക്കലിൽ ഓണം പച്ചക്കറി വിപണി സെപ്തംബർ 7 മുതൽ 10 വരെ

കൊളപ്പുറം അത്താണിക്കലിൽ ഓണം പച്ചക്കറി വിപണി സെപ്തംബർ 7 മുതൽ 10 വരെ

കൃഷി വകുപ്പ് പദ്ധതി പ്രകാരം എ ആർ നഗർ കൃഷിഭവന്റെയും കർഷകരുടേയും നേതൃത്വത്തിൽ കൊളപ്പുറം അത്താണിക്കലിൽ ഓണം പച്ചക്കറി വിപണി സെപ്തംബർ 7 മുതൽ 10 വരെ.  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കുപ്പേരി സുബൈദ വിപണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കർഷകർ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികളും സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് മുഖേന ലഭ്യമാകുന്ന പച്ചക്കറികളും, കുടുബശ്രീ ഉല്പന്നങ്ങളും വിപണിയിൽ വില്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. കർഷകർക്ക് അവരുടെ കാർഷിക ഉല്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് ഈ മേൽമയുള്ള പച്ചക്കറി ന്യായ വിലയിൽ ലഭ്യമാക്കുക എന്നീഉദ്ദേശങ്ങളോട് കൂടിയാണ് വിപണി സംഘടിപ്പിച്ചിട്ടുള്ളത് കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വില്പനക്ക് ഉണ്ടെങ്കിൽ ഈ ദിവസങ്ങളിൽ വിപണിയിൽ എത്തിക്കാവുന്നതാണ്.-
 Ar നഗർ കൃഷി ഓഫീസർ അറിയിച്ചു

മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും

മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി:മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാമത് ആണ്ടുനേർച്ച ഇന്ന് ഞായർ സമാപിക്കും. രാവിലെ എട്ടിന് തുടങ്ങുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ളുഹർ നമസ്കാരാനന്തരം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വംനൽകുന്ന മൗലിദ്-ഖതമ് ദുആയോടെയാണ് ഒരാഴ്ചത്തെ ആണ്ടുനേർച്ചയ്ക്ക് സമാപനമാകുക.

ശനിയാഴ്ച വൈകുന്നേരം പ്രാർത്ഥനാസമ്മേളനവും ഖുർആൻ മന:പ്പാഠമാക്കിയവർക്കുള്ള ബിരുദദാനവും നടന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു
വെള്ളിയാഴ്ച രാത്രി നടന്ന അനുസ്മരണ പ്രഭാഷണച്ചടങ്ങ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തി.

കണ്ണമംഗലം ഗ്രാമ പഞ്ചായത്തിന്റെ അനുമോദിക്കക്കലും ആദരിക്കലും

കണ്ണമംഗലം ഗ്രാമ പഞ്ചായത്തിന്റെ അനുമോദിക്കക്കലും ആദരിക്കലും

2018-19 അദ്ധ്യായനവർഷത്തിൽ കണ്ണമംഗലം പഞ്ചായത്തിൽ നിന്നും SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളേയും NNMS ,USS, LSS ജേതാക്കളേയും സാമ്പത്തിക വർഷത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാകമായി 100 തൊഴിൽ ദിനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് കണ്ണമംഗലം പഞ്ചായത്തിൽ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന തൊഴുലു റുപ്പുകളെ ഓണക്കോടിനൽകി ആദരിക്കലും ജി എം യു പി സ്കൂളിൽ നടന്നു PK കുഞ്ഞാലികുട്ടി MP ഉദ്ഘാടനം നിർവ്വഹിച്ചു 
കണ്ണമംഗലം പഞ്ചാ: പ്രസി: കെപിസരോജിനി അദ്ധ്വക്ഷത വഹിച്ചു, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസി: പുള്ളാട്ട് സലീം മാസ്റ്റർ സ്വാഗതം പറഞ്ഞു.വേങ്ങര ബ്ലോക്ക് പ്രസി: ചാക്കീരി അബ്ദുൽ ഹഖ് മുഖ്യാഥിതിയായി.ബേബി ചാലിൽ.ടി കെ അബ്ദുട്ടി.പി ഇ ശരീഫ,
കെ നഹിം,നെടുംബള്ളി സൈതു,പൂക്കുത്ത് മുജീബ്.സുനിത ടീച്ചർ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 

06 September 2019

“സ്പര്‍ശം 19” പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ലക്ഷ്യമിട്ട് വേങ്ങരയിലെ പത്ര പ്രവര്‍ത്തക കൂട്ടായ്മയുടെ പ്രദർശനം വേങ്ങരയിൽ

“സ്പര്‍ശം 19” പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ലക്ഷ്യമിട്ട്  വേങ്ങരയിലെ പത്ര പ്രവര്‍ത്തക കൂട്ടായ്മയുടെ പ്രദർശനം വേങ്ങരയിൽ 

“സ്പര്‍ശം 19” പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ലക്ഷ്യമിട്ട്  വേങ്ങരയിലെ പത്ര പ്രവര്‍ത്തക കൂട്ടായ്മയുടെ വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് "സ്പര്‍ശം19" പ്രദര്‍ശനം ഞായർ, തിങ്കൾ(7,8) തിയതികളിലായി. വേങ്ങര ടൗണ്‍ ഗേള്‍സ് സ്ക്കൂളില്‍ നടക്കുന്നു. ഞായർ രാവിലെ പത്തിന് അഡ്വ. കെ എന്‍ എ കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ്, എസ് ഐ മുഹമ്മദ് റഫീഖ് ,മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയ സന്നദ്ധ സംഘടനകളെ അനുമോദിക്കും . രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രളയം, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനം , ചിത്ര പ്രദര്‍ശനം, പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെ  ചിത്രം കാര്‍ട്ടൂണ്‍ തത്സമയ രചനകള്‍, തെങ്ങില്‍ തീര്‍ത്ത കര കൗശല വസ്തുക്കള്‍ , പുരാവസ്തു, നാണയം, സ്റ്റാമ്പ് പ്രദര്‍ശനങ്ങള്‍, മാജിക് ഷോ, ചില്ല് നടത്തം, അക്വോഫോണിക് കാര്‍ഷിക പ്രദര്‍ശനം തുടങ്ങിയവ നടക്കും.
തിങ്കളാഴ്ച വൈകുന്നേരം നാലിന്   പ്രകൃതി സംരക്ഷണ ചര്‍ച്ചാ സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്യും. പ്രമുഖ  പരിസ്ഥിതി പ്രവര്‍ത്തകന്‍ മഞ്ചേരി സുന്ദര്‍രാജ് പ്രബന്ധം അവതരിപ്പിക്കും  ജന പ്രതിനിധികള്‍, ഉദ്വോഗസ്ഥര്‍, പ്രകൃതി സംരക്ഷക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

04 September 2019

കുട്ടി അദ്ധ്യാപക പരിശീലന ശില്പശാലയും മാതൃകാ കോൺവൊക്കേഷൻ ചടങ്ങും

കുട്ടി അദ്ധ്യാപക പരിശീലന ശില്പശാലയും മാതൃകാ കോൺവൊക്കേഷൻ ചടങ്ങും

അദ്ധ്യാപകദിനാഘോഷങ്ങളോടനുബന്ധിച്ചു കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ വിദ്യാർത്ഥികളിൽ അദ്ധ്യാപന അഭിരുചി പോഷിപ്പിക്കാനായി ക്ലബ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ  അഭിമുഖം സംഘടിപ്പിച്ചു .

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി-അദ്ധ്യാപകർക്കായി  ഭാഷാപഠന പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ ലാംഗ്വേജ് ലാബിന്റെ സഹായത്തോടെ പരിശീലനം കൊടുക്കുന്നതാണ് ഈ പദ്ധതി. 
ഒരാഴ്ച നീണ്ടു നിന്ന മത്സര ഇനങ്ങളിലൂടെ നടപ്പാക്കിയ പദ്ധതിയിൽ മികച്ച സ്റ്റുഡന്റ് -ടീച്ചർ ആയി ഹുദാ ഷൈമയെ തെരഞ്ഞെടുത്തു .മികച്ച പ്രകടനം കാഴ്ച വെച്ചവർക്കായി മോഡൽ കോൺവൊക്കേഷൻ ചടങ്ങും , റൂക്കി സ്റ്റുഡന്റ് ടീച്ചർ സർട്ടിഫിക്കേഷൻ പ്രോഗ്രാമും നടന്നു . 

 കോൺവൊക്കേഷൻ ചടങ്ങിൽ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയവരുടെ ആദ്യ  ബാച്ച് അവരുടെ വിദ്യാർത്ഥികൾക്കായി ലാംഗ്വേജ് ലാബിന്റെ സഹായത്തോടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി . 

ചടങ്ങിൽ പ്രധാനാധ്യാപകൻ പി ബി അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു , അധ്യാപകരായ ബേബി ജോൺ, ഗ്ലോറി.ജി , എ.അനിൽകുമാർ , സി സി ബിജുനാഥ് , സജീഷ് ബാബു കെ,  എൽ ലിജിൻ , ആർ. അനുസ്മിത , ഷീജു കെ എച്ച് എന്നിവർ മേൽനോട്ടം വഹിച്ചു.
 സ്റ്റുഡന്റ് - ടീച്ചർ കോർഡിനേറ്റർ ഫരീദ ഉമ്മർ നന്ദി പ്രകാശിപ്പിച്ചു.

ചിത്രം: കോൺവൊക്കേഷൻ ചടങ്ങിന് ശേഷം വിജയികൾ അദ്ധ്യാപകർക്കൊപ്പം

03 September 2019

പറപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബ ശ്രി ഓണച്ചന്ത 2019സെപ്റ്റംബർ 6/7/8 തിയ്യതികളിൽ പറപ്പൂർ ചോലക്കുണ്ട് പള്ളിപ്പടിയിൽ 

പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി ഉദ്ഘാനം നിർവ്വഹിക്കും ബ്ലോക്ക് വൈസ് പ്രസിഡന്റ് ബുഷ്റ മജിദ് മുഖൃ അതിഥിയായിരിക്കും ഭക്ഷൃഉൽപന്നങ്ങൾ പച്ചക്കറികൾ നാടൻ വിഭവങ്ങൾ വിവിധ തരം പൊടിക്കൾ തുണിത്തരങ്ങൾ വിവിധ തരത്തിലുള്ള മത്സരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും 6 തിയ്യതി പുക്കള മൽസരം 7തിയ്യതി മൈലാഞ്ചി ഇടൽമൽസരം 8 തിയ്യതി ഓണപ്പാട്ട്  നാടൻപാട്ട് മൽസങ്ങൾ ഉണ്ടായിരിക്കുന്നതാണ് ഓരോ മണിക്കൂറുകളിലും നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ് കുടാതെ ചന്തയുടെ മുന്നാംദിവസം                      
മെഗാനറുക്കെടുപ്പും ഒന്നാം സമ്മാനം ടവർഫാൻ രണ്ടാം സമ്മാനം ഡിന്നർസെറ്റ് മുന്നാം സമ്മാനം ഫ്രൈഫാൻ  
9/9/2019 ന്. തിങ്കൾ സ്പെഷ്യൽ ചന്ത പറപ്പൂർ മേള ഓരോ മണിക്കൂർ ലും ഓരോസമ്മനങ്ങൾ രാത്രി 9 മണിക്ക്സമാപന സ്പെഷ്യൽ നറുക്കെടുപ്പ് ഓന്നാംസമ്മാനം ഗ്യാസ്‌സറ്റൗ രണ്ടാം സമ്മാനം ഡിന്നർസെറ്റ് മുന്നാംസമ്മാനം കുക്കർ ഏല്ലാം വെള്ളിയാഴ്ചകളിലും ആഴ്ച്ച ചന്ത ഉണ്ടായിരിക്കുന്നതാണന്നും ഭാരവാഹികൾ അറിയിച്ചു

02 September 2019

പറപ്പൂർ എ.യു.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

പറപ്പൂർ എ.യു.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

പറപ്പൂർ AUP സ്കൂളിലെ ഓണാഘോഷ പരിപാടികൾ മാനേജർ ടി.മൊയ്തീൻ കുട്ടി എന്ന കുഞ്ഞു ഉദ്ഘാടനം ചെയ്തു. പ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണം മാനേജ്മെൻറ് കമ്മറ്റി സെക്രട്ടറി TE മരക്കാരുട്ടി ഹാജി നിർവഹിച്ചു. പ്രളയ കെടുതികളിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികളായ മുഹമ്മദ് മിയാസ് CV,  മുഹമ്മദ് ശിബിലി VS, ഷഹിൻഷ CV എന്നീ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.ദിൽഫ മെഹ്ഫിൻ V, ഫാത്തിമ മിൻഹ CK, ഫാരിസ് മിഹ്റാൻ എന്നീ കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്കകൾ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.PTA വൈസ് പ്രസിഡൻറ് TE ശിഹാബ് അദ്ധ്യക്ഷം വഹിച്ചു. MTAപ്രസിഡന്റ് ഹസീന ബാനു CP, ഹെഡ്മാസ്റ്റർ C സുലൈമാൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ A സാദിഖലി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും അദ്ധ്യാപകരുടെ യും രക്ഷിതാക്കളുടേയും വിവിധ പരപാടികൾ  സംഘടിപ്പിച്ചു. സദ്യയും പായസവും വിതരണം ചെയ്തു

പ്രബുദ്ധതയുടെയും നീതി ബോധത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പ്രതീകമാണ് ഓണം;അഡ്വ : കെ എന്‍ എ ഖാദര്‍ എം എല്‍ എ

പ്രബുദ്ധതയുടെയും നീതി ബോധത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പ്രതീകമാണ് ഓണം;അഡ്വ : കെ എന്‍ എ ഖാദര്‍ എം എല്‍ എ

വേങ്ങര : പ്രബുദ്ധതയുടെയും നീതി ബോധത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് മണ്ഡലം എം.എല്‍.എ കെ.എന്‍.എ
ഖാദര്‍. ചേറൂര്‍ പി പി ടി എം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷവും സമാധാനവും
നീതിയും സന്ദേശമാക്കാന്‍ ഓരോരുത്തരും ഈ ആഘോഷനാളില്‍ കൈകോര്‍ക്കണം.
        ഓണാഘോഷ പരിപാടിയെ വൈവിധ്യമാക്കിയ ഓണച്ചന്ത ഒരുക്കിയ വിദ്യാര്‍ഥികളെ
എം.എല്‍.എ അഭിനന്തിച്ചു. പിടിഎ പ്രസിഡണ്ട്  മുജീബ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാപ്പന്‍ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മജീദ് മാസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ നെയിം പിടിഎ വൈസ് പ്രസിഡണ്ട് കുട്ടി അലി സി എന്‍എസ്എസ് കോഡിനേറ്റര്‍
ബഷീര്‍ മാസ്റ്റര്‍,കൃഷിഓഫീസര്‍ ജംഷീദ് ഹമീദ് മാസ്റ്റര്‍,ഹംസ ഹാജി,ബാബു കെ,പിടി മുജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു



AMLP സ്കൂൾ പറപ്പൂർ വെസ്റ്റിൽ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിച്ചു

AMLP സ്കൂൾ പറപ്പൂർ വെസ്റ്റിൽ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിച്ചു

സമൃദ്ധിയുടെ ഓണം,സന്തോഷത്തിന്റെ ഓണം,സമത്വത്തിന്റെ ഓണം,ഒരിക്കൽ കൂടി മാവേലിമന്നനെ വരവേൽക്കാൻ AMLPS പറപ്പൂർ വെസ്റ്റിന്റെ അധ്യാപകരും വിദ്യാർത്ഥികളും,രക്ഷിതാക്കളും,PTA അംഗങ്ങളും,പൂർവ വിദ്യാർത്ഥികളും,അധ്യാപക വിദ്യാർത്ഥികളും,നാട്ടുകാരും,ഒന്നിച്ചുകൂടി സ്കൂൾഅങ്കണത്തിൽ ഓണപ്പാട്ടിന്റെ അകമ്പടിയിൽ വലിയ പൂക്കളം നിർമിച്ചു.
ഇന്നത്തെ സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് പഴമയുടെ ഓണമത്സരങ്ങൾ പരിചയപ്പെടുത്തുന്നത് കൂടിയായിരുന്നു ഈ ഓണം.വാശിയേറിയ നിരവദി മത്സരങ്ങൾ അരങ്ങേറി.
രുചിയൂറും ഭക്ഷണത്തിന്റെ മണം മൂക്കിൻതുമ്പിൽ എത്തിമ്പോയേക്കും നാവിൻ തുമ്പിൽ രുചി മനസ്സിലാക്കാൻ കഴിവുള്ള  കൈപുണ്യമുള്ള രക്ഷിതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു ഭക്ഷണങ്ങൾ എല്ലാം തയ്യാറാക്കിയത്.
പരിപാടിയിൽ PTA പ്രസിഡന്റ് മുഹമ്മദ് ഹനീഫ.പി PTA,MPTA,
ഭാരവാഹികൾ,പ്രധാന അധ്യാപകൻ.കെ ദിനേശൻ നായർ,അധ്യാപകരായ ആർ.രാജേഷ്, എം.റഷീദ,ഇ.നജ്മുന്നീസ,കെ.മഹ്‌റൂഫ്,പി.ഹാഫിസ് ,അധ്യാപക വിദ്യാർത്ഥികളായ റഹീസ്,നിവിൻ,ഇൻസാം,വിനീത് പൂർവവിദ്യാർത്ഥികൾ,രക്ഷിതാക്കൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.

പ്രളയ നിധിക്കായി പുതുമയുള്ള പെട്ടി

പ്രളയ നിധിക്കായി പുതുമയുള്ള പെട്ടി

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി സ്ഥാപിച്ച ബോക്സ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.വെള്ളത്തിൽ നിന്നും ഉയർന്ന് വരുന്ന കൈകളിൽ ഭദ്രമായ കേരളത്തിന്റെ മാതൃകയിൽ നിർമ്മിച്ച സംഭാവനപ്പെട്ടി വേറിട്ട് നിന്നു. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ഷൈജു കാക്കഞ്ചേരി രൂപ കൽപ്പന ചെയ്തതാണ് ഈ ബോക്സ്.  കേരളത്തെ താങ്ങി നിർത്തുന്ന സഹായഹസ്ഥങ്ങൾ പ്രളയാനന്തര കേരളത്തെയും സുമനസുകളുടെ കൈതാങ്ങും ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭാവനപ്പെട്ടി. സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലിയുടെ വേഷം കെട്ടിയ ഒമ്പതാം ക്ലാസുകാരൻ ഋതിൻദാസ് ആദ്യ സംഭാവനയ നിക്ഷേപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ, ഹെഡ്മാസ്റ്റർ പി.ബി അനിൽകുമാർ, ബേബി ജോൺ, ഹസ്സൻ ആലുങ്ങൽ, അസീസ് കാമ്പ്രൻ, അബ്ദു കാരാടൻ, ഷൈജു കാക്കഞ്ചേരി ,  ഷംന എന്നിവർ സംബന്ധിച്ചു. നാല് ദിവസം ബോക്സ് വഴി സംഭാവനകൾ സ്വീകരിക്കും.
ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. ഓണാഘോഷങ്ങൾക്ക് പി സി ഗിരീഷ് കുമാർ, പി.സുജിത് കുമാർ, അജ്മൽ തറമ്മൽ, ശാഭന പൂളക്കുത്ത്, ജി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

01 September 2019

കവളപ്പാറ; മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താതെ തിരച്ചിൽ നിർത്തിയത് സർക്കാരിന്റെ പിടിപ്പുകേട് : കെ എൻ എ കാദർ എംഎൽഎ

കവളപ്പാറ; മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താതെ തിരച്ചിൽ നിർത്തിയത് സർക്കാരിന്റെ പിടിപ്പുകേട് :  കെ എൻ എ കാദർ എംഎൽഎ

ഒതുക്കുങ്ങൽ  : കവളപ്പാറയിൽ കാണാതായ മൃതദേഹങ്ങൾ മുഴുവൻ കണ്ടെത്തുന്നതിനു മുമ്പ് തന്നെ തിരച്ചിൽ നിർത്തിയത്  സർക്കാരിൻറെ പിടിപ്പുകേടാണെന്ന് അഡ്വ. കെ എന്‍ എ കാദര്‍ എം എല്‍ എ. ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി നടത്തിയ ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പ്രളയാനന്തരം കാണാതായ ബന്ധുക്കളെ കണ്ടെത്താൻ സാധിക്കാത്തതിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ മൃതദേഹങ്ങൾ കണ്ടെത്തുക തന്നെ വേണം. കണ്ടെത്തുന്നതുവരെ സർക്കാർ തിരച്ചിൽ നടത്തണം. യാതൊരു ചർച്ചയും കൂടാതെ സർക്കാരെടുത്ത തീരുമാനത്തില്‍ പൊതു സമൂഹത്തിന് വലിയ പ്രതിഷേധമുണ്ട്.
ദുരിതബാധിതർക്ക് പ്രഖ്യാപിച്ച ആനുകൂല്യം എത്രയും പെട്ടെന്ന് നൽകണമെന്നും  എംഎൽഎ ആവശ്യപ്പെട്ടു.
മുഹമ്മദ് പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു.പുല്ലാണി സൈദ്,അടാട്ടിൽ കുഞ്ഞാപ്പു,ശിഹാബ് മാസ്റ്റർ
എന്നിവർ പ്രസംഗിച്ചു.സലാം എം ടി സ്വഗതവും അനീസ് പി കെ നന്ദിയും പറഞ്ഞു

31 August 2019

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

മലപ്പുറം: മലബാറിലെ ആത്മീയാചാര്യനും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഊര്‍ജ്ജവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ചക്ക് ഞായറാഴ്ച്ച കൊടിയേറ്റം.ജാതി-മത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമയുള്ള 21-ാമത് നേര്‍ച്ച കൂടിയാണിത്.
ഞായറാഴ്ച്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടികയറ്റുന്നതോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന 181-ാം ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും.
മഗ്‌രിബ് നമസ്‌കാരാനന്തരം മജ്്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ. മരക്കാര്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അബ്ദുസ്സലാം ബാഖവി കിഴിശ്ശേരി പ്രഭാഷണം നടത്തും.
2,3,4 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ രാത്രി മൗലിദ് പാരായണവും ഉദ്‌ബോധന ക്ലാസുകളും നടക്കും. 5-ന് രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 6-ന് രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തും. 7-ന് ശനി രാത്രി പ്രാര്‍ത്ഥന സമ്മേളനവും മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും.
നേര്‍ച്ചയുടെ സമാപന ദിനമായ എട്ടിന് ഞായറാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പ്രമുഖ സാദാത്തീങ്ങളും ആലിമീങ്ങളും സംബന്ധിക്കും.
ഉച്ചക്ക് ളുഹ്ര് നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനത്തിനായി ഒരു ലക്ഷത്തിലധികം പാക്കറ്റുകള്‍ തയ്യാറാക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

30 August 2019

തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ഉദ്‌ഘാടനം ചെയ്‌തു

തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ഉദ്‌ഘാടനം ചെയ്‌തു 

തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ബിഎം ആൻഡ് ബിസി വർക്ക് 4 കോടി 75 ലക്ഷം രൂപ ചിലവഴിച്ചു പുതുതായി പ്രവർത്തി പൂർത്തിയാക്കിയ ഉദ്ഘാടനം വേങ്ങര എംഎൽഎ കെ എൻ എ കാദർ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സരോജിനി  ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുള്ളാട്ട് സലീം മാസ്റ്റർ മെമ്പർമാരായ പുള്ളാട്ട് ശരീഫ് ബേബി ചാലിൽ ടി കെ അബ്ദു ടി പി ശരീഫ് അബ്ദുറഹ്മാൻ പള്ളിയാളി ബേബി ശ്രീ നൗഷാദ് കാമ്പ്രം പുളിക്കൽ അബൂബക്കർ മാസ്റ്റർ കൊമ്പതിൽ അബ്ദുറസാഖ് ഇ കെ ആലി മൊയ്തീൻ ഇ കെ കെ അലി ബാവ കെ പി ജയൻ കെ വി ബാലസുബ്രഹ്മണ്യം സുബ്രഹ്മണ്യൻ എം പി അബ്ദുല്ല അസിസ്റ്റൻറ് എൻജിനീയർ ഗീത ജി എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് അബ്ദുൽ അസീസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് തുടങ്ങിയവർ പ്രസംഗിച്ചു

29 August 2019

അമ്മാഞ്ചേരിക്കാവിൽ ശുദ്ധികലശവും പരിഹാരക്രിയകളും ഇന്ന് സമാപിക്കും

അമ്മാഞ്ചേരിക്കാവിൽ ശുദ്ധികലശവും പരിഹാരക്രിയകളും ഇന്ന് സമാപിക്കും

വേങ്ങര:വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച തുടങ്ങിയ ശുദ്ധികലശവും പരിഹാരക്രിയകളും വെള്ളിയാഴ്ച സമാപിക്കും. ചൊവ്വാഴ്ച കാലത്ത് ആറിന് അഭിഷേകത്തോടെയായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. വ്യാഴാഴ്ച തിലഹവനം, പ്രാസാദശുദ്ധി ക്രിയകൾ, വാസ്തുബലി, ഭഗവത്‌സേവ എന്നിവ നടന്നു. അത്താഴപൂജയ്ക്കുശേഷം നടയടച്ചു.

വെള്ളിയാഴ്ച കാലത്ത് ആറിന് അഭിഷേകത്തോടെ ചടങ്ങുകൾ തുടങ്ങും. മലർനിവേദ്യം, ഉഷപൂജ, ഗണപതിഹോമം, ബിംബശുദ്ധി കലശാഭിഷേകങ്ങൾ, സായുജ്യപൂജ, 25 കലശത്തോടെയുള്ള ഉച്ചപ്പൂജ എന്നിവയ്ക്കുശേഷം വൈകീട്ട് ഏഴിന് അത്താഴപൂജയോടെ ചടങ്ങുകൾ സമാപിക്കും. തന്ത്രി കുട്ടല്ലൂർ നാരായണൻ നമ്പൂതിരി, എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി എന്നിവരാണ് കാർമികത്വം വഹിക്കുന്നത്.

28 August 2019

കളിസ്ഥലത്തെ ഒച്ചയുടെ പേരിൽ വീണ്ടും ഒച്ചപ്പാട്‌

വേങ്ങര:ചേറൂർ റോഡിലെ കളിസ്ഥലത്തുനിന്നുള്ള ശബ്ദമലിനീകരണത്തിന്‌ കുറവില്ലെന്ന്‌ വീണ്ടും റസിഡന്റ്‌സ്‌ അസോസിയേഷനും നാട്ടുകാരും. 

അസോസിയേഷൻ  കളിസ്ഥലം നടത്തിപ്പുകാരുമായുണ്ടാക്കിയ കരാർ ലംഘിച്ചതായും ഇവർ പരാതിപ്പെട്ടു. മിനി വെസ്റ്റ്  റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയിൽ  ഏപ്രിലിൽ ഇരുകൂട്ടരും തമ്മിൽ  ധാരണയിലെത്തിയിരുന്നു. ഇപ്പോൾ പ്രശ്‌നം വീണ്ടും ഉയർന്നിരിക്കയാണ്‌. 

അന്ന്‌ ഊരകം പഞ്ചായത്ത് പ്രസിഡന്റിന്റെ  അധ്യക്ഷതയിലായിരുന്നു യോഗം. 

ധാരണപ്രകാരം ശബ്ദനിയന്ത്രണത്തിനായി സൗണ്ട് പ്രൂഫിങ്‌ ഏർപ്പെടുത്തുക, കളിസമയം രാവിലെ ആറുമുതൽ എട്ടുവരെയാക്കുക തുടങ്ങിയവയാണ് നടപ്പാകാതെപോയത്. 

15–-ലധികം കുടുംബങ്ങൾ താമസിക്കുന്നിടത്ത് കുട്ടികളുടെ പഠനവും സമാധാനാന്തരീക്ഷവും നഷ്ടപ്പെടുന്നുവെന്നതിനാൽ പഞ്ചായത്ത് ഭരണാധികാരികൾക്ക് വീണ്ടും  പരാതി നൽകിയിരിക്കയാണ് നാട്ടുകാർ...

27 August 2019

അമ്മാഞ്ചേരിക്കാവിൽ ശുദ്ധികലശവും പരിഹാരക്രിയകളും ഇന്ന് തുടങ്ങും

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ ശുദ്ധികലശവും പരിഹാരക്രിയകളും ചൊവ്വാഴ്ച തുടങ്ങും. കാലത്ത് ആറിന് അഭിഷേകം, മലർനിവേദ്യം, ഉച്ചപൂജ, ഗണപതിഹോമം തുടങ്ങിയ പുരിപാടികൾക്കുശേഷം വൈകീട്ട് ഏഴിന് അത്താഴപൂജയോടെ നടയടയ്ക്കും. ബുധനാഴ്ച മലർനിവേദ്യം, സപ്തശുദ്ധി അഭിഷേകം, വിളിച്ചുചൊല്ലി പ്രായശ്ചിത്തം, ഭഗത്‌സേവ, വിഷ്ണുസഹസ്രനാമജപം തുടങ്ങിയ ചടങ്ങുകളും രാവിലെ അന്നദാനവും ഉണ്ടാവും.

വ്യാഴാഴ്ച പ്രാസാദശുദ്ധി ക്രിയകൾ, വാസ്തുബലി, ഭഗവത്‌സേവ തുടങ്ങിയ ചടങ്ങുകളുണ്ടാകും. അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കും. വെള്ളിയാഴ്ച ബിംബശുദ്ധി കലശാഭിഷേകങ്ങൾ, സായൂജ്യപൂജ, 25 കലശത്തോടെയുള്ള ഉച്ചപൂജ തുടങ്ങിയ ചടങ്ങുകൾക്കുശേഷം വൈകീട്ട് ഏഴിന് അത്താഴപൂജയോടെ ചടങ്ങുകൾ സമാപിക്കും. തന്ത്രി കുട്ടല്ലൂർ നാരായണൻ നമ്പൂതിരി, എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������