ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി
കൊളപ്പുറം :- ലോക ആരോഗ്യ പരിരക്ഷ എല്ലായിടത്തും
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയും ,ക്ലബ് ഫോർ ആന്റി നാർക്കോട്ടിക് പ്രൊമോഷനും ( CANP) സംയുക്തമായി ലോകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. വീടുകൾ തോറും കയറി ഇറങ്ങി ബാക്കിവരുന്ന മരുന്നുകൾ ശേഖരിച്ച് പാവപ്പെട്ട രോഗികൾക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചു. ഡോക്ടർ കുഞ്ഞുമോൻ പ്രവർത്തകർക്ക് മരുന്ന് നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .പരിസരത്തെ പ്രായംചെന്ന രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , പ്ലാസ്റ്റിക് വിമുക്ത കൊളപ്പുറം എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ട് പരിസരം വൃത്തിയാക്കുകയും ചെയ്തു. ക്യാമ്പ് അംഗങ്ങളായ മുസമ്മിൽ ഉനൈസ്, ഉവൈസ് അലി എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു .നാസർ മലയിൽ വിജയകുമാർ ,ജംഷീർ പിടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി