Labels

28 August 2019

കളിസ്ഥലത്തെ ഒച്ചയുടെ പേരിൽ വീണ്ടും ഒച്ചപ്പാട്‌

വേങ്ങര:ചേറൂർ റോഡിലെ കളിസ്ഥലത്തുനിന്നുള്ള ശബ്ദമലിനീകരണത്തിന്‌ കുറവില്ലെന്ന്‌ വീണ്ടും റസിഡന്റ്‌സ്‌ അസോസിയേഷനും നാട്ടുകാരും. 

അസോസിയേഷൻ  കളിസ്ഥലം നടത്തിപ്പുകാരുമായുണ്ടാക്കിയ കരാർ ലംഘിച്ചതായും ഇവർ പരാതിപ്പെട്ടു. മിനി വെസ്റ്റ്  റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയിൽ  ഏപ്രിലിൽ ഇരുകൂട്ടരും തമ്മിൽ  ധാരണയിലെത്തിയിരുന്നു. ഇപ്പോൾ പ്രശ്‌നം വീണ്ടും ഉയർന്നിരിക്കയാണ്‌. 

അന്ന്‌ ഊരകം പഞ്ചായത്ത് പ്രസിഡന്റിന്റെ  അധ്യക്ഷതയിലായിരുന്നു യോഗം. 

ധാരണപ്രകാരം ശബ്ദനിയന്ത്രണത്തിനായി സൗണ്ട് പ്രൂഫിങ്‌ ഏർപ്പെടുത്തുക, കളിസമയം രാവിലെ ആറുമുതൽ എട്ടുവരെയാക്കുക തുടങ്ങിയവയാണ് നടപ്പാകാതെപോയത്. 

15–-ലധികം കുടുംബങ്ങൾ താമസിക്കുന്നിടത്ത് കുട്ടികളുടെ പഠനവും സമാധാനാന്തരീക്ഷവും നഷ്ടപ്പെടുന്നുവെന്നതിനാൽ പഞ്ചായത്ത് ഭരണാധികാരികൾക്ക് വീണ്ടും  പരാതി നൽകിയിരിക്കയാണ് നാട്ടുകാർ...

1 comment:

  1. ഇന്നലെ രാത്രി 11 മണിക്ക് ഞാൻ അതിലൂടെ ചേരൂർ പോയിരുന്നു
    അപ്പോഴും അവിടെ കളിനടക്കുന്നുണ്ട് ...
    എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു...

    ഈ exam സമയം സമയത്ത് വളരെ പ്രയാസം തന്നെ യാണ് അടുത്ത് താമസിക്കുന്നവർക്ക്.

    ReplyDelete

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������