വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു.
പെരുവള്ളൂർ: വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സമാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് വേണുഗോപാൽ, പെരുവള്ളൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, എ ഇ ഒ വിശാല, ബി പി ഒ
ഭാവന, പ്രധാനാധ്യാപകൻ
എൻ. വേലായുധൻ,സോമരാജ്
പാലക്കൽ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും, അറിവ് തരുവും ഭക്ഷ്യ വിരുന്നൊരുക്കി ' എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പ്രത്യേക ശ്രദ്ധ നേടി. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിന്റെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ 'സല്ലാപം' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.
അറിവ് കായ്ക്കുന്ന മരത്തിൽ വിളഞ്ഞത് വിദ്യാർത്ഥികൾ നേടിയ അറിവുകളായിരുന്നു . രക്ഷിതാക്കൾക്ക് കുട്ടികളുടെ പാഠ്യ മികവിനെ വിലയിരുത്താനുള്ള ഏറ്റവും നല്ല അവസരമായി അറിവ് തരു മാറി.
ഗണിത പുരയിൽ എത്തുന്ന രക്ഷിതാക്കൾക്ക് അവരുടെ ഉയരവും തൂക്കവും കണക്കാക്കി ആരോഗ്യത്തിൽ ഇനി പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിദ്യാർത്ഥികൾ അവരെ ബോധവാന്മാരാക്കി.
ഭാഷാശേഷി കളിലെ തങ്ങളുടെ മികവുകൾ മനസ്സിലാക്കുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളുമായി മത്സരിച്ചാണ് വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ വെളിപ്പെടുത്തിയത്.
വിദ്യാലയത്തിൽ ഇതുവരെ നടത്തിയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമായിരുന്നു വഴിത്താര ഡോക്യുമെന്ററി യിലൂടെ രക്ഷിതാക്കളെ അറിയിച്ചത്.
'എരും പുളീം ' എന്ന ഭക്ഷ്യമേള യിലൂടെ
കുട്ടി കച്ചവടക്കാരായി കച്ചവടത്തിലും തങ്ങൾ പിന്നിലല്ല എന്ന് അവർ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.